തിരുവനന്തപുരം: പുറത്താക്കിയ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ ഇന്ന് ഗവര്‍ണ്ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. സെനറ്റ് പ്രതിനിധിയെ വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി ചാൻസലർ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് ഗവർണറുടെ നോമിനികളായ 15 പേരെയാണ് പുറത്താക്കിയത്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നലെ ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ വിസിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് വിസി വിസമ്മതിച്ചതോടെ 15 പേരെയും പിന്‍വലിച്ച് രാജ്ഭവന്‍ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. വിശദീകരണം ചോദിക്കാതെയുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം. നിരന്തരം നിർദേശങ്ങൾ ലംഘിക്കുന്ന വൈസ് ചാൻസലർക്കെതിരെ ഗവർണർ നടപടിയെടുക്കുമോയെന്നാണ് ഏവരും കാത്തിരിക്കുന്നത്. വൈസ് ചാൻസലറുടെ കാലാവധി ഈ മാസം 24ന് അവസാനിക്കുകയാണ്.
Category: KERALA
നീലക്കുറിഞ്ഞി നശിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ്
തിരുവനന്തപുരം: ഇടുക്കി ശാന്തൻപാറയിൽ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പു നല്‍കി. നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പൂക്കൾ പറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കൈയ്യേറ്റക്കാര്‍ നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. 12 വർഷം കൂടുമ്പോൾ പൂക്കുന്നു എന്നതാണ് നീലക്കുറിഞ്ഞിയുടെ പ്രത്യേകത. 2006-ലാണ് ഇവ അവസാനമായി പൂവിട്ടത്. പശ്ചിമഘട്ടത്തിലെ 1500 മീറ്ററിലധികം ഉയരമുള്ള ചോലക്കാടുകൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി.
കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിൽ അഴിമതി
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിക്ക് പിന്നാലെ കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിലും അഴിമതിയെന്ന് ആരോപണം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് 11 ദിവസത്തിനകം കേരളത്തിലെ വിപണി വിലയുടെ ഇരട്ടി വിലയ്ക്ക് ഒരു കോടി കൈയ്യുകൾക്കുള്ള ഓർഡറുകൾ നല്‍കിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരട്ടി വില നൽകിയിട്ടും കമ്പനി കൈയ്യുറകള്‍ പകുതി പോലും നൽകിയില്ല. വിനൈൽ നൈട്രൽ ഗ്ലൗസുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാർ ടെൻഡർ പോലും ക്ഷണിക്കാതെയാണ് ഒരു കമ്പനിക്ക് നല്‍കിയത്. ജിഎസ്ടി ഉൾപ്പെടെ ആകെ 12.15 കോടി രൂപയ്ക്കാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പർച്ചേസ് ഓർഡർ നൽകിയത്. മെയ് 27ന് കേരളത്തിലെ കടകളിൽ കൈയുറ ഒന്നിന് 5.75 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ ഉത്തരവിറക്കിയതോടെ ഇരട്ടി തുക നൽകി ഇറക്കുമതി ചെയ്യാൻ കെഎംഎസ്‌സിഎൽ മുൻകൈയെടുത്തു. കരാർ പ്രകാരം മൊത്തം തുകയുടെ…
ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി; നരഹത്യാ കുറ്റം ഒഴിവാക്കി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം കോടതി ഒഴിവാക്കി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ കോടതി ഇരുവരോടും വിചാരണയ്ക്ക് ഹാജരാകാൻ നിർദേശിച്ചു. വിടുതൽ ഹർജി പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതികള്‍ക്കെതിരെ ഇനി വാഹനാപകടക്കേസ് മാത്രമേ നിലനില്‍ക്കൂ. കേസിന്റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 20-ന് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിക്കും. അന്ന് രണ്ട് പ്രതികളും കോടതിയില്‍ ഹാജരാകണം. കുറ്റപത്രം ഇരുവരെയും വായിച്ചുകേള്‍പ്പിക്കും. 2019 ഓഗസ്റ്റ് മൂന്നിന് രാവിലെ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാറിൽ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും…
ഗവർണര്‍ പുറത്താക്കിയ 15 അംഗങ്ങളേയും സെനറ്റിൽ പങ്കെടുക്കാൻ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ക്ഷണിച്ചു
തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളേയും നവംബര്‍ 4-ന് നടക്കുന്ന പ്രത്യേക സെനറ്റ് യോഗത്തില്‍ പങ്കെടുക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ക്ഷണിച്ചു. ഗവർണറുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് വിസിയുടെ നടപടി. വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. ഇവരെ പിന്‍വലിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാന്‍ ഗവര്‍ണര്‍ വിസിയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ വിസി ശബരിമല സന്ദര്‍ശനത്തിലാണെന്നും ചുമതല മറ്റാര്‍ക്കും നല്‍കാത്തതിനാല്‍ 15 പേരെയും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അംഗങ്ങളെ ക്ഷണിച്ചിരിക്കുന്നത്.
യു എസ് ടി ക്ക് 2022ലെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം
ജീവിത പരിവർത്തനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കും, മികച്ച കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭങ്ങൾക്കുമാണ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ് വിഭാഗത്തിൽ യു എസ് ടി യെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം, ഒക്ടോബർ 19, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് ഈ വർഷത്തെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം ലഭിച്ചു. കമ്പനി നടപ്പിലാക്കി വരുന്ന സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ‘കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ്’ വിഭാഗത്തിൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ‘ഇന്ത്യയുടെ സിഎസ്ആർ മാൻ’ എന്നറിയപ്പെടുന്ന സാമൂഹിക സേവകനും മനുഷ്യസ്നേഹിയുമായ അമിത് സച്ച്ദേവാണ് മഹാത്മാ അവാർഡിന്റെ സ്ഥാപകൻ. ആദിത്യ ബിർള ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, പരിസ്ഥിതി പ്രവർത്തനം, ദുരന്തനിവാരണം എന്നിങ്ങനെ അഞ്ച് മേഖലകളിലെ കോർപ്പറേറ്റ് പ്രതിബദ്ധതയോടെയുള്ള സി എസ് ആർ പ്രവർത്തനങ്ങൾക്കാണ് യു എസ് ടിക്ക് അവാർഡ് ലഭിച്ചത്. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്…
ആധാര്‍ കാര്‍ഡ് അപേക്ഷയില്‍ ഒപ്പിടണമെങ്കില്‍ ഹിജാബ് അഴിക്കണം; പാലക്കാട് നഗര സഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം
പാലക്കാട്: ആധാർ കാർഡിൽ ഒപ്പിടീക്കാനെത്തിയ മുസ്ലീം യുവതിയെ ഹിജാബ് അഴിച്ചാൽ മാത്രമേ ഒപ്പിടൂ എന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമായി. നഗരസഭാ സെക്രട്ടറി അനിതാ ദേവിക്കെതിരെയാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. സെക്രട്ടറിയുടെ ക്യാബിനിലെത്തി കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി ക്ഷമാപണം നടത്തി ഒപ്പിട്ടു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി സൈബര്‍ ക്രൈം പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ഫ്രണ്ട്സ് ലിസ്റ്റിലുള്ളവർക്ക് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഫോൺ നമ്പർ നൽകി അതുവഴി പണം നല്‍കുകയോ സമ്മാന കൂപ്പൺ വാങ്ങി അയക്കാന്‍ ആവശ്യപ്പെട്ടോ ആണ് തട്ടിപ്പുകാർ പണം കവരുന്നത്. ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നവരുടെയോ സെലിബ്രിറ്റികളുടെയോ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കാമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനുള്ള പോംവഴി സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആയി സൂക്ഷിക്കുകയെന്നതാണെന്ന് പൊലീസ് പറയുന്നു. ഇതുപോലെയുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിക്കുന്നു.
ഗവര്‍ണ്ണര്‍ക്കെതിരെ അധിക്ഷേപം: അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വ്യക്തിഹത്യ അതിരു കടന്നതിനാലാണ് ഗവർണർ മന്ത്രിമാരെ താക്കീത് ചെയ്തതെന്നും, ഗവർണർ പദവി അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്ന് കടുത്ത വിമർശനമാണ് അദ്ദേഹം നേരിടേണ്ടിവരുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ചൂണ്ടിക്കാണിച്ചതു കൊണ്ടാണ് മന്ത്രിമാർ ഗവർണറെ അവഹേളിക്കുന്നത്. അഴിമതിക്ക് കുടപിടിക്കുന്ന എൽഡിഎഫ് മന്ത്രിമാരിൽ നിന്നും വെറൊന്നും പ്രതീക്ഷിക്കാനില്ല. ഗവർണറെ ഭീഷണിപ്പെടുത്തി എന്തും ചെയ്യാമെന്ന് പിണറായി വിജയൻ കരുതരുതെന്നും വില കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ ഗവർണർക്ക് നേരെ ഉന്നയിക്കുന്നത് അവസാനിക്കുന്നതാണ് സർക്കാരിന് നല്ലതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാർ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം, എന്നാൽ കേരളത്തിൽ സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ചാണ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. ഭരണപക്ഷത്തിന് വേണ്ടി പ്രതിപക്ഷം ഗവർണറെ വിമർശിക്കുന്നത് അഴിമതിയുടെ വിഹിതം അവർക്ക് ലഭിക്കുന്നതിനാലാണ്. കേരളത്തിലെ ജനങ്ങൾ ഗവർണർക്കൊപ്പമാണെന്നും…
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്‌എസിന്റെ സേവകനായി കോമാളിത്തരം കാണിക്കുന്നു: എ വിജയരാഘവന്‍
തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങൾ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മിന്റെ ആക്രമണം തുടരുന്നു. മന്ത്രിമാർ അനാവശ്യ വിമർശനങ്ങൾ നടത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ മന്ത്രിയും മുൻ സ്പീക്കറുമായ എം.ബി രാജേഷ് ഗവർണറെ വിമർശിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍, പിന്നീടത് പിന്‍വലിക്കേണ്ടി വന്നു. പാർട്ടി നേതാക്കളെ രംഗത്തിറക്കി ഗവർണറെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഗവർണർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ പ്രയോഗമാണ് കേരള ഗവർണർ നടത്തുന്നതെന്ന് വിജയരാഘവൻ ആരോപിക്കുന്നു. ഇപ്പോഴിതാ അദ്ദേഹം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് കടന്നിരിക്കുന്നു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം ശുദ്ധ കോമാളിത്തമാണെന്നും വിജയരാഘവൻ ആരോപിച്ചു. തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയേയും ഗവർണർക്ക് പിരിച്ചുവിടാൻ അധികാരമില്ലെന്നിരിക്കെ ഗവർണർ നടത്തിയ പരാമർശങ്ങൾ…
