കെല്‍ട്രോണില്‍ ജേണലിസം പഠിക്കാം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ് എന്നിവയിലാണ് പരിശീലനം ലഭിക്കുക. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മേധാവി അറിയിച്ചു. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 25നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9544958182. ഉറവിടം: പിആര്‍‌ഡി, കേരള സര്‍ക്കാര്‍

പാറശാലയില്‍ ആറു കോടിയുടെ ബസ് ടെര്‍മിനല്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ആറുകോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാറശാല ബസ് ടെര്‍മിനലിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പാറശാല മണ്ഡലത്തില്‍ 2,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എം.എല്‍.എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നമ്മളൊരുമിച്ച് മുന്നിട്ടിറങ്ങിയാൽ വികസനം യാഥാര്‍ത്ഥ്യമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് പാറശാല കേന്ദ്രീകരിച്ച് കാരാളിയില്‍ ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന – ദേശീയ പാതകളും മലയോര ഹൈവേയും കടന്നുപോകുന്ന അതിര്‍ത്തി പ്രദേശമായ പാറശാലയില്‍ ബസ് കാത്തുനില്‍ക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമായിരുന്നു. പുതിയ ബസ് ടെര്‍മിനല്‍ വരുന്നതോടെ പാറശാലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ബസ് ടെര്‍മിനല്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക്…

‘നമത്ത് തീവനഗ’ സന്ദേശ യാത്രയ്ക്ക് തുടക്കം

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ‘നമത്ത് തീവനഗ’ ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്രയ്ക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ തുടക്കം. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന സന്ദേശയാത്രയിലൂടെ ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ചും അവ ജീവിത ശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കുന്നുവെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുവാനും യാത്ര ലക്ഷ്യമിടുന്നു. ചെറുധാന്യങ്ങളുടെ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കി വരുന്ന അട്ടപ്പാടി ആദിവാസ സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് യാത്ര. യാത്രയുടെ ഭാഗമായി അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെയും വിത്തുകളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. ചെറുധാന്യങ്ങളുടെ പോഷകാഹാരത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും ഇതോടനുബന്ധമായി ഓരോ ജില്ലകളിലും സന്ദേശ യാത്രയോടൊപ്പം സംഘടിപ്പിക്കും. ഉറവിടം: പിആര്‍‌ഡി,…

കര്‍ഷക ആത്മഹത്യ: സര്‍ക്കാരിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായും ലഭിക്കാതെ സാമ്പത്തിക ബാധ്യതയാല്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും കൃഷി വകുപ്പിനുമെതിരെ ക്രൂരനരഹത്യയ്ക്ക് കേസെടുക്കാന്‍ നീതിപീഠങ്ങള്‍ സ്വയം തയ്യാറാകണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ക്രൂരനരഹത്യയില്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാകണം. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഭരണനേതൃത്വങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിയന്ത്രണാതീതമായിരിക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. പാലക്കാട് പുലി ചത്തതിന്റെ പേരില്‍ കര്‍ഷകനെ ഓടിച്ച് മരണത്തിലേയ്ക്ക് തള്ളിയിട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമേകുന്നവരെ തുറുങ്കിലടയ്ക്കുവാന്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ചോദ്യം ചെയ്യേണ്ടിവരുന്നത് ജനാധിപത്യ ഭരണത്തിനുപോലും അപമാനമാണ്. വന്യജീവി വാരാഘോഷങ്ങളും ‘വന്യജീവി നിലനില്പാണ് അഭിമാനമാണ് ് എന്ന…

ആദ്യ സ്റ്റുഡന്റ്സ് സഭ ചേലക്കരയില്‍; കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളെ ജനാധിപത്യ, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴിലുള്ള പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന നൂതന ആശയമായ സ്റ്റുഡന്റ്സ് സഭയ്ക്ക് ചേലക്കര മണ്ഡലത്തില്‍ നിന്ന് തുടക്കം കുറിക്കും. സ്റ്റുഡന്റ്സ് സഭ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുകയെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ചേലക്കര നിയോജക മണ്ഡലം സ്റ്റുഡന്റ്‌സ് സഭ നയരൂപീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ജനാധിപത്യബോധമുള്ള വിദ്യാര്‍ഥി തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഭ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മാസത്തോടെയാണ് പദ്ധതിക്ക് തുടക്കമാവുക. വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പത്ത് മേഖലകളിലായി വിദ്യാര്‍ത്ഥികള്‍ ചേലക്കര മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലും സര്‍വ്വെ നടത്തും. സര്‍വ്വെ നടത്തുന്നതിന് വേണ്ടിയുള്ള വര്‍ക്ക് ഷോപ്പുകള്‍ ഒന്‍പത് പഞ്ചായത്തുകളിലും പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സര്‍വ്വെ വിവരങ്ങള്‍ ഏകോപിപ്പിച്ച് വിശദമായ പദ്ധതി തയ്യാറാക്കി…

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഗുരുവായൂര്‍: ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണത്തോടനുബന്ധിച്ച പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചു. തുടർന്ന് എ വൺ സൈഡിന്റെ കോൺക്രീറ്റിംഗ് ഈ മാസം 20 ന് പൂർത്തീകരിക്കും. എ ടു ഭാഗം സ്റ്റാബ് കോൺക്രീറ്റിങ്ങിനാവശ്യമായ പ്രവൃത്തികൾ നടക്കുന്നു. ഈ പ്രവൃത്തി ഒക്ടോബർ ആദ്യ വാരം പൂർത്തീകരിക്കും. ഒക്ടോബർ മാസത്തിൽ തന്നെ അപ്രോച്ച് റോഡിന്റെ ബി.എം.ബി.സി, കൈവരികളുടെയും ഫുഡ്പ്പാത്തിന്റെയും നിർമ്മാണം, പെയ്ന്റിംഗ്, തെരുവ് വിളക്ക് സ്ഥാപിക്കൽ, പാളത്തിനടിയിലെ സൗന്ദര്യവത്കരണം എന്നീ പ്രവൃത്തികളും പൂർത്തീകരിക്കും. ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന റെയിൽവേ മേൽപ്പാല അവലോകന യോഗത്തിനു ശേഷം എൻ.കെ അക്ബർ എം.എൽ.എ യുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭാ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, കരാറുകാർ നിർമ്മാണ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി. അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ എം.…

ജൽ ജീവൻ മിഷൻ: ജല ശുദ്ധീകരണ പ്ലാന്റ് നിർമ്മാണം കൊരട്ടിയിൽ പൂർത്തിയായി

– പതിനൊന്നായിരത്തോളം വീടുകളിൽ കുടിവെള്ള എത്തിക്കുന്ന പദ്ധതി – മൂന്ന് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും തൃശൂര്‍: സംസ്ഥാനത്ത് ജൽ ജീവൻ മിഷൻ പദ്ധതിയിൽ ആദ്യമായി നിർമ്മാണം പൂർത്തീകരിച്ച ചാലക്കുടിയിലെ കൊരട്ടി പാറക്കൂട്ടത്തിലെ ജല ശുദ്ധീകരണ പ്ലാൻ്റിന്റെയും മുരിങ്ങൂരിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ്സിന്റെയും ട്രയൽ റൺ പരിശോധന നടത്തി. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ പതിനൊന്നായിരത്തോളം വീടുകളിൽ കുടിവെള്ളമെത്തും. ചാലക്കുടി പുഴയിൽ നിന്ന് മുരിങ്ങൂരിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ്സിലൂടെ 350 മില്ലി മീറ്റർ വ്യാസമുള്ള പമ്പിങ്ങ് മുഖാന്തരമാണ് ഏകദേശം 3.5 കിലോമീറ്റർ അകലെയുള്ള കൊരട്ടി പാറക്കൂട്ടം പ്ലാൻ്റിൽ ജലമെത്തിക്കുന്നത്. ഏഴ് ഘട്ടങ്ങളിലൂടെ ശുദ്ധീകരണ പ്രക്രിയകൾ നടത്തിയ ശേഷമാണ് ജലം വിതരണം നടക്കുക. പ്രതിദിനം ആറ് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിയ്ക്കുവാനുള്ള ശേഷിയാണ് യൂണിറ്റിനുള്ളത്. പുതിയ ഒൻപത് ദശലക്ഷം ശേഷിയുള്ള ഒ.എച്ച് ടാങ്കിനോടൊപ്പം നിലവിലെ 6.65…

വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു

തിരുവനന്തപുരം: വിനായക ചതുർത്ഥി ആഘോഷം വെട്ടിച്ചുരുക്കാൻ സർക്കാർ ആലോചിക്കുന്നു. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെയും മറ്റ് സിപിഐ എം നേതാക്കളുടെയും ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കിടയിലാണ് സർക്കാരിന്റെ അടുത്ത നീക്കം. ‘വിനായക ചതുർത്ഥി’ ആഘോഷങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തോന്നുന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി ചേർന്ന് കേരള സർക്കാർ പെട്ടെന്ന് ഒരു സർക്കുലർ ഇറക്കിയത്. വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് ഗണേശ വിഗ്രഹ നിമജ്ജനത്തിന് തടാകങ്ങളും നദികളും ഉപയോഗിക്കരുത് എന്നാണ് സർക്കുലറില്‍ പറയുന്നത്. പകരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയോഗിക്കുന്ന സ്ഥലങ്ങളിലെ ശുപാർശിത കുളങ്ങൾ മാത്രമേ നിമജ്ജനത്തിനായി ഉപയോഗിക്കാവൂ എന്നും പരാമർശമുണ്ട്. ഈ സാഹചര്യത്തിൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാരിസ്ഥിതിക ആശങ്കകൾ യഥാർത്ഥത്തിൽ വർദ്ധിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. യഥാർത്ഥത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ തടസ്സപ്പെടുത്താനുള്ള സിപിഐ(എം) സർക്കാരിന്റെ പദ്ധതിയായാണ് പുതിയ സർക്കുലർ വിലയിരുത്തപ്പെടുന്നത്. പരമ്പരാഗതമായി, ഗണേശ…

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: തൃശൂര്‍ അയ്യന്തോളിലെ സഹകരണ ബാങ്കുകളിൽ ഇഡി റെയ്ഡ്

തൃശ്ശൂര്‍: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പാതട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അയ്യന്തോളിലെയും തൃശൂർ സർവീസ് സഹകരണ ബാങ്കുകളിലും ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് (ഇഡി) തിങ്കളാഴ്ച റെയ്ഡ് നടത്തി. കനത്ത സുരക്ഷയോടെയാണ് ഇഡി റെയ്ഡ് നടത്തിയത്. കരുവന്നൂർ വായ്പാ തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാർ മറ്റ് സഹകരണ ബാങ്കുകൾ വഴിയും കള്ളപ്പണം വെളുപ്പിച്ചതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ 40 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം ഇയാൾ നിക്ഷേപിച്ചതായാണ് റിപ്പോർട്ട്. ഇഡി അദ്ദേഹത്തിന്റെ ബാങ്കിലെ അക്കൗണ്ടുകൾ മരവിപ്പിച്ചു. തൃശൂർ സർവീസ് സഹകരണ ബാങ്കിൽ സിപിഐഎം നേതാവ് എംകെ കണ്ണന്റെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് കണ്ണന്‍.  

കുടുംബ പ്രശ്നം: അദ്ധ്യാപിക ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വെള്ളറടയിലെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല സ്വദേശി ശ്രീലതയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് അശോക് കുമാർ പാറശ്ശാല സ്വദേശിയാണ്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീലത പുലിയൂർശാലയിലെ മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയത്