ഹൂസ്റ്റൺ സെൻറ് ജോസഫ് ഫെറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം

ഹൂസ്റ്റൺ :ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ ഒന്നായ ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരണം മാർച്ച് 19 ,20 തീയതികളിൽ ആഘോഷമായി നടത്തപ്പെട്ടു. ഇടവക വികാരി ഫാദർ ജോണിക്കുട്ടി പുലിശേരിൽ , തിരുനാൾ കൊടി ഉയർത്തിയതോടെ ആരംഭിച്ച മധ്യസ്ഥ പ്രാർത്ഥനാ പത്തൊമ്പതാം തിയതി പൂർത്തീകരിച്ചു. തിരുനാൾ ദിനമായ മാർച്ച് 19ന് രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് റാസ കുർബാനക്കു മുഖ്യകാർമ്മികൻ ആയി .രൂപത പ്രോക്യുറേറ്റർ റവ ഫാ:കുര്യൻ നെടുവേലി ചാലുങ്കൽ ,ഹൂസ്റ്റൺ ക്നാനായ പള്ളി വികാരി ഫാ:സുനി പടിഞ്ഞാറേക്കര, പെയർലാൻഡ് സെൻറ് മേരീസ് പള്ളി വികാരി ഫാദർ ജോബി ചേലക്കുന്നേൽ, ഫാ:റോയ് ജേക്കബ്, റവ ഫാ:കെവിൻ മുണ്ടയ്ക്കൽ ,റവ ഫാ: ജോണിക്കുട്ടി പുലിശേരിൽ, എന്നിവർ സഹകാർമികരായി. റാസാ കുർബാനയെ തുടർന്ന് സെൻറ് ജോസഫ് ഹാളിൽ സംഘടിപ്പിച്ച…

മന്ത്ര കുടുംബ സംഗമം നവ്യാനുഭവമായി

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിഹിന്ദൂസ് (മന്ത്ര) ഹ്യൂസ്റ്റണിൽ നടത്തിയ കുടുംബ സംഗമം അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കങ്ങളിലേക്കുള്ള കേളികൊട്ടായി മാറി. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പ്രസിഡന്റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ എന്നിവർ വിശദീകരിച്ചു. പുതിയ സംഘടന, പുത്തൻ ദിശാബോധത്തോടു കൂടി മുന്നോട്ടു പോകുമ്പോൾ ഹ്യുസ്റ്റണിലെ പ്രബുദ്ധരായ മലയാളി ഹൈന്ദവ സമൂഹത്തിന്റെ അകൈതവമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഹരി അഭിപ്രായപ്പെട്ടു. ഒരു സംഘടന എന്ന നിലയിൽ വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞ മന്ത്രയുടെ അനേകം കർമ്മ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായി ശശിധരൻ നായർ അറിയിച്ചു. ഹ്യുസ്റ്റണിലെ സമ്മേളനം വിജയകരമായി നടത്താൻ വിവിധ കമ്മിറ്റികളുടെ ഏകോപനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അജിത് നായർ വിശദീകരിച്ചു. കൺ‌വന്‍ഷൻ രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നേറുന്നതായി…

മേരി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതയായി

ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു. മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ് (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ) പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ) സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ് സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9…

ഫിലഡല്‍ഫിയായില്‍ കാറിടിച്ച് രണ്ടു ട്രൂപ്പര്‍മാര്‍ ഉള്‍പ്പെടെ മൂന്നു മരണം

ഫിലഡല്‍ഫിയ: സൗത്ത് ഫിലഡല്‍ഫിയ ഇന്റര്‍സ്റ്റേറ്റ് 95 ല്‍ തിങ്കളാഴ്ച രാവിലെ ഒരു വഴിയാത്രക്കാരനെ സഹായിക്കുകയായിരുന്ന രണ്ടു പെന്‍സില്‍വാനിയ സ്റ്റേറ്റ് ട്രൂപ്പര്‍മാരെ അതിവേഗം വന്നിരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റു ഇരുവരും വഴിയാത്രക്കാരനും പിന്നീട് മരിച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍ട്ടിന്‍ എഫ് മാക്ക് (33), ബ്രാന്‍ഡന്‍ ടി ഡിസിക്ക (29) എന്നിവരാണ് മരിച്ച ട്രൂപ്പര്‍മാര്‍. ഇവര്‍ സഹായിച്ച വഴിയാത്രക്കാരനും മരിച്ചെങ്കിലും പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഐ.95 സൗത്തില്‍ ഒരാള്‍ നടന്നുവരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ സഹായിക്കാന്‍ സ്ഥലത്തെത്തിയത്. ഇയാളേയും കൂട്ടി പോലീസ് വാഹനത്തില്‍ മടങ്ങുന്നതിനിടയില്‍ അതിവേഗം പാഞ്ഞുവന്നിരുന്ന കാറാണ് മൂന്നു പേരേയും ഇടിച്ചു വീഴ്ത്തിയത്. ഇവരുടെ വാഹനത്തിനും, കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം കാര്‍ ഓടിച്ചിരുന്ന സ്ത്രീ വാഹനം അവിടെ തന്നെ നിര്‍ത്തിയിരുന്നു. സംഭവസ്ഥലത്തു ഓടിയെത്തിയവര്‍ ട്രൂപ്പര്‍മാര്‍ക്ക് സി.പി.ആര്‍. നല്‍കിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

മോസ്കോ-വാഷിംഗ്ടണ്‍ ബന്ധം തകരുന്നു; റഷ്യ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി

മോസ്കോ: ഉക്രെയ്നിലെ റഷ്യൻ സൈനിക നടപടി 26-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മോസ്കോ-വാഷിംഗ്ടൺ ബന്ധം തകർച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം യുഎസ് അംബാസഡർ ജോൺ സള്ളിവനെ വിളിച്ചുവരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ “യുദ്ധക്കുറ്റവാളി” എന്ന് മുദ്രകുത്തിയതിന് ശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരികയാണ്. ഫെബ്രുവരി 24 ന് ശേഷം ഒരു യുഎസ് ഉദ്യോഗസ്ഥൻ പുടിനെ ചിത്രീകരിക്കാൻ ആദ്യമായി ഈ വാക്ക് ഉപയോഗിച്ചതായി ക്രേം‌ലിന്‍ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു. “അമേരിക്കൻ പ്രസിഡന്റിന്റെ അത്തരം പ്രസ്താവനകൾ, ഇത്രയും ഉയർന്ന പദവിയിലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞന് യോജിച്ചതല്ല, അത് റഷ്യൻ-അമേരിക്കൻ ബന്ധത്തെ വിള്ളലിന്റെ വക്കിലെത്തിച്ചു,” മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. റഷ്യയ്‌ക്കെതിരായ ശത്രുതാപരമായ നടപടികൾ “നിർണ്ണായകവും ഉറച്ചതുമായ പ്രതികരണം” നേരിടേണ്ടിവരുമെന്നും യു എസ് അംബാസഡറോട് പറഞ്ഞു. മാർച്ച്…

യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷം; അമേരിക്കക്കാര്‍ കരുതിയിരിക്കണമെന്നു മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: യൂറോപ്പില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കക്കര്‍ കരുതിയിരിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകരുതെന്നും അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി മുന്നറിയിപ്പു നല്‍കി. യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ ആഅ2 കോവിഡ് 19 വേരിയന്റ് കേസുകള്‍ വര്‍ധിച്ചുവരുന്നു. ഇതൊരിക്കലും നാം തള്ളികളയരുത്. അമേരിക്കയിലും ഇതു വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കയില്‍ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞുവരികയാണ്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വാക്‌സിനേഷനിലൂടേയും നമുക്ക് കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കോവിഡ് പൂര്‍ണ്ണമായി മാറിയെന്നു വിശ്വസിക്കാറായിട്ടില്ല. അടുത്ത മാസങ്ങളില്‍ വ്യാപനം വര്‍ധിക്കുന്നതിനോ കുറയുന്നതിനോ ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. നമ്മുടെ ലക്ഷ്യം ആളുകളെ ആശുപത്രിയില്‍ നിന്നും അകറ്റി നിര്‍ത്തുകയെന്നതാണ്. അവരുടെ ജീവന്‍ രക്ഷിക്കുകയും വേണം. വാക്‌സീന്‍, ബൂസ്റ്റര്‍, ചികിത്സ എന്നിവയില്‍ നാം ശ്രദ്ധിക്കണം.…

വ്‌ളാഡിമിർ പുടിന്റെ രഹസ്യ കാമുകിക്കെതിരെ ഉക്രേനിയക്കാർ; സ്വിറ്റ്‌സർലൻഡിൽ നിന്ന് പുറത്താക്കണമെന്ന്

ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിനിടയിൽ, വ്‌ളാഡിമിർ പുടിന്റെ ‘രഹസ്യ കാമുകി’ എന്ന് അറിയപ്പെടുന്ന ജിംനാസ്റ്റിക് അലീന കബേവയുടെ പേര് ചര്‍ച്ചാ വിഷയമാകുന്നു. പുടിന്റെ കാമുകിയെ സ്വിറ്റ്‌സർലൻഡ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പുടിനെ എതിർക്കുന്ന യുക്രെയിൻ, റഷ്യ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ അലീന കബേവയ്‌ക്കെതിരെ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. സ്വിറ്റ്‌സർലൻഡിലെ ഒരു ആഡംബര വില്ലയിലാണ് അലീന രഹസ്യമായി താമസിക്കുന്നതെന്നാണ് സൂചന. 38 കാരിയായ കബേവ ഒളിമ്പിക്‌സ് ജിംനാസ്റ്റും സ്വർണ മെഡലും നേടിയിട്ടുണ്ട്. അവര്‍ പുടിന്റെ കാമുകിയാണെന്നും പുടിന് ജനിച്ച കുട്ടികളും ഉണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു അലീന കബേവ റഷ്യയിലെ ഏറ്റവും വഴക്കമുള്ള സ്ത്രീ എന്നും അറിയപ്പെടുന്നു. ഈ മാസം ആദ്യം പുടിൻ അലീനയെ സ്വിറ്റ്‌സർലൻഡിലേക്ക് അയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉക്രെയ്നിലെ ആക്രമണത്തെ എതിർക്കുന്ന ആളുകൾ ഇപ്പോൾ അലീനയ്‌ക്കെതിരെ പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പുടിന്റെ കാമുകിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കരുതെന്ന്…

ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്ത യുഎസ് സുപ്രീം കോടതി ജഡ്ജി കേടന്‍‌ജി ബ്രൗണ്‍ ജാക്സന്റെ സ്ഥിരീകരണ വാദം ആരംഭിച്ചു

വാഷിംഗ്ടൺ: ജഡ്ജി കേതൻജി ബ്രൗൺ ജാക്‌സണെ സുപ്രീം കോടതിയിലേക്കുള്ള നിയമനത്തിൽ യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി സ്ഥിരീകരണ വാദം കേൾക്കാൻ തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം, സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ഡിക്ക് ഡർബിൻ ജാക്‌സന്റെ യോഗ്യതകളെയും പ്രസിഡന്റ് ജോ ബൈഡൻ അവരെ നാമനിർദ്ദേശം ചെയ്തതിന്റെ ചരിത്രപരമായ സാഹചര്യങ്ങളെയും തിങ്കളാഴ്ച തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. “പ്രസിഡന്റ് ബൈഡൻ നിങ്ങളെ ശുപാർശ ചെയ്തു. കാരണം, നിങ്ങളുടെ അസാധാരണമായ യോഗ്യതകൾ അദ്ദേഹം തിരിച്ചറിഞ്ഞു,” ഇല്ലിനോയിസ് ഡെമോക്രാറ്റ് പറഞ്ഞു. “നിങ്ങളുടെ പ്രൊഫഷണൽ റെക്കോർഡും ജീവിതാനുഭവവും അടിസ്ഥാനമാക്കി നിങ്ങൾ ഏതുതരം അഭിഭാഷകയും ജഡ്ജിയും വ്യക്തിയും ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു,” അദ്ദേഹം പറഞ്ഞു. അംഗീകാരം ലഭിച്ചാൽ, നിലവിൽ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് അപ്പീൽ കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ജാക്സൺ (51), സുപ്രീം കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയാകും. സുപ്രീം കോടതിയുടെ…

ഒ.ഐ.സി.സി (യുഎസ്‌എ) ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി )യു.എസ്.എ നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സുധാകരൻ മാർച്ച് 20 ഞായറാഴ്ച അംഗീകാരം നൽകിയതായി കെ പി സി സി യുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. ജെയിംസ് കൂടൽ (നാഷണൽ ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്), ജീമോൻ റാന്നി (ജനറൽ സെക്രട്ടറി), സന്തോഷ് ഏബ്രഹാം (ട്രഷറർ), ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്, ഷാലു പുന്നൂസ്, സജി എബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), രാജേഷ് മാത്യു, ഷാജന്‍ അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ് (സെക്രട്ടറിമാര്‍), ലാജി തോമസ് (ജോയിന്റ് ട്രെഷറർ), ചെയര്‍പേഴ്സണ്‍സ്: പി. പി. ചെറിയാന്‍ (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിലി ഫിലിപ്പ് (വനിതാ വിംഗ്), കൊച്ചുമോന്‍ വയലത്ത് (യൂത്ത് വിംഗ്), ടോം തരകന്‍ (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ). എക്‌സിക്യൂട്ടിവ് കമ്മിറ്റി:…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം ആഘോഷിച്ചു

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വാര്‍ഷികം കമലാ സുരയ്യ സമുച്ചയത്തില്‍ മാര്‍ച്ച് 20-ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അബ്ദുല്‍ പുന്നയൂര്‍ക്കുളം അദ്ധ്യക്ഷത വഹിച്ചു. നാലപ്പാട്ടെ കാവും, കുളവും, നീര്‍മാതളത്തണലും, വിശാലമായ സമുച്ചയവും ഉള്‍ക്കൊള്ളുന്ന കമലാ സുരയ്യ സ്മാരകം സഗാത്മക പ്രവര്‍ത്തനങ്ങളുടെ നിരന്തര വേദിയാക്കാന്‍ പ്രാദേശിക സം‌വിധാനമൊരുക്കുമെന്ന് സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മണ്ണും മനുഷ്യരുമാണ് മാധവിക്കുട്ടിയെ വ്യവസ്ഥിതിയെ വെല്ലുവിളിച്ച എഴുത്തുകാരിയാക്കിയതെന്ന് ഉദ്ഘാടനം നിര്‍‌വ്വഹിച്ച നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഡോ. ഖദീജ മും‌താസ്, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, സ്മരണ ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി. സുന്ദരേശന്‍, കുന്നത്തൂര്‍ റസിഡന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി. ഗോപാലന്‍, പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അശ്കര്‍ അറയ്ക്കല്‍, നാലപ്പാടന്‍ സാംസ്ക്കാരിക…