മലപ്പുറം: പരപ്പനങ്ങാടിയിലെ സക്കരിയയുടെ അന്യായമായ തടങ്കൽ വിഷയത്തിൽ കേരള, കർണാടക സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. ബാംഗ്ലൂർ സ്ഫോടനക്കേസിൽ പ്രതി ചേർത്ത് കർണാടക പോലീസ് അറസ്റ്റ് ചെയ്ത് 16 വർഷം കഴിഞ്ഞിട്ടും സക്കരിയ ഇന്നും വിചാരണ പൂർത്തിയാവാതെ ജയിലിൽ കിടക്കുകയാണ്. കേസിൽ പോലീസ് ഹാജരാക്കിയ മൊഴികളടക്കം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞതാണ്. ഇനിയും അന്യായമായ ഈ തടവ് തുടരുന്നത് നീതിബോധമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല. കേരള, കർണാടക സർക്കാറുകൾ ഇടപെട്ട് എത്രയും വേഗം സക്കരിയയുടെ മോചനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സക്കരിയയുടെ ഉമ്മ ബീഉമ്മയെ സന്ദർശിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈതലവി കാട്ടേരി, ലുബ്ന കൊടിഞ്ഞി, മണ്ഡലം പ്രസിഡണ്ട് സാബിർ…
Category: KERALA
തീര കടൽ മണൽ ഖനനം ജനകീയമായി പ്രതിരോധിക്കും: ഓള് കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ് ഐ ടി യു)
തീരമണൽ ഖനനം കേരളത്തിന്റെ മത്സ്യത്തൊഴിലാളി സമൂഹത്തിനും തീരദേശ പരിസ്ഥിതിക്കും വലിയ ഭീഷണിയാകുമെന്ന് വിദഗ്ധരും നാട്ടുകാരും ഒരേ സ്വരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും കോർപറേറ്റ് താല്പര്യങ്ങൾ മാത്രം മുൻനിർത്തി കേന്ദ്ര സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോയാൽ ജനകീയ സമരങ്ങളിലൂടെ പ്രതിരോധം തീർക്കുമെന്ന് ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU )സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി പറഞ്ഞു. കേരളത്തിലെ വിവിധ തീരദേശ പ്രദേശങ്ങളിൽ 745 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് .കേരളത്തത്തിന്റെ തീര ദേശത്തെ പൊന്നാനി, ചാവക്കാട്, ആലപ്പുഴ കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ വിവിധ സെക്ടറുകളായി തിരിച്ചാണ് ഖനന പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുന്നത്. കൊല്ലം തീരത്ത് മണൽ ഖനനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾത്തന്നെ നടക്കുകയാണ്. കൊല്ലം തീരം വർഷങ്ങളായി കടൽക്ഷോഭം നേരിടുന്നു. മണൽ ഖനനം ആരംഭിക്കുന്നതോടെ, തീരശോഷണം വർധിക്കുകയും തീരം കടലെടുക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.…
മാർക്കോ കണ്ട ശേഷം ഉണ്ണി മുകുന്ദനെയും ഹനീഫ് അദാനിയേയും അഭിനന്ദിച്ച് സൂര്യ
പാൻ ഇന്ത്യൻ വിജയം കരസ്ഥമാക്കിയ ചിത്രം മാർക്കോ കണ്ട ശേഷം ചിത്രത്തിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി തെന്നിന്ത്യൻ താരം സൂര്യ. മാർക്കോയിൽ ഉണ്ണി മുകുന്ദനും മറ്റു താരങ്ങളുടെയും പ്രകടനം, ഒപ്പം മാർക്കോയുടെ സംവിധാനവും ഇഷ്ടപെട്ട നടൻ സൂര്യ തന്റെ അഭിനന്ദന സന്ദേശം മാർക്കോയുടെ സംവിധായകൻ ഹനീഫ് അദാനിക്കും ചിത്രത്തിലെ നായകൻ ഉണ്ണി മുകുന്ദനും കൈമാറാൻ അദ്ദേഹത്തിന്റെ കേരള പ്രതിനിധി പി ആർ ഓ പ്രതീഷ് ശേഖറിനെ പറഞ്ഞു ഏൽപ്പിക്കുകയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദനെയും ഹനീഫ് ഹദാനിയേയും നേരിൽ കണ്ട ശേഷം പി ആർ ഓ പ്രതീഷ് ശേഖർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഭാഷാ ഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ മാർക്കോ വാലെന്റൈൻസ് ദിനത്തിൽ ഓ റ്റി റ്റി റിലീസായി എത്തും. അതെ സമയം സൂര്യയുടെ ടു ഡി എന്റർടൈൻമെൻറ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച്…
തലവടി ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പി.വി. മാത്യു അന്തരിച്ചു
തലവടി: ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പിവി.മാത്യു (കുഞ്ഞൂഞ്ഞ് -99) അന്തരിച്ചു. സംസ്ക്കാരം ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാണ്ടങ്കരി സെന്റ് മേരിസ് ഓര്‍ത്ത്ഡോക്സ് പള്ളി സെമിത്തേരിയില്‍. തലവടി ഒറേത്ത് പുളിമൂട്ടില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ മാത്യു ആണ് ഭാര്യ. മക്കൾ: ജോബോയി മാത്യു (റിട്ട.പ്രൊഫസർ, സെന്റ് അലോഷ്യസ് കോളജ്, എടത്വ), ജേക്കബ് മാത്യു (മുൻ ഫിനാൻഷ്യൽ കൺട്രോളർ പി.എംഡി.സി, ദുബൈ), ജസ്സിക്കുട്ടി മാത്യു (റിട്ട. ഡെപ്യൂട്ടി കളക്ടർ). മരുമക്കൾ: സജിവില്ലയിൽ സുജ (എറണാകുളം), കുടശനാട് കൃപാ ഭവനിൽ ജോർജ്ജ് തോമസ് (റിട്ട. സീനിയർ സൂപ്രണ്ട്, എഡ്യൂക്കേഷന്‍ ഡിപ്പാർട്ട്മെന്റ്).
പെൺകുട്ടികൾക്ക് സ്കിപ്പിംഗ് റോപ്പ് നൽകി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: ഉയരാം പറക്കാം’ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ജില്ലാ പഞ്ചായത്ത് 12,000 പെൺകുട്ടികൾക്ക് സ്കിപ്പിംഗ് റോപ്പ് വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 72 സ്കൂളുകളിലാണ് സ്കിപ്പിംഗ് റോപ്പുകൾ വിതരണം ചെയ്തത്. സ്കൂളുകളിലെ എട്ട്, ഒൻപത് ക്ലാസുകളിലുള്ള പെൺകുട്ടികളുടെ കായികശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചട്ടുകപാറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിർവഹിച്ചു. കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ കണ്ടുവരുന്ന സാഹചര്യത്തിൽ അവരുടെ കായിക ശേഷി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. കുട്ടികളെ ലഹരി, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത്തരം കായിക പദ്ധതികൾ സഹായകമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ആരംഭിച്ച പദ്ധതിയാണിത്.…
ബെന്നിച്ചൻ സേവ്യറിന്റെ സംസ്ക്കാരം നാളെ
എടത്വ ടൗൺ: രാമങ്കരി ലയൺസ് ക്ലബ് ട്രഷറർ വെളിയനാട് നടിച്ചിറ ബെന്നിച്ചൻ സേവ്യറിന്റെ (57) സംസ്ക്കാരം നാളെ വൈകീട്ട് 3ന് വെളിയനാട് സെന്റ് സേവേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും. നിര്യാണത്തില്‍ ലയൺസ് ക്ളബ്സ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഇനോക്കാരൻ, ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, പിഡിജി ബിനോ ഐ കോശി, ഫസ്റ്റ് വിഡിജി വിന്നി ഫിലിപ്പ്, സെക്കന്റ് വിഡിജി ജേക്കബ് ജോസഫ്, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്ട്രേറ്റര്‍ പിസി. ചാക്കോ, ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ മാർട്ടിൻ ഫ്രാന്‍സിസ്, ജിഎടി കോഓർഡിനേറ്റർ സി. വേണുഗോപാല്‍, ജിഎംടി കോഓർഡിനേറ്റർ ആർ. രാജേഷ്, ജിഇടി കോഓർഡിനേറ്റർ തോമസ്കുട്ടി അനിതോട്ടം, ജിഎസ്ടി കോഓർഡിനേറ്റർ ബിമൽ സി.ശേഖർ, ജിഎൽടി കോഓർഡിനേറ്റർ ബിനോയി കുര്യൻ, പിആർഒ അഡ്വ. മനോജ് പാലാ, റീജിയണൽ ചെയർമാൻ ജേക്കബ് ടി…
ആലപ്പുഴ -ചങ്ങനാശ്ശേരി (എ.സി. റോഡ്) റോഡിന്റെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു
തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന ജില്ലയുടെ അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി. റോഡ്) റോഡിന്റെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന 24 കിലോമീറ്ററുള്ള എ.സി റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതിനായി റീബിൽഡ് കേരള വഴി ആദ്യ ഭരണാനുമതി ലഭിച്ച 671.66 കോടി രൂപ വിനിയോഗിച്ച് പുനർനിർമിക്കുന്ന എ സി റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി. എ.സി.റോഡിലെ വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി പാലങ്ങളുടെ വീതികൂട്ടൽ പ്രവൃത്തി (ഫിനിഷിംഗ് ഒഴികെയുള്ള) പൂർത്തിയായി. മുട്ടാർ പാലത്തിന്റെ പ്രവൃത്തികൾ (ഫിനിഷിംഗ് ഒഴികെയുള്ള) പൂർത്തിയായി. പള്ളാത്തുരുത്തി വലിയ പാലത്തന്റെ സമാന്തരപാലം നിർമാണം 60 ശതമാനം പൂർത്തിയായി. തുടർ പണികളും പുരോഗമിക്കുകയാണെന്ന് മേൽനോട്ടം വഹിക്കുന്ന കെ.എസ്.ഡി.പി.അധികൃതർ അറിയിച്ചു. അഞ്ച് സെമിഎലിവേറ്റഡ് ഫ്ളൈഓവറുകൾ (ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി, പണ്ടാരക്കളം) പൂർത്തിയായി ഗതാഗതത്തിന്…
ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി
നെടുമ്പ്രം: ഭാര്യ മരണമടഞ്ഞതിന്റെ 33-ാം ദിനം ഭർത്താവ് യാത്രയായി. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ സ്ഥാപക ജനറൽ കൺവീനർ, വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പ്രം യൂണിറ്റ് മുൻ സെക്രട്ടറി, കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ കോച്ചേരിൽ തൊമ്മി തങ്കച്ചൻ (79)അന്തരിച്ചു. മൃതദേഹം ഫെബ്രുവരി 6ന് വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് വെയ്ക്കും. മലങ്കര കത്തോലിക്ക സഭ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത 1.30ന് ഭവനത്തിലെത്തി അന്ത്യാഞ്ജലി അർപ്പിക്കും. സംസ്ക്കാര ശുശ്രൂഷകള്‍ 3ന് ഭവനത്തിൽ ആരംഭിച്ച് 4ന് നെടുമ്പ്രം വിൻസന്റ് ഡി പോൾ മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പരേതന്റെ ഭാര്യ കല്ലിശ്ശേരി മഴുക്കീർ ഈരയിൽ കുടുബാംഗമായ അമ്മിണി മരണമടഞ്ഞത് ജനുവരി 2ന് ആണ്. മക്കൾ: ദാനിയേൽ ജോൺ (ദുബൈ), അനിൽ (ദുബൈ), അഞ്ജു കോച്ചേരിയിൽ…
ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി രൂപീകരിക്കും
ജയിലുകള്‍ സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തടവുകാരെ എണ്ണം കൂടുതലുള്ള ജയിലുകളില്‍ നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാര്‍പ്പിക്കും. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതുതായി ഒരു സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തും. സെല്ലുകള്‍ അറ്റകുറ്റപ്പണി ചെയ്തും പുതിയ സെല്ലുകള്‍ പണിതും ബാഹുല്യം കുറയ്ക്കാന്‍ നടപടിയെടുക്കണം. പത്തനംതിട്ട, തളിപ്പറമ്പ് എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തും. യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷണല്‍ ചീഫ്…
കടല്‍ ക്ഷോഭം രൂക്ഷമാകും: നാല് ജില്ലകളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യത
തിരുവനന്തപുരം: കടല്‍ ക്ഷോഭം രൂക്ഷമാകുമെന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളിൽ നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെയും; തമിഴ്നാട് തീരത്ത് 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും…
