നേറ്റോ പരിശീലനത്തിനിടെ നോർവേയില്‍ തകര്‍ന്നുവീണ സൈനിക വിമാനത്തിലുണ്ടായിരുന്ന നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തി

നോർവേയിൽ നേറ്റോ പരിശീലനത്തിനിടെ വിമാനം തകർന്ന് മരിച്ച നാല് യുഎസ് നാവികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി നോർവേയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. യുഎസ് മറൈൻ കോർപ്സിന്റെ V-22B ഓസ്പ്രേ വിമാനം വെള്ളിയാഴ്ച വൈകുന്നേരമാണ് കാണാതായതായത്. നോർവീജിയൻ സീ കിംഗ് റെസ്ക്യൂ ഹെലികോപ്റ്ററാണ് വടക്കൻ നോർവേയിലെ ബോഡോയ്ക്ക് തെക്ക് അപകടസ്ഥലത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മൃതദേഹങ്ങൾ ബോഡോയിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു. നേറ്റോയിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമുള്ള 30,000 സൈനികർ ഉൾപ്പെടുന്ന കോൾഡ് റെസ്‌പോൺസ് സൈനികാഭ്യാസത്തിന്റെ ഭാഗമായുള്ള പരിശീലന ദൗത്യത്തിനിടെയാണ് വിമാനം ബോഡിന് തെക്ക് ഭാഗത്തായി തകർന്നു വീണത്. വിമാനം പർവതത്തിൽ ഇടിച്ചെന്ന ആദ്യ സൂചനകൾക്കിടയിലാണ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. മോശം കാലാവസ്ഥ കാരണം തെരച്ചിലും രക്ഷാപ്രവർത്തനവും സൂക്ഷ്മമായിരുന്നുവെന്ന് പോലീസ് ലീഡ് ഇൻവെസ്റ്റിഗേറ്റർ ക്രിസ്റ്റ്യൻ വിക്രൻ കാൾസെൻ പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി…

ന്യൂയോർക്ക് എക്യൂമെനിക്കൽ ഫെഡറേഷന് പുതിയ നേതൃത്വം

ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ.ജോൺ തോമസ് (വൈസ് പ്രസിഡന്റ് ), ശ്രീ. കളത്തിൽ വർഗീസ് (വൈസ് പ്രസിഡന്റ്), ശ്രീ. തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ശ്രീ ഗീവർഗീസ് മാത്യൂസ് , ശ്രീ. ജിൻസൺ പത്രോസ് (ജോയിന്റ് സെക്രട്ടറിമാർ ) ശ്രീ. ജോൺ താമരവേലിൽ (ട്രഷറർ) ശ്രീ. ജോൺ തോമസ് (ജോയിന്റ് ട്രഷറർ) തോമസ് തടത്തിൽ (ഓഡിറ്റർ), എന്നിവരെയും ശ്രീ. വർഗീസ് കുര്യൻ, ശ്രീ. തോമസ് വർഗീസ് , ശ്രീമതി. അച്ചാമ്മ മാത്യു, ശ്രീ. ബോബിൻ വർഗീസ്, ശ്രീ.…

ഡാളസ്‌ കേരളാ ലിറ്റററി സൊസൈറ്റി മുപ്പതാം വയസ്സിലേക്ക്; സമ്മേളനവും മനയിൽ ജേക്കബ് കവിതാ പുരസ്കാര വിജയ പ്രഖ്യാപനവും മാർച്ച്‌ 26-ന്

ഡാളസ്‌: മുപ്പതാം വർഷത്തിലേക്കു കടക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഡാളസ് (കെഎൽഎസ്) ന്റെ വിപുലമായ വാർഷികാഘോഷ പരിപാടികൾ മാർച്ച്‌ 26 ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് കേരളാ അസ്സോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland TX 75043) വെച്ച് സംഘടിപ്പിക്കുന്നു. തദവസരത്തില്‍, കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമായ “ഇതളുകൾ ” പ്രകാശനകർമ്മവും നടത്തും. അതോടൊപ്പം, യശശ്ശരീരനായ കവി ശ്രീ മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ പുരസ്കാരവും, വിജയ പ്രഖ്യാപനവും, അവാർഡ്‌ ദാനവും പരിപാടിയുടെ മുഖ്യാതിഥിയായ സാഹിത്യകാരനും സിനിമാതാരവുമായ തമ്പി ആന്റണി നിർവ്വഹിക്കും. കവിതാ പുരസ്കാര വിജയിക്കുള്ള ക്യാഷ് അവാർഡ്‌ സ്പോൺസർ ചെയ്തിരിക്കുന്നത് മനയിൽ ജേക്കബിന്റെ കുടുംബാംഗമായ രാജൻ ചിറ്റാറാണ്. അനൂപ സാം പ്രസിഡന്റായും മീനു എലിസബത്ത്‌ സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ ഭരണസമിതി ഭാരവാഹിത്വം ഏറ്റെടുക്കുന്ന ചടങ്ങും നടത്തപ്പെടുന്നു. കൂടാതെ, ഡാളസിലെ പ്രശസ്ത…

അർക്കൻസാസ് കാർ ഷോയിൽ ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു; 24 പേർക്ക് പരിക്കേറ്റു

അര്‍ക്കന്‍സാസ്: അർക്കൻസാസിൽ ഒരു കാർ ഷോയിൽ പങ്കെടുത്തവർക്ക് നേരെ തോക്കുധാരികൾ നടത്തിയ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് ഡുമാസ് പട്ടണത്തിൽ പ്രാദേശിക കാർ ഷോയിൽ പങ്കെടുത്ത ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പ്പിലാണ് ഒരാള്‍ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ അക്രമികളുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഔട്ട്ഡോർ ഇവന്റിൽ നടന്ന ദുരന്തത്തിൽ ഞങ്ങള്‍ ഞെട്ടിപ്പോയെന്ന് ഇവന്റിന്റെ സംഘാടകരായ ഹൂഡ്-നിക് ഫൗണ്ടേഷന്റെ വാലസ് മക്ഗീ പ്രാദേശിക ടെലിവിഷൻ സ്റ്റേഷനായ KARK-നോട് പറഞ്ഞു. 16 വർഷമായി ഒരു അനിഷ്ട സംഭവവും കൂടാതെ ഇവന്റ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക സിബിഎസ് അഫിലിയേറ്റ് റിപ്പോർട്ട് ചെയ്തു. ഗൺ വയലൻസ് ആർക്കൈവ്…

കോഴിയിറച്ചിയുടെ കൂടെ ഇവ കഴിക്കരുത്

പലപ്പോഴും നോൺ വെജ് കഴിക്കുന്നവർ ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്നു. ചിക്കൻ ഉപയോഗിച്ച് നിങ്ങൾ പലതരം വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് ആസ്വദിക്കുന്നുണ്ടാകാം. എന്നാൽ, ചില വിഭവങ്ങള്‍ ചിക്കനോടൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മത്സ്യത്തിന്റെ കൂടെ പാലും മറ്റും കഴിക്കുന്നത് വിലക്കുന്നതുപോലെ, ചിക്കന്റെ കൂടെ പാല്-തൈര് മുതലായവ കഴിക്കുന്നത് ഒഴിവാക്കണം. ചിക്കനോടൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ടവ: . മത്സ്യം: ചിക്കന്‍, മട്ടൺ, മുട്ട, മീൻ തുടങ്ങി ഏത് പാർട്ടി പരിപാടിയിലും ഒരേ സമയം പല നോൺ വെജ് ഐറ്റംസും ഉണ്ടാക്കാറുണ്ട്. എന്നാൽ, ചിക്കനോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഒന്നുണ്ട്. അത് മത്സ്യമാണ്. ചിക്കൻ പ്രോട്ടീന്റെ ഉറവിടമാണ്. അതേസമയം, മത്സ്യത്തിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രണ്ടിനും വ്യത്യസ്ത തരത്തിലുള്ള പ്രോട്ടീനാണുള്ളത്. ഇക്കാരണത്താൽ, നിങ്ങൾ മത്സ്യവും ചിക്കനും ഒരുമിച്ച് കഴിക്കുമ്പോൾ, അവയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ശരീരത്തോട് വ്യത്യസ്തമായി പ്രതികരിക്കും. ഈ പ്രോട്ടീനുകൾ ശരീരത്തെ പ്രതികൂലമായി ബാധിക്കും. തൈര്: ചിക്കന്‍…

ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ബൈഡൻ പോളണ്ട് സന്ദര്‍ശിക്കുന്നു

വാഷിംഗ്ടൺ: ഉക്രെയ്നില്‍ റഷ്യയുടെ യുദ്ധം ഒരു മാസത്തോട് അടുക്കുമ്പോൾ, ബെൽജിയത്തിലെ നേറ്റോ, യൂറോപ്യൻ യൂണിയൻ (ഇയു) സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച പോളണ്ട് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉക്രെയ്‌നെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അഭിസംബോധന ചെയ്യുന്നതിനും, റഷ്യയിൽ കഠിനവും അഭൂതപൂർവവുമായ ചെലവുകൾ ചുമത്തുന്നതിനുമായി ബുധനാഴ്ച ബ്രസൽസിൽ നേറ്റോ സഖ്യകക്ഷികളുമായും ജി 7 നേതാക്കൾ, യൂറോപ്യൻ യൂണിയൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രസിഡന്റ് വെള്ളിയാഴ്ച പോളണ്ടിലേക്ക് പറക്കുമെന്ന് സാക്കി ഇന്നലെ (ഞായറാഴ്ച) പ്രസ്താവനയിൽ പറഞ്ഞു. പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായി വാർസോയിൽ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഉക്രെയ്‌നിനെതിരായ റഷ്യയുടെ നീതീകരിക്കാനാവാത്തതും പ്രകോപനപരവുമായ യുദ്ധം സൃഷ്ടിച്ച മാനുഷികവും മനുഷ്യാവകാശവുമായ ദുരന്തത്തോട് ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരിച്ച് യുഎസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന്…

ഇടുക്കി പാർലമെന്റ് സീറ്റിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ? (ലേഖനം)

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ? ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ദേശീയ രാഷ്ട്രിയത്തിൽ ചലനം സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം നെയും സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയം ആണ്. തുടർഭരണത്തിന്റെ ആഹ്ലാദത്തിൽ അവർ മുന്നോട്ടു നീങ്ങുമ്പോൾ കേരളത്തിൽ നിന്ന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ എം.പി മാരെ സൃഷ്ടിച്ച് ഡൽഹിയ്ക്ക് വിടുക എന്നത് അവരുടെ ആവശ്യമായിരിക്കുന്നു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും അവർ സാധ്യമായ ആരുമായും തയാറായെന്നും വരാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി നേതൃത്വം നൽകുന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസിനെ പി.ജെ. ജോസഫിൽ നിന്നും പിളർത്തി ഇടതു മുന്നണിയുടെ…

എംഎസിഎഫ് റ്റാമ്പാ ഹോളി ആഘോഷിച്ചു

ഹോളി ആയീരേ ! റ്റാമ്പയിൽ ഹോളി ആഘോഷം എത്തി, ആർപ്പു വിളികളോടെയും നിറഞ്ഞ മനസ്സോടെ പരസ്പരം വർണപൊടികൾ കൂട്ടുകാരെ അണിയിച്ചു കൊണ്ടും എം എ സി എഫിന്റെ നേതൃത്വത്തിൽ ഹോളി റ്റാമ്പായിൽ ആഘോഷിച്ചു . മിക്കവാറും കുട്ടികൾക്കും പ്രായമായവർക്കും ഇതൊരു ആദ്യാനുഭവമായിരുന്നു. എല്ലാവര്ക്കും ഇത് കുട്ടിക്കാലത്തെ മധുരാനുഭവങ്ങളുടെയും ഓർമ്മ പുതുക്കലും ആയി മാറി . കുട്ടികളും മുതിർന്നവരും വർണങ്ങളും പിച്ച്കാരിയും ഉപയോഗിച്ച് ഹോളി ആഘോഷിച്ചപ്പോൾ ഈ ഭാരതീയ പാരമ്പര്യം സിനിമകൾക്കപ്പുറത്തു നേരിട്ട് പങ്കെടുക്കാൻ നല്ലൊരു അവസരമൊരുക്കി. സെക്രട്ടറി ലക്ഷ്‌മി രാജേശ്വരി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ ട്രെഷറർ സാജൻ കോരത്, പ്രസിഡന്റ് ബാബു തോമസ് എന്നിവർ പരിപാടികൾ ഓർഗനൈസ് ചെയ്തു. എം എ സി എഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി ഉണ്ണികൃഷ്ണൻ, BOD സാജ് കാവിന്റരികത്തു, മുൻ എം എ സി എഫ് ലീഡർ ജെയിംസ് ഇല്ലിക്കൽ…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ഗാർലൻഡ് ഇന്ത്യ ഗാർഡൻസിൽ ചേർന്ന പ്രവർത്തക യോഗം തീരുമാനിച്ചു. സാമൂഹിക അകലത്തെക്കുറിച്ചോ, മഹാമാരിയെക്കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ അറിയിച്ചതനുസരിച്ചു ഐ പി സി നോർത്ത് ടെക്സസ് ചാപ്റ്റർ അംഗങ്ങൾ ദീർഘ നാളുകൾക്കുശേഷം ഒത്തുകൂടുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്റ് സിജു വി ജോർജ് രണ്ടു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു. നാഷണൽ കമ്മിറ്റിയുമായി സഹകരിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിനും, ചാപ്റ്റർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ബിജിലി ജോർജിനെ യോഗം ചുമതലപ്പെടുത്തി. ബെന്നി ജോൺ, സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവർ…

‘കൈ നനയാതെ മീന്‍ പിടിക്കുന്നവര്‍’ (ലേഖനം)

ഉത്തർപ്രദേശിൽ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ പ്രിയങ്കാഗാന്ധിയുമൊക്കെ വന്‍ പ്രചാരണം നടത്തിയെങ്കിലും അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി ചരിത്ര വിജയം നേടിയത്. 37 വർഷത്തിന് ശേഷം ഭരിക്കുന്ന പാർട്ടി ഭരണം ആവർത്തിക്കുന്നു. ബിജെപി 255 സീറ്റുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ മാത്രമാണ് നേടിയത്. മാര്‍ച്ച് 23-ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കാനിരിക്കുകയാണ്. എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്നതെന്നതിന് വിവിധ കാരണങ്ങളാണ് ഇതര പാര്‍ട്ടികള്‍ നിരത്തുന്നത്. അതില്‍ ആദ്യത്തേത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവി‌എം) അട്ടിമറിയാണ്. മാർച്ച് 8 ന് (യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന്), ഇവിഎമ്മുകളെച്ചൊല്ലി ഒരു കോലാഹലം നടക്കുകയും ചെയ്തു. വാരാണസിയിലെ വോട്ടെണ്ണലിന് 48 മണിക്കൂർ മുമ്പ് ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചെന്നും, ഇവിഎമ്മുകൾ…