ന്യൂയോർക്ക് :എ വി. ജോർജ് (ജോർജ്ജുകുട്ടി 70) നവംബർ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്സിൽ നിര്യാതനായി . തലവടി ആനപറംബെൽ അഞ്ചേരിൽ പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും ഇളയമകനാണ് ജോർജ് ന്യൂയോർക് സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്‌സ് സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക അംഗവുമാണ്ഭാര്യ: എൽസമ്മ ജോർജ് മക്കൾ : ജിനി എലുവത്തിങ്കൽ (ഫ്ലോറിഡ )ജിമ്മി ജോർജ് ജിജോ( ന്യൂയോർക്ക്) മരുമക്കൾ : ജയ്സൺ എലുവത്തിങ്കൽ ,ജിൻസി ജോർജ് സഹോദരങ്ങൾ: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവർഗീസ്,എ വി വർഗീസ് ,പരേതനായ എ വി തോമസ്, അന്നമ്മ മാത്യു. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980 , സുധി തോമസ് 914 419 7170
Category: OBITUARY
കെ ഇ ഈപ്പൻ അന്തരിച്ചു
ഹ്യൂസ്റ്റൺ: പുറമറ്റം കണ്ണേത്ത് കെ ഇ ഈപ്പൻ( 88) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കെ ഈപ്പൻ മക്കൾ: പ്രീതി വർഗീസ്, ജോ ഈപ്പൻ(ഹ്യൂസ്റ്റൺ) മരുമക്കൾ: മോൻസി വർഗ്ഗീസ്, മിനി ഈപ്പൻ( ഹ്യൂസ്റ്റൺ) കൊച്ചുമക്കൾ: സ്റ്റാൻലി, ആഷ്‌ലി, ഫെയ്ത്ത്, കാലേബ്. സഹോദരങ്ങൾ: അമ്മിണി, കുഞ്ഞുമോൻ,ചിന്നമ്മ, സാറാമ്മ, പൊടിയമ്മ, കുഞ്ഞുകുഞ്ഞമ്മ, ( എല്ലാവരും യു എസ് എ)
ഡോ. എം.ആർ.കെ.മേനോൻ ന്യൂജേഴ്‌സിയിൽ അന്തരിച്ചു
ന്യൂജേഴ്‌സി: തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആർ.കെ.മേനോൻ (84) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. ഒക്ടോബര് 31 ചൊവ്വാഴ്ച പുലർച്ചെ ന്യൂജേഴ്‌സിയിൽ കുടുംബത്തോടൊപ്പം സമാധാനപരമായായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം. ഭാര്യ: ശ്രീമതി ചിത്രാ മേനോൻ. മക്കൾ: ഡോ. രാകേഷ് മേനോൻ, ഡോ. രേഖ മേനോൻ, ഡോ. ദിവ്യ മേനോൻ പൊതുദര്ശനം , അന്ത്യകർമങ്ങൾ & ശവസംസ്കാരം 2023 നവംബർ 1 ബുധനാഴ്ച 1:00 PM മുതൽ 2:30 PM വരെ ഫ്രാങ്ക്ലിൻ മെമ്മോറിയൽ പാർക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27, നോർത്ത് ബ്രൺസ്വിക്ക്, NJ 08902.
അന്നമ്മ വറുഗീസ് (ഗ്രേസി) സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു
സ്റ്റാറ്റൻ ഐലൻഡ് / ന്യൂയോർക്ക് : കോഴഞ്ചേരി വാഴക്കുന്നത്ത് വറുഗീസിന്റെ (വിഎസ്‌എസ്‌സി റിട്ട. എൻജിനീയർ) ഭാര്യ അന്നമ്മ വറുഗീസ് (ഗ്രേസി 73) ഒക്‌ടോബർ 30ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. തിരുവല്ല ഓതറ കീയത്തു കുടുംബാംഗമാണ് പരേത. ഏകമകൻ: നോബിൾ വർഗീസ് മരുമകൾ: ഷീലു വർഗീസ് കൊച്ചുമക്കൾ: നിക്കോൾ, നോയൽ, നേഥൻ നവംബർ 2, വ്യാഴം 3:00pm മുതൽ 9:00pm വരെ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (28 Sunset Ave, Staten Island, NY 10314) പൊതുദർശനം ഉണ്ടായിരിക്കും സംസ്‌കാരശുശ്രൂഷകൾ നവംബർ 3, വെള്ളിയാഴ്ച രാവിലെ 10 മുതൽ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിച്ചു, തുടർന്ന് മൊറോവിയൻ സെമിത്തേരിയിൽ (22205 Richmond Rd, Staten Island, NY 10306) സംസ്കാരം നടക്കും . കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ജോർജ് 917-710-7673
സൈമൺ നിരപ്പുകാട്ടിൽ റ്റാമ്പായിൽ നിര്യാതനായി
റ്റാമ്പാ: പിറവം നിരപ്പുകാട്ടിൽ പരേതനായ ഉലഹന്നാന്റെയും (ഓനൻപിള്ള സാർ) അച്ചുകുട്ടിയുടെയും മകൻ സൈമൺ നിരപ്പുകാട്ടിൽ (61) റ്റാമ്പായിൽ നിര്യാതനായി. ഭാര്യ റ്റീനാ ഞീഴൂർ പായിത്തുരുത്തേൽ കുടുംബാംഗമാണ്. പരേതൻ റ്റാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. മക്കൾ: റോണി & ശ്രീയ കാരിമാറ്റം, റ്റോണി, സാന്ദ്രാ (ഏവരും റ്റാമ്പാ) സഹോദരങ്ങൾ: മേഴ്‌സി & റ്റോമി ചെമ്മലക്കുഴി, ഞീഴൂർ സാജു (പരേതൻ) & ലയ കൊച്ചുമാലത്തുശേരിൽ, ചിങ്ങവനം ഡെയ്‌സി & സാനി കണിയാപറമ്പിൽ, കടുത്തുരുത്തി ആൻസി (ബിസി) & അലക്സ് വെള്ളാപ്പള്ളി, മറ്റത്തിൽ പേരൂർ സജി & ലിസ വട്ടപ്പറമ്പിൽ, പാലാ സംസ്കാരം പിന്നീട്.
കൊശക്കടയിൽ കാണയണ്ണ വീട്ടിൽ സുഹൈബ് (63) നിര്യാതനായി
പുതുനഗരം: കൊശക്കടയിൽ കാണയണ്ണ വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖ് മകന്‍ സുഹൈബ് (63) നിര്യാതനായി. ഭാര്യ: പരേതയായ മുംതാജ്. മക്കൾ: സൈനുദ്ദീൻ, ഷഫീഖ്, അഫ്സൽ. മരുമക്കൾ: ബുഷ്റ, ഷമീന, ഷാഹിന.
ഡാളസ് ഹൈലാൻഡ് പാർക്ക് പ്രെസ്ബിറ്റീരിയൻ ചർച് സീനിയർ പാസ്റ്റർ റവ. ബ്രയാൻ ഡുനാഗൻ (44) അന്തരിച്ചു
ഹൈലാൻഡ് പാർക്ക്,ഡാലസ് – ഡാളസിലെ വലിയ പള്ളികളിൽ ഒന്നായ ഹൈലാൻഡ് പാർക്ക് പ്രെസ്ബിറ്റീരിയൻ ചർച്ചിന്റെ സീനിയർ പാസ്റ്ററായി ഒമ്പത് വർഷക്കാലം സേവനം അനുഷ്ടിച്ച റവ. ബ്രയാൻ ഡുനാഗൻ 44-ൽ അന്തരിച്ചു. എക്സിക്യൂട്ടീവ് പാസ്റ്റർ ജെയ് ലീ ദുനഗന്റെ മരണവാർത്ത സ്ഥിരീകരിച്ചു. ഒക്‌ടോബർ 26 വ്യാഴാഴ്ച പുലർച്ചെ സ്വാഭാവിക കാരണങ്ങളാൽ ഉറക്കത്തിൽ ദുനഗൻ അന്തരിച്ചുവെന്ന് സഭയുടെ പത്രക്കുറിപ്പിൽ പറയുന്നു. “ഈ വാർത്ത ഞങ്ങളെ ഞെട്ടിച്ചു, ഈ അഗാധമായ നഷ്ടവുമായി പൊരുത്തപ്പെടാൻ ഞങ്ങൾ പാടുപെടുകയാണ്,” പോസ്റ്റ് പറയുന്നു. “ഈ പ്രഭാതത്തിൽ ഞങ്ങളുടെ വികാരങ്ങളുടെ ആഴം ഉൾക്കൊള്ളാൻ വാക്കുകൾക്ക് കഴിയില്ല. നിങ്ങളുടെ സ്ഥിരമായ പരിചരണത്തിനും ഞങ്ങളുടെ സഭയുടെ ദൗത്യത്തിലെ നിങ്ങളുടെ അചഞ്ചലമായ നേതൃത്വത്തിനും ബ്രയനോടുള്ള നിങ്ങളുടെ സ്നേഹത്തിനും ഞങ്ങൾ ഓരോരുത്തർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു,” പോസ്റ്റ് അവസാനിപ്പിച്ചു. “ദുനാഗൻ പ്രതിഭാധനനായ ഒരു ആശയവിനിമയക്കാരനും എളിമയുള്ള ഒരു ദാസനായ നേതാവുമായിരുന്നു, തന്റെ ജീവിതത്തിലും…
മറിയാമ്മ കോശി പ്ലാമൂട്ടിൽ ന്യൂജേഴ്‌സിയിൽ അന്തരിച്ചു
ന്യൂജേഴ്‌സി: വെരി റവ. കോശി പി പ്ലാംമൂട്ടിൽ കോർ എപ്പിസ്കോപ്പയുടെ ഭാര്യ (മുംബൈ) ശ്രീമതി മറിയാമ്മ കോശി പ്ലാമൂട്ടിൽ (74) ന്യൂജേഴ്‌സിയിൽ ഒക്‌ടോബർ 26-ന് അന്തരിച്ചു. പദ്‌മശ്രീ ഡോ. ശോശാമ്മ പരേതയുടെ സഹോദരിയാണ് മക്കൾ : ജോർജ്ജ് കോശി പ്ലാമ്മൂട്ടിൽ (ജിയോ) പോർട്ട്‌ലാന്റ്, ഒറിഗൺ, എൽസ പൃഥു ജോർജ്ജ്. കൊച്ചുമക്കൾ: ഇമ്മാനുവൽ ജോർജ് പ്ലാമൂട്ടിൽ (ജോയൽ), മറിയേൽ ജോർജ് പ്ലാമൂട്ടിൽ. സംസ്കാര ശുശ്രൂഷ: ഒക്‌ടോബർ 28, ശനിയാഴ്ച രാവിലെ 9 മണിക്ക് (Joseph W. Sorce Funeral Home, 34N SummitSt., PearlRiver, NewYork10965). തുടർന്ന് 11മണിക്ക് സംസ്കാരം അസൻഷൻ സെമിത്തേരി (650 Saddle River Rd., Airmont, NewYork10952). കൂടുതൽ വിവരങ്ങൾക്ക്: ജോർജ്ജ് കോശി (971) 392-5943.
ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയുടെ സഹോദരീ ഭർത്താവ് കുമാരനെല്ലൂർ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു
കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം പ്രധാന പൂജാസ്ഥാനീയൻ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 11 മണിക്ക് ഇല്ലം വളപ്പിൽ. ഭാര്യ: തലവടി പട്ടമന ഇല്ലത്ത് ദേവശിഖാമണി. മക്കൾ: സത്യജിത്ത്, സന്ധ്യ, സൗമ്യ. മരുമക്കൾ: സ്മിത, രാജേഷ്, വാസുദേവൻ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ 60 വർഷത്തോളം പൂജകളിൽ കാർമികൻ ആയിരുന്നു. തലവടി തിരുപനയനൂർ കാവ് ദേവിക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയുടെ സഹോദരീ ഭർത്താവാണ് പരേതൻ. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള അനുശോചിച്ചു.
തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി – 90) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജോളി വർഗീസ് – ടോം വർഗീസ് (തമ്പി) മുരിങ്ങശ്ശേരിൽ – ഹൂസ്റ്റൺ) പരേതനായ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ – ടെസ്സി സെബാസ്റ്റ്യൻ (ഹൂസ്റ്റൺ) ലില്ലിക്കുട്ടി എബ്രഹാം – എബ്രഹാം കുരിശുമ്മൂട്ടിൽ (ഹൂസ്റ്റൺ) റോസമ്മ വിൻസെന്റ് – വിൻസെന്റ് പാണ്ടിശ്ശേരിൽ (ഹൂസ്റ്റൺ) സുബി ബാബു – ബാബു വാളിയാഞ്ഞലിക്കൽ ( ഡെലിഷിയസ് കേരള കിച്ചൻ – സ്റ്റാഫോഡ്) പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 വരെ – വിശുദ്ധ കുർബാന 11 മണിക്ക് – സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ച് (211, Present St, Missouri City, TX 77489) ശുശ്രൂഷകൾക്ക് ശേഷം…
