പെൻസിൽവാനിയ /തൃശൂർ :തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും , മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ ഡേവി സിലാസ് മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു .ചെറു മഠത്തിൽ സിലാസിന്റെ മകനാണു ഡേവി. ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗമാണ് ഭാര്യ: സീത ഡേവി മക്കൾ :നിമ്മി ഡേവി സിമ്മി ഡേവി (ഓസ്ട്രേലിയ) സാജൻ സിലസ്( പെൻസിൽവാനിയ,യു.എസ് .എ ) മരുമക്കൾ:പരേതനായ സ്റ്റാലിൻ ജോൺ രോഹിത് റാവത്ത് (ഓസ്ട്രേലിയ) ആഷ്ലി ബോസ് ( പെൻസിൽവാനിയ,യു.എസ് .എ ) സംസ്കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള ഭവനത്തിൽ നിന്ന് 9 മണിക്ക് ആരംഭിക്കും . തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
Category: OBITUARY
അന്തരിച്ച മാത്യു പി മാത്യൂസിന്റ പൊതുദർശനം ഡാളസിൽ മാർച്ച് 9,10 തീയതികളില്
ഡാളസ്: അന്തരിച്ച മാത്യു പി. മാത്യൂസിന്റ പൊതുദർശനം മാർച്ച് 9 ,10 തീയതികൾ ഡാളസിൽ. ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു – സൂസമ്മ ദമ്പതികളുടെ മകനാണു മാത്യു പി. മാത്യൂസ് (സാബു – 50) . കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി . സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ചെങ്ങന്നൂർ സെൻ്ററിലെ ഒരു ശുശ്രൂഷകൻ ആണ്. മക്കൾ: സാറാ, ഹന്നാ , ജോഷ്വ മെമ്മോറിയൽ സർവീസ് – 2024 മാർച്ച് 9,10 വെള്ളി,ശനി സമയം :6:30PM – 9:00PM, റിസർക്ഷൻ ചർച് : 4309 മെയിൻ സ്ട്രീറ്റ്, റൗലറ്റ്, TX, 75088 സംസ്കാര ശുശ്രുഷ : മാർച്ച് 12 ചൊവാഴ്ച സമയം:ചൊവ്വാഴ്ച 10:30 AM ചാൾസ് ഡബ്ല്യു സ്മിത്ത് ഫ്യൂണറൽ ഹോം 2343 ലേക്ക്…
അമ്മിണി ചാക്കോ (78) മേലയിൽ ഡാളസിൽ അന്തരിച്ചു
ഡാളസ്: ചെങ്ങന്നൂർ കല്ലിശ്ശേരി മേലയിൽ എം.സി. ചാക്കോയുടെ (കുഞ്ഞുമോൻ) ഭാര്യ അമ്മിണി ചാക്കോ (ഇരവിപേരൂർ സെൻ്റ് ജോൺസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക) ഡാളസിൽ അന്തരിച്ചു. ഇരവിപേരൂർ കോയിപ്പുറത്തുപറമ്പിൽ കെ. ഒ.തോമസിൻ്റെയും മറിയാമ്മ തോമസിന്റെയും മകളാണ് പരേത. 1995 മുതൽ 2000 വരെ വാർഡ് ഇരവിപേരൂർ പഞ്ചായത്തു മെംബറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: പരേതയായ മിനി ചാക്കോ, പരേതനായ മനോജ് ചാക്കോ, വിനോദ് ചാക്കോ (യുഎസ്), മഞ്ചേഷ് ചാക്കോ (യുഎസ്). മരുമക്കൾ: മിൽസി മനോജ്, ക്രിസ്റ്റി ചാക്കോ, സ്റ്റെഫി ചാക്കോ (എല്ലാവരും ഡാളസ്, യുഎസ്) പൊതുദർശനം മാർച്ച് 08 വെള്ളിയാഴ്ച വൈകുന്നേരം 5 PM മുതൽ 8 PM വരെ സെൻ്റ് തോമസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ (727 Metker St, Irving, TX 75062) നടക്കും. സംസ്കാര ശുശ്രൂഷകൾ മാർച്ച് 09 ശനിയാഴ്ച രാവിലെ 11 മണിക്ക്…
സോസമ്മ മാമ്മൻ (മണി – 72) സാൻ അന്റോണിയായിൽ അന്തരിച്ചു
സാൻ അന്റോണിയാ (ടെക്സാസ്): സതേഷ് മാമ്മന്റെ ഭാര്യ സോസമ്മ മാമ്മൻ (മണി) 72 സാൻ അന്റോണിയായിൽ അന്തരിച്ചു. നീറംപ്ലാക്കൽ കുടുംബത്തിൽ 1952 മെയ് 20 ന് പി.എം. മറിയാമ്മ വറുഗീസും മക്കപ്പുഴ, റാന്നി, കേരളം, ഇന്ത്യ. ആറ് മക്കളിൽ മൂത്ത മകളായിരുന്നു. ടാറ്റ മെയിൻ ഹോസ്പിറ്റൽ സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്ന് ബി.എസ്സി നഴ്സിംഗ് ബിരുദം നേടി, ഇന്ത്യയിലെ ജംഷഡ്പൂരിലെ ടാറ്റ മെയിൻ ഹോസ്പിറ്റലിൽ കുറച്ചുകാലം ജോലി ചെയ്തു. സോസമ്മയും സതീഷും 1980 ഡിസംബർ 1-ന് ടെക്സാസിലെ സാൻ അൻ്റോണിയോയിലേക്ക് കുടിയേറി. 30 വർഷം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, 9-ാം നില – ജനറൽ മെഡിസിനിൽ RN ആയി സേവനമനുഷ്ഠിച്ചു. മൂത്തമകൻ പ്രവീൺ മാമ്മനും ഭാര്യ സൈറ മാമ്മനും; ഇളയ മകൻ പ്രകാശ് മാമ്മൻ; 3 പേരക്കുട്ടികൾ, എലീഷ, നെഹെമിയ, ഷെക്കീന മാമ്മൻ; അവളുടെ സഹോദരൻ ജേക്കബ് (തമ്പി)…
പി എ മാത്യു (അനിയൻ-75) നാട്ടിൽ നിര്യാതനായി
ഡാളസ്: റാന്നി മന്ദമരുതി പുളിയിലേത്ത് പരേതനായ ഗീവറുഗീസ് എബ്രഹാമിന്റെയും പരേതയായ വല്യത്ത് അന്നമ്മ എബ്രഹാമിന്റെയും മകൻ പി എ മാത്യു (അനിയൻ-75) ഇന്ന് (3/7 /2024) നാട്ടിൽ നിര്യാതനായി. പരേതന്റെ ഭാര്യ റോസമ്മ മാത്യു വിളവിനാൽ കുടുംബാംഗമാണ്. മക്കൾ:ബിന്ദു മാത്യു (Uk), ബിജു മാത്യു (ഡാളസ്), ബിനു മാത്യു (കാനഡ). മരുമക്കൾ: ആഞ്ചലോ മാത്യൂസ്, പ്രദീക്ഷ മാത്യു & ഷൈനി ചാക്കോ. കൊച്ചുമക്കൾ: ആരോൺ, ആഞ്ചലോ, സ്റ്റെഫിനി മാത്യു, സ്റ്റീവ് മാത്യു സ്നേഹ മാത്യു, ആൻഡ്രൂ ബിനു പരേതനായ എബ്രഹാം ബിനു. പരേതൻ റാന്നിയിലെ ഒരു പ്രമുഖ രാഷ്രീയ പ്രവർത്തകനും നല്ലൊരു സംഘാടകനുമായിരുന്നു. മുൻ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തു അംഗവും ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമതി അംഗവുമായിരുന്നു. വർഷത്തിലൊരിക്കൽ മക്കളെ സന്ദർശിക്കനെത്തുന്ന അനിയൻ ഡാളസിലെ മലയാളിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. ശവസംസ്കാരം മന്ദമരുതി ബെഥേൽ…
മാത്യു പി. മാത്യൂസ് (സാബു – 50) ഡാളസിൽ അന്തരിച്ചു
ഡാളസ്: ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു – സൂസമ്മ ദമ്പതികളുടെ മകൻ മാത്യു പി. മാത്യൂസ് (സാബു – 50) മാർച്ച് 5-ന് ഹൃദയാഘാതം മൂലം ഡാളസിൽ അന്തരിച്ചു. ഇരുപതിൽപരം വർഷങ്ങളായി കുടുംബ സമേതം ഡാളസിൽ സ്ഥിരതാമസമാക്കിയിരുന്ന സാബു, റെസ്റ്ററേഷൻ ചർച്ച് ഓഫ് നോർത്ത് സെൻട്രൽ ടെക്സാസ് അംഗവും സഭയുടെ ഫെലോഷിപ്പ് വിഭാഗം ഡീക്കനും ആയി സേവനം ചെയ്ത് വന്നിരുന്നു. ജോലിയോടുള്ള ബന്ധത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ വിവര സാങ്കേതികവിദ്യ വിഭാഗത്തിൽ ഉന്നത പദവി വഹിച്ചിരുന്ന സാബു FC കരോൾട്ടൺ സ്പോർട്സ് ക്ലബ്ബ് അംഗം എന്ന നിലയിൽ വിവിധ കായിക മത്സരങ്ങളിൽ പ്രാവീണ്യം ഉള്ള വ്യക്തിയായിരുന്നു. തൻ്റെ സ്വതസിദ്ധമായ സൗമ്യതയും, കരുതൽ മനോഭാവവും, പുഞ്ചിരിയും ഏവരേയും ആകർഷിക്കുന്നതായിരുന്നു. കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി. സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ്…
ചിന്നമ്മ തോമസ് (80) ന്യൂജേഴ്സിയിൽ അന്തരിച്ചു
ന്യുജേഴ്സി: ചെങ്ങന്നൂർ പുത്തൻകാവ് തട്ടയിൽ തോമസ് വർഗീസിന്റെ (തോമസ് കുട്ടി) ഭാര്യ ചിന്നമ്മ തോമസ് (80), ന്യൂജേഴ്സിയിൽ അന്തരിച്ചു. പരേത കടശനാട് തെറ്റിവിള കിഴക്കേതിൽ കുടുംബാംഗമാണ് മക്കൾ: ബിന്ദു, ബിനു സഹോദരർ: മേരിക്കുട്ടി ജോർജ്, അമ്മിണി വർഗീസ്, പരേതയായ ഓമന വർഗീസ് (ഇന്ത്യ) ജോർജ് വർഗീസ്, ഡോളി തോമസ് (യു.എസ്) പൊതുദർശനം: മാർച്ച് 7, 4 മുതൽ 8 വരെ: PIZI ഫ്യൂണറൽ ഹോം, 120 പാരിസ് അവന്യു, നോർത്ത് വെയ്ൽ, ന്യു ജേഴ്സി-07647 സംസ്കാര ശുശ്രുഷ: മാർച്ച് 8 രാവിലെ 10 മണി സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, 331 ബ്ലെയ്സ്ഡെൽ റോഡ്, ഓറഞ്ച്ബർഗ്, ന്യു യോർക്ക്-10962 സംസ്കാരം ടാപ്പൻ റിഫോംഡ് ചർച്ച് സെമിത്തേരി, ടാപ്പൻ, ന്യൂയോർക്ക്- 10983
കരുവേലിൽ റെയ്ച്ചൽ ജോർജ് (95) കാൽഗറിയിൽ അന്തരിച്ചു
കാൽഗറി : ആറിന്മുള കരുവേലിൽ റെയ്ച്ചൽ ജോർജ് (പെണ്ണമ്മ – 95) കാൽഗറിയിൽ അന്തരിച്ചു. ചെങ്ങന്നൂർ മംഗലം മണ്ണൂർ കുടുംബാംഗമായ പരേതയുടെ ഭർത്താവ് അന്തരിച്ച ജോർജ് മാത്യു . മക്കൾ മേഴ്സി (ജോയ്ക്കുട്ടി) , റോയ് (ശാലു), രെൻജി (സോഫി), ജോജി (ആനി) എന്നിവർ കാൽഗറിയിലും, ആനി(ജോൺ ) ഫോർട്ട് മാക് മറിയിലുമാണ് . കൊച്ചുമക്കൾ അരുൺ , അനൂപ് , പ്രിയങ്ക , അവിനാഷ് , അഞ്ജലി , അരൂഷി , റഫേൽ ,റെയ്ച്ചൽ , ജോയൽ ,ലിയാ ,സേറ ,ഐസയ്യ ,ഹന്നാ എന്നിവരുമാണ്. പൊതുദർശനം മാർച്ച് -9 ശനിയാഴ്ച 8.30 AM -9.30 AM (MST), തുടർന്ന് ശവസംസ്കാര ശുശ്രൂഷയും ബ്രെന്റ് വ്യൂ ബാപ്റ്റിസ്റ്റ് ചർച്ചിൽ (3512 ,Charleswood Dr. NW , Calgary ).ശവസംസ്കാരം ക്യുൻസ് പാർക്കിൽ (3219 ,4th st NW…
നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76) അന്തരിച്ചു
കാൽഗറി : ചണ്ണപ്പേട്ട നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76 ) അന്തരിച്ചു. ഭാര്യ ആച്ചിയമ്മ തോമസ് മക്കൾ – മനോജ് (ബിന്ദു ) കുവൈറ്റ്, മഞ്ജു (റോയ് അലക്സ് ) കാൽഗറി ,മഹേഷ് (ലിജോ) ന്യൂ ജേഴ്സി . കൊച്ചുമക്കൾ – ജോനാഥൻ,ജെസ്സീക്ക ,ജോയെന്ന ,ജയ്ക്ക് ,ജെയ്, ജോയലി എന്നിവരാണ് . സംസ്കാര ശുശ്രൂഷ മാർച്ച് ആറിന് ബുധനാഴ്ച്ച12 .30 PM (IST), സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് ശവസംസ്കാരം കൊല്ലം , ചണ്ണപ്പേട്ട ബഥനി മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ് . വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള പരേതൻ , ചണ്ണപ്പേട്ടയിലെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു .
അക്കമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു
ഡാളസ് : തിരുവല്ലാ തുരുത്തിക്കാട് കൊന്നക്കൽ വടക്കേമുറിയിൽ പരേതനായ വി.എം ചെറിയാന്റെ (ബേബി ) ഭാര്യ അക്കമ്മ ചെറിയാൻ (80) ഡാളസിൽ അന്തരിച്ചു. രാമങ്കരി കൊന്ത്യാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു ചെറിയാൻ (വെർജീനിയ ), ലൈജു ചെറിയാൻ (ഡാളസ്). മരുമക്കൾ: ജിയോ, ലിജോ. കൊച്ചുമക്കൾ: ജിസെല്ല, അലൈഷ, ഗബ്രിയേൽ, ഷോണാ, ലെസ്ലി. പൊതുദർശനം മാർച്ച് 3 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 മണി വരെ ഇർവിംഗിലുള്ള സെന്റ്.തോമസ് ക്നാനായ ദേവാലത്തിൽ (727 Metker st, Irving, Tx 75062). സംസ്കാരം മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 ന് ഇർവിംഗ് സെന്റ്.തോമസ് ക്നാനായ ദേവാലത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക് : ലൈജു ചെറിയാൻ 702 752…
