കൊച്ചി ലുലു മാളിൽ നിഭവിൻ്റെ ഹോംലിഫ്റ്റ് എക്സ്പീരിയൻസ് സെൻ്റർ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോംലിഫ്റ്റ് ബ്രാൻഡായ നിഭവ് ഹോംലിഫ്റ്റ്സ് (NIBAV) കൊച്ചി ലുലു മാളിൽ എക്സ്പീരിയൻസ് സെൻ്റർ തുറന്നു. ഹോം എലിവേറ്റർ ഇൻസ്റ്റലെഷൻ എന്ന സങ്കൽപ്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നിഭവ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. നിലവിലുള്ള നിലയിൽ തന്നെ ഹോം എലിവേറ്റർ സ്ഥാപിക്കുന്നത് ഏറെ എളുപ്പമാണെന്നു നേരിട്ട് കാണാനുള്ള അവസരമാണ് ലുലു മാളിലെ എക്‌സ്പീരിയൻസ് സെൻ്റർ നൽകുന്നത്. തികച്ചും ആധുനികമായ 260 കിലോ കപ്പാസിറ്റി ഉള്ള ലിഫ്റ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിനായി ഒരു പിറ്റ് എടുക്കേണ്ട എന്നതും, നിലവിൽ ഉള്ളതും പുതിയതുമായ വീടുകളുടെ രൂപഘടനയിൽ ഒരു മാറ്റവും വരുത്താതെ തന്നെ ഘടിപ്പിക്കാൻ കഴിയുമെന്നതുമാണ്.ഈ പുതിയരീതി മൂലം വേഗത്തിൽ ഇൻസ്റ്റലേഷൻ സാധ്യമാവുകയും മൊത്തം പദ്ധതിചിലവ് വളരെ കുറയുകയും ചെയ്യുന്നു. 360-ഡിഗ്രിയിൽ പനോരമിക് വ്യൂ നൽകുന്ന പോളികാർബണേറ്റ് ഗ്ലാസ് കൊണ്ടാണ് ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മികച്ച ഈടും,ദൃഢതയും, സുരക്ഷയും…

ഏകീകൃത സിവിൽ കോഡ് ജനാധിപത്യ വിരുദ്ധം, അപ്രായോഗികം; വെൽഫെയർ പാർട്ടി നിയമ കമ്മീഷന് കത്തയച്ചു

ഏകീകൃത സിവിൽ കോഡ് ജനാധിപത്യ വിരുദ്ധവും അപ്രായോഗികവുമാണെന്ന് വെൽഫെയർ പാർട്ടി. ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ച് കൊണ്ടുള്ള ഇരുപത്തിരണ്ടാം നിയമ കമ്മീഷന്‍ നടപടിയിൽ പ്രതികരിച്ച് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അയച്ച കത്തിൽ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത മതവീക്ഷണങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്നുണ്ട്. മത വിഭാഗങ്ങളുടെയും ഗോത്ര സമൂഹങ്ങളുടെയും അസ്തിത്വത്തെ ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് ഏകീകൃത സിവിൽ കോഡ് വാദത്തിന് പിന്നിൽ. ഇരുപത്തിയൊന്നാം നിയമ കമ്മിഷൻ 2018 ൽ ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്നും രാജ്യത്തിന് അത് അഭികാമ്യമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു . ഇത്തരം ഒരു ശിപാർശ ഉണ്ടായിരിക്കെ ഇരുപത്തി രണ്ടാം നിയമ കമ്മീഷൻ വീണ്ടും അക്കാര്യം പരിഗണനക്കെടുക്കാൻ പാടില്ലായിരുന്നു . കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമായേ…

13കാരന്റെ കുടലില്‍ നിന്ന് അപൂര്‍വ മുഴ നീക്കം ചെയ്തു

കണ്ണൂര്‍: കുടലിലെ അപൂര്‍വ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ വിവിന്‍ (യഥാര്‍ത്ഥ പേരല്ല) എന്ന കാസര്‍കോട് സ്വദേശിയായ 13 കാരന്‍ മംഗളുരുവിലെ കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) എന്ന അസുഖം വിവിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഐഎംടി. ഏറ്റവും മികച്ച ചികിത്സ തേടുന്നതിനായി വിവിന്റെ മാതാപിതാക്കള്‍ ആരംഭിച്ച യാത്ര മംഗളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അവസാനിച്ചത്. വിവിന്റെ അവസ്ഥ വിലയിരുത്താന്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘം വിദഗ്ധ പരിശോധനകളും തുടര്‍ന്ന് ശസ്ത്രക്രിയയും നിര്‍ദേശിക്കുകയായിരുന്നു. മാതാപിതാക്കള്‍ അതിന് സമ്മതിച്ചതോടെ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തു. ശരീര ഭാരം കുറയുന്നത് അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംങില്‍ കുടലിലെ മുഴ…

വിദ്യാർത്ഥിനിക്ക് എതിരായ അധിക്ഷേപം; കെ ടി ജലീലിന്റെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: മലപ്പുറത്ത് പത്താം തരം വിജയിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ചതിൽ പ്രധിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീലിന്റെ കോലം കത്തിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ജൂലൈ അഞ്ചിന് മലപ്പുറത്ത് നടന്ന ഉപവാസ സമരത്തിൽ വെച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി സങ്കടം പറഞ്ഞ ഫാത്തിമ ശസ എന്ന വിദ്യാർത്ഥിനിയുടെ കരച്ചിൽ വേഷം കെട്ടാണെന്നും കള്ളകരച്ചിൽ ആണെന്നും പറഞ്ഞുള്ള അധിക്ഷേപമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കെ. ടി ജലീൽ നടത്തിയത്. ഇത് മലപ്പുറത്തോടുള്ള അധിക്ഷേപവും അവഹേളനവുമാണെന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാറൂൺ അഹമ്മദ്‌, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെബിൻ അലി ,മലപ്പുറം മണ്ഡലം പ്രസിഡന്റ്‌…

ആദിവാസി ഭൂസമരം: വെൽഫെയർ പാർട്ടി ടേബിൾ ടോക്ക് നടത്തി

നിലമ്പൂർ: ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂരിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ആദിവാസികൾക്ക് ഭൂമി: അവകാശങ്ങൾക്കുമേൽ കത്തിവെക്കുന്നതാര്? എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ടേബ്ൾടോക്ക് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആകെ ജനതയുടെ ഒരു ശതമാനം വരുന്ന ആദിവാസി ജനത ഇന്നും ഭൂമിയെന്ന അവകാശത്തിനുവേണ്ടി തെരുവിലാണ്. ഇത് കിടപ്പാടത്തിന്റെ മാത്രം പ്രശ്‌നമല്ല. അവരുടെ നിലനിൽപ്പിന്റെതുകൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു. ആദിവാസി സമൂഹം ഭൂമിക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച്, പ്രശ്‌നം പരിഹരിക്കാൻ അധികാരികൾ തയ്യാറാവണമെന്നു പാർട്ടി ആവശ്യപ്പെട്ടു. പരിപാടിയിൽ അഡ്വക്കറ്റ് പി.എ. പൗരൻ, കൃഷ്ണൻ കുനിയിൽ, ശ്യാംജിത്ത്, ചിത്ര നിലമ്പൂർ, വി.എ. ഫായിസ, സുഭദ്ര…

വിപിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ?; മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ച് പേര്‍ക്ക് പരിക്ക്; പോലീസ് ഡ്രൈവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കേസ്

കൊല്ലം: മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ്‌ വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ കൊട്ടാരക്കര പോലീസ്‌ കേസെടുത്തു. പൈലറ്റ് വാഹനത്തിന്റെയും ആംബുലന്‍സിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ്‌ കേസ്‌. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തിരിക്കുന്നത്‌. ഇന്നലെ വൈകിട്ടായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റത്. ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെത്തുടര്‍ന്ന് രോഗിയായ സ്ത്രീയെ നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുംവഴി പുലമണ്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വകുമാർ, ഭാര്യ ദേവിക, ബന്ധു ഉഷാകുമാരി, ശൂരനാട് സ്‌റ്റേഷനിലെ പോലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജുലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിനിടെ തന്നെ…

ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടി ജെ ജോസഫ് വര്‍ഗീയ വാദിയാണ്; അയാളെ വെള്ള പൂശാന്‍ ആരും ശ്രമിക്കേണ്ടെന്ന് മതമൗലിക വാദികള്‍

ഇടുക്കി: തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം മുന്‍ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചതിനെതിരെ മതമൗലികവാദികളുടെ പ്രതിഷേധം. കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭീകരരെ പിന്തുണച്ചും ജോസഫിനെ കുറ്റപ്പെടുത്തിക്കൊണ്ടുമുള്ള പോസ്റ്റുകളും കമന്റുകളും വ്യാപകമായി പ്രചരിക്കുകയാണ്. താന്‍ പഠിപ്പിക്കുന്ന മുസ്ലിം മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക്, മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണം വീക്ഷിക്കുമ്പോഴുണ്ടാകുന്ന ഭ്രമാത്മകത കണ്ട് ആനന്ദിക്കാന്‍ കാത്തുനിന്നൊരു വെറുമൊരു സൈക്കോ ആയിരുന്നില്ലേ ജോസഫ്? ജോസഫിനെക്കാൾ ഭ്രാന്തന്മാർ രാജ്യത്തിന് നീതി നൽകുന്നതിന് മുമ്പ് നിയമം കൈയിലെടുക്കുമ്പോൾ ജോസഫ് മാലാഖയായി മാറിയെന്ന് ഒരാൾ ആരോപിച്ചു. കൈവെട്ടിയത് ഭീകര പ്രവർത്തനമെന്ന് കോടതി…….ചെറ്റത്തരം എഴുതിയവനെതിരെ ഒരു നടപടിയുമില്ല……അവൻ അന്നും, ഇന്നലെയും, ഇന്നും വീണ്ടും വീണ്ടും അതാവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്. എല്ലാം തന്നെ…

പ്രൊഫ. ടി ജെ ജോസഫിനെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; മറ്റു പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം തടവ്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം മലയാളം പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ആദ്യ മൂന്ന്‌ പ്രതികള്‍ക്ക്‌ കൊച്ചി എന്‍ഐഎ കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുവാറ്റുപുഴ സ്വദേശി സജില്‍ (36), മുഖ്യ സൂത്രധാരനായിരുന്ന മൂന്നാം പ്രതി ആലുവ സ്വദേശി എംകെ നാസര്‍ (48), അഞ്ചാം പ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്‌ (42) എന്നിവരെയാണ് ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടത്. ഇവർക്കെതിരെ ചുമത്തിയ വധശ്രമം, ഭീകര പ്രവർത്തനം എന്നിവയുൾപ്പെടെ ശരിവച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധിക്കിടെ, പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ബാക്കി മൂന്ന്‌ പ്രതികള്‍ക്ക്‌ മൂന്ന്‌ വര്‍ഷം വീതം തടവ്‌ ശിക്ഷ വിധിച്ചിരുന്നു.…

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. സാമൂഹിക സുരക്ഷയ്ക്ക്‌ 768 കോടിയും ക്ഷേമ പെന്‍ഷനുമായി 106 കോടിയും ഉള്‍പ്പെടെ 874 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്ത്‌ 60 ലക്ഷത്തിലധികം ആളുകള്‍ക്ക്‌ പ്രതിമാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്‌. അതേസമയം, നടപ്പ്‌ സാമ്പത്തിക വര്‍ഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന്‌ കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ സംസ്ഥാനത്തിന്‌ ഫണ്ട്‌ ലഭിക്കാനുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്രത്തിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പെലീസ് നടപടി ഭരണകൂട ഭീകരത: റസാഖ് പാലേരി

മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന സത്യം വിളിച്ചു പറഞ്ഞതിന് സി പി ഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മണിപ്പൂർ പൊലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംഘ്പരിവാർ വേട്ടയാടുന്ന ആനി രാജക്കും നിഷ സിദ്ധുവിനും ദീക്ഷ ദ്വിവേദിക്കും വേണ്ടി ജനാധിപത്യ സമൂഹം ഐക്യദാർഢ്യപ്പെടേണ്ടതാണ്. മണിപ്പൂരിൽ നടക്കുന്ന വംശഹത്യയുടെ പിറകിലെ യാഥാർഥ്യങ്ങൾ മറച്ചു പിടിക്കേണ്ടത് ബി ജെ പി യുടെ ആവശ്യമാണ്‌. മാധ്യമങ്ങളിലൂടെ പുറത്തറിയുന്നതിലും ഭീകരമായ അവസ്ഥകളാണ് അവിടെയുള്ളതെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ മണിപ്പൂർ സന്ദർശിച്ച വിവിധ സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വസ്തുതകളെയും അതിന്റെ പിറകിലുള്ള ഭരണകൂട ആസൂത്രണങ്ങളെയും മറച്ചു വെക്കാനാണ് ബി ജെ പി ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയെ കുറിച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് ടീസ്റ്റ സെതൽവാദ്, ആർ ബി ശ്രീകുമാർ, സഞ്ജീവ്…