ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

മലപ്പുറം: എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യത്തെയും ആർ.എസ്.എസിന് വേണ്ടി അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചൊഴിയുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഖാദർ അങ്ങാടിപ്പുറം, സെയ്താലി വലമ്പൂർ, തസ്്‌ലീം മമ്പാട്, മുനിസിപ്പൽ പ്രസിഡണ്ട് പിപി മുഹമ്മദ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ. അമീൻ യാസിർ, ഹാദി ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശീയപാത – സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് കേരളത്തിൽ അപ്രായോഗികം: റസാഖ് പാലേരി

പൊന്നാനി: സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണെന്നും സംസ്ഥാന സർക്കാർ ഇടപെട്ട് സുപ്രീം കോടതിയിൽ നിന്ന് സമ്പൂർണമായ ഇളവ് നേടിയെടുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സുപ്രീം കോടതിയുടെ ഹൈവെ ബഫർ സോൺ ഉത്തരവിനെതിരെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതയുടെ മധ്യത്തിൽ നിന്നും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണ്. കേരളത്തിന്റെ പ്രത്യേകമായ ജനസാന്ദ്രത പരിഗണിച്ച് 45 മീറ്ററിലാണ് ദേശീയപാത നിർമിച്ചിരിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയോരത്ത് നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളുമാണുള്ളത്. കേരളത്തിന്റെ ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളുടേത് പോലെയല്ല. നഗരവും ഗ്രാമവും കൃത്യമായി വേർതിരിക്കാനാവാത്ത വിധത്തിലാണ് കേരളത്തിലെ ജനവാസ വിതരണമുള്ളത്. കേരളത്തിലെ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡുകളോട് തൊട്ടുരുമ്മി…

കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ “വിഷന്‍ 2037” ഉദ്ഘാടനം ചെയ്തു

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍ കൊച്ചി: ആഗോള തലത്തിലെ വിദ്യാഭ്യാസ തൊഴിലവസര മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും സാധ്യതകള്‍ ലക്ഷ്യംവെച്ചും കേരളത്തിന്റെ സാങ്കേതിക-ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ 2026-27 അക്കാദമിക് വര്‍ഷ പ്രവര്‍ത്തനത്തിന്റെയും കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി രൂപം നല്‍കിയിരിക്കുന്ന ‘വിഷന്‍ 2037’ ന്റെയും ഉദ്ഘാടനം കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം.ജോണ്‍. കേരളത്തിന്റെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണ്. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തേയ്ക്ക് പോകുന്ന സാഹചര്യത്തിന് കാലക്രമേണ അവസാനമുണ്ടാകും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍…

കേരളത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കോൺഗ്രസ് ഒഴുക്കിയത് ₹105.34 കോടി; ബിജെപി ₹82.67 കോടി, സിപിഐ(എം) ₹28.60 കോടി

പ്രചാരണച്ചെലവിൽ കേരളത്തിൽ കോൺഗ്രസ് മുന്നിൽ; അഞ്ച് തിരഞ്ഞെടുപ്പുകളിലായി ബിജെപിയുടെ മൊത്തം ചെലവ് ₹529.38 കോടി, അതിൽ ₹286.99 കോടി ബംഗാളിൽ മാത്രം തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ പോരാട്ടത്തിനായി പ്രധാന പാർട്ടികൾ ചെലവഴിച്ച കോടികളുടെ കണക്കുകൾ പുറത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഔദ്യോഗിക ചെലവ് രേഖകൾ പ്രകാരം കോൺഗ്രസ് കേരളത്തിൽ ₹105.34 കോടി ചെലവഴിച്ചപ്പോൾ ബിജെപിയുടെ ചെലവ് ₹82.67 കോടിയാണ്. സിപിഐ(എം) സംസ്ഥാന ഘടകം ₹28.60 കോടിയും ചെലവഴിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച പാർട്ടി കോൺഗ്രസാണ്. പാർട്ടി ആസ്ഥാനവും സംസ്ഥാന ഘടകവും ചേർന്നാണ് ₹105.34 കോടി വിനിയോഗിച്ചത്. ഇതിൽ ₹71.30 കോടി പൊതുപ്രചാരണത്തിനും ₹34.05 കോടി സ്ഥാനാർഥികൾക്കും അവരുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ചെലവുകൾക്കുമായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആകെ ₹82.67 കോടി ചെലവഴിച്ചു. ഇതിൽ…

മ്യൂട്ടേഷന് 5,000 രൂപ ‘കൈക്കൂലി’; പണം കൈപ്പറ്റുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ കെണിയിൽ

മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് ഭൂമി മക്കളുടെ പേരിലേക്ക് മാറ്റാൻ പണം ആവശ്യപ്പെട്ടെന്ന് പരാതി; മണ്ഡപം ജംഗ്ഷനിൽ വിജിലൻസ് ഒരുക്കിയ കെണിയിൽ ഉദ്യോഗസ്ഥൻ കുടുങ്ങി കൊല്ലം: ഭൂമിയുടെ മ്യൂട്ടേഷൻ നടപടികൾ പൂർത്തിയാക്കാൻ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദ് വിജിലൻസിന്റെ പിടിയിലായി. പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടുകയായിരുന്നു. പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് ഭൂമി പരാതിക്കാരന്റെയും സഹോദരങ്ങളുടെയും പേരിലേക്ക് മാറ്റുന്നതിനാണ് 5,000 രൂപ ആവശ്യപ്പെട്ടതെന്നാണ് പരാതി. വിജിലൻസ് ഒരുക്കിയ കെണിയുടെ ഭാഗമായി പുത്തൂർ മണ്ഡപം ജംഗ്ഷന് സമീപം പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. മ്യൂട്ടേഷൻ നടപടികളുടെ ഭാഗമായി ഭൂമി പരിശോധിക്കേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പരാതിക്കാരൻ കാറുമായി പുത്തൂർ വില്ലേജ് ഓഫീസിലെത്തിയിരുന്നു. തുടർന്ന് വില്ലേജ് ഓഫീസറെ കാറിൽ ഭൂമിയുള്ള സ്ഥലത്തേക്ക്…

സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ സെപ്റ്റംബര്‍ 27ന്

നിരണം : സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ സെപ്റ്റംബര്‍ 27ന് നടക്കും. രാവിലെ 9.30ന് വിശുദ്ധ കുർബാനയ്ക്ക് റവ ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകും. ആരാധനയ്ക്ക് ശേഷം 11.30ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെന്‍ട്രല്‍ കേരള പ്രോവിന്‍സ് വികാരി റവ. ഫാ. ഷിജു മാത്യൂ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ ഫാ. മർക്കോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് മുതിർന്ന അംഗങ്ങളെ ആദരിക്കും. വുമൺസ് ഫെലോഷിപ്പ് അംഗങ്ങളുടെയും സണ്‍‌ഡേ സ്കൂള്‍ വിദ്യാർത്ഥികളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ സെൽവരാജ് വിൽസൺ എന്നിവർ അറിയിച്ചു.

അഞ്ചുവർഷത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രത്തിലും അപാകതകൾ; വനഭൂമിയിൽ നിന്നാണോ മരങ്ങൾ മുറിച്ചതെന്ന് വ്യക്തമല്ലെന്ന് കോടതി, ലോറി പിടിച്ചെടുക്കാത്തതിലും വിശദീകരണമില്ല

കൽപ്പറ്റ: വയനാട്ടിൽ ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന് തിരിച്ചടി. കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ആവശ്യമായ രേഖകളും വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തിരിച്ചയച്ചു. കേസ് രജിസ്റ്റർ ചെയ്ത് അഞ്ചുവർഷത്തോളം കഴിഞ്ഞ് സമർപ്പിച്ച കുറ്റപത്രത്തിലാണ് കോടതി നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയത്. സെപ്റ്റംബർ 17നാണ് വനംവകുപ്പ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരന്മാർ ഉൾപ്പെടെ ഏഴുപേരെയാണ് കുറ്റപത്രത്തിൽ പ്രതികളാക്കിയിരിക്കുന്നത്. എന്നാൽ കുറ്റപത്രത്തിന്റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഒപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ആവശ്യമായ രേഖകളും വിശദീകരണങ്ങളും സഹിതം വീണ്ടും സമർപ്പിക്കുന്നതിനായി കുറ്റപത്രം തിരിച്ചയച്ചത്. കേസിന്റെ അടിസ്ഥാന വിഷയങ്ങളിലൊന്നായ മരങ്ങൾ വനഭൂമിയിൽ നിന്നാണോ മുറിച്ചുമാറ്റിയതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തമായ വിശദീകരണമില്ലെന്നതാണ് പ്രധാന അപാകതകളിലൊന്ന്. മരം മുറിച്ച ഭൂമിയുടെ നിയമപരമായ സ്വഭാവം കേസിലെ കുറ്റങ്ങളുടെ നിലനിൽപ്പിനെ…

മെസ്സിയുടെ പേരില്‍ കോടികളുടെ ഇടപാട്: അഴിമതി നിരോധന നിയമപ്രകാരവും കേസിന് ശുപാർശ; ആന്റോ അഗസ്റ്റിനെതിരെ നടപടിക്ക് നീക്കം

സർക്കാർ സംവിധാനങ്ങൾ സ്വകാര്യ സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തോയെന്ന് എസ്‌ഐടി; ഇഡി, ആർബിഐ, കസ്റ്റംസ് പരിശോധനയ്ക്കും ശുപാർശ തിരുവനന്തപുരം: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാകുന്നു. കേസിൽ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ കൂടി ചുമത്താൻ കഴിയുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക കണ്ടെത്തലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനും ഇടപാടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളും സാമ്പത്തിക ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ പങ്കാളിത്തവും പരിശോധിച്ച ശേഷമാണ് എസ്‌ഐടി പുതിയ ശുപാർശകളിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ മുഖ്യ വാണിജ്യ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിക്ക് അനധികൃത…

ആദ്യ പൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണം ഇന്ന്

ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ എടത്വാ: മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനും മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണമാണ് ഇന്ന്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്. ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. പിതാവിൻ്റെ സഹോദരൻ ഓർത്തഡോക്സ് സഭയിലെ കുര്യൻ കത്തനാർ ആണ് ജോർജ് മാത്തനെ സുറിയാനി പഠിപ്പിച്ചത്. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം, എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ…

6:45ന് തിരശ്ശീല വീണു; സൂര്യ കൃഷ്ണമൂർത്തിക്ക് കണ്ണീരോടെ വിട

ജീവിതകാലം മുഴുവൻ ‘സൂര്യ’യുടെ വേദികളിൽ കൃത്യമായി 6:45ന് തിരശ്ശീല ഉയർത്തിയ കലാചാര്യൻ; ഒടുവിൽ അതേ സമയത്ത് അഗ്നിനാളങ്ങൾക്കിടയിലേക്ക് അവസാനയാത്ര തിരുവനന്തപുരം: ഘടികാരത്തിലെ സൂചികൾ വൈകുന്നേരം 6:45 തൊട്ടു. തൈക്കാട് ശാന്തികവാടത്തിൽ കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. നിശ്ശബ്ദതയ്ക്കിടയിൽ ചിതയിൽ അഗ്നി പടർന്നു. കേരളത്തിന്റെ കലാസാംസ്കാരിക ലോകത്ത് പതിറ്റാണ്ടുകളോളം വെളിച്ചം തെളിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതവേദിയിൽ അങ്ങനെ അവസാനമായി തിരശ്ശീല വീണു. അത് വെറുമൊരു സമയമായിരുന്നില്ല. സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതത്തിന്റെ താളമായിരുന്നു 6:45. 111 ദിവസം നീണ്ടുനിന്ന ‘സൂര്യ’ നൃത്ത-സംഗീതോത്സവത്തിലെ പരിപാടികൾ കൃത്യം വൈകുന്നേരം 6:45ന് ആരംഭിക്കണമെന്ന കാര്യത്തിൽ കൃഷ്ണമൂർത്തിക്ക് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. സദസ്സ് നിറഞ്ഞോ, ഒഴിഞ്ഞോ എന്നതൊന്നും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. കലാകാരനും കലയും സമയവും തമ്മിലുള്ള ആ ഉടമ്പടി ഒരിക്കലും തെറ്റരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്കർഷ. ഒടുവിൽ, ജീവിതത്തിന്റെ അവസാന രംഗത്തും ആ ഘടികാരം അദ്ദേഹത്തെ വിട്ടുപോയില്ല. വൈകുന്നേരം 6:45ന് മരുമകൻ…