വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്: വയനാട് ജില്ലയിലെ മാനന്തവാടിയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു ആദിവാസി സ്ത്രീയെ കടുവ കൊന്നതിനെ തുടർന്ന് നാട്ടുകാള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചാരക്കൊല്ലി വില്ലേജിലെ പ്രിയദർശിനി എസ്റ്റേറ്റിൽ കാപ്പി ചെറി പറിക്കുന്നതിനിടെയാണ് താത്കാലിക വനപാലകനായ അച്ചപ്പൻ്റെ ഭാര്യ രാധ (47)യെ കടുവ ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ മാവോയിസ്റ്റുകൾക്കായി പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തണ്ടർബോൾട്ട് കമാൻഡോകളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭീഷണി കണക്കിലെടുത്ത് പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസ്സി, ചിറക്കര എന്നീ ഗ്രാമങ്ങളിൽ ജനുവരി 27 വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ശനിയാഴ്ച മാനന്തവാടിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വനത്തോട് ചേർന്ന് കിടക്കുന്ന എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യം കുറച്ച് കാലമായി അനുഭവപ്പെട്ടിരുന്നെങ്കിലും വെള്ളിയാഴ്ച വരെ കടുവയെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. രോഷാകുലരായ ജനക്കൂട്ടം പട്ടികജാതി-വർഗ ക്ഷേമ…

യുവജനങ്ങളില്‍ പൗരബോധമുയര്‍ത്തി മുതുകാടിന്റെ ‘വീ ദ പീപ്പിള്‍’ മാജിക്

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ബോധ്യപ്പെടുത്തിയ മുതുകാടിന്റെ ബോധവത്കരണ ജാലവിദ്യ കാണികളില്‍ ആവേശം നിറച്ചു. ദേശീയ സമ്മതിദായക ദിനത്തിന് മുന്നോടിയായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെയും ഡിഫറന്റ് ആര്‍ട് സെന്ററിന്റെയും സഹകരണത്തോടെ ഇന്നലെ (വെള്ളി) നടന്ന വീ ദ പീപ്പിള്‍ ബോധവ്തകരണ ജാലവിദ്യയാണ് കാണികള്‍ക്ക് വേറിട്ടൊരനുഭവമായത്. യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കല്‍, വോട്ടവകാശം ബൗദ്ധികപരമായി വിനിയോഗിക്കല്‍, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വിശ്വാസ്യത, ജനാധിപത്യരാജ്യത്തിന്റെ മഹത്വം, പൗരബോധം എന്നീ വിഷയങ്ങളിലൂന്നിയാണ് ഇലക്ഷൻ വകുപ്പിന്റെ സ്റ്റേറ്റ് ഐക്കൺ കൂടിയായ മുതുകാട് ഓരോ ഇന്ദ്രജാലവും അവതരിപ്പിച്ചത്. വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാലത്തിലൂടെയാണ് ബോധവത്കരണ ജാലവിദ്യ പുരോഗമിച്ചത്. വാച്ച് എന്ന വാക്കിലെ ഓരോ അക്ഷരങ്ങള്‍ക്കും വൈസ് ഡിസിഷന്‍, ആക്ഷന്‍, ട്രസ്റ്റ്, സിവിക് സെന്‍സ്, ഹാര്‍മണി എന്നീ ആശയങ്ങളെ ചേര്‍ത്തുവച്ചാണ് നൂതനമായ ഇന്ദ്രജാല പരിപാടി അവതരിപ്പിച്ച് മുതുകാട് കൈയടി നേടിയത്.…

കോര്‍ട്ട് ഫീ വര്‍ദ്ധന അംഗീകരിക്കാനാവില്ല: ജസ്റ്റീഷ്യ

കേരള കോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് കോര്‍ട്ട് ഫീ വര്‍ദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീഷ്യ സംസ്ഥാന സെക്രട്ടറിയേറ്റ്. സാധാരണക്കാരുടെ മേല്‍ അമിതമായ കോടതി ഫീ ഭാരം ചുമത്തുന്ന കമ്മീഷന്റെ നിലപാട് സാധാരണക്കാര്‍ക്ക് നീതി അപ്രാപ്യമാക്കുന്നതിനാല്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും, അഭിഭാഷകരും സാധാരണ ജനങ്ങളും കമ്മീഷന്റെ മുമ്പില്‍ അവതരിപ്പിച്ച ആവശ്യങ്ങളെ പരിഗണിക്കാതെ കോടതി ഫീ വര്‍ദ്ധിപ്പിച്ച് നീതി വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുന്ന കമ്മീഷന്റെ നിലപാട് ജനാധിപത്യ മര്യാദയെ ലംഘിക്കുന്നതാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുന പരിശോധന നടത്താത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആയതിലേക്ക് എല്ലാ അഭിഭാഷ സംഘടനകളുമായും കൂട്ടായ പ്രതിഷേധപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പൊതുസമൂഹം അന്യായമായ ഈ കോട്ട്ഫി വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കണമെന്നും ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് കെ എല്‍ അബ്ദുല്‍സലാം ആഹ്വാനം ചെയ്തു. അഡ്വ. അബ്ദുല്‍ അഹദ് ജനറല്‍ സെക്രട്ടറി ജസ്റ്റീഷ്യ

ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു

എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു. എടത്വ കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എടത്വ എസ് ഐ എൻ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ, അരുൺ ലൂക്കോസ്, സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു. നിലവിൽ കേരള…

എഐ ഇന്റർനാഷണൽ കോൺക്ലേവ് നടപടിക്രമങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഐഎച്ച്ആർഡി സംഘടിപ്പിച്ച രണ്ടാമത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രണ്ടാമത്തെ ഇന്റർനാഷണൽ കോൺക്ലേവിന്റെ നടപടിക്രമങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആർട്ടിഫിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പഠനങ്ങളും പ്രബന്ധങ്ങളുമാണ് നടപടിക്രമങ്ങളില്‍ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജനറേറ്റീവ് എ.ഐ യും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ മറ്റ് മുന്നേറ്റങ്ങളും മനുഷ്യജീവിതത്തിൻ്റെ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്.വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ:അരുൺകുമാറും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കലാമണ്ഡലം സംഗീതക്ക് കേന്ദ്ര സർക്കാർ ഫെല്ലോഷിപ്പ്

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കലാരംഗത്തെ ഗവേഷണത്തിന് നൽകുന്ന ജൂനിയർ ഫെലോഷിപ്പിന് കൂടിയാട്ട, നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം സംഗീത അർഹയായി.കൂടിയാട്ടത്തിലെ പൗരാണിക വാചികഭിനയ രീതിയുടെ സവിശേഷതകളെകുറിച്ച് ആദ്യമായാണ് ഈ രീതിയിൽ പഠനം നടക്കുന്നത് എന്നതാണ് ഈ ഗവേഷണത്തെ പ്രസക്തമാക്കുന്നത്.യുവ കൂടിയാട്ട കലാകാരികളിൽ ശ്രദ്ദേയയായ സംഗീത ക്രിയാ നാട്യശാല എന്ന കൂടിയാട്ട കളരിയുടെ കാര്യദർശി കൂടിയാണ്.

സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ചൂണ്ടുവിരലില്‍ മഷിപുരട്ടി വോട്ടിംഗ് മെഷീനില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്, സമ്മതിദാനാവകാശം വിനിയോഗിച്ച ആവേശത്തിലായിരുന്നു ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ജനാധിപത്യത്തിന്റെ സംരക്ഷണത്തില്‍ ഭിന്നശേഷിക്കാര്‍ക്കും അവകാശമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന പ്രതീകാത്മക തിരഞ്ഞെടുപ്പ്. എല്ലാ മേഖലയിലുമെന്ന പോലെ തിരഞ്ഞെടുപ്പിലും ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ സെന്ററില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 13 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഹസ്‌നയും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ജോണ്‍ ജോസും തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍ക്ലൂസീവ് ഇലക്ഷന്‍ 2025 എന്ന പേരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രക്രിയ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യരാജ്യത്തെ പൗരാവകാശം ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.…

ജീവനക്കാരുടെയും അദ്ധ്യാപകരുടേയും പണിമുടക്ക് – പ്രതിഷേധ സംഗമം

മലപ്പുറം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് (അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (ASET) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള – ഡി.എ കുടിശ്ശിക നൽകുക. ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക, സ്കൂൾ ഉച്ചഭക്ഷണ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സംഗമം നടത്തിയത്. അസറ്റ് ജില്ലാ ചെയർമാൻ എൻ. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. അസറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹനീഫ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജാബിർ ഇരുമ്പുഴി, അഷറഫ് താഴേക്കോട്, ഹബീബ് മാലിക്, ജലീൽ മോങ്ങം, നാസർ മങ്കട,ജുനൈദ് വേങ്ങൂർ, ഉസ്മാൻ മാമ്പ്ര എന്നിവർ സംസാരിച്ചു.

ഉത്സവ സീസണിൽ ശബരിമല ക്ഷേത്രത്തിലെ വരുമാനം 440 കോടി രൂപയിലെത്തി

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച സമാപിച്ച രണ്ട് മാസത്തെ ഉത്സവ സീസണിൽ ശബരിമല ക്ഷേത്രത്തിൻ്റെ വരുമാനം 440 കോടി രൂപയായി ഉയർന്നതായി ശബരിമല ക്ഷേത്രത്തിൻ്റെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) ചൊവ്വാഴ്ച അറിയിച്ചു. മുൻ സീസണിനെ അപേക്ഷിച്ച് 80 കോടിയുടെ വർധനയാണിത്. പമ്പയിലെയും നിലയ്ക്കലിലെയും അടിവാരങ്ങളിൽ നിന്നുള്ള അധിക വരുമാനം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല, അതായത് മൊത്തത്തിലുള്ള വരുമാനം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. തീർഥാടകരുടെ വരവിൽ ശ്രദ്ധേയമായ വർധനവുണ്ടായതായി ടിഡിബി എടുത്തു പറഞ്ഞു, കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഈ വർഷം ഒരു ലക്ഷം സന്ദർശകർ പങ്കെടുത്തു. ഏറെ നാളായി കാത്തിരിക്കുന്ന മലയടിവാരത്തിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ അടുത്ത സീസണോടെ പ്രവർത്തനക്ഷമമാകുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. കുത്തനെയുള്ള മുകളിലേക്കുള്ള യാത്ര വെല്ലുവിളിയായി തോന്നിയേക്കാവുന്ന പ്രായമായവർക്കും വികലാംഗർക്കും റോപ്പ്‌വേ ഗണ്യമായി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.…

ഭവന രഹിതര്‍ക്ക് സുരക്ഷിത ഭവനം: ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകിയാണ്‌ തുക അനുവദിച്ചത്‌. സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന ലൈഫ്‌ ഭവന പദ്ധതിക്ക്‌ ഇതുവരെ 5684 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ നൽകിയത്‌. എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കി. 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്‌. 5,38,518 കുടുംബങ്ങൾക്കാണ്‌ ലൈഫ്‌ മിഷനിൽ വീട്‌ ഉറപ്പാക്കുന്നത്‌. പി ആര്‍ ഡി, കേരള സര്‍ക്കാര്‍