മാനന്തവാടി: ഭർത്താവിന്റെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ അവരുടെ രണ്ടാം ഭർത്താവ് പോലീസില്‍ കീഴടങ്ങി. പുളിക്കാട് കണ്ടിയിൽപൊയില്‍ മാഫിദ (48) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവരുടെ ഭർത്താവ് പുളിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പോലീസിൽ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് പൊള്ളലേറ്റ മഫീദ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിർ റിമാൻഡിലാണ്. കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ സഹോദരൻ നാസര്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നു.
Category: KERALA
ഈസ്റ്റ് കോസ്റ്റിന്റെ “കള്ളനും ഭഗവതിയും” ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. കള്ളനും ഭഗവതിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാല പാർവ്വതി മുതലായ അഭിനേതാക്കൾ കള്ളനും ഭഗവതിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ നിർവ്വഹിക്കുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ…
അമൃത വിശ്വ വിദ്യാപീഠം ഡീൻ ഡോ. ബിപിൻ നായർ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ് ഉപസമിതിയുടെ ഉപാദ്ധ്യക്ഷൻ
കൊല്ലം: ആന്റി മൈക്രോബയൽ പ്രതിരോധവുമായി (എഎംആർ) ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഏജൻസിയായ ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബ് (ഐഎഐഎച്ച്) ഉപസമിതി ഉപാദ്ധ്യക്ഷനായി അമൃത വിശ്വ വിദ്യാപീഠം ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ ചുമതലയേറ്റു. അഞ്ച് ഉപസമിതികളിലൊന്നായ എഎംആർ എൻവിയോൺമെന്റ് സമിതിയുടെ ഉപാദ്ധ്യക്ഷനാണ്. 2023 നവംബർ 1 വരെയാണ് ചുമതല. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറാണ് ഇന്ത്യ എഎംആർ ഇന്നവേഷൻ ഹബ്ബിന്റെ അദ്ധ്യക്ഷൻ. ആഗോള തലത്തിൽ ആരോഗ്യ പരിപാലന രംഗത്തിന് ഏറ്റവുമധികം ഭീഷണിയായ 10 കാര്യങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്ന ആന്റി മൈക്രോബയൽ പ്രതിരോധം മൂലം ലോകത്ത് പ്രതിവർഷം 7 ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
സാമൂഹ്യനീതിയുടെ രാഷ്ട്രീയമുയർത്തി വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനം മലപ്പുറത്ത്
മലപ്പുറം: സമൂഹ്യ നീതിയുടെ രാഷ്ട്രീയമുയർത്തിയ ഒരു പതിറ്റാണ്ട് പിന്നിട്ട വെൽഫെയർ പാർട്ടി അതിൻ്റെ മൂന്നാം സംസ്ഥാന സമ്മേളനം 2022 ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുകയാണ്. യൂണിറ്റ് തലം മുതൽ ആരംഭിച്ച വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ചുകൊണ്ട് നടക്കുന്ന സംസ്ഥാന തല തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയാണ് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണകൂടം തന്നെ വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കേരളീയ സമൂഹത്തിനു മുന്നിൽ വ്യത്യസ്ത ഇടപെടലുകളിലൂടെ നിരന്തരം ചോദ്യം ചെയ്യുന്ന കാമ്പയിനിനാണ് തെരഞ്ഞെടുപ്പ് കാലത്ത് വെൽഫെയർ പാർട്ടി നേതൃത്വം നൽകിയത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ഇടം നേടിയെടുക്കാൻ വെൽഫെയർ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. അധികാരി വർഗവും സവർണാധിപത്യ സമൂഹവും പരസ്പര കരാറിലൂടെ അനർഹമായി…
കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന: ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിയുമായും ഘടക കക്ഷികളുമായും കൂടിയാലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദ പ്രസ്താവന നാവുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. വിഷയത്തിൽ കെപിസിസി പ്രസിഡന്റുമായി പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തെ എതിർത്ത ഘടകകക്ഷികളുമായി സംസാരിക്കും. മതനിരപേക്ഷ നിലപാടിന് മങ്ങലേൽപ്പിക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ അറിയിച്ചു. സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സുധാകരന്റെ അടിക്കടിയുള്ള പ്രസ്താവനകൾ കോൺഗ്രസിൽ കടുത്ത അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്കു പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പരാമര്‍ശം കൂടി വന്നതോടെ പാര്‍ട്ടി തന്നെ അങ്കലാപ്പിലായിരിക്കയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ അമര്‍ഷം ഉയരുകയാണ്.
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു; ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി ബാധിതരായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ ജില്ലകളിലും കൊതുക് നശീകരണവും ഉറവിട നശീകരണവും നടത്തണം. തുടർച്ചയായി പെയ്യുന്ന മഴ പല ജില്ലകളിലും ഡെങ്കിപ്പനി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലകളും ആക്ഷൻ പ്ലാനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. വെക്ടർ കൺട്രോൾ യൂണിറ്റുകളെ…
മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കും?: കോടതി
കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെയാണ് പിൻവലിക്കാൻ കഴിയുക എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2012ലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചത് 2016ലാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി. ഇതിനെതുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ മോഹൻലാലും കക്ഷി ചേർന്നിരുന്നു. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.
അസോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നത് കുട്ടിക്കളിയല്ല; പ്രിയ വർഗീസിന്റെ യോഗ്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി
കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസ് നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പ്രിയാ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണോ നടത്തിയതെന്നും കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും, യോഗ്യതാ രേഖകൾ സ്ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് വിലയിരുത്തിയതെന്നും ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ നിയമനങ്ങളിലും സുതാര്യതവേണമെന്നും കോടതി പറഞ്ഞു. ഹർജിയിൽ ബുധനാഴ്ചയും വാദം കേൾക്കും. ചങ്ങനാശേരി എസ്ബി കോളജ് മലയാളം അദ്ധ്യാപകന്‍ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രമേഹ ദിനത്തോടനുബന്ധിച്ച് ന്യൂബെര്‍ഗ് ഡയഗ്‌നോസ്റ്റിക്‌സ് ഐഎംഎ കൊച്ചിയുമായി ചേർന്ന് വാക്കത്തോൺ സംഘടിപ്പിച്ചു
സാംക്രമികരോഗമല്ലാത്ത പ്രമേഹത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള ഒരു പൊതുജനാരോഗ്യ സംരംഭമായിട്ടാണ് വാക്കത്തോൺ നടന്നത് കൊച്ചി: ഇന്ത്യയില്‍ പ്രമേഹം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ രോഗവ്യാപനം ഇന്ത്യയിലാണ് സംഭവിക്കുന്നത്. പ്രമേഹത്തെക്കുറിച്ചും പതിവായുള്ള പരിശോധനയുടെയും പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഓഫ് കൊച്ചിനുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച നാല് പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബെര്‍ഗ് ഡയഗ്‌നോസ്റ്റിക്സ് നവംബർ 14 ന് കൊച്ചിയിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കാമത്ത് വാക്കത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. ഐഎംഎ ഹൗസില്‍ നിന്ന് ആരംഭിച്ച് കലൂര്‍ സ്റ്റേഡിയം വഴി ഐഎംഎ ഹൗസില്‍ തിരികെയെത്തിയ വാക്കത്തോണില്‍ ഐഎംഎ അംഗങ്ങള്‍, ഡോക്ടർമാർ, സാധാരണകാരായ ജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 100ലധികം ആളുകള്‍ പങ്കെടുത്തു. പ്ലക്കാര്‍ഡുകളിലൂടെയും ഹോര്‍ഡിംഗുകളിലൂടെയും സാംക്രമികേതര രോഗങ്ങളെക്കുറിച്ച്…
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ്പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചതായും റൂറൽ എസ്പിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ വിനോദിനെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടികളുടെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തിലേറെ അവധിയിലായിരുന്ന വിനോദ് കുമാർ ഒളിവിലാണ്. അതേസമയം, എറണാകുളം സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള പൊലീസ് ഇൻസ്പെക്ടർ പി.ആർ. സുനുവിന്റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. പരാതിയിലെ ചില വിവരങ്ങൾ വ്യക്തമാക്കേണ്ടതിനാലാണ് അറസ്റ്റ് വൈകുന്നത്.
