ഭര്‍ത്താവിന് നേരെയുണ്ടായ ആക്രമണം; രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നു നാൻസി പെലോസി

ന്യൂയോർക്ക്: സാൻ ഫ്രാൻസസിസ്കോയിലുള്ള തന്റെ വീട്ടിൽ കഴിഞ്ഞ മാസം അതിക്രമിച്ചു കയറി ഭര്‍ത്താവിന് നേരെ നടത്തിയ ക്രൂരമായ ആക്രമണം തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നു 82 വയസുള്ള നാൻസി ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.തിങ്കളാഴ്ച ഒരു സുപ്രധാന ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നാൻസി തന്ടെ അഭിപ്രായം വ്യക്തമാക്കിയത് 2018ൽ മത്സരിച്ചു ജയിച്ചപ്പോൾ അടുത്ത തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും യുവാക്കൾക്ക് അവസരം നൽകുന്നതിന് മാറി നിൽക്കുമെന്നും നാൻസി വാഗ്ദാനം നൽകിയിരുന്നു . ആക്രമണത്തില്‍ കുറ്റാരോപിതനായ ഡേവിഡ് വെയ്ൻ യഥാര്‍ത്ഥമായി ലക്ഷ്യമിട്ടിരുന്നത് നാൻസി പെലോസി ആണെന്നാണ് പൊലീസ് പറഞ്ഞിരുന്നു. ഒരു അഭിമുഖത്തില്‍ അവള്‍ തന്റെ നേതൃസ്ഥാനം ഉപേക്ഷിക്കുമോ അതോ അതില്‍ തുടരുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. 82 കാരിയായ പെലോസി രണ്ട് പതിറ്റാണ്ടായി ഏറ്റവും മുതിര്‍ന്ന ഹൗസ് ഡെമോക്രാറ്റാണ്. ഇന്ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിലനിര്‍ത്താന്‍ അവരുടെ…

മദ്യപിച്ച് അബോധാവസ്ഥയിൽ മറ്റൊരു വീട്ടിലെ കിടക്കയിൽ കിടന്നുറങ്ങി; ടൈസന്‍ ഫുഡ്സ് സിഇഒ അറസ്റ്റിൽ

അർക്കൻസാസ്: അമേരിക്കയിലെ പ്രശസ്ത ഫുഡ് കമ്പനിയായ ടൈസൺ ഫുഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോൺ ആർ ടൈസനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. ശനിയാഴ്ച രാത്രി മദ്യപിച്ചു ലക്കുകെട്ട ടൈസൻ, അർക്കന്‍സാസിലുള്ള ഒരു വീട്ടിൽ കയറി അവിടുത്ത കിടപ്പ് മുറിയിൽ ഉറങ്ങിയതിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് കിടപ്പ് മുറിയിൽ അപരിചിതൻ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. എങ്ങനെയാണ് ടൈസന്‍ വീടിനകത്തു പ്രവേശിച്ചതെന്ന് അറിയില്ലെന്ന് ഇവർ പറഞ്ഞു. പൊലീസെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിൽ വീണ്ടും ടൈസൻ ഉറക്കത്തിലേക്ക് വഴുതി വീണതായി പൊലീസ് അറിയിച്ചു. ടൈസൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. മദ്യപിച്ചു മറ്റൊരു വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന് ടൈസനെതിരെ കേസെടുത്ത് വാഷിംഗ്ടണ്‍ കൗണ്ടി ജയിലിലടച്ചു. പിന്നീട് വൈകിട്ട് ഇയാളെ ജാമ്യത്തിൽ വിട്ടു. 2019 മുതൽ ടൈസൻ ഫുഡ്സിൽ ജോലി ചെയ്യുന്ന ജോൺ ആർ…

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപിറവി ദിനാഘോഷം മാതൃകാപരം: ഡോ ജോർജ് ജേക്കബ്

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ചത് മാത്രകാപരമെന്നു വേൾഡ് മലയാളി കൗൺസിൽ സ്ഥാപകനേതാവ് ഡോ ജോർജ് ജേക്കബ് അഭിപ്രായപ്പെട്ടു ന്യൂജേഴ്‌സി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷത്തിനായി പ്രവർത്തിച്ച ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ് ജിനേഷ് തമ്പി, കൺവീനേഴ്‌സ്, മറ്റു പ്രൊവിൻസ് ഭാരവാഹികളേയും അഭിനന്ദനം അറിയിക്കുന്നതായും, കേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനു നമുക്കൊരുമിച്ചു പ്രവർത്തികേണ്ട ആവശ്യകതയെ പ്രത്യേകം പരാമർശിച്ചു കൊണ്ട് ഡോ ജോർജ് ജേക്കബ് , ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ നേർന്നു ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിലാണ് കേരള പിറവി ദിനാഘോഷ പരിപാടികൾക്ക് വേദിയൊരുങ്ങിയത് . വേൾഡ് മലയാളി കൗൺസിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയിൽ ഇക്കുറി വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകർ കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത്.

സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി കുടുംബ വാർഷികം വൻ വിജയം

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടേയും കുടുംബസംഗമം പോർട്ട്ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 5 ശനിയാഴ്ച്ച 4 മണി മുതല്‍ കൂടുകയുണ്ടായി. പ്രസിഡന്റ് അനിൽ ചെറിയാൻ, ജനറൽ കൺവീനർ വർഗീസ് ഒലഹന്നാൻ, പബ്ലിക് റിലേഷൻസ് ജയപ്രകാശ് നായർ, ട്രഷറർ ജേക്കബ് ചാക്കോ, ശ്രീമതി സെൽവി കുര്യൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡന്റ് അനിൽ ചെറിയാൻ സദസ്സിന് സ്വാഗതമോതുകയും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. കോവിഡ് കാലഘട്ടത്തിൽ മുടങ്ങിക്കിടന്ന സംഘടനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ യുവതലമുറ മുമ്പോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിച്ച ജയിംസ് എബ്രഹാം, ജോസ് ജോൺ, രാജു പി എബ്രഹാം, മാത്യു മേലേത്ത്, മാത്യൂസ് തെക്കുമറ്റത്തിൽ, മാമ്മൻ മാത്യു, അലക്സ്…

എറിക് മാത്യു ഫൊക്കാന ഫൗണ്ടേഷന്‍ ചെയർമാൻ

അമേരിക്കയുടെ സാമൂഹ്യ– സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാവായ എറിക് മാത്യുവിനെ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാനയുടെ സന്തതസഹചാരിയും രണ്ടു തവണ വാഷിംഗ്‌ടൺ ഡി സി യിൽ നിന്നുള്ള ആർ വി പി , ഫൌണ്ടേഷൻ വൈസ് ചെയർമാൻ, യൂത്തു കമ്മറ്റി അംഗം ,കൺവെൻഷൻ കൺവീനർ എന്നീ നിലകളിൽ സ്തുതിർഘമായ പ്രവർത്തിച്ചതിന് അംഗീകാരമായാണ് അദ്ദേഹത്തെ തേടി ഫൌണ്ടേഷൻ ചെയർമാൻ സ്ഥാനം എത്തുന്നത്. ബാൾട്ടിമോർ കൈരളി മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകൻ ആയിരുന്ന എറിക്ക് , കില്ലാഡിസ് സ്പോർട്സ് ക്ലബ് സ്ഥാപകാംഗം കൂടിയാണ്, കഴിഞ്ഞ രണ്ടുവർഷമാ ഹ്യൂസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അദ്ദേഹം ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, പെയർലാൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് മുൻ കമ്മറ്റി അംഗം…

ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിന ആഘോഷങ്ങൾ ചരിത്രം തിരുത്തിയെഴുതി

ഫിലാഡൽഫിയ: ചരിത്രം തിരുത്തിയെഴുതിയ ഓണാഘോഷ പരിപാടികൾക്ക് ശേഷം നടത്തപ്പെട്ട ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ ദിന രിപാടികൾക്ക് പ്രശസ്ത സിനിമാതാരം സോനാ നായർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ചെയർമാൻ സാജൻ വ൪ഗീസ് അധ്യക്ഷനായിരുന്നു. കേരളാ ഡേ ചെയർമാൻ ജോർജ് ഓലിക്കൽ അതിഥികളെ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി റോണി വ൪ഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. കേരളാ ദിനാഘോഷത്തോടനുബന്ധിച്ചു ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ജീവ കാരുണ്യ പ്രെവർത്തന പങ്കാളിത്തം പരിപാടിക്ക് പത്തര മാറ്റു തിളക്കം കൂട്ടി. മാർ ക്രിസോസ്റ്റം ഡ്രീം പ്രോജക്ടിലേക്കുള്ള ദാന സഹായം ചലച്ചത്ര താരം സോനാ നായർ ചാരിറ്റി കോർഡിനേറ്റർ രാജൻ സാമുവേലിന് നൽകിക്കൊണ്ട് നിർവഹിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ മാർ ക്രിസോസ്റ്റം തിരുമേനി തിരുവല്ല വൈ എം സി എയുമായി ചേർന്ന് തുടങ്ങി വച്ച വികാസ് സ്കൂൾ പദ്ധതികളിൽ…

അമേരിക്കയിലെ മുതിർന്നവരിൽ ഡിമെൻഷ്യ ഏകദേശം മൂന്നിലൊന്നായി കുറയുന്നതായി പഠന റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: അമേരിക്കയില്‍ ഡിമെൻഷ്യയുടെ വ്യാപനം 65 വയസ്സിനു മുകളിലുള്ളവരിൽ കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. 2000 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഇത് ഗണ്യമായി കുറഞ്ഞു എന്ന് RAND കോർപ്പറേഷൻ പഠനം പറയുന്നു. രാജ്യവ്യാപകമായി, ഡിമെൻഷ്യയുടെ പ്രായപരിധി 2016-ൽ 65 വയസ്സിനു മുകളിലുള്ളവരിൽ 8.5% ആയി കുറഞ്ഞു, 2000-ൽ 65 വയസ്സിനു മുകളിലുള്ളവരിൽ 12.2% ആയിരുന്നത് ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു, ഗവേഷകർ അഭിപ്രായപ്പെടുന്നു. സ്ത്രീകൾ ഡിമെൻഷ്യയുമായി ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ലിംഗ വ്യത്യാസം കുറഞ്ഞതായി പഠനം കണ്ടെത്തി. പുരുഷന്മാരിൽ, ഡിമെൻഷ്യയുടെ വ്യാപനം 16 വർഷത്തെ കാലയളവിൽ 10.2% ൽ നിന്ന് 7.0% ആയി 3.2 ശതമാനം കുറഞ്ഞു. സ്ത്രീകൾക്കിടയിൽ ഈ കുറവ് 3.9 ശതമാനം കുറഞ്ഞ് 13.6% ൽ നിന്ന് 9.7% ആയി. കറുത്ത വർഗ്ഗക്കാരും വെള്ളക്കാരും തമ്മിലുള്ള ഡിമെൻഷ്യയുടെ വ്യാപനത്തിലെ വ്യത്യാസങ്ങളും ചുരുങ്ങിയതായി പഠന റിപ്പോര്‍ട്ടില്‍…

ബൈഡൻ അധികാരമേറ്റതിനുശേഷം തങ്ങള്‍ സാമ്പത്തികമായി മോശമായ അവസ്ഥയിലാണെന്ന് 43% അമേരിക്കക്കാരും പറയുന്നു: പുതിയ വോട്ടെടുപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ പണപ്പെരുപ്പം രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കിയതിനാൽ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ മോശമാണെന്ന് 43 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെടുന്നുവെന്ന് ഒരു പുതിയ വോട്ടെടുപ്പ് കാണിക്കുന്നു. ഡൊണാൾഡ് ട്രംപിന് പകരമായി ജനുവരി 20 ന് പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റതിനുശേഷം വിഹിതം ഇരട്ടിയായതായി ഞായറാഴ്ച പുറത്തിറക്കിയ പുതിയ എബിസി ന്യൂസ്-വാഷിംഗ്ടൺ പോസ്റ്റ് സർവേ കണ്ടെത്തി. പണപ്പെരുപ്പവും സാമ്പത്തിക അസംതൃപ്തിയും ചൊവ്വാഴ്ചത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെ അപകടത്തിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 43 ശതമാനം പേർ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, 39 ശതമാനം പേർ കഴിഞ്ഞ രണ്ട് വർഷമായി അത് അതേപടി തുടരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 18 ശതമാനം പേർ ജീവിതനിലവാരം മികച്ചതാണെന്നും അവകാശപ്പെട്ടു. എക്‌സിറ്റ് പോൾ പ്രകാരം ട്രംപ് തിരഞ്ഞെടുക്കപ്പെട്ട നാല് വർഷം മുമ്പത്തെ…

വേള്‍ഡ് സണ്‍ഡേ സ്‌കൂള്‍ ദിനം ഡാളസില്‍ സമുചിതമായി ആഘോഷിച്ചു

ഡാളസ്: മാര്‍ത്തോമാ ഭദ്രാസന ദിനമായി വേര്‍തിരിക്കപ്പെട്ട നവംബര്‍ 6 ഞായറാഴ്ച വേള്‍ഡ് സണ്‍ഡേ സ്‌കൂള്‍ ദിനമായി ഡാളസിലെ വിവിധ മാര്‍ത്തോമാ ഇടവകകളില്‍ സമുചിതമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ ഞായറാഴ്ച രാവിലെ തന്നെ എത്തിചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ ദേവാലയത്തിനു സമീപം പ്ലാകാര്‍ഡുകള്‍ കൈകളിലേന്തിയും, യേശു കീ ജെയ് എന്ന് വിളിച്ചും നടത്തിയ പ്രകടനം ആരാധനക്കെത്തിയവരും സമീപവാസികളും കൗതുകത്തോടെയാണ് വീക്ഷിച്ചത്. തുടര്‍ന്ന് ദേവാലയത്തില്‍ പ്രവേശിച്ച റാലിക്ക് ഇടവക വികാരി ഷൈജു ജോയ്, സണ്‍‌ഡേ സ്കൂള്‍ സൂപ്രണ്ട് തോമസ് ഈശോ, ഭദ്രാസന കൗണ്‍സില്‍ അംഗവും അദ്ധ്യാപികയുമായ ജോളി ബാബു എന്നിവര്‍ നേതൃത്വം നല്‍കി. വേള്‍ഡ് സണ്‍‌ഡേ സ്കൂള്‍ ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട വിശുദ്ധ കുര്‍ബ്ബാനക്ക് വികാരി റവ. ഷൈജു സി ജോയ് നേതൃത്വം നല്‍കി. ടെനി കോരത്ത്, ജോതം സൈമണ്‍, ജെയ്‌സണ്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്…

ട്വിറ്ററിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ മെറ്റയും പിരിച്ചുവിടലുകൾക്ക് തയ്യാറെടുക്കുന്നു: റിപ്പോർട്ട്

മെറ്റാ പ്ലാറ്റ്‌ഫോംസ് ഇങ്ക് (META.O) ഈ ആഴ്ച വലിയ തോതിലുള്ള പിരിച്ചുവിടലുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഈ നീക്കം ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുമെന്ന് ഈ വിഷയത്തില്‍ പരിചയമുള്ളവരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. അതേസമയം, വാള്‍ സ്‌ട്രീറ്റ് റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ മെറ്റ വിസമ്മതിച്ചു. ഒക്ടോബറിൽ ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയുടെ സ്റ്റോക്ക് മാർക്കറ്റ് മൂല്യത്തിൽ നിന്ന് ഏകദേശം 67 ബില്യൺ ഡോളർ കുറവു വന്നിരുന്നു. ആഗോള സാമ്പത്തിക വളർച്ച, ടിക് ടോക്കിൽ നിന്നുള്ള മത്സരം, ആപ്പിളിൽ നിന്നുള്ള സ്വകാര്യത മാറ്റങ്ങൾ (AAPL.O), മെറ്റാവേർസിലെ വൻതോതിലുള്ള ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ, നിയന്ത്രണത്തിന്റെ എക്കാലത്തെയും ഭീഷണി എന്നിവയുമായി മെറ്റ പോരാടുന്ന സാഹചര്യത്തിലാണ് നിരാശാജനകമായ ഈ നീക്കം. മെറ്റാവേർസ് നിക്ഷേപം തിരിച്ചുപിടിക്കാന്‍ ഏകദേശം ഒരു ദശാബ്ദമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് പറഞ്ഞു. ഇതിനിടയിൽ, റിക്രൂട്ട് ചെയ്യലും, ഷട്ടർ പ്രൊജക്‌ടുകളും,…