സഹവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ട യുവാവിനെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: വെള്ളനാട് കരുണാസായി ലഹരി ആസക്തി ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കഴക്കൂട്ടം ഉള്ളൂര്‍ക്കോണം ഉടക്കും‌കര പുത്തൻവീട്ടിൽ എം വിജയനെ (50) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലം പറവൂർ പൂതക്കുളം സ്വദേശി എസ്. ബിജോയി (25)യെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ബിജോയി ചെടിച്ചട്ടികൊണ്ട് വിജയന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടനെ വിജയനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 7.30ഓടെ മരിച്ചു. ആക്രമണത്തിനു ശേഷം ചികിത്സാ കേന്ദ്രത്തിന്റെ ജനാലകള്‍ അടിച്ചു തകര്‍ത്ത ബിജോയി കെട്ടിടത്തിന്റെ മുകളില്‍ കയറി സമീപത്തെ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു.

ആരോഗ്യനില തൃപ്തികരമല്ല, ആശുപത്രിയിലാണ്; എല്ലാവരുടെയും പ്രാർത്ഥന വേണം: സുമ ജയറാം

മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമാ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണവര്‍. മമ്മൂട്ടി, മോഹൻലാല്‍, ദിലീപ് എന്നീ നടന്മാരോടൊപ്പം തിളങ്ങിയ നടിയാണ് സുമ ജയറാം. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സുമ. ഇപ്പോഴിത ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് സുമയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അതും നാൽപത്തിയെട്ടാം വയസിൽ. രണ്ട് ആൺകുട്ടികളാണ് സുമയ്ക്ക് പിറന്നത്.

എറണാകുളം റവന്യൂ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 എന്നീ തിയ്യതികളില്‍ മൂത്തകുന്നത്ത്

എറണാകുളം: 33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 തീയതികളിൽ നടക്കും. മൂത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയാകും. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, എച്ച്.എം.ഡി.പി സഭ പ്രസിഡൻ്റ് ഇ.പി സന്തോഷ്, സെക്രട്ടറി ഡി.സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, പ്രിൻസിപ്പാൾ പി.എസ് ജ്യോതി ലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല തുടങ്ങിയവർ സംസാരിച്ചു. അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും ജനപ്രതിനിധികൾ ചെയർമാൻമാരായും 17 സബ്…

തെലങ്കാനയിൽ ഭരണകക്ഷി എം‌എല്‍‌എമാര്‍ക്ക് കോഴ നല്‍കാന്‍ ശ്രമം; ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്; നവംബര്‍ 21-ന് ഹൈദരാബാദില്‍ ഹാജരാകണം

ആലപ്പുഴ: തെലങ്കാന എംഎൽഎമാർക്ക് കൈക്കൂലി നൽകി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്. തെലങ്കാന പോലീസ് സംഘം തുഷാറിന്റെ കണിച്ച്‌കുളങ്ങരയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. നൽഗൊണ്ട എസ്പി രമാ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയത്. തുഷാറിന്റെ അഭാവത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. അതേസമയം, കേസ് അന്വേഷിക്കുന്ന തെലങ്കാന പോലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ തമ്പടിച്ച് തിരച്ചില്‍ നടത്തിവരികയാണ്. കേസിലെ പ്രതികളിലൊരാളായ മതപ്രഭാഷകന്‍ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുള്ള മലയാളിയെ തിരഞ്ഞാണ് തെലുങ്കാന സംഘം കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് തുഷാറിനെ രാമചന്ദ്ര ഭാരതിക്ക് പരിചയപ്പെടുത്തിയത്. ഭരണകക്ഷി എം എൽ എമാർക്ക് നൂറ് കോടി വാഗ്ദാനം ചെയ്ത ഒരു സംഘത്തെ തെലങ്കാന പോലീസ്…

ഭൂമി പുനഃക്രമീകരണം: 206162 അപേക്ഷകൾ പ്രോസസ്സ് ചെയ്തു; ആറ് മാസം കൂടി മിഷൻ മോഡിൽ പ്രവർത്തനം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി പരിവർത്തന അപേക്ഷകൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206,162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അപേക്ഷകൾ തീർപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന മിഷൻ മോഡ് ഓപ്പറേഷൻ അടുത്ത ആറുമാസത്തേക്കുകൂടി നീട്ടാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആകെ ലഭിച്ച 212169 ഓഫ്‌ലൈൻ അപേക്ഷകളിൽ 194912 അപേക്ഷകൾ തീർപ്പാക്കി. ഓഫ്‌ലൈൻ അപേക്ഷകൾ തീര്‍പ്പാക്കുന്നതില്‍ 91.87 ശതമാനം പുരോഗതി കൈവരിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. 163171 അപേക്ഷകൾ ലഭിച്ചതിൽ 11250 എണ്ണം തീർപ്പാക്കാനായി. മുൻഗണനാ ക്രമത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ട രീതിയിൽ 19 റവന്യൂ ഡിവിഷണൽ ഓഫിസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും ഇതിനോടകം തീർപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഏഴ് ആർഡിഒ…

ആർഎസ്എസിന്റെ ഭരണകൂട ഭീകരക്കെതിരെ വിശാല ജനാധിപത്യ സഖ്യം രൂപപ്പെടണം: അഡ്വ. ത്വാഹിർ ഹുസൈൻ

മലപ്പുറം: ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടത്തിന്റെ വംശീയ ഭീകരതക്കെതിരെ പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ ജനങ്ങളും ഒരുമിച്ച് നിന്ന് വിശാല ജനാധിപത്യസഖ്യം രൂപപ്പെടുത്തേണ്ട സന്ദർഭമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ. ത്വാഹിർ ഹുസൈൻ പറഞ്ഞു. വെൽഫെയർ പാർട്ടി കേരള ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അമിത് ഷായുടെ നേതൃത്വത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നിഗൂഢ ആസൂത്രണം നടക്കുന്നുണ്ട്. ഇതിനെതിരെ ഭരണഘടന മുൻനിർത്തി ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണ്. മനുവാദത്തിലൂടെ ഭരണഘടനയെ അട്ടിമറിച്ചും സിഎഎയിലൂടെ രാജ്യത്ത് രണ്ടാം കിട പൗരന്മാരെ സൃഷ്ടിച്ചും ആർഎസ്എസിന്റെ ഏകാധിപത്യം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഹിന്ദു രാഷ്ട്ര വാദം നടത്തുന്നത്. ദളിത് – ആദിവാസി – മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങൾ വംശീയ മുനമ്പിൽ…

ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൃത വിശ്വ വിദ്യാപീഠത്തിന് ഓവറോൾ കിരീടം

കൊല്ലം: പരവൂരിൽ നടന്ന ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് ടീം ഓവറോൾ ജേതാക്കളായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പോടെയാണ് അമൃത വിശ്വ വിദ്യാപീഠം ഓവറോൾ കിരീടമുയർത്തിയത്. സബ് ജൂനിയർ വിഭാഗത്തിൽ 2 സ്വർണവും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 4 സ്വർണവും 3 വെള്ളിയും വീതം ആകെ 16 മെഡലുകൾ അമൃതയിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിലായി ആര്യഭൂഷൺ, പാർത്ഥ് സക്‌സേന, ദർശൻ മുരളീധരൻ, ബി.അഭിനവ്, മുഹമ്മദ് ഹസ്സൻ അലി, രോഹൻ സായ്, രാജഗുരു, പി. പൃഥ്വി എന്നിവരാണ് മെഡലുകൾ നേടിയത്. ജൂനിയർ 93 കിലോഗ്രാം വിഭാഗത്തിൽ 607 കിലോ ഉയർത്തി പുതിയ റെക്കോഡോടെയായിരുന്നു ദർശൻ മുരളീധരന്റെ സ്വർണനേട്ടം. സ്‌ട്രോങ്മാൻ ഓഫ് കൊല്ലം റണ്ണർ അപ്പ് ആയും ദർശൻ തെരഞ്ഞെടുക്കപ്പെട്ടു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ കായികാധ്യാപകരായ ബിജീഷ് ചിറയിൽ, വിവേക്…

ഓപ്പറേഷന്‍ പഞ്ചികിരണ്‍: സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുകളും മദ്യക്കുപ്പികളും

തിരുവനന്തപുരം: ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായി സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃത പണം പിടികൂടി. വിവിധ ഓഫീസുകളിൽ നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. സബ് രജിസ്ട്രാർ ഓഫീസറുടെ മേശവിരിപ്പിനടിയില്‍, റെക്കോർഡ് റൂമിലെ പുസ്തകങ്ങൾക്കിടയിൽ, വിശ്രമമുറിയിൽ, കംപ്യൂട്ടർ കീപാഡിന് അടിയില്‍, ഓഫീസറുടെ ക്യാബിനില്‍ എന്നിവിടങ്ങളിലാണ് പണം സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയ വിജിലൻസ് സംഘത്തെ കാണുകയും പണം പുറത്തേക്ക് വലിച്ചെറിയുകയും ചെയ്‌തു. ആ പണവും വിജിലന്‍സ് കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് വിജിലന്‍സ് സംസ്ഥാത്തൊട്ടാകെ 76 ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ – അഞ്ചു വീതവും, ഇടുക്കി – നാലും, തൃശൂർ, പാലക്കാട് – മൂന്നും, വയനാട്, കാസർകോട് –…

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് പോലീസിൽ കീഴടങ്ങി

മാനന്തവാടി: ഭർത്താവിന്റെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ അവരുടെ രണ്ടാം ഭർത്താവ് പോലീസില്‍ കീഴടങ്ങി. പുളിക്കാട് കണ്ടിയിൽപൊയില്‍ മാഫിദ (48) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവരുടെ ഭർത്താവ് പുളിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പോലീസിൽ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് പൊള്ളലേറ്റ മഫീദ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിർ റിമാൻഡിലാണ്. കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ സഹോദരൻ നാസര്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നു.

ഈസ്റ്റ്‌ കോസ്റ്റിന്റെ “കള്ളനും ഭഗവതിയും” ടൈറ്റില്‍ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. കള്ളനും ഭഗവതിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാല പാർവ്വതി മുതലായ അഭിനേതാക്കൾ കള്ളനും ഭഗവതിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ നിർവ്വഹിക്കുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ…