അശാസ്ത്രീയമായി നിര്‍മ്മിച്ച വൈറ്റില മേൽപ്പാലം പൊളിച്ചുമാറ്റണം: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നും, പാലം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതില്‍ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതുമൂലം പാലത്തിനടിയിലൂടെ വാഹനങ്ങൾ തിരിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയമായ നിർമ്മാണം പരിഹരിക്കാൻ 1.5 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. അശാസ്ത്രീയമായ റോഡ് നിർമ്മാണം അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് നിർമ്മാണത്തിൽ ആസൂത്രണമില്ലാത്തതാണ് ബ്ലാക്ക് സ്പോട്ടുകൾ വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന റോഡുകളിൽ പോലും അഞ്ച് മുതൽ ആറ് വരെ ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടാകുന്ന സാഹചര്യങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സിവിൽ എഞ്ചിനീയറിംഗ് പഠനത്തിൽ റോഡ് ഡിസൈൻ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നും, ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറിക്ക് നിർദ്ദേശം നൽകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. നിലവിൽ റോഡ് ഡിസൈൻ പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണ് ചെയ്യുന്നതെന്ന് പരിഹസിച്ചുകൊണ്ടാണ് മന്ത്രി…

തലവടി സിഎംഎസ് ഹൈസ്കൂളിന്റെ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ നിർവഹിച്ചു. സ്കൂള്‍ ലോക്കൽ മാനേജർ റവ മാത്യൂ പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റീത്താമ്മ തോമസ് മുഖ്യ പ്രഭാഷണവും എൻഡോവ്മെന്റ് വിതരണവും നടത്തി. സ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ റെജിൽ സാം മാത്യു, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, എക്സികൂട്ടിവ് അംഗങ്ങളായ ജിബി ഈപ്പൻ, ജെ.ടി. റാംസെ, ടോം പരുമൂട്ടിൽ, പിടിഎ പ്രസിഡന്റ് അന്ന ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി സാനി എം. ചാക്കോ, അദ്ധ്യാപകരായ റോബി തോമസ്, ആൻസി ജോസഫ്, സൂസൻ വി.…

അതിവേഗ റെയിൽ: പൊതുജനാഭിപ്രായം തേടുന്നതിനായി ഇ. ശ്രീധരന്‍ ഫെബ്രുവരി 15 മുതല്‍ യോഗങ്ങള്‍ ആരംഭിക്കും

മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി മെട്രോമാൻ ഇ. ശ്രീധരൻ ഈ മാസം 15 മുതൽ ജില്ലകളിൽ യോഗങ്ങൾ നടത്തും. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പൊന്നാനിയിൽ സ്വന്തമായി ഒരു ഓഫീസ് തുറന്ന ശേഷമാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ രാധ ശ്രീധരൻ വിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. അതിവേഗ റെയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും ജീവനക്കാർ ഓരോരുത്തരായി എത്തിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി പുരോഗമിക്കുന്നതെന്നും ഇപ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ യോഗം മലപ്പുറം ജില്ലയിലായിരിക്കും. പിന്നീട് ഈ റൂട്ട് കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗങ്ങൾ നടക്കും. ഏപ്രിലിൽ ഫീൽഡ് വർക്ക് ആരംഭിച്ച് ജൂണിന് മുമ്പ് പൂർത്തിയാകും. നിർദ്ദിഷ്ട 22 സ്റ്റേഷനുകളുടെ സ്ഥലങ്ങൾ ഫീൽഡ് വർക്കിലൂടെ നിർണ്ണയിക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ…

പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; മുന്‍ നിശ്ചയിച്ച പ്രകാരം അത് നടക്കും: വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, പരിപാടിയിൽ മാറ്റമില്ലെന്നും ചടങ്ങ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. “കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ കണക്കുകൾ സംബന്ധിച്ച് തനിക്ക് പോലും ഇതുവരെ വ്യക്തതയില്ലെന്നും” പാർട്ടി കണക്കുകൾ പുറത്തുവിടുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയായി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്റെ പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം അവരുടെ കണക്കുകൾ പുറത്തുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ പോലും സത്യസന്ധമായി കണക്കുകൾ അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുസ്തക പ്രകാശന ചടങ്ങിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിട്ടപ്പോൾ ഏരിയ കമ്മിറ്റിയിൽ ഒരു കണക്ക് അവതരിപ്പിച്ചിരുന്നുവെന്നും പാർട്ടിയെ രക്ഷിക്കാൻ ആ കണക്ക് താഴേത്തട്ടിൽ അവതരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ മൂലം ജില്ലാ കമ്മിറ്റി…

ബേപ്പൂരിൽ പി.വി. അൻവർ മത്സരിച്ച് ജയിക്കുമെന്ന് സണ്ണി ജോസഫ്

ബേപ്പൂരിൽ നിന്ന് പി.വി. അൻവർ മത്സരിച്ച് ജയിച്ച് എം എല്‍ എ ആകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആദ്യ അനൗദ്യോഗിക പ്രഖ്യാപനമാണിതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ടി.പി. വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തള്ളിയ സംഭവത്തിലും ബജറ്റിനെക്കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയം തള്ളിക്കളഞ്ഞത് ഭയം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കെ.കെ. രമയുടെയും യു.ഡി.എഫിന്റെയും വാക്കുകൾ കേൾക്കാൻ സർക്കാർ തയ്യാറായില്ലെന്നും അതുകൊണ്ടാണ് പ്രമേയം തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സുരേഷ് ഗോപി ഈ വിഷയങ്ങളിൽ പ്രതികരിക്കാത്തത് മനഃസ്സാക്ഷിക്കുത്ത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

രാം നാരായണൻ്റെ കൊലപാതകികളുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും; സമര വിജയമെന്ന് ആക്‌ഷന്‍ കൗൺസിൽ

പാലക്കാട്: രാം നാരായൺ ഭാഗേലിനെ ബാംഗ്ലാദേശിയെന്ന് വിളിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി അനുവദിച്ച ജാമ്യം റദ്ദ് ചെയ്യാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ കലക്ടർ ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാർ അലംഭാവം മൂലമാണെന്നും ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ടും രാം നാരായണൻ്റെ സഹോദരൻ ശശികാന്ത് ആക്‌ഷന്‍ കൗൺസിലിൻ്റെ പിന്തുണയോടെ ഇന്ന് രാവിലെ മുതൽ കലക്ടറേറ്റ് പടിക്കൽ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. തുടർന്നാണ് കലക്ടർ ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികളെ ചർച്ചക്ക് വിളിച്ചത്. രാം നാരായണന് വേണ്ടി ശബ്ദിക്കാനും പ്രതികൾക്കെതിരെ വാദിക്കാനും മണ്ണാർക്കാട് കോടതിയിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉണ്ടായിരുന്നില്ല എന്നതുതന്നെ സർക്കാറിൻ്റെ അലംഭാവം എത്രത്തോളമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. മുഴുവൻ കുറ്റവാളികളേയും അറസ്റ്റ് ചെയ്ത് അവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊണ്ട് പൂർണ്ണ…

സോളിഡാരിറ്റി ഈസ്റ്റ്‌ ജില്ല: അജ്മൽ കെ പി പ്രസിഡന്റ്‌, അൻഫാൽ ജാൻ ജന. സെക്രട്ടറി

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലയുടെ 2026 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അജ്മൽ കെ പി, ജനറൽ സെക്രട്ടറിയായി അൻഫാൽ ജാൻ എന്നിവരെയാണ് തെരെഞ്ഞെടുത്തത്. സെക്രട്ടറിമാരായി സമീറുല്ല കെ, യാസിർ കെ എം, എം ഐ അനസ് മൻസൂർ, മുനീർ. ടി മങ്കട, ഷബീർ പി കെ, അഷ്ഫാഖ് മഞ്ചേരി, ഷബീർ കെ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സോളിഡാരിരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറി സാബിക് വെട്ടം എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ സമീർ കാളികാവ് സമാപന പ്രസംഗം നിർവഹിച്ചു.

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം സമാപിച്ചു

വടക്കാങ്ങര : വർണ്ണക്കൂട്ടുകളുടെ വസന്തങ്ങൾ തീർത്ത രണ്ട് രാപ്പകലുകൾക്കു ശേഷം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷികോത്സവം (ബ്യൂണിക് 26, ടാലൻഷ്യ 26) സമാപിച്ചു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി നടന്ന സ്കൂൾ വാർഷികത്തിന്റെ ആദ്യ ദിനത്തിൽ നടന്ന മോണ്ടിസോറി ബിരുദദാനത്തിൽ 80 ലേറെ കുരുന്നുകൾ തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യ പടവിൽ അംഗീകാരം ഏറ്റുവാങ്ങി. ബിരുദദാന ചടങ്ങ് ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് സമീർ കാളികാവ് ഉദ്ഘാടനം ചെയ്തു. ടി.വി ഫേം ശ്രിഥ വൈഷ്ണ ഗാനങ്ങൾ ആലപിച്ചു. രണ്ടാം ദിവസത്തെ ടാലൻഷ്യ 26 ആഘോഷങ്ങൾ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ എ.ടി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി സ്വാഗതം പറഞ്ഞു. ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല്…

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയിയുടെ മരണം: ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; ഐ.ടി. ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ് ഐ ടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യ സംസ്ഥാനത്തിനാകെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. അന്വേഷണത്തിനിടയിൽ, സംഭവത്തിന് മുമ്പുതന്നെ റോയ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായി സംശയങ്ങൾ ഉയരുന്നു. റോയ് എഴുതിയ ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചതായി സൂചനയുണ്ട്. ആദായനികുതി വകുപ്പിന്റെ റെയ്ഡ് അദ്ദേഹത്തിന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനുശേഷം ജനുവരി 31 ന് അദ്ദേഹം തന്റെ സഹോദരനെ ഫോണിൽ വിളിച്ചതായി കർണാടകയിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹം എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇത് വിശദമായി പരിശോധിച്ചുവരികയാണ്. കുറിപ്പിൽ ചില വൈകാരിക കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങളിൽ നിന്നും കമ്പനി ജീവനക്കാരിൽ നിന്നും…

പ്രതീക്ഷകൾ തകർന്നു, വാഗ്ദാനങ്ങൾ നിറവേറ്റിയില്ല; തിരഞ്ഞെടുപ്പ് വർഷത്തിൽ കേരളത്തിന്റെ അവഗണനയ്‌ക്കെതിരെ ശശി തരൂർ ആഞ്ഞടിച്ചു

ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ കോൺഗ്രസ് എംപി ശശി തരൂർ തന്റെ രോഷം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ #InvisibleKerala എന്ന പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം കേന്ദ്ര സർക്കാരിനെ ലക്ഷ്യം വച്ചു. “ഒരു തിരഞ്ഞെടുപ്പ് വർഷത്തിലെ ‘ഇൻവിസിബിൾ കേരള’ത്തിനായുള്ള ബജറ്റ് തന്നെ ഒരു സന്ദേശമാണ്” എന്ന് അദ്ദേഹം എഴുതി. ന്യൂഡൽഹി: തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ 2026-27 ലെ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസംഗത്തിൽ കേരളത്തിന്റെ പേര് പോലും പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രെൻഡിലേക്ക് പുതിയൊരു ഹാഷ്‌ടാഗ് കൊണ്ടുവരണമെന്ന് അദ്ദേഹം പരിഹാസത്തോടെ ആഹ്വാനം ചെയ്തു: #InvisibleKerala, അതായത് “അദൃശ്യ കേരളം”. ഒരു തിരഞ്ഞെടുപ്പ് വർഷത്തിൽ കേരളത്തിന്റെ അവഗണനയുടെ വ്യക്തമായ സന്ദേശമാണിതെന്ന് തരൂർ ഇതിനെ വിശേഷിപ്പിച്ചു. ബജറ്റ് പ്രസംഗം പഴയ കാര്യങ്ങളുടെ ആവർത്തനവും അസ്വസ്ഥതയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നതായി തരൂർ ട്വിറ്ററിൽ…