തലവടി:കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് പി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസണിൽ നിന്നും സംഭാവന സ്വീകരിച്ച് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ കമ്മിറ്റി മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, രാധക്യഷ്ണൻ മുട്ടത്ത്,കലേശ്, കെ.മധു, പി.വി. ചാക്കോ, രാജമ്മ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പി.കെ വർഗ്ഗീസ് കൺവീനർ ആയി…
Category: KERALA
നെൽ കർഷകരെ ഇനിയും പ്രയാസം പെടുത്തരുത്: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം :അങ്ങാടിപ്പുറം കൃഷി ഭവന്റെ കീഴിലുള്ള പാടശേഖരങ്ങളിൽ നിന്നും.2022 ഡിസംബർ, 10മുതൽ 2023 ഫെബ്രുവരി 9 വരെ സപ്ലൈകോ ശേഖരിച്ച നെല്ലിന്റ പൈസ ലഭിക്കാതെ കർഷകർ നട്ടം തിരിയുന്നു. മുൻപ് കേരളഗ്രാമീണ ബാങ്കിൽ നിന്നും കർഷകർക്ക് പി. ആർ. എസ് ലോൺ വഴി നെല്ല് ശേഖരിച്ചു രണ്ടാമത്തെ ആഴ്ചയിൽ മുഴുവൻ പൈസയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങൾ പിന്നിട്ടിട്ടും ഡിസംബർ 10ന്റെയും ഫെബ്രുവരി 9ന്റെയും ഇടയിൽ നെല്ല് നൽകിയ കർഷകർക്ക് അവരുടെ പൈസ ലഭിച്ചിട്ടില്ല. ഇപ്പോൾ സപ്ലിയികോ പറയുന്നത് ഇവർക്ക് കേരളബാങ്കിൽ നിന്നും പി. ആർ എസ് ലോൺ നൽകാം എന്നാണ്. എന്നാൽ ലോൺ കിട്ടാൻ കർഷകർ കേരള ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങണം. എന്നാൽ ഫെബ്രുവരി ക്ക്‌ശേഷം നെല്ല് സംഭരിച്ചവർക്ക് അവരുടെ അക്കൗണ്ട് ഉള്ള കേരളഗ്രാമീണ ബാങ്കിൽ ക്യാഷ് വരുന്നുണ്ട്. ഡിസംബർ മാസത്തിൽ നെല്ല് നൽകിയ…
വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ച് കെ എസ് ആര്‍ ടി സി
തിരുവനന്തപുരം: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്ടർ അഖില എസ് നായരെ സ്ഥലം മാറ്റിയ നടപടി കെഎസ്ആർടിസി പിൻവലിച്ചു. 41-ാം ദിവസത്തെ ശമ്പളമില്ലാത്ത സർവീസ് പേപ്പറിൽ എഴുതി യൂണിഫോമിൽ ഒട്ടിച്ചാണ് അഖില പ്രതിഷേധിച്ചത്. ഇത് കോർപറേഷനും സർക്കാരിനും മാനക്കേടുണ്ടാക്കിയെന്നാരോപിച്ചാണ് അഖിലയെ വൈക്കം ഡിപ്പോയിൽ നിന്ന് പാലായിലേക്ക് മാറ്റിയത്. ജനകീയ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി തെറ്റ് തിരുത്താനൊരുങ്ങിയത്. എന്നാൽ, സമാധാനപരമായി ജോലി ചെയ്ത് പ്രതിഷേധിച്ച ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കെഎസ്ആർടിസി മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ ബിഎംഎസ് അനുകൂല സംഘടനയായ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന കമ്മിറ്റിയംഗമാണ് അഖില. സംഘടന ആഹ്വാനം ചെയ്തത് അനുസരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് നാളെ കെഎസ്ആർടിസി ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,…
ഉംറയുടെ മറവില്‍ സ്വര്‍ണ്ണ കടത്ത്; കരിപ്പൂരില്‍ നാലു പേരെ കസ്റ്റംസ് പിടികൂടി
മലപ്പുറം: കരിപ്പൂരിൽ ഉംറ തീർഥാടനത്തിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ച നാലംഗസംഘം കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം ഊരകം മേൽമുറി സ്വദേശി ഷുഹൈബ്, വയനാട് മേപ്പാടി സ്വദേശി യൂനുസ് അലി, കാസർകോട് സ്വദേശി അബ്ദുൾ ഖാദർ, മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരാണ് മൂന്നര കിലോ സ്വർണവുമായി പിടിയിലായത്. ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്ന സംഘമാണ് ഇവരെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയിലായവരിൽ രണ്ടുപേർ കോഴിക്കോട് കാരന്തൂർ മർക്കസ് വിദ്യാർത്ഥികളാണ്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വർമം പിടികൂടിയിരുന്നു. ഹാൻഡ് ബാഗിലും സോക്‌സിലും മലദ്വാരത്തിലുമായി സ്വർണം കടത്തിയ നാലുപേരാണ് നാലു വ്യത്യസ്ത കേസുകളിലായി പിടിയിലായത്.
സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക പീഡാനുഭവ വാരത്തിന് തുടക്കമായി
നിരണം: സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക പീഡാനുഭവ വാരത്തിന് തുടക്കമായി..തിരു ശുശ്രൂഷകൾക്ക് ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി.രാവിലെ 8.00ന് പ്രദക്ഷിണത്തിന് ശേഷം വിശുദ്ധ കുർബാന അർപ്പിച്ചു.പെസഹ വ്യാഴം വൈകുന്നേരം 6ന് ആരംഭിക്കുന്ന പെസഹ ശുശ്രൂഷകൾ, കാൽ കഴുകൽ ശുശ്രൂഷകൾ എന്നിവ നടക്കും. ദു:ഖവെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.ഈസ്റ്റർ ദിനത്തിൽ രാവിലെ 7ന് ഉയർപ്പ് ശുശ്രൂഷയും നടക്കും.
കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
തലവടി: കുട്ടനാട് ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പേഷ്യൻ്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസണിൽ നിന്നും സംഭാവന സ്വീകരിച്ച് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ കമ്മിറ്റി മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, വർക്കിംങ്ങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹന്നൻ, പി.രാജൻ, രാധക്യഷ്ണൻ മുട്ടത്ത്,കലേശ്, കെ.മധു, പി.വി. ചാക്കോ, രാജമ്മ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പി.കെ…
ചേരിയം മല ഭൂസമരത്തിൽ പങ്കെടുത്തവരെ കോടതി വെറുതെ വിട്ടു
മലപ്പുറം: മങ്കട ചേരിയത്ത് നടന്ന ഭൂസമരത്തിന് നേതൃത്വം നൽകിയ ർക്കെതിരെ പോലീസ് നൽകിയ കേസ് കോടതി അവസാനിച്ചു. പോലീസ് പ്രതി ചേർത്ത മുഴുവൻ പേരെയും കോടതി വെറുതെവിട്ടു. ഭൂരഹിതർക്ക് വേണ്ടി വെൽഫെർ പാർട്ടി നടത്തിയ നിർണായക സമരമായിരുന്നു ചേരിയം മല ഭൂസമരം. മങ്കട ചേരിയത്ത് കുമാരഗിരി ഗ്രൂപ്പ് ഓഫ് എസ്റ്റേറ്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആയിരത്തോളം ഏക്കർ ഭൂമി സർക്കാർ അളന്നുതിട്ടപ്പെടുത്തി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നീണ്ട 8 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് സമരപോരാളികളെ കോടതി കുറ്റവിമുക്തമാക്കിയത് .ഭൂരഹിതർ ഉൾപ്പെടെ സമാധാനപരമായി സ്ത്രീകളും കുട്ടികളും വെൽഫെയർ പാർട്ടി പ്രവർത്തകരും പങ്കെടുത്ത് നടത്തിയ സമരത്തിന് നേരെ പോലീസ് അതിക്രൂരമായി അന്ന് ആക്രമം അഴിച്ച് വിട്ടിരുന്നു. പോലീസ് അതിക്രമത്തിൽ അന്ന് സ്ത്രീകളും കുട്ടികൾക്കും പാർട്ടി ജില്ലാ നേതാക്കുമെല്ലാം സാരമായ പരിക്കു പറ്റി. അന്ന് 21 പേർക്കെതിരെ…
ചരിത്ര നേട്ടവുമായി സിഡ്കോ; 15 വർഷത്തിലാദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി
ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാനും സിഡ്‌കോയ്ക്ക് സാധിച്ചു തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ചരിത്ര നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തെ കാലയളവിൽ ആദ്യമായി 48 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം എന്ന മികച്ച നേട്ടമാണ് കൈവരിച്ചത്. ഒപ്പം, 2016-2017 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള ഏഴ് വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 226 കോടി രൂപ കൈവരിക്കാന്‍ സിഡ്‌കോയ്ക്ക് സാധിച്ചിരിക്കുകയായാണ്. വരുന്ന 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ 253 കോടി രൂപയുടെ വിറ്റുവരവും 4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് സിഡ്കോയുടെ ചുമതല വഹിക്കുന്ന കിൻഫ്ര മാനേജിങ് ഡയറക്ടർ കൂടിയായ ശ്രീ സന്തോഷ് കോശി തോമസ് അറിയിച്ചു. മുടങ്ങിക്കിടന്നിരുന്ന നാലു സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കുവാനും അതിനുശേഷമുള്ള…
കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ കൊലക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പന്തം കുളത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ ഫാസിസം എല്ലാ മറകളും നീക്കി വെളിപ്പെട്ടിരിക്കുകയാണെന്നും ഇതിലൂടെ ജനാധിപത്യത്തെ ആര്‍.എസ്.എസ് ഫാസിസം കൊലപ്പെടുത്തുകയാണ്. വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ഒരു നേതാവ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് വിചിത്രമാണ്. ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണിത്. പ്രതിപക്ഷം ഇല്ലാത്ത രാജ്യമാണ് ആര്‍.എസ്.എസ് വിഭാവന ചെയ്യുന്നത്. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ അതിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയെ തന്നെ പുറത്താക്കി നിശബ്ദമാക്കാനുള്ള സംഘ്പരിവാര്‍…
ഇന്നസെന്റിന്റെ മരണ കാരണം ക്യാൻസർ അല്ലെന്ന് ഡോക്ടർ
ഡോക്ടറെ നൂറുശതമാനം വിശ്വസിച്ച് ചികിത്സ മുന്നോട്ടുകൊണ്ടുപോയ വ്യക്തിയാണ് ഇന്നസെന്റെന്ന് ഡോക്ടർ വി.പി.ഗംഗാധരൻ പറഞ്ഞു. രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എല്ലാ രോഗികളും പിന്തുടരേണ്ട പാഠമാണിതെന്ന് ഡോക്ടർ പറഞ്ഞു. ചികിൽസയ്ക്കിടെ പലരിൽ നിന്നും ഒട്ടേറെ ഉപദേശങ്ങൾ ലഭിച്ചിരുന്നതായി ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലർ മുള്ളൻചക്ക കഴിക്കാൻ പറയുന്നു, മറ്റുള്ളവർ പറയുന്നത് ഒറ്റമൂലി പരീക്ഷിക്കൂ, എല്ലാവരും പറയുന്നത് കേൾക്കും. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ സങ്കൽപ്പത്തിന് അപ്പുറമാണ്. ഇന്നസെന്റ് വെറുമൊരു എട്ടാം ക്ലാസുകാരനല്ല. പിഎച്ച്ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്. അതൊന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറായതിനാൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് യുഎസിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടുവെന്ന് അറിഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു. കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നാണ്…
