ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2026’ കേരള ദിനാഘോഷം നവംബര്‍ 8ന് ഫിലഡല്ഫിയയില് നടക്കും. നവംബര്‍ 8ന് വൈകിട്ട് 4 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (10197 Northeast Avenue, Philadelphia, PA 19116-ലെ Ascension Mar Thoma Church Auditorium) വിവിധ കലാ-സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ കേരളപ്പിറവി ദിനാഘോഷം പ്രവാസിമലയാളികള്‍ ആഘോഷമാക്കും. കേരളീയ സംസ്കാരവും പാരമ്പര്യവും പ്രവാസി മലയാളികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനൊപ്പം, കുടിയേറ്റം, സീനിയര്‍ കെയര്‍, റിട്ടയര്‍മെന്റ് തുടങ്ങിയ പ്രവാസി സമൂഹം നിലവില്‍ നേരിടുന്ന പ്രധാന വിഷയങ്ങളില്‍ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 ന്യൂസ് അസോഷ്യേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശ്രീ. വി. അരവിന്ദ് ആണ് പരിപാടിയുടെ മുഖ്യാതിഥി. മാധ്യമരംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തന പരിചയമുള്ള വി. അരവിന്ദിന്റെ സാന്നിധ്യം പരിപാടി കൂടുതല്‍ ശ്രദ്ധേയമാക്കും. ഫിലഡല്‍ഫിയയിലെ പ്രമുഖ…
Category: AMERICA
ഒക്ലഹോമയിൽ കാണാതായ നാലുവയസ്സുകാരനെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
ടെക്സസ്: ഒക്ലഹോമയിൽ കാണാതായ നാലു വയസ്സുകാരനെയും പിതാവിനെയും ടെക്സസിലെ ഗെയ്ൻസ് വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ലഹോമ സിറ്റിയിൽ നിന്നുള്ള കാലെബ് ഫർലിയെയും മകൻ ആൻഡ്രെസ് ‘ഹാരി’ ഫർലിയെയുമാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അമ്മയുമായുള്ള കുട്ടിയുടെ കൈമാറ്റത്തിന് പിതാവ് എത്താതിരുന്നതിനെ തുടർന്ന് കുട്ടിക്കായി ആംബർ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പിതാവിനെതിരെ പേരന്റൽ കിഡ്നാപ്പിംഗിന് (രക്ഷിതാവ് കുട്ടിയെ തട്ടിക്കൊണ്ടുപോകൽ) അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച ഇരുവരെയും ഗെയ്ൻസ് വില്ലയിലെ ഒരു പ്രാദേശിക സ്ഥാപനത്തിന് സമീപം കണ്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പിതാവും കുട്ടിയും നടക്കുന്ന ദൃശ്യങ്ങൾ വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാനസിക അസ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാലെബിനുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..
നദിയിലൂടെ ഒഴുകിനീങ്ങുന്ന കൂറ്റന്‍ ഇരുനില വീട്; പൂമുഖത്ത് വിശ്രമിക്കുന്ന യുവാവും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
ലൂസിയാന: നദിയിലൂടെ ബോട്ടുകളും ചെറുവള്ളങ്ങളും സഞ്ചരിക്കുന്നത് പതിവുകാഴ്ചയാണ്. എന്നാൽ, ജനാലകളും വാതിലുകളും വിശാലമായ പൂമുഖവുമുള്ള ഒരു കൂറ്റൻ ഇരുനില വീട് വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നത് കണ്ടാലോ? അമേരിക്കയിലെ ലൂസിയാനയിൽ നിന്നുള്ള ഇത്തരമൊരു അസാധാരണ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ഒരു വീടിന്റെ മുഴുവൻ ഘടനയും വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും നദിയിലൂടെ മുന്നോട്ട് നീങ്ങുകയും ചെയ്യുന്ന വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. ലൂസിയാനയിലെ കട്ട് ഓഫ് (Cut Off) എന്ന പ്രദേശത്താണ് ഈ കൗതുകകരമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശവാസിയായ ബ്ലൂ ഹോവാർഡ് എന്നയാളാണ് അസാധാരണമായ ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. അദ്ദേഹം പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വീടിന്റെ സഞ്ചാരരീതിയെക്കുറിച്ചും അതിന് പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. വീഡിയോയിൽ തവിട്ടു നിറവും വെള്ളയും കലർന്ന, മനോഹരമായി നിർമ്മിച്ച ഒരു വലിയ ഇരുനില വീടാണ് കാണുന്നത്.…
അന്താരാഷ്ട്ര ഐവിഎഫ് ചികിത്സയിൽ വൻ തട്ടിപ്പ്; 30 ബ്രിട്ടീഷ് കുടുംബങ്ങൾ ഇരകളായെന്ന് റിപ്പോർട്ട്, കുട്ടികളുടെ ഡിഎൻഎ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ
ലണ്ടൻ: വന്ധ്യതാ ചികിത്സയ്ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ദമ്പതികളെ ആശങ്കയിലാഴ്ത്തി അന്താരാഷ്ട്ര ഫെർട്ടിലിറ്റി ടൂറിസം മേഖലയിൽ ഗുരുതരമായ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ചികിത്സയ്ക്കായി വടക്കൻ സൈപ്രസിലെ വിവിധ ക്ലിനിക്കുകളെ സമീപിച്ച ബ്രിട്ടനിൽ നിന്നുള്ള കുറഞ്ഞത് 30 കുടുംബങ്ങൾ തട്ടിപ്പിനിരയായെന്നാണ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. മാതാപിതാക്കൾ തിരഞ്ഞെടുത്ത ബീജ-അണ്ഡ ദാതാക്കൾക്ക് പകരം മറ്റുള്ളവരുടെ ജനിതക വസ്തുക്കൾ ഉപയോഗിച്ചുവെന്ന സംശയമാണ് വിവാദത്തിന്റെ കേന്ദ്രം. ചികിത്സയിലൂടെ ജനിച്ച 11 കുട്ടികളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. കുട്ടികളുടെ ജനിതക പശ്ചാത്തലം മാതാപിതാക്കൾ നേരത്തെ തിരഞ്ഞെടുത്ത ദാതാക്കളുടെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പരിശോധനാഫലങ്ങൾ സൂചിപ്പിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ദാതാക്കളെ തിരഞ്ഞെടുത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് തുർക്കിഷ്, അറബ് ജനിതക പശ്ചാത്തലമുണ്ടെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ്, ബെൽജിയം, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള…
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം തീരുവയോ? പത്ത് ദിവസത്തിനകം ട്രംപിന്റെ നിർണായക തീരുമാനം; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും ഉൾപ്പെടെയുള്ള ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത പത്ത് ദിവസത്തിനുള്ളിൽ നിർണായക തീരുമാനമെടുത്തേക്കും. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറിന്റെ സുപ്രധാന വെളിപ്പെടുത്തൽ. റഷ്യയുമായുള്ള ഊർജ്ജ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമോ, അതോ പ്രത്യേക ഇളവുകൾ അനുവദിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ട്രംപിനായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ സംസാരിക്കവെയാണ് റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിലപാടിനെക്കുറിച്ച് സെർജിയോ ഗോർ വിശദീകരിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് പ്രകാരം, റഷ്യയിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി തുടരുന്ന രാജ്യങ്ങൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ അമേരിക്കൻ…
ഇലോൺ മസ്കിന്റെ സംശയങ്ങളും ഇന്ത്യയുടെ പരമാധികാരവും (എഡിറ്റോറിയല്‍)
ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ വിപണികളിലൊന്നായ ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കാനുള്ള ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതിയെ ചുറ്റിപ്പറ്റി ഉയരുന്ന സംശയങ്ങളും വിവാദങ്ങളും കേവലം വാണിജ്യ മത്സരത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരം, ആഭ്യന്തര സുരക്ഷ, വിദേശ സാങ്കേതിക കമ്പനികളുടെ നിയന്ത്രണം, ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിലേക്കാണ് ഈ വിവാദം വിരൽചൂണ്ടുന്നത്. തന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് സേവനത്തിന് ഇന്ത്യയിൽ നേരിടേണ്ടിവരുന്ന തടസ്സങ്ങൾക്ക് പിന്നിൽ രാജ്യത്തെ വൻകിട വ്യവസായ താൽപ്പര്യങ്ങളാണെന്ന സംശയമാണ് ഇലോൺ മസ്ക് ഉയർത്തുന്നതായി പറയപ്പെടുന്നത്. റിലയൻസ് ജിയോയുടെ മുകേഷ് അംബാനിയും ഭാരതി എയർടെല്ലിന്റെ സുനിൽ ഭാരതി മിത്തലുമാണ് ഈ സംശയങ്ങളുടെ കേന്ദ്ര സ്ഥാനത്ത്. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് വിപണികളിൽ ഈ കമ്പനികൾക്കുള്ള ശക്തമായ സ്വാധീനം പരിഗണിക്കുമ്പോൾ, വിപണിയിലെ മത്സരവും വ്യവസായ താൽപ്പര്യങ്ങളും സംബന്ധിച്ച ചോദ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ, സംശയങ്ങൾ…
ജനങ്ങളുടെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം; എന്നും പ്രചോദനമായ മഹാപ്രതിഭ: വി രാജേഷ് മോഹൻ റാവു
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാം രാജ്യത്തിന്റെ അഭിമാനമാണ്. 1931 ഒക്ടോബർ 15-ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്. 2026 ഒക്ടോബർ 15-ന് അദ്ദേഹത്തിന്റെ 95-ാം ജന്മവാർഷികമാണ്. ലളിതമായ ജീവിതത്തിലൂടെയും മഹത്തായ ചിന്തകളിലൂടെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. അറിവും കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. സാധാരണ കുടുംബത്തിൽ ജനിച്ച കലാം കഠിനാധ്വാനത്തിലൂടെയാണ് ശാസ്ത്രലോകത്ത് ഉയരങ്ങൾ കീഴടക്കിയത്. പഠനത്തോടുള്ള താൽപര്യവും പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹവും അദ്ദേഹത്തെ മുന്നോട്ടുനയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തും പ്രതിരോധ സാങ്കേതികവിദ്യയുടെ വികസനത്തിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇന്ത്യയുടെ മിസൈൽ വികസന പരിപാടികളിലെ പ്രധാന പങ്കാളിത്തം കാരണം അദ്ദേഹം ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന പേരിൽ അറിയപ്പെട്ടു. ശാസ്ത്രത്തെ രാജ്യത്തിന്റെ…
‘അഭിജീത് ദിപ്കെയ്ക്ക് അമേരിക്കയിൽ നിന്ന് ധനസഹായം ലഭിക്കുന്നു’; സിജെപി പ്രതിഷേധങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്കും (സിജെപി) പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുന്ന അമേരിക്കയിലെ ചില വ്യക്തികളും സംഘടനകളും അഭിജീത് ദിപ്കെയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിനും സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നാണ് മിൽബെന്റെ ആരോപണം. സിജെപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പാർട്ടിയുടെ നിലപാടുകളെ ചോദ്യം ചെയ്യണമെന്നും ഇന്ത്യയിലെ യുവാക്കളോട് അവർ അഭ്യർഥിച്ചു. മിൽബെന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ഭരണസംവിധാനത്തെ ദുർബലപ്പെടുത്താനും രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ചില ശക്തികളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് മിൽബെന്റെ വാദം. പ്രധാനമന്ത്രി മോദിക്കെതിരെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചില സംഘടനകൾക്ക് തന്റെ മാതൃരാജ്യമായ അമേരിക്കയിൽ നിന്നുതന്നെ സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ യഥാർഥ ലക്ഷ്യങ്ങളെക്കുറിച്ച് ഇന്ത്യൻ യുവജനങ്ങൾ…
വഴി മാറുക, വഴിമുടക്കികളേ? (കവിത): ജയൻ വർഗീസ്
പൊൻ പ്രഭാതങ്ങൾ ഉദിക്കാതിരുന്നെങ്കിൽ ! തങ്കക്കുടങ്ങൾ ജനിക്കാതിരുന്നെങ്കിൽ ! എന്തിനീ ശപ്ത ദുരിതക്കയങ്ങളിൽ വന്നു പിറന്നു പിടഞ്ഞു മരിക്കണം ? നന്മയാം പൂക്കളും കാറ്റും കുളിരുമായ് നമ്മുടെ ഭൂമിചിരിച്ചു നിൽക്കുമ്പോഴും അമ്മതൻ നെഞ്ചിലെ ചൂടിൽ സുരക്ഷിത – മമ്മിഞ്ഞയുണ്ണുവാ നാകാത്ത നാളെകൾ ! ശുഭ്ര നീലാകാശ തോഴിയായ് മാനത്തെ കൊച്ചരിപ്രാവിൻ കുറുകലു മില്ലിനി. ഉഗ്രം പറന്നു വ- രുന്നുണ്ട് ഡ്രോണുകൾ ലക്ഷ്യമീ നെഞ്ചിലെ കുഞ്ഞു കിളിമൊഴി ! ഇല്ല സുരക്ഷിത മെങ്ങും മനുഷ്യന്റെ നെഞ്ചകം നോക്കി കുതിക്കുന്നു ബോംബുകൾ! എങ്ങിനിപ്പോയി യൊളി – ക്കുമെൻ ഭൂമിയി – ലെന്റെ തലമുറ – ക്കെങ്ങാണിനിയിടം ?
വേൾഡ് മലയാളി കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് നിലവിൽ വന്നു
ഷാർലെറ്റ്: വേൾഡ് മലയാളീ കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് (നോർത്ത് കരോളിന) ന്റെ സ്ഥാപനവും കമ്മറ്റി അംഗങ്ങളുടെ പ്രതിജ്ഞയും ഒക്ടോബർ ശനിയാഴ്ച നടന്നു. പ്രസ്തുത ചടങ്ങിൽ സംഘടനയുടെ ഗ്ലോബൽ, അമേരിക്ക റീജിയൻ ലീഡേഴ്സുമാരായ തോമസ് മൊട്ടക്കൽ(ഗ്ലോബൽ ചെയർമാൻ ), ഡോക്ടർ ബാബു സ്റ്റീഫൻ(ഗ്ലോബൽ പ്രസിഡന്റ്), ഷാജി മാത്യു(ഗ്ലോബൽ സെക്രട്ടറി), സണ്ണി വെളിയത്ത്(ഗ്ലോബൽ ട്രെഷറർ), ജെയിംസ് കൂടൽ ( വി.പി അഡ്മിൻ), തങ്കം അരവിന്ദ് (വി.പി അഡ്മിൻ), ഷീല റെജി (ഗ്ലോബൽ വുമൺസ് ഫോറം), രേഷ്മ റെജി (യൂത്ത് ഫോറം) ബ്ലസൺ മണ്ണിൽ (അമേരിക്ക റീജിയൻ പ്രസിഡന്റ്), സാജു തുരത്തേൽ ( ഗ്ലോബൽ ഓ.സി.ഐ ചെയർമാൻ), ബിജു ഇട്ടൻ (അമേരിക്കൻ റീജിയൻ വി.പി) എന്നിവർ പ്രസംഗിച്ചു. പുതിയ റീജിയൻ പ്രതിജ്ഞ തോമസ് മൊട്ടക്കൽ (ഗ്ലോബൽ ചെയർമാൻ) നിർവഹിച്ചു. ഷാർലെറ്റ് പ്രൊവിൻസ് ലീഡേഴ്സ് ഷാജി പീറ്റർ (ചെയർമാൻ), എൽദോ പോൾ (പ്രസിഡന്റ്),…
