കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകൾക്കിടയിലും കലയെ സ്നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നു നേതാക്കൾ അനുസ്മരിച്ചു.

നിരവധിയായ ടിവി, സ്റ്റേജ് ഷോയിലൂടെ കാണിക്കളെ ചിരിപ്പിച്ച കൊല്ലം സുധി അഭിനയ രംഗത്ത് തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി മുന്നേറുന്നതിനിടയിൽ വളരെ പെട്ടന്ന് ഉണ്ടായ ഈ നഷ്ടം കലാ കേരളത്തിനും പ്രത്യേകിച്ച് കൊല്ലം ജില്ലക്കും നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് പുറത്തിറിക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News