ജാമിഅ മർകസ്‌ പഠനാരംഭം നാളെ (ഞായർ)

കോഴിക്കോട്: സൗത്തിന്ത്യയിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ മർകസിന് കീഴിലെ വിവിധ ഫാക്കൽറ്റികളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം നാളെ(ഞായർ) നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ മുഖ്യാതിഥിയാവും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി…

മഹാരാജാസ് കോളേജിനകത്തേക്ക് മദ്യക്കുപ്പികളെറിഞ്ഞ സംഭവം: അഭിഭാഷകർക്കെതിരെ പ്രിൻസിപ്പൽ പരാതി നൽകി

എറണാകുളം: മഹാരാജാസ് കോളേജിനകത്തേക്ക് മദ്യക്കുപ്പികളെറിഞ്ഞ അഭിഭാഷകർക്കെതിരെ കോളേജ് പ്രിൻസിപ്പൽ സെൻട്രൽ പോലീസിൽ പരാതി നൽകി. കുപ്പികള്‍ എറിഞ്ഞതിനെ തുടർന്ന് ഗ്ലാസ് പൊട്ടി വിദ്യാർത്ഥികൾക്ക് പരിക്കേറ്റെന്ന് പരാതിയിൽ പറയുന്നു. അതേസമയം, കോളേജിന് നേരെ അഭിഭാഷകർ നടത്തിയ ആക്രമണത്തെ ഏത് വിധേനയും ചെറുക്കുമെന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആശിഷ് ആനന്ദ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. ക്ലാസ് മുറിയിലടക്കം കോടതി പരിസരത്തേക്ക് ഒരു കൂട്ടം അഭിഭാഷകർ മദ്യക്കുപ്പികളും കല്ലുകളും എറിയുന്നത് കണ്ടു. ഇവ കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ദേഹത്ത് വീണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ ഇന്നലെ രാത്രി നഗരത്തിൽ നടന്ന ഏറ്റുമുട്ടലിന്റെ തുടർച്ചയാണ് അക്രമം. ജില്ലാ കോടതി പരിസരത്ത് ഉണ്ടായ സംഘർഷത്തിൽ ഇരുവശത്തുമായി 24 പേർക്ക് പരിക്കേറ്റു. അക്രമം തടയാൻ സ്ഥലത്തെത്തിയ രണ്ട് പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കല്ലെറിഞ്ഞത് വിദ്യാർത്ഥികളാണെന്ന്…

കേരളത്തില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെയും ആലപ്പുഴ തീരത്ത് നാളെ രാവിലെ 11.30 വരെയും 0.4 മുതൽ 0.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ കാരണം കടലാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (INCOIS)…

തൊടുപുഴ ബിജു വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തൊടുപുഴ: തൊടുപുഴയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ബിജു എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ അറിയാവുന്ന പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് അറസ്റ്റിലായ എബിൻ. കൊലപാതകത്തിന്റെ തുടക്കം മുതൽ എബിന് കാര്യങ്ങൾ അറിയാമായിരുന്നു എന്ന് പോലീസ് പറയുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെക്കുറിച്ച് എബിന് അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം എബിനെ ആദ്യം വിളിച്ചത് ജോമോനാണ്. ദൃശ്യം സിനിമയുടെ നാലാം ഭാഗം താൻ നടപ്പിലാക്കിയതായും അയാള്‍ എബിനോട് പറഞ്ഞു. ബിജുവിനെ തട്ടിക്കൊണ്ടുപോയതുൾപ്പെടെ എല്ലാ കാര്യങ്ങളും ജോമോൻ എബിനെ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചു. മാർച്ച് 15 മുതൽ നടന്ന എല്ലാ ആസൂത്രണത്തിലും എബിൻ പങ്കാളിയാണെന്ന്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

കരുമാല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയിൽപറമ്പുവീട്ടിൽ മുഹമ്മദ് യാസിനെയാണ് ആലങ്ങാട് പോലീസ് ഇൻസ്‌പെക്ടർ ടി പി ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് മുഹമ്മദ് യാസിൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മുഹമ്മദ് യാസീന്‍ ഒളിവിൽ പോയി. പിന്നീട് ആലുവ പോലീസ് കേസ് ആലങ്ങാട് പോലീസിന് കൈമാറി. ആലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച മുഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തത്.

പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തിൽ വരും: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ പിണറായി ഭരണം തുടരുമെന്ന് സൂചന നൽകുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് വെള്ളാപ്പള്ളി ഈ പരാമര്‍ശം നടത്തിയത്. എസ്എൻഡിപി യോഗത്തോടുള്ള പിണറായിയുടെ സമീപനം കാരുണ്യപൂർണ്ണമാണ്. സർക്കാരുമായുള്ള ഇടപാടുകളിൽ നിരവധി പോരായ്മകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പിണറായി വിജയന് മൂന്നാം തവണയും അധികാരത്തിൽ വരാൻ കഴിയട്ടെ എന്ന് വെള്ളാപ്പള്ളി ആശംസിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ഈഴവർക്ക് ആത്മവിശ്വാസം നൽകുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വവും…

ലഹരിക്കെതിരെ ‘പടയൊരുക്കം’: വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം

മലപ്പുറം: ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ. പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, മഹ്ബൂബുറഹ്മാൻ മലപ്പുറം, ഡാനിഷ് മങ്കട തുടങ്ങിയവരാണ്  കലക്ടറേറ്റ് പരിസരത്ത് വച്ച്  പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജില്ലാ കലക്ടർ വിനോദ് കുമാർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷമായിരുന്നു വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം. എൽ.എൻ.എസ്സ് (ലഹരി നിർമ്മാർജന സമിതി) സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റർ, വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ, എംപ്ളോയീസ് വിങ് സംസ്ഥാന പ്രസിഡന്റ് എഎം അബൂബക്കർ, ജനറൽ സെക്രട്ടറി വി.പി. അലവി കുട്ടി മാസ്റ്റർ, വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് ആസ്യ ടീച്ചർ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സെക്കിന പുൽപ്പാടൻ, ഒ.എം.…

CMRL – ​​എക്സലോജിക് ഇടപാട്; SFIO റിപ്പോർട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

എറണാകുളം: സിഎംആർഎൽ-എക്സലോജിക് ഇടപാടിൽ എസ്എഫ്ഐഒ റിപ്പോർട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയക്കും. ഇതോടെ വീണ ഉൾപ്പെടെയുള്ള കുറ്റാരോപിതര്‍ കോടതിയിൽ ഹാജരാകേണ്ടിവരും. എക്സലോജിക്-സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണയെ പതിനൊന്നാം പ്രതിയായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. സിഎം ആർഎൽ എംഡി ശശിധരൻ കർത്ത ഒന്നാം പ്രതിയാണ്. സിഎംആർഎൽ, എക്സലോജിക് ഉൾപ്പെടെ അഞ്ച് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. നിപുണ ഇന്റർനാഷണൽ, സസ്ജ ഇന്ത്യ, എംപവർ ഇന്ത്യ എന്നിവരെ പ്രതികളായി എസ്‌എഫ്‌ഐഒ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, എസ്‌എഫ്‌ഐഒ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് സിഎംആർഎൽ വാദിക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് എസ്‌എഫ്‌ഐഒ കൊച്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു. കേസ്…

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 1,08000 രൂപ പിഴയും

പത്തനംതിട്ട: പത്തനംതിട്ടയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫലിന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമേ 1,08,000 രൂപ പിഴയും കോടതി വിധിച്ചു. ആറ് വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും, കോവിഡ് കാലത്ത് വളരെ സങ്കീർണ്ണമായ അന്വേഷണമാണ് നടത്തിയതെന്നും, സമയബന്ധിതമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കോടതി ഉത്തരവിന് ശേഷം പത്തനംതിട്ട അഡീഷണൽ എസ്പി ആർ ബിനു പറഞ്ഞു. 2020 സെപ്റ്റംബർ 5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂരിലെ ആശുപത്രിയിൽ നിന്നും പന്തളത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നൗഫൽ കൊവിഡ് പോസിറ്റീവായിരുന്ന പെൺകുട്ടിയെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ നേരത്തെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിയ ശേഷമായിരുന്നു പ്രതി ഈ ക്രൂരത…

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയ ആറു വയസ്സുകാരനെ കൊലപ്പെടുത്തി; തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിക്കു നേരെ ജനരോഷം

തൃശൂർ: മാളയിൽ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ ഒരുക്കിയിരുന്നു. ജോജോയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയതിനു പിന്നാലെ നാട്ടുകാരുടെ പ്രതിഷേധവും കൈയ്യേറ്റ ശ്രമവും നടന്നു. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും കുതറിയോടാന്‍ ശ്രമിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം കഴിഞ്ഞ ദിവസമാണ് നടന്നത്. ആറു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇയാൾ കുട്ടി എതിർത്തപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. 20 വയസ്സുള്ള ജോജോയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബൈക്ക് മോഷണക്കേസിൽ പ്രതിയാണെന്നും റിപ്പോർട്ടുണ്ട്. അടുത്തിടെയാണ് ഇയാൾ ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ജോജോയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം…