ഇൻസ്‌പെക്ടർ അർജുൻ വർമയായി ദുല്‍ഖര്‍; ‘ഗണ്‍സ് ആൻഡ് ഗുലാബ്‍സ്’ ട്രെയിലർ

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആൻഡ് ഗുലാബ്സി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ​ഗ്യാങ് വാറാണ് സീരിസിന്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്‍തിരിക്കുന്നത്. ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്‍’ നെറ്റ്‍ഫ്ലിക്സില്‍ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും. പങ്കജ് കുമാറാണ് സീരീസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയ്ക്ക് ഒപ്പം സുമന്‍ കുമാറും കൂടി ചേര്‍ന്നാണ്. ആര്‍ ബല്‍കി സംവിധാനം ചെയ്‍ത…

പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരം കൈലാസ് നാഥ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരം കൈലാസ് നാഥ് (65) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. നിരവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ച കൈലാസ് നാഥിന് വിനോദ മേഖലയില്‍ മികച്ച സ്വീകാര്യത ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സഹ ടി വി അഭിനേത്രി സീമ ജി നായര്‍ ഉള്‍പ്പടെയുള്ളവര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ശ്രീകുമാരൻ തമ്പിയുടെ സഹസംവിധായകനായാണ് കൈലാസ് നാഥിന്റെ സിനിമാലോകത്തേക്കുള്ള കാല്‍ വെയ്പ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം ചിരഞ്ജീവി, ശങ്കർ, ശ്രീനാഥ്, നാസർ തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പം പഠിച്ച കൈലാസ് 1977-ൽ “സംഗമം” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. “ഒരു തലൈ രാഗം” എന്ന തമിഴ് ചിത്രമാണ് അദ്ദേഹത്തിന് വഴിത്തിരിവായത്. ആ ചിത്രം അദ്ദേഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു, അദ്ദേഹത്തിന്റെ കഴിവുകൾ തേടിയ നിരവധി ചലച്ചിത്ര പ്രവർത്തകരിൽ…

കേരള ചലച്ചിത്ര അക്കാദമിയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടു; 2022-ലെ അവാര്‍ഡ് തെരഞ്ഞെടുപ്പില്‍ അവിഹിത ഇടപെടല്‍; മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് സം‌വിധായകന്‍ വിനയൻ

തിരുവനന്തപുരം: കേരള സംസ്ഥാന അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തൽ തള്ളി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് സംവിധായകൻ വിനയൻ. മന്ത്രിയോട് ചോദ്യം ചോദിക്കാതെ വന്നപ്പോൾ ചെയർമാൻ ഇടപെട്ടില്ലെന്നു മന്ത്രിക്കെതിരെ വിനയൻ ആഞ്ഞടിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രധാന ജൂറി അംഗവും പ്രിലിമിനറി ജൂറി ചെയർമാനുമായ നേമം പുഷ്പരാജിന്റെ ചിത്രങ്ങളും അവാർഡുകളും തിരഞ്ഞെടുക്കുന്നതിലും അപാകതകളുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് വിനയൻ നേരത്തെ പുറത്തുവിട്ടിരുന്നു. നേമം പുഷ്പരാജ് ഒരു മാധ്യമ പ്രവർത്തകനോട് സംസാരിക്കുകയായിരുന്നു. അവാർഡിന്റെ പ്രൊജക്ഷനിലും മറ്റ് ചർച്ചകളിലും മന്ത്രി ഹാജരായില്ല. പിന്നെ എങ്ങനെ മന്ത്രിക്ക് രഞ്ജിത്തിനെ സംശയമില്ലാതെ ന്യായീകരിക്കാൻ കഴിയും- സംവിധായകൻ വിനയൻ ചോദിക്കുന്നു. അർഹരായവർക്ക് അവാർഡ് നൽകിയോ എന്നതല്ല വിഷയം, സർക്കാരിന്റെ പ്രതിനിധിയായ അക്കാദമി ചെയർമാൻ ഇടപെട്ടോ എന്നതാണ് വിഷയമെന്നും വിനയൻ സോഷ്യൽ…

ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റഡ് ചിത്രം “കിംഗ് ഓഫ് കൊത്ത” ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന മാസ്സ് എന്റെർറ്റൈനെർ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാന്നൂറിൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകുന്നു. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ പ്രതികരണമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുമെന്നുറപ്പാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലു വിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ…

നാല് പതിറ്റാണ്ടിന് ശേഷവും മുഹമ്മദ് റാഫി ജനഹൃദയങ്ങളെ കീഴടക്കുന്നു

മുംബൈ: ഇതിഹാസ പിന്നണി ഗായകൻ മുഹമ്മദ് റാഫിയുടെ 43-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. 1924-ൽ പഞ്ചാബിൽ ജനിച്ച റാഫിയുടെ എളിയ തുടക്കം മുതൽ ഒരു സംഗീത സംവേദനം വരെയുള്ള ശ്രദ്ധേയമായ യാത്ര, സ്ഥിരോത്സാഹത്തിന്റെയും കഴിവിന്റെയും സത്തയെ തികച്ചും പ്രകടമാക്കുന്നു. റാഫിയും തന്റെ ആദ്യകാലങ്ങൾ ചെലവഴിച്ചത് പാക്കിസ്താനിലെ ലാഹോറിലെ ഭാട്ടി ഗേറ്റിലാണ്. ഇന്ത്യയിലും പാക്കിസ്താനിലും അദ്ദേഹത്തിന് ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. 1980 ജൂലൈ 31 നാണ് അദ്ദേഹം അന്തരിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങൾ ഇന്നും നിത്യഹരിതവും ജനപ്രിയവുമാണ്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ, പത്മശ്രീ അവാർഡ് ജേതാവ് റാഫി ഇന്ത്യൻ സംഗീത വ്യവസായത്തിനായി 28,000-ലധികം ഗാനങ്ങൾ ആലപിച്ചു. ബോളിവുഡ് ഇതിഹാസങ്ങളായ ആശാ ഭോസ്‌ലെ, സോനു നിഗം, കിഷോർ കുമാർ, അമിതാഭ് ബച്ചൻ, രാജ് കപൂർ, ലതാ മങ്കേഷ്‌കർ, ദിലീപ് കുമാർ എന്നിവർ എപ്പോഴും റാഫിയോട്…

ലിയോയിൽ ആന്റണി ദാസ് ആയി സഞ്ജയ് ദത്ത്

ഓരോ അപ്‌ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ വമ്പൻ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അണിയറപ്രവർത്തകർ അദ്ദേഹം അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ഗ്ലിമ്സ്‌ വീഡിയോ റിലീസ് ചെയ്തു. ഞെട്ടിക്കുന്ന ഗെറ്റപ്പിൽ തീവ്രമായ ലുക്കിൽ ആന്റണി ദാസ് തന്റെ വരവറിയിച്ചിരിക്കുകയാണ്. റിലീസ് ചെയ്തു അരമണിക്കൂറിനുള്ളിൽ രണ്ടു ലക്ഷത്തിൽ പരം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനത്തിലെ ലിയോ ടീമിന്റെ വമ്പൻ അപ്ഡേറ്റ്. ചിത്രം ഗോകുലം മൂവീസ് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍…

“അസുര നീ രാവണാ .. അരിശ കൂട്ടമാണെടാ..” ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം “കലാപകാര” റിലീസായി. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തിൽപരം നർത്തകരും അണിചേരുന്നു. ജേക്സ്‌ ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററിന്റെ നൃത്തസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്‌ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന…

“ലക്കി ഭാസ്കർ” ദുൽഖർ സൽമാൻ – വെങ്കി അറ്റ്ലൂരി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

സിത്താര എന്റെർറ്റൈൻമെന്റ്സ്  ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. “ലക്കി ഭാസ്കർ” എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രം സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ സൽമാനും വെങ്കി അറ്റ്ലൂരി ധനുഷ് ബ്ലോക്ക്ബസ്റ്റർ ചിത്രം വാത്തിക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വെങ്കി അറ്റ്‌ലൂരി സംവിധാനത്തിലെത്തുമ്പോൾ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണുള്ളത്. നിർമ്മാതാക്കൾ സിനിമയേക്കുറിച്ചു പങ്കുവച്ച വാക്കുകൾ ഇപ്രകാരമാണ് “അവിശ്വസനീയമായ ഉയരങ്ങളിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ കയറ്റം!”. ഈ ക്രിയാത്മക സഹകരണത്തിന്റെ പ്രേരണ പ്രധാനമായും സിനിമാ പ്രേമികൾക്ക് തിയേറ്ററുകളിൽ മികച്ച അനുഭവം സൃഷ്ടിക്കുന്നതിലാണ്, നിർമ്മാതാക്കൾ പറഞ്ഞു.…

ധനുഷിന്റെ പിറന്നാൾ ദിനത്തിൽ തരംഗമായി ക്യാപ്റ്റൻ മില്ലറിന്റെ തീപ്പൊരി ടീസർ

അഞ്ചു മണിക്കൂറുനുള്ളിൽ അഞ്ചു മില്യൺ കാഴ്ചക്കാർ  ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് . ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ടീസർ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. ഈ വർഷം ഡിസംബർ 15 ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിലേക്കെത്തും. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ…

മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതിന്റെ തിളക്കം

ഗാനം പോലെ നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്? ചില പാട്ടുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. ചിലരുടെ ശബ്ദമാധുരിയാകട്ടേ ലഹരി പോലെ നമ്മെ പിന്തുടരും. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത അത്തരമൊരു ശബ്ദത്തിനുടമയാണ് മലയാളത്തിന്റെ പ്രിയങ്കരിയായ വാനമ്പാടി കെ എസ് ചിത്ര. പകരം വെക്കാനില്ലാത്ത സ്വരമാധുര്യമാണ് ചിത്രയുടേത്. അറുപതാം വയസ്സിലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേരുകയാണ് സംഗീതലോകവും ആരാധകരും. സംഗീതത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു ഗായികയുണ്ടോ എന്ന് സംശയമാണ്. മലയാളികളുടെ അഭിമാനത്തിന്റെ മറ്റൊരു പേരാണ് കെ എസ് ചിത്ര. ആ പ്രതിഭാസം ജീവിക്കുന്ന കാലഘട്ടത്തില്‍ പിറന്നതില്‍ ആ സ്വര മാധുരിയില്‍ അലിയാൻ കഴിഞ്ഞതില്‍ ഊറ്റം കൊള്ളുന്നവരാണ് നാം. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ആ ശബ്‌ദത്തില്‍ പുറത്തുവന്നത്. തലമുറ വ്യത്യാസമില്ലാതെ അവയൊക്കെയും ജനം നെഞ്ചോട് ചേര്‍ത്തു. ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു…