നടി ഷംന കാസിം തന്റെ ഏഴാം മാസത്തെ ഗർഭത്തിൻറെ ബേബി ഷവർ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തു. എന്നാൽ, നടിയുടെ ബേബി ഷവറുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആരാധകർ ഉന്നയിച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പ് നടി ഗർഭിണിയായോ, വിവാഹം കഴിഞ്ഞ് അധികനാളായില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. അതിന് മറുപടിയായി നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബേബി ഷവർ ആശംസിച്ച ആരാധകർക്ക് നടി നന്ദി പറഞ്ഞു. കൂടാതെ ചോദിക്കുന്ന പല ചോദ്യങ്ങളും താന്‍ കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്… ഷംന പറായുന്നു. നടിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. എന്നാൽ, ഏഴാം മാസത്തിൽ നടത്തേണ്ട ബേബി ഷവർ ഇപ്പോൾ നടത്തിയത് ജനങ്ങളിൽ സംശയം ഉയർത്തുന്നുണ്ട്. ജൂൺ 12ന് നിക്കാഹ് പൂർത്തിയായെന്നും പിന്നീട് ചിലർ…
Category: CINEMA
ഉമ്പായിയെപോലെ മറ്റൊരു സംഗീത പ്രതിഭയെ തനിക്കറിയില്ല: കെമാൽ പാഷ
‘അറബിക്കടലിൻറെ ഗസൽ നിലാവ്’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. കൊച്ചി: കലയിലൂടെ തൻറെ ജീവിതം മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ച കറകളഞ്ഞൊരു കലാകാരനായിരുന്നു ഉമ്പായിയെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ. എഴുത്തുകാരൻ വി. ആർ. രാജമോഹൻറെ തിരക്കഥയിൽ സതീഷ് കളത്തിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ‘അറബിക്കടലിൻറെ ഗസൽ നിലാവ്’ എന്ന ഉമ്പായിയെകുറിച്ചുള്ള മ്യൂസിക്കൽ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണിൽ ക്ലാപ്പ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം ഈണം പകർന്ന്, സ്വന്തമായി പാടി, ഓരോ ഗാനത്തിലൂടെയും മനുഷ്യമനസുകളെ അലയടിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്ത്, ഇന്ത്യയിലെ മുൻനിര ഗസൽ സംഗീതജ്ഞർക്കിടയിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു ഉമ്പായി. ഒരു അന്യഭാഷയിലെ സംഗീതശാഖയെ മറ്റൊരു ദേശത്തേക്ക്, ഭാഷയിലേക്ക് പറിച്ചു നടുകയും അതിനെ, സ്വപ്രയത്നത്താൽ ജനകീയമാക്കുകയും ചെയ്ത മറ്റൊരു പ്രതിഭയെ തനിക്കറിയില്ലെന്നും കർണ്ണാട്ടിക്- ഹിന്ദുസ്ഥാനി സംഗീതങ്ങളേക്കാൾ തനിക്കു താല്പര്യം ഉമ്പായിയുടെ ഗസലുകളാണെന്നും കെമാൽ പാഷ തുടർന്നു പറഞ്ഞു. കവിയും വിവർത്തകനുമായ…
ഹൈദരാബാദിൽ പ്രൊജക്ട് കെ സിനിമയുടെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു
ഹൈദരാബാദ് : മെഗാസ്റ്റാർ അമിതാഭ് ബച്ചന് ഹൈദരാബാദിൽ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റു. പ്രഭാസും ദീപിക പദുക്കോണും അഭിനയിക്കുന്ന “പ്രോജക്റ്റ് കെ” എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബഹുഭാഷാ സയൻസ് ഫിക്ഷൻ ചിത്രം അടുത്ത വർഷം ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് പരിക്കേറ്റത്. അമിതാഭ് ബച്ചൻ എന്ന മെഗാസ്റ്റാർ ചിത്രത്തിൽ ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ട്. “ഹൈദരാബാദിൽ പ്രൊജക്ട് കെ ഷൂട്ടിങ്ങിനിടെ ഒരു ആക്ഷൻ ഷോട്ടിനിടെ എനിക്ക് പരിക്കേറ്റു. തിരിച്ച് വീട്ടിലേക്ക് പറന്നു.. സ്ട്രാപ്പിംഗ് ചെയ്തു വിശ്രമിക്കാൻ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ചലനത്തിലും ശ്വസനത്തിലും കുറച്ച് ആഴ്‌ചകൾ എടുക്കുമെന്ന് അവർ പറയുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു,.
ബിബിസി ടോപ് ഗിയര്‍ അവാര്‍ഡ് 2023; പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍
ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023ന് അര്‍ഹനായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന ചിത്രത്തിലെ പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത്. മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ദുല്‍ഖറിന് ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടനാണ് ദുല്‍ഖര്‍. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ബിഗ് ബജറ്റ് മാസ്സ് എന്റര്‍ടെയ്നര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഈ വര്‍ഷം ഓണം റിലീസ് ആണ് ചിത്രത്തിന്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും…
സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി
സുപ്രീം ഹീറോ സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ മലയാളം ടീസർ റിലീസ് ചെയ്തു. ധനുഷിനോടൊപ്പം വാത്തി സിനിമക്ക് ശേഷം സംയുക്ത അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിലേക്കെത്തും . ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ വ്രയിറ്റിങ്ങ്സും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലെർ ചിത്രമാണ് വിരൂപാക്ഷ. സുപ്രീം ഹീറോ സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് വിരൂപാക്ഷ. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത നിർമ്മാതാക്കളായ ബി.വി.എസ്.എൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേർസ്. 1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. ചില വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഘീകരിക്കുന്ന സങ്കിർണമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തിയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം നൽകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വിരൂപാക്ഷ.…
പ്രണയ വിലാസം സിനിമയുടെ വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയ സൂപ്പർ ശരണ്യയ്ക്ക് ശേഷം അർജുൻ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പ്രണയ വിലാസം. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മേഘം പൂത്തുതുടങ്ങി’ എന്ന ഹിറ്റ് ഗാനം സിനിമയിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു എന്നിവരും അഭിനയിക്കുന്നു. സിബി ചവറയും രഞ്ജിത്ത് നായരും ചേർന്ന് നിർമ്മിച്ച ഈ ചിത്രം കൈകാര്യം ചെയ്യുന്നത് ഷിനോസ് ആണ്. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക്…
“പകലും പാതിരാവും” – മനമേലെ പൂവിതളായ് എന്ന വീഡിയോ ഗാനം പുറത്തിറങ്ങി (വീഡിയോ)
രജിഷ വിജയനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പകലും പാതിരാവും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മനമേലെ പൂവിതളായ്’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. രജിഷയാണ് പാടുന്നത്. പകലും പാതിരാവും മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, മനോജ് കെ യു, സീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാവ് ഗോകുലം ഗോപാലനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയുടെ ഷൈലോക്കിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പകലും പാതിരാവും. വി സി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കളാണ്.
തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി
സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിൽ,ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്. തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏപ്രിൽ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.…
ജോജു ജോർജ്ജിന്റെ “ഇരട്ട” ചിത്രത്തിന്റെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു
നവാഗതനായ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് “ഇരട്ട”. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ OTT റിലീസ് മാർച്ച് 3 ന് ആരംഭിക്കും. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങും. ജോജു ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുപാട് സസ്‌പെൻസ് ഉള്ള ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജോജു ഇരട്ട സഹോദരങ്ങളായ വിനോദ്, പ്രമോദ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരുപാട് സസ്‌പെൻസ് ഉള്ള ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.…
പാൻ ഇന്ത്യൻ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു
90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറ സാന്നിധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ ഡിറ്റക്ടീവ് തീക്ഷണ’ എന്ന പാൻ ഇന്ത്യൻ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. പോപ്പുലർ സ്റ്റാർ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന് ശേഷം സെലക്ടീവ് ആയി കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന്റെ ശക്തമായ തിരിച്ചു വരവാണ് ഡിറ്റക്ടീവ് തീക്ഷണ. സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. പുരുഷ നായകന്മാരെ കണ്ടിരുന്ന പെൺകുട്ടികൾക്ക് ‘ഡിറ്റക്ടീവ് തീക്ഷണ’യിൽ വനിതാ സൂപ്പർ ഹീറോകൾ പുതിയൊരനുഭവമായിരിക്കും. സ്ത്രീകൾക്ക് ശക്തരും ബുദ്ധിശക്തിയും ധൈര്യശാലികളുമാകാമെന്നും പുരുഷന്മാരെപ്പോലെ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയുമെന്നും തെളിയിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. ചിത്രം ചില വൈകാരിക രംഗങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ഒരു സ്റ്റിക്ക്…
