എടത്വ: ആൽഫാ പാലിയേറ്റീവ് കെയർ സെൻ്റർ (Alpha Palliative Care Center) കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ പുതിയ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്റർ പ്രസിഡന്റ് പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ആൽഫാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എം നൂർദീൻ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ജനറൽ അഡ്മിനിസ്ട്രേറ്റർ ജേക്കബ് പോത്തൻ ഓജസ് – ഫിസിയോതെറാപ്പി പരിചരണ യാത്ര വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് , സെൻ്റർ വർക്കിംങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ,സെക്രട്ടറി എം.ജി കൊച്ചുമോൻ, ഡോ.എം.കെ ശശിധരൻപിള്ള,കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, സെൻട്രൽ കൗൺസിൽ മെമ്പർമാരായ ചന്ദ്രമോഹൻ…
Category: KERALA
പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തെ (Puthupally Constituency) പ്രതിനിധീകരിക്കുന്ന നിയമസഭാംഗമായി (എംഎൽഎ) ചാണ്ടി ഉമ്മൻ (Chandy Oommen) ഇന്ന് (സെപ്റ്റംബർ 11 ന്) സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് ചോദ്യോത്തരവേള അവസാനിച്ച ഉടനെയായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സെക്രട്ടറി എംഎം ബഷീർ പേരു വിളിച്ചതിനു പിന്നാലെ നിയമസഭ നടുത്തളത്തിൽ എത്തി സത്യപ്രതിജ്ഞ ചെയ്‌ത് ചാണ്ടി ഉമ്മൻ ചുമതല ഏറ്റെടുത്തു. 37-ാം വയസ്സിൽ, ആദ്യമായി എംഎൽഎയായ ചാണ്ടി ഉമ്മൻ, അന്തരിച്ച പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി, ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഗണ്യമായ വിജയത്തോടെ കോൺഗ്രസ് കോട്ട നിലനിർത്തുകയും ചെയ്തു. തന്റെ ഏറ്റവും അടുത്ത എതിരാളിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്) ജെയ്‌ക്ക് സി തോമസിനെ 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോഴാണ് ചോദ്യോത്തര വേളയ്ക്ക് ശേഷം…
ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ (Catholic Bishops Conference of India, Laity Council) സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. 2023 മെയ് 17ന് സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോ നാലു മാസക്കാലമായിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്താത്തതില്‍ ദുരൂഹതയുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ മാത്രമുള്ള രാഷ്ട്രീയ തന്ത്രമായിട്ട് തുടര്‍നടപടികളില്ലാത്ത ഇത്തരം പഠന കമ്മീഷനുകളെ നിയമിക്കുന്നത് പ്രഹസനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടര്‍ച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന്…
മലപ്പുറം ജില്ലയിലെ ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണം; വെൽഫെയര്‍ പാർട്ടി രണ്ടാം ഘട്ട ഭൂസമരം പ്രഖ്യാപിച്ചു
മങ്കട :മലപ്പുറം ജില്ലയിലെ 24,000 ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി (Welfare Party) രണ്ടാം ഘട്ട ഭൂസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി ചെരിയം മലയിലെ ഭൂസമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും പ്രകടന പത്രികയിൽ മുഴുവൻ ഭൂരഹിതർക്കും ഭൂമിനൽകുമെന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷ സർക്കാർ, ഭൂമി വിതരണം ചെയ്യാതെ; ഭൂരഹിതരോട് തികഞ്ഞ വഞ്ചനയാണ് പുലർത്തുന്നത്.സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കാൻ നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, ആവിശ്യമായ നിയമ നിർമ്മാണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.ചെരിയം മലയിൽ 2000 ഏക്കർ ഭൂമി, വന ഭൂമി, സർക്കാർ ഭൂമി, സ്വകാര്യ വ്യക്തിയുടെ ഭൂമി എന്നിവ കൃത്യപ്പെടുത്താൻ തയ്യാറാവണം.പാട്ട കരാർ തീർന്നിട്ടും കുത്തകകൾക്ക് അനുകൂലമായ സമീപനം…
സാറ്റലൈറ്റ് പ്രോജക്ടുമായി എൽബിഎസ്ഐടിഡബ്ല്യു വിദ്യാർത്ഥികൾ പുതിയ ഉയരങ്ങളിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ (എൽബിഎസ്ഐടിഡബ്ല്യു) വിദ്യാർഥികൾ അൾട്രാവയലറ്റ് വികിരണങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പഠിക്കാൻ ഉപഗ്രഹം നിർമിക്കുന്നു. LBSITW-ലെ യുവ എഞ്ചിനീയർമാർ ഉപഗ്രഹത്തിന് ‘WESAT’ (Women Engineered Satellite) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വർഷാവസാനം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (പിഎസ്എൽവി) ഇത് വിക്ഷേപിക്കും. ഒരു കിലോ ഭാരമുള്ള ഈ നാനോ ഉപഗ്രഹം പൂർണമായും സ്ത്രീകളുടെ മേൽനോട്ടത്തിൽ രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹമായാണ് വാഴ്ത്തപ്പെടുന്നത്. വെസാറ്റിനെ സഹയാത്രിക ഉപഗ്രഹമായി വിക്ഷേപിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററുമായി (IN-SPACE) കരാർ ഒപ്പിട്ടു കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളുടെ എല്ലാ ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾക്കും ഏകജാലക ഏജൻസിയായി IN-SPACE പ്രവർത്തിക്കുന്നു. ബഹിരാകാശത്തും ഭൂമിയുടെ ഉപരിതലത്തിലും അൾട്രാവയലറ്റ് രശ്മികൾ അളക്കുന്നതിനും…
ഫോർട്ട്കൊച്ചിക്ക് പഴയകാല ചാരുത നഷ്ടമാകുന്നു
കൊച്ചി: സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ ഫോർട്ട് കൊച്ചിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് ടൂറിസം മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ബീച്ചിലെ വർധിച്ചുവരുന്ന മാലിന്യപ്രശ്നം പരിഹരിക്കാൻ കൃത്യമായ ഒരു പദ്ധതിയുടെ അഭാവവും വ്യാപകമായ നിർമ്മാണ പ്രവർത്തനങ്ങളും ഈ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തിന്റെ ചാരുത നഷ്‌ടപ്പെടുത്തുന്നു. “കടൽത്തീരത്തുകൂടി നടന്നാൽ മതിയാകും ഈ സ്ഥലത്തിന്റെ ദയനീയാവസ്ഥ. ഫോർട്ട് കൊച്ചിയിലെ ഓരോ മണൽത്തരിക്കും ചരിത്രമുണ്ട്. എന്നാൽ, ഇന്ന് എല്ലായിടത്തും മാലിന്യം മാത്രം. കടൽത്തീരത്തേക്കുള്ള പാത അനധികൃത കുടിലുകൾ കൈയടക്കുകയും മാലിന്യം കുന്നുകൂടാൻ കാരണമാവുകയും ചെയ്യുന്നു,” ഫോർട്ട്‌കൊച്ചിയുടെ ചരിത്രത്തിൽ വിദഗ്‌ധനായ മൻസൂർ നൈന പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവർ വലിയൊരു പ്രദേശം കയ്യേറി മാലിന്യം നിക്ഷേപിക്കുകയും അവിടെ നിന്ന് സ്ക്രാപ്പ് ബിസിനസ്സ് നടത്തുകയും ചെയ്യുന്നു, മൻസൂർ പറഞ്ഞു. “വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന സന്ദർശകർക്ക് നമ്മള്‍ എന്താണ് കാണിക്കാൻ ശ്രമിക്കുന്നത്?” മൻസൂർ…
ചീഫ് സെക്രട്ടറി ഡോ. വി വേണുവിൻ്റെ അടിയന്തിര ഇടപെടൽ; വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും
കുട്ടനാട്: റീടെൻഡറിൻ്റെ ഭാഗമായി വീയപുരം – എടത്വ – കിടങ്ങറ – വാലടി – തുരുത്തി റോഡിൻ്റെ എസ്റ്റിമേറ്റ് പുതുക്കൽ നടപടി ഇന്ന് തുടങ്ങും.ചീഫ് സെക്രട്ടറി ഡോ.വി വേണുവിൻ്റെ നിർദ്ദേശപ്രകാരം കെ.എസ്. ടി.പി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ, ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിക്കും. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 108 കോടി രൂപയോളം ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിൽ ഓട നിർമ്മിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നെങ്കിലും മുടങ്ങിയ അവസ്ഥയിലായിരുന്നു. വെള്ളം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു റോഡ്. സെപ്റ്റംബർ 3ന് തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ജന്മനാട് ഒരുക്കിയ സ്വീകരണ ചടങ്ങ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സെപ്റ്റംബർ 2ന് റോഡ് സംരംക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമനയെ ഫോണിൽ വിളിച്ച് സ്വീകരണ വേദിയിൽ വെച്ച് നിവേദനം നല്കുന്നതിന് അനുവാദം ചോദിച്ചത്. സ്വാഗത…
മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിപ്പ് പുതുപള്ളി ലയൺസ് ക്ലബ്
കോട്ടയം: മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം പുതുപള്ളി ലയൺസ് ക്ലബ് അംഗങ്ങൾ ഒരു ദിനം ചെലവഴിച്ച് ഓണം ആഘോഷിച്ചു. അത്തപൂക്കളമിട്ടും തിരുവാതിര നടത്തിയും ഓണസദ്യമൊരുക്കിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും ആണ് കുട്ടികളുടെ മനം കവർന്നത്. സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ലയൺ ബിജു ഇട്ടി അധ്യക്ഷത വഹിച്ചു. ലയൺ ഡോ.സി.പി ജയകുമാർ ഓണസന്ദേശം നല്കി. ലയൺ അജു മാത്യൂ, ഷിജു, അനീഷ് മാത്യൂ ,സെക്രട്ടറി ലയൺ അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ബാലഗ്രാമിലെ കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ തുടർച്ചയായി പുതുപള്ളി ലയൺസ് ക്ലബ് നടത്തി വരുന്നതായി സെക്രട്ടറി ലയൺ അലക്സ് കുര്യൻ അറിയിച്ചു.
വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം
മലപ്പുറം : വെറുപ്പും ഭിന്നിപ്പും സൃഷ്ടിച്ച് അധികാരത്തിലെത്താനുള്ള കുറുക്ക് വഴിയാണ് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ പോലെ തന്നെ സാമൂഹ്യ രംഗത്തും സംസ്കാരിക രംഗത്തും ഫാസിസത്തിനെതിരെ പ്രതിരോധം ശക്തിപ്പെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സാമൂഹ്യ നീതി സംഗമം അഭിപ്രായപ്പെട്ടു. വൈവിദ്ധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ജനാധിപത്യ അന്തരീക്ഷം സാധ്യമാക്കുന്നതിന് സഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംസ്കാരം രാജ്യത്ത് വളർത്തി കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിനിധ്യം ഉറപ്പുവരുത്തണമെന്നും ഫാസിസത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യ സംഖ്യവും ആ അർഥത്തിൽ ഉൾകൊള്ളലിന്റെയും രാഷ്ട്രീയം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ജില്ലയിൽ സജീവമായി നിൽക്കുന്ന 150 ഓളം പേർ സാമൂഹ്യനീതി…
സോളിഡാരിറ്റി ‘സുകൂൻ’ കുടുംബ സംഗമം നടത്തി
വടക്കാങ്ങര : ‘കൺകുളിർമയേകും കുടുംബം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആയാത്ത് ദർസെ ഖുർആൻ ഫാകൽറ്റി നാസർ അബ്ദുല്ല ചെറുകര മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷനായി. ഫർഹാന ടി ഗാനമാലപിച്ചു. കുട്ടികളുടെ സെഷൻ ടി ശഹീർ നേതൃത്വം നൽകി. മൽസര വിജയികൾക്ക് സമ്മാനദാനം നടത്തി. ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതം പറഞ്ഞു. റാസി സി.എച്ച് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ കെ കരീം മൗലവി സമാപനം നിർവഹിച്ചു.
