തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന് നേരെ കല്ലേറുണ്ടായപ്പോൾ, നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. ഡിസിസി ഓഫീസിന് നേരെ കഴിഞ്ഞ രാത്രിയായിരുന്നു കല്ലേറ്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മുൻവശത്തെ ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലുള്ള ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിനും രാത്രിയിൽ ആക്രമണമുണ്ടായി. അജ്ഞാതർ ഓഫീസിന് തീയിട്ടതായാണ് വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങളും അവിടെയുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും കത്തിനശിച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ. ഇതിനിടെ നെയ്യാറ്റിൻകരയിൽ കായിക മന്ത്രി…
Category: KERALA
എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു.
തലവടി: എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു. കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് അധികൃതർ 6 മാസം മുമ്പ് വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ’ ഒരുക്കി. എന്നാൽ ഇതിനോടകം പല അപകടങ്ങളും ഇവിടെ സംഭവിച്ചിരുന്നു. റെജി ചെറിയാൻ എംഎൽഎ ക്കൊപ്പം കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, പി. സി. ചന്ദ്രമോഹനന്, വിസി. തോമസ് ജിജി ജോൺസൺ വാലയിൽ എന്നിവരും ഉണ്ടായിരുന്നു. ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ പി.ഇ മാത്യു, സന്തോഷ് മാത്യു, ശ്രീകല എസ് നായർ, രജീഷ്കുമാർ പൊയ്യാലുമാലിൽ, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ചെറിയാൻ ജോർജ്ജ്, ജയിംസ് ചീരംക്കുന്നേൽ എന്നിവർ ചേർന്നാണ് നിവേദനം നല്കിയത്. പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം…
പി ആൻഡ് ടി അപ്പാർട്ട്മെന്റ് നിവാസികൾക്ക് പുനരധിവാസ പാക്കേജ് വേണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐ
മുണ്ടംവേലിയിലെ ദുരിതബാധിത കുടുംബങ്ങളുടെ അനിശ്ചിതകാല സമരത്തിന് സിപിഐ ഐക്യദാർഢ്യം; നിർമാണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ആവശ്യം കൊച്ചി: ശോചനീയമായ ജീവിത സാഹചര്യങ്ങൾക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാർക്ക് അടിയന്തരമായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ആവശ്യപ്പെട്ടു. താമസക്കാരുടെ സുരക്ഷയും അടിസ്ഥാന ജീവിതസൗകര്യങ്ങളും ഉറപ്പാക്കുന്ന തരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ ഘടനാപരമായ പോരായ്മകൾ, ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് താമസക്കാർ ദീർഘകാലമായി പരാതികൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ, നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നിർമാണത്തിലോ മേൽനോട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ വ്യക്തമാക്കി. സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം…
ബാലഗോകുലം സ്ഥാപകൻ എം.എ. കൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത് സാംസ്കാരിക രംഗത്തെ സംഘാടകൻ
ബാലഗോകുലത്തിനും തപസ്യ കലാസാഹിത്യവേദിക്കും അടിത്തറയിട്ട എം.എ. കൃഷ്ണന് 97 വയസായിരുന്നു; സംസ്കാരം ബുധാഴ്ച വൈകിട്ട് കൊല്ലത്തെ വീട്ടുവളപ്പിൽ കൊച്ചി: ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി എന്നിവയുടെ സ്ഥാപകനും മുതിർന്ന ആർ.എസ്.എസ് പ്രചാരകനുമായ എം.എ. കൃഷ്ണൻ (എം.എ. സാർ–97) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ബാലസംസ്കാര-സാംസ്കാരിക രംഗത്ത് നിരവധി സംഘടനകൾക്കും പരിപാടികൾക്കും രൂപം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ചൊവ്വഴ്ച വൈകിട്ട് എളമക്കരയിലെ മാധവനിവാസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം കൊല്ലം ഐവർകാല പുത്തനമ്പലം വള്ളിത്തുണ്ടിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങുകൾ. ബാലഗോകുലത്തിനും തപസ്യ കലാസാഹിത്യവേദിക്കും പുറമേ അമൃതഭാരതി, ബാലസംസ്കാരകേന്ദ്രം, ബാലസാഹിതീ പ്രകാശൻ, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണ സംഘടനയായ സൗരക്ഷിക തുടങ്ങിയ സംരംഭങ്ങൾ വിഭാവനം ചെയ്യുന്നതിലും എം.എ. കൃഷ്ണൻ നിർണായക പങ്കുവഹിച്ചു. ആർ.എസ്.എസിൽ പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാർ പ്രമുഖ് തുടങ്ങിയ…
ടൂറിസ്റ്റ് ബസുകൾക്ക് വീണ്ടും പഴയ നിറപ്പകിട്ട് വരുമോ? കളർകോഡ് പുനഃപരിശോധിക്കാൻ സർക്കാർ നിർദേശം
ഏകീകൃത നിറനിയന്ത്രണത്തിൽ മാറ്റത്തിന് വഴിയൊരുങ്ങുന്നു; കേന്ദ്രത്തിന്റെ 2023ലെ ടൂറിസ്റ്റ് വാഹന ചട്ടങ്ങളും ടൂറിസം മേഖലയിലെ ആവശ്യങ്ങളും പരിഗണിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് നിലവിലുള്ള ഏകീകൃത നിറം നിർബന്ധമാക്കുന്ന ‘കളർകോഡ്’ സംവിധാനത്തിൽ മാറ്റം വരാനുള്ള സാധ്യത ശക്തമായി. നിലവിലെ നിറനിയന്ത്രണം പുനഃപരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകി. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം കൊണ്ടുവന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023, സംസ്ഥാനത്തെ വിനോദസഞ്ചാര-ടൂറിസ്റ്റ് ബസ് മേഖലയിൽനിന്ന് ഉയർന്ന ആവശ്യങ്ങൾ എന്നിവ പരിഗണിച്ചാണ് സർക്കാർ പുതിയ നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 11ന് എൽഎംവി വിഭാഗത്തിൽപ്പെടാത്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക്…
എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: 30-ലേറെ കോളജുകളിൽ വിജയമെന്ന് എസ്എഫ്ഐ; 12-ലേറെ ക്യാംപസുകളിൽ കെഎസ്യു
ആലുവ യുസി കോളേജ് ആറു വർഷത്തിന് ശേഷം എസ്എഫ്ഐ തിരിച്ചുപിടിച്ചു; കോതമംഗലം എംഎ കോളേജിലും കാലടി ശ്രീശങ്കര കോളേജിലും ഏഴു വർഷത്തിന് ശേഷം കെഎസ്യുവിന്റെ തിരിച്ചുവരവ് കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയും കെഎസ്യുവും ശ്രദ്ധേയമായ വിജയങ്ങൾ അവകാശപ്പെട്ടു. 30-ലേറെ കോളേജുകളിൽ യൂണിയൻ സ്വന്തമാക്കിയെന്നാണ് എസ്എഫ്ഐയുടെ കണക്ക്. അതേസമയം, 12-ലേറെ കോളേജുകളിൽ വിജയിച്ചതായി കെഎസ്യുവും അവകാശപ്പെട്ടു. ചില പ്രമുഖ ക്യാംപസുകളിൽ വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം യൂണിയൻ ഭരണം മാറിയതും തെരഞ്ഞെടുപ്പിന്റെ ശ്രദ്ധേയ സവിശേഷതയായി. എസ്എഫ്ഐയെ സംബന്ധിച്ച് ആലുവ യുസി കോളേജിലെ വിജയം പ്രധാന നേട്ടമായി. ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചതെന്നാണ് സംഘടനയുടെ അവകാശവാദം. എറണാകുളം മഹാരാജാസ് കോളേജിലും എസ്എഫ്ഐ ആധിപത്യം തുടർന്നു. ഇവിടെ 14 സീറ്റുകളും നിലനിർത്തിയതായി സംഘടന അറിയിച്ചു. എറണാകുളം ഗവ. ലോ കോളേജ്,…
സതീശൻ സർക്കാരിന്റെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണം; യുഡിഎഫ് 19, എൽഡിഎഫ് 18; സിറ്റിംഗ് സീറ്റുകളുടെ കൈമാറ്റം ശ്രദ്ധേയമായി
22 സീറ്റുകളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 19ലേക്ക്; 15ൽ നിന്ന് 18ലേക്ക് ഉയർന്ന് എൽഡിഎഫ്. ഏഴ് യുഡിഎഫ് സീറ്റുകൾ ഇടതുമുന്നണി പിടിച്ചപ്പോൾ നാല് എൽഡിഎഫ് സീറ്റുകൾ യുഡിഎഫും സ്വന്തമാക്കി. തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകളുടെ കണക്കിൽ യുഡിഎഫിന് കുറവും എൽഡിഎഫിന് നേട്ടവും. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റുകളും എൽഡിഎഫ് 18 സീറ്റുകളും നേടി. ഒരു സീറ്റ് ട്വന്റി20 നിലനിർത്തി. ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഈ 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയും കൈവശമായിരുന്നു. ഫലം വന്നപ്പോൾ യുഡിഎഫിന്റെ ആകെ സീറ്റ് നില 19 ആയി കുറഞ്ഞപ്പോൾ എൽഡിഎഫ് 18ലേക്ക് ഉയർന്നു. സീറ്റുകളുടെ കൈമാറ്റമാണ് ഫലത്തിലെ പ്രധാന രാഷ്ട്രീയ സവിശേഷത. യുഡിഎഫിന്റെ ഏഴ് സിറ്റിങ്…
കേരളത്തിൽ മഴ ശക്തമാകും; കാറ്റിനും ഇടിമിന്നലിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഒക്ടോബർ 3 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യത. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണം. സെപ്റ്റംബർ 30ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ…
മാസപ്പടി കേസ്: ‘ഡയറി മാത്രം പോരാ’; പിണറായിക്കും റിയാസിനുമെതിരെ നേരിട്ട് എഫ്ഐആർ സാധ്യമല്ലെന്ന് സർക്കാർ
ഇഡി കൈമാറിയ വിവരങ്ങളിൽ ആദ്യം പ്രാഥമിക അന്വേഷണം വേണമെന്ന് അഡ്വക്കേറ്റ് ജനറൽ; ഡയറിയ്ക്ക് പുറമെ മൊഴികളും തെളിവുകളുമുണ്ടെന്ന് ഇഡി, സർക്കാർ–കേന്ദ്ര ഏജൻസി വാദങ്ങൾ പരിശോധിച്ച് ഹൈക്കോടതി കൊച്ചി: മാസപ്പടി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ലഭ്യമായ വിവരങ്ങളിൽ ആദ്യം പ്രാഥമിക അന്വേഷണം നടത്തി, കേസെടുക്കാൻ ആവശ്യമായ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് സർക്കാർ നിലപാട്. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. ഇഡിയുടെ കൈവശമുള്ള പ്രധാന തെളിവുകളിലൊന്ന് ഡയറിയിലെ രേഖകളാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരു ഡയറിയിലെ രേഖകൾ…
നിയമസഭാ കൈയ്യാങ്കളി കേസ്; 11 വർഷത്തിന് ശേഷം വിചാരണയിലേക്ക്, നവംബർ 3ന് തുടക്കം
ആദ്യദിനം മുൻ നിയമസഭാ സെക്രട്ടറി ശാരംഗധരനെ വിസ്തരിക്കും; വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ആറുപേർ പ്രതികൾ തിരുവനന്തപുരം: ഏറെ ചർച്ചയായ നിയമസഭാ കയ്യാങ്കളി കേസ് 11 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ വിചാരണ ഘട്ടത്തിലേക്ക്. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കും. കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെയാണ് ആദ്യദിനം കോടതി വിസ്തരിക്കുക. വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയിൽ സംഘർഷമുണ്ടായത്. ബജറ്റ് അവതരണം തടയാനുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സ്പീക്കറുടെ വേദിയിലേക്ക് കയറി കസേര, കമ്പ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക്…
