ചെന്നൈ–മംഗളൂരു, മാവേലി, മലബാർ എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ചുകൾ കൂട്ടി; ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ; നവരാത്രി തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ സർവീസ്

പാലക്കാട്: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിവിധ ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ച് റെയിൽവേ. നവരാത്രി പൂജയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് നിയന്ത്രിക്കാൻ ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ എഗ്‌മൂർ–മംഗളൂരു എക്‌സ്‌പ്രസിൽ (16159/16160) ഇരുദിശകളിലേക്കും ഓരോ സ്ലീപ്പർ കോച്ച് വീതം അധികമായി അനുവദിച്ചു. ഇതോടെ ട്രെയിനിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി ഉയരും. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഇന്ന് മുതലും മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒക്ടോബർ ഒന്നുമുതലും അധിക കോച്ച് ലഭ്യമാകും. തിരുവനന്തപുരം സെൻട്രൽ–മംഗളൂരു മാവേലി എക്‌സ്‌പ്രസിലും (16603/16604) ഇരുദിശകളിലേക്കും ഓരോ സ്ലീപ്പർ കോച്ച് വീതം കൂട്ടി. ഇതോടെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആകും. മംഗളൂരുവിൽ നിന്ന് നാളെ പുറപ്പെടുന്ന സർവീസിലും പിറ്റേന്ന് മുതൽ തിരുവനന്തപുരത്തുനിന്നുള്ള സർവീസിലും അധിക കോച്ച് ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ…

ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടി; പരീക്ഷാഫലവും തടഞ്ഞു; വെറ്ററിനറി സർവകലാശാലയിൽ കുടിൽകെട്ടി വിദ്യാർത്ഥികള്‍ സമരത്തില്‍

₹3,600ൽ നിന്ന് ₹24,000ലേക്ക് ഹോസ്റ്റൽ ഫീസ്; 175 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചെന്ന് പരാതി, ഒക്ടോബർ മൂന്നിനകം രണ്ടാം വർഷ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതിനാൽ ആശങ്ക തൃശ്ശൂർ: ഹോസ്റ്റൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെയും കുത്തനെ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസ് കവാടത്തിനു മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. ശനിയാഴ്ച മുതൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവന്ന പ്രതിഷേധം തിങ്കളാഴ്ച കോളേജ് യൂണിയൻ ഏറ്റെടുത്തതോടെയാണ് സമരം കൂടുതൽ ശക്തമായത്. കാമ്പസിന്റെ പ്രധാന കവാടത്തിനു മുന്നിൽ താൽക്കാലിക കുടിൽ നിർമിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ആവശ്യങ്ങളിൽ തീരുമാനമാകുന്നതുവരെ സമരം തുടരാനാണ് അവരുടെ നിലപാട്. വിഷയത്തിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവകലാശാലാ…

സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ നടന്നു

നിരണം: ക്രിസ്തുശിഷ്യൻ തോമാസ്ളീഹയുടെ പാദസ്പർശനം കൊണ്ട് പുണ്യഭൂമിയായ നിരണത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ നടന്നു. രാവിലെ 9.30ന് വിശുദ്ധ കുർബാനയ്ക്ക് ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി. ആരാധനയ്ക്ക് ശേഷം നടന്ന പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെന്‍ട്രല്‍ കേരള പ്രോവിന്‍സ് വികാരി റവ. ഫാ. ഷിജു മാത്യൂ ഉദ്ഘാടനം ചെയ്തു. വിശ്വസ്നേഹത്തിന്റെ ഉറവ വറ്റാത്ത കേന്ദ്രങ്ങള്‍ ആകണം ദൈവാലയങ്ങളെന്നും ശരീരത്തിനും മനസ്സിനും സൗഖ്യ മുണ്ടാകണമെങ്കിൽ ദൈവസ്നേഹം നമ്മിൽ നിറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ്, ഫാദർ പിജി ഗീവർഗ്ഗീസ്, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലവ്‌ലി മർക്കോസ് , ഇടവക…

കോൺഗ്രസ് പ്രതിഷേധം ഫലം കണ്ടു; ഡിവൈഎസ്‌പി ഉമേഷിനെ തിരിച്ചെടുക്കില്ല, തീരുമാനം മരവിപ്പിച്ചു

ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് ഡിസിസിയുടെ ശക്തമായ എതിർപ്പ്; വിവാദങ്ങൾക്കിടെ സർവീസിലേക്കുള്ള മടക്കം തടഞ്ഞു, സസ്‌പെൻഷൻ തുടരും കോഴിക്കോട്: സസ്‌പെൻഷനിലുള്ള ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിച്ചത്. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കുന്നതിനെതിരെ കെപിസിസി, ഡിസിസി നേതാക്കളായ നിജേഷ് അരവിന്ദ്, വി.പി. ദുൽഖിഫിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയവർ പരസ്യമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും തീരുമാനത്തിനെതിരെ നേതാക്കൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. തുടർന്ന് ഡിസിസി നേതൃത്വം ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചതോടെയാണ് തിരിച്ചെടുക്കൽ തീരുമാനം മരവിപ്പിച്ചതെന്നാണ് വിവരം. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ഉമേഷിനെതിരെ കോൺഗ്രസ് നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ്…

കൂടുതൽ സുരക്ഷാ വലയത്തിൽ മുഖ്യമന്ത്രി; മഫ്തിയിലും പൊലീസ്; പൊതുപരിപാടികളിൽ മാധ്യമങ്ങൾക്കും നിയന്ത്രണം

തിക്കുംതിരക്കും സുരക്ഷാഭീഷണിയാകാമെന്ന് ഇന്റലിജൻസ് വിലയിരുത്തൽ; മുഖ്യമന്ത്രിയുടെ സമീപത്തേക്ക് അനിയന്ത്രിതമായി ആളുകൾ എത്തുന്നത് തടയാൻ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഔദ്യോഗിക ചടങ്ങുകളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ പൊലീസ് നീക്കം. മുഖ്യമന്ത്രിക്ക് ചുറ്റും പ്രവർത്തകരും പൊതുജനങ്ങളും മാധ്യമപ്രവർത്തകരും ഒരേസമയം എത്തുന്നതുമൂലം ഉണ്ടാകുന്ന തിക്കുംതിരക്കും സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവയ്ക്കാമെന്ന ഇന്റലിജൻസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണങ്ങൾ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിലവിലുള്ള യൂണിഫോം പൊലീസിന് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും കൂടുതലായി വിന്യസിക്കാനാണ് നിർദേശം. പരിപാടിയുടെ വേദി, പ്രവേശന-പുറത്തിറങ്ങൽ വഴികൾ, മുഖ്യമന്ത്രിയുടെ വാഹനത്തിന് സമീപമുള്ള മേഖല എന്നിവിടങ്ങളിൽ സുരക്ഷ കൂടുതൽ കർശനമാക്കും. ഇന്റലിജൻസ് എ.ഡി.ജി.പി. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശങ്ങൾ നൽകിയതായാണ് വിവരം. മുഖ്യമന്ത്രി വേദിയിലേക്കെത്തുമ്പോഴും പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴും ആളുകൾ കൂട്ടത്തോടെ സമീപിക്കുന്നത് ഒഴിവാക്കുന്നതിനാണ് പ്രധാന പരിഗണന. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ…

മരുന്നുവാങ്ങലിൽ 190 കോടിയുടെ അധിക ചെലവ്; KMSCL-ൽ വൻ പൊളിച്ചെഴുത്തിന് ആരോഗ്യവകുപ്പ്

₹772 കോടിക്ക് ലഭിക്കേണ്ട മരുന്നുകൾ വാങ്ങിയത് ₹962 കോടിക്ക്; ഒരേ കമ്പനിയുടെ മരുന്നിന് IHDB-യേക്കാൾ 82% വരെ വിലവ്യത്യാസം, കുറഞ്ഞ നിരക്കിൽ വാങ്ങാൻ മന്ത്രിയുടെ കർശന നിർദേശം തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കുള്ള മരുന്ന് സംഭരണത്തിൽ ഞെട്ടിക്കുന്ന വിലവ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (KMSCL) മരുന്നുവാങ്ങൽ സംവിധാനത്തിൽ സമഗ്രമായ മാറ്റത്തിന് ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷത്തെ മരുന്നുവാങ്ങൽ നിരക്കുകൾ പരിശോധിച്ചപ്പോൾ, പരമാവധി 772 കോടി രൂപയ്ക്ക് ലഭിക്കാമായിരുന്ന മരുന്നുകൾക്ക് KMSCL 962 കോടി രൂപ ചെലവഴിച്ചതായാണ് വില താരതമ്യത്തിൽ കണ്ടെത്തിയത്. ഇതിലൂടെ ഏകദേശം 190 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് (IHDB) വാങ്ങുന്ന അതേ കമ്പനികളുടെ അതേ മരുന്നുകളുടെ വിലയുമായി KMSCL-ന്റെ വാങ്ങൽ നിരക്ക് താരതമ്യം ചെയ്തപ്പോഴാണ് വലിയ അന്തരം വ്യക്തമായത്. ഈ…

വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം; 500 മെഗാവാട്ടിന് 25 വർഷത്തെ കരാറൊരുക്കി കെഎസ്ഇബി

അടുത്ത വർഷം ജൂൺ മുതൽ വൈദ്യുതി ലഭ്യമാക്കാൻ ടെൻഡർ; കൽക്കരി നിലയങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉറപ്പാക്കാൻ നീക്കം തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുൻകൂട്ടി കണ്ട് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നിർണായക നടപടിയുമായി കെഎസ്ഇബി. 500 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങുന്നതിനായി ബോർഡ് ടെൻഡർ ക്ഷണിച്ചു. അടുത്ത വർഷം ജൂൺ മുതൽ വൈദ്യുതി ലഭ്യമാകുന്ന തരത്തിലാണ് ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്നതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളിൽ നിന്നായിരിക്കും വൈദ്യുതി വാങ്ങുക. ദീർഘകാല കരാറിലൂടെ താരതമ്യേന കുറഞ്ഞ നിരക്കിൽ സ്ഥിരമായി വൈദ്യുതി ലഭ്യമാക്കാനും ഹ്രസ്വകാല വിപണിയിലെ വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ കരാർ പ്രകാരം 500 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭ്യമാക്കുക. 25 വർഷമാണ് കരാറിന്റെ കാലാവധി.…

യോഗ്യതയില്ലാത്ത അംഗങ്ങളുള്‍പ്പെട്ട വഖഫ് ബോര്‍ഡ് പിരിച്ചു വിട്ട് പുതിയ ഭരണസമിതിയെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍; വിജ്ഞാപനം ഉടന്‍

അംഗങ്ങളുടെ യോഗ്യതയും ബോർഡിന്റെ ഘടനയും നിയമക്കുരുക്കിൽ; നിലവിലെ ബോർഡിന് നയപരമായ തീരുമാനങ്ങളിൽ കോടതി നിയന്ത്രണം, പുനഃസംഘടനയിലൂടെ പ്രതിസന്ധി മറികടക്കാൻ നീക്കം കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിക്കാനുള്ള നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. നിലവിലെ ബോർഡ് പിരിച്ചുവിടുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. ബോർഡിന്റെ ഘടനയും ചില അംഗങ്ങളുടെ യോഗ്യതയും സംബന്ധിച്ച് ഉയർന്ന നിയമപ്രശ്നങ്ങളും കോടതി നടപടികളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുനഃസംഘടനയിലേക്ക് സർക്കാർ നീങ്ങുന്നത്. നിലവിലെ ബോർഡിന്റെ കാലാവധി പൂർത്തിയാകാൻ വർഷങ്ങൾ ശേഷിക്കെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. അംഗങ്ങളിൽ ചിലർക്ക് വഖഫ് നിയമവും അനുബന്ധ ചട്ടങ്ങളും നിർദേശിക്കുന്ന യോഗ്യതയില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. പ്രത്യേകിച്ച് വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ബോർഡിലേക്ക് നടത്തിയ നിയമനങ്ങളുടെ നിയമസാധുതയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇസ്‌ലാമിക പണ്ഡിതരുടെ വിഭാഗത്തിൽ ഉൾപ്പെടെ…

കേരളത്തിന്റെ സ്വന്തം ‘കോ-കേരളം’; സഹകരണ എയർലൈൻ പദ്ധതിക്ക് ചിറകേകാൻ ഓഹരി സമാഹരണം

₹3,500 മുതൽ ടിക്കറ്റ്; ആദ്യം രണ്ട് 72 സീറ്റ് വിമാനങ്ങൾ, പിന്നാലെ ആറിലേക്ക്; കേരളത്തെയും ദക്ഷിണേന്ത്യൻ നഗരങ്ങളെയും ബന്ധിപ്പിക്കാൻ വിപുല പദ്ധതി കോഴിക്കോട്: കേരളത്തിന്റെ സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്ന ‘കോ-കേരളം’ എയർലൈൻ പദ്ധതി നിർണായക ഘട്ടത്തിലേക്ക്. സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ ചെലവുകുറഞ്ഞ പ്രാദേശിക വിമാന സർവീസ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിക്കായി ഓഹരി സമാഹരണ നടപടികൾ ആരംഭിച്ചതായി പദ്ധതിയുടെ ആസൂത്രകനും എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. സഹകരണ വകുപ്പിൽ നിന്നുള്ള ആവശ്യമായ അനുമതി ലഭിച്ചതിന് പിന്നാലെ കേരള ബാങ്കിൽ അക്കൗണ്ട് ആരംഭിച്ച് ഓഹരി സ്വീകരിക്കുന്ന നടപടികളിലേക്ക് കടന്നതായാണ് വിജയകൃഷ്ണൻ വ്യക്തമാക്കിയത്. സർക്കാർ നിർദേശിച്ച പ്രാരംഭ ലക്ഷ്യം ചുരുങ്ങിയ സമയത്തിനുള്ളിൽ കൈവരിക്കാനായത് പദ്ധതിയോടുള്ള വലിയ സ്വീകാര്യതയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരാണ്…

‘രാഹുലിന്റെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തത്’; ‘ഫ്രോഡ്’ പരാമർശത്തിൽ ഉറച്ച് രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ പരാമർശങ്ങളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം; ഇല്ലെങ്കിൽ ‘ഫ്രോഡ്’ വിളി തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്രോഡ്’ പരാമർശത്തിൽ ഉറച്ചുനിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്നാണ് രാജീവ് ചന്ദ്രശേഖറുടെ ആരോപണം. രാഹുലിനെ ‘ഫ്രോഡ്’ എന്ന് വിശേഷിപ്പിക്കാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരായ തന്റെ പരാമർശത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറുടെ വിശദമായ പ്രതികരണം. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിൽ പൊതുവെ താൽപര്യമില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ തന്റെ നിലപാട് വ്യത്യസ്തമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2014ന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം നുണകളും അധിക്ഷേപങ്ങളും വിഭജനവും അടിസ്ഥാനമാക്കിയുള്ളതാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. രാജ്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും…