ഉക്രെയിനിലെ ബുച്ച പട്ടണത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഉക്രെയ്ന്റെ അവകാശവാദം മോസ്കോയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള “വ്യാജ ആക്രമണം” ആണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഉക്രേനിയൻ പട്ടണത്തിൽ റഷ്യൻ സൈന്യം ‘നൂറുകണക്കിന് ആളുകളെ’ കൊന്നുവെന്ന് കിയെവും അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നു. ബുച്ചയുടെ നിയന്ത്രണം പിടിച്ചെടുത്ത വേളയില്‍ സാധാരണക്കാരെ കൊല്ലുന്ന ഒരു പ്രവൃത്തിയിലും റഷ്യൻ സൈന്യം ഉൾപ്പെട്ടിട്ടില്ലെന്ന് ലാവ്റോവ് തിങ്കളാഴ്ച ആവർത്തിച്ചു. ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഫൂട്ടേജുകളിൽ മൃതദേഹങ്ങൾ എന്ന് വിളിക്കപ്പെടുന്നവ “നാടകം” ആണെന്നും ആ ചിത്രങ്ങളും ഉക്രെയ്നിന്റെ തെറ്റായ സംഭവ വികാസങ്ങളും കിയെവും പാശ്ചാത്യ രാജ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്നും ലാവ്റോവ് പറഞ്ഞു. “കഴിഞ്ഞ ദിവസം, കിയെവ് മേഖലയിലെ ബുച്ചാ നഗരത്തിൽ നിന്ന് റഷ്യന്‍ സൈനികർ പിന്മാറി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവിടെ ഒരു വ്യാജ ആക്രമണം അരങ്ങേറി, അത് എല്ലാ ചാനലുകളിലും സോഷ്യൽ മീഡിയകളിലും…
Category: AMERICA
റഷ്യന്‍ അധിനിവേശം-ബൈഡന്റെ നീക്കം പ്രശംസനീയം: ഹില്ലരി ക്ലിന്റന്
ന്യൂയോര്‍ക്ക് : യുക്രെയ്നിലുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജൊബൈഡന് സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന് അഭിപ്രായപ്പെട്ടു. ഏപ്രില്‍ 3 ഞായറാഴ്ച മീറ്റ് ദി പ്രസ്സ് പരിപാടികള്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹില്ലരി. റഷ്യക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെ ബൈഡനെ അഭിനന്ദിക്കുന്നതിനും ക്ലിന്റന് താല്പര്യം പ്രകടിപ്പിച്ചു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ നവംബറില്‍ നടക്കുന്ന മിഡ് ടേം ഇലക്ഷനിലൂടെ സെനറ്റില്‍ ഭൂരിപക്ഷം പിടിച്ചെടുക്കുക എന്നതു ദുഷ്കരമാകുമെന്നും ഹില്ലരി പറഞ്ഞു. അമേരിക്കയുടെ ഇന്‍ഫ്രാ സ്ട്രക്ക്ച്ചറല്‍ പാക്കേജും, അമേരിക്കന്‍ റസ്ക്യൂ പ്ലാനും പാര്‍ട്ടിക്ക് ഗുണകരമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ബൈഡന് സ്വീകരിച്ച നടപടികള്‍ പാര്‍ച്ചിക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ദോഷകരമായി ഭവിച്ചുവെന്നും ഹില്ലരി അഭിപ്രായപ്പെട്ടു. ബൈഡന് അഡ്മിനിസ്ട്രേഷന് എടുത്ത നല്ല തീരുമാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക്…
ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസര്‍ മദ്യപാനിയുടെ വാഹനമിടിച്ച് മരിച്ചു
ഹൂസ്റ്റണ്‍: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് ഡ്രൈവറെ പിടികൂടാന്‍ റോഡില്‍ കാത്തുനിന്നിരുന്ന വനിതാ പോലീസ് ഓഫീസറുടെ ഔദ്യോഗിക വാഹനത്തില്‍ മദ്യപാനി ഓടിച്ചിരുന്ന വാഹനമിടിച്ച് ഓഫീസര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ ഹൈവേയിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ആളെ പിടികൂടാനായിരുന്നു ഹാരിസ് കൗണ്ടി ഡപ്യൂട്ടി ജന്നിഫര്‍ ചാവിസ് തന്റെ വാഹനത്തിനരികെ കാത്തുനിന്നത്. എന്നാല്‍, മദ്യപാനി അഡോള്‍ഫ് സെറനോയുടെ (36) വാഹനം നിയന്ത്രണം വിട്ട് ഓഫീസറുടെ വാഹനത്തില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന് തീപിടിച്ചു. സമീപത്തു നിന്നിരുന്ന ഓഫീസര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്തു. അതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സെറനോയെ പ്രദേശത്ത് ഓടിക്കൂടിയവര്‍ തടഞ്ഞു വെക്കുകയും പോലീസ് എത്തി അറസ്റ്റു ചെയ്യുകയും ചെയ്തു. 2004 മുതല്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയായ സെറനോ കവര്‍ച്ച, കുടുംബാംഗത്തെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, മയക്കുമരുന്നു കൈവശം വെയ്ക്കല്‍ തുടങ്ങിയ…
ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള രജിസ്ട്രേഷന് ആരംഭിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 23-ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്റ്റേജുകളില്‍ നടത്തപ്പെടുന്നു. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈ വര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലാ ഇനങ്ങളിലും മത്സരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെയും അല്ലാതെയും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്നതിനും, സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള നല്ലൊരു അവസരമാണ് ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, മാസ്റ്റര്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, മലയാളം-ഇംഗ്ലീഷ് സോംങ്ങ്, ക്ലാസിക്കല്‍ സോംഗ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, മലയാളം-ഇംഗ്ലീഷ് പ്രസംഗങ്ങള്‍, മലയാളം വായന, ഡബ്മാഷ്, ഫാന്‍സി ഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ് ഫിലിം സോങ്ങ് വിത്ത്…
ഡാളസിൽ സംഗീത പരിപാടിക്കിടെ വെടിവയ്പ്; ഒരു മരണം
ഡാളസ്: സംഗീത പരിപാടിക്കിടെ ഉണ്ടായ വെടിവയ്പിൽ ഡാളസിൽ ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ 26 കാരൻ കിലോൺ ഗിൽ മോർ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഡാളസ് ബോണി വ്യു റോഡിനു സമീപം ക്ലീവ്ലാൻഡ്–റോഡിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്ക് എത്തിയവരിൽ രണ്ടു പേരാണ് വെടിയുതിർത്തത്. ഒരാൾ മുകളിലേക്ക് വെടിവച്ചപ്പോൾ മറ്റൊരാൾ ആൾ കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ് ആരംഭിച്ചതോടെ പരിപാടിക്ക് എത്തിയിരുന്നവർ നാലു വശത്തേക്കും ഓടി. മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഏപ്രില്‍ 3 ന് ഡാളസ് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വെടിവച്ച പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു . ടിക്ക് ടോക്കില്‍ 20,000 ത്തിലധികം ഫോളോവേഴ്സുള്ള യുവാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് . വെടിവെപ്പ് സംഭവത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്…
കടുത്തുരുത്തിയിൽ മന്ത്ര മംഗല്യ നിധിയുടെ ആദ്യ സഹായം വിതരണം ചെയ്തു
മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ ആദ്യ സഹായം ഒരു ലക്ഷം രൂപ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ടി കെ പുരുഷന് സമ്മാനിച്ചു. പിന്നോക്ക സമൂഹ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്ന മാർച്ച് 27 നു മുൻപ് സഹായം എത്തിച്ചു. കടുത്തുരുത്തിയിൽ നടന്ന ചടങ്ങിൽ സേവാ ഭാരതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി കല്ലറ ദിനേശൻ മംഗല്യ നിധി കൈമാറി. മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമൻ, ഭാരവാഹികളായ ഡോ. മധു പിള്ള, രഞ്ജിത് നായർ തുടങ്ങി ഇതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രയുടെ ഭാരവാഹികൾക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. മന്ത്രയുടെ കേരളത്തിലെ മധ്യ മേഖല കോ ഓർഡിനേറ്റർ പ്രസാദ് ഇ കെ ചടങ്ങിൽ പങ്കെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അശ്വന്ത്…
താങ്ങായി തണലായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക
ഹൂസ്റ്റൺ: കാരുണ്യത്തിന്റെ കരങ്ങളുമായി വീണ്ടും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക! കോവിഡ് കാലത്ത് പ്രശംസനീയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ട്രിനിറ്റി ഇടവക പ്രേക്ഷിത പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന ദാന പദ്ധതിയും വിദ്യാഭ്യാസ സഹായ പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. ഈ കോവിഡ് നാളുകളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കായി വിവിധ സഹായ പ്രവർത്തനങ്ങൾ നടത്തിയതോടൊപ്പം ഈ പദ്ധതികൾ വിഭാവനം ചെയ്യാനും നടപ്പിൽ വരുത്തുവാനും ട്രിനിറ്റി ഇടവകയ്ക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇടയായി. അതിൽ ഏറ്റവും പുതുതായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് ജാതി മത വ്യത്യാസമെന്യേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങളിലെ 24 നേഴ്സിങ് വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക എന്നത്. ഒരാൾക്ക് 4 ലക്ഷം രൂപ (ഒരു വർഷം 1 ലക്ഷം രൂപ വീതം) നൽകി ബി.എസ്. സി നഴ്സിങ് വിദ്യാർത്ഥിനികളെ സഹായിക്കുന്ന ഈ പദ്ധതിയിലേക്ക് കേരളത്തിന്റെ…
റേച്ചല്‍ എബ്രഹാം നിര്യാതയായി
കോട്ടയം പരിയാരം കുഴിയത്തു തൂമ്പുങ്കൽ കുടുംബാഗവും പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയുമായ റേച്ചൽ എബ്രഹാം ഏപ്രില്‍ 3 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് കോട്ടയത്ത് അന്തരിച്ചു. ശവസംസ്കാര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10:30 സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. മക്കൾ: സുനിൽ എബ്രഹാം (എംആര്‍എഫ്, സേലം, തമിഴ്നാട്), അനിൽ എബ്രഹാം (യുഎസ്എ). മരുമക്കൾ: സുനില എബ്രഹാം, അനിത എബ്രഹാം (യുഎസ്എ). പേരക്കുട്ടികൾ: ഷോൺ എബ്രഹാം, റോണ്‍ എബ്രഹാം, അനിത് എബ്രഹാം, അഷ്ല്ൻ എബ്രഹാം.
ആൽബർട്ട ഹീറോസും കാൾഗറി മലയാളി അസോസിയേഷനും സംയുകതമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു
കാൾഗറി: ആൽബർട്ട ഹീറോസും കാൾഗറി മലയാളി അസോസിയേഷനും സംയുകതമായി പോസിറ്റീവ് മെന്റൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് എന്ന വിഷയത്തെക്കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ 9 ന് ശനിയാഴ്ച ആൽബർട്ട സമയം രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വില്യം ഓസ്ലർ ഹെൽത്ത് സിസ്റ്റം സോഷ്യൽ വർക്കർ രശ്മി ജോർജ് , ആൽബർട്ട ഹെൽത്ത് സർവീസിലെ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ടീനു ടെല്ലെൻസ് , ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സിലെ കൗസിൽ മെമ്പറും ഓക് ഹിൽ ബ്രാഞ്ച് പ്രോഗ്രാം മാനേജറും ആയ സാമുവേൽ മാമൻ, ആൽബർട്ട ഹീറോസ് കോഡിനേറ്റർ ഷൈൻ കെ ജോസ് എന്നിവർ സംസാരിക്കും. പോസറ്റീവ് മെന്റൽ ഹെൽത്തിനെ കുറിച്ച് കമ്മ്യൂണിറ്റിയിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ഒരു വെബ്ബിനറിന്റെ ഉദ്ദേശം. വെബിനാറിൽ ചേരാൻ താല്പര്യമുള്ള ആളുകൾ, ചുവടെയുള്ള…
ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ന്യൂയോർക്ക് – വാർഷിക ലേഖന മത്സരവും സ്കോളർഷിപ്പ്/നഴ്സ് എക്സലന്‍സ് തെരഞ്ഞെടുപ്പും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യൻ നഴ്സുമാരുടെ ജിഹ്വയും പ്രതിനിധി സംഘടനയും അമേരിക്കയിലെ പ്രൊഫഷണൽ സംഘടനകളിൽ പ്രമുഖവുമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഈ വർഷത്തെ ലേഖന മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. അതോടൊപ്പം സ്റ്റുഡൻറ് സ്കോളര്‍ഷിപ്പിനും നഴ്സിംഗ് എക്സെലെൻസ് അവാർഡിനും നോമിനേഷനുകളും സ്വീകരിക്കുന്നു. ‘നഴ്സ സ് മെയ്ക്ക് എ ഡിഫറെൻസ്’ എന്നതാണ് ഈ വർഷത്തെ തീം. ഡബിൾ സ്പേസിൽ രണ്ടു പേജിൽ കവിയാത്ത എസ്സെ (250-300 വാക്കുകൾ) awards@inany.org എന്ന ഇമെയിൽ അഡ്രസ്സിൽ അയയ്ക്കണമെന്നു അവാർഡ്സ് ആൻഡ് സ്കോളർഷിപ് കമ്മിറ്റി ചെയർ ഗ്രേസ് അലക്സാണ്ടർ അറിയിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ആളിന്റെ പേരോ മറ്റെന്തെങ്കിലും വ്യക്തിപരമായ വിവരമോ എസ്സെ പേജുകളിൽ ഉണ്ടാകരുത്. എസ്സെ എഴുതുന്നയാളുടെ പേര്, വിദ്യഭ്യാസ യോഗ്യത, കോണ്ടാക്ട് (ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്) എന്നിവ ഒരു കവർ പേജിൽ പ്രത്യേകം ചേർക്കണം. ഏപ്രിൽ 30 ആണ് അവസാന തിയതി. വാർഷിക…
