ചിക്കാഗോ : ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി ലഭിച്ച ചിക്കാഗോ രൂപതയുടെ രൂപത 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ പള്ളിയിൽ ജൂബിലി കൺവീനർ ഫാ.ജോൺ മേലേപ്പുറത്തിലിൻ്റെ നേതൃത്വത്തിൽ ഡിസംബർ 14-ന് നടന്നു. ഇടവകയിൽ എത്തിച്ചേർന്ന അച്ചനെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഇടവക വികാരി ഫാ: സ്റ്റീഫൻ കണിപ്പള്ളിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ,ജോയ് തറത്തട്ടേൽ,ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. ഫാ.ജോൺ തൻറെ സന്ദേശത്തിൽ ഈ കൺവെൻഷന്റെ ആവശ്യകതയെകുറിച്ചു വിശദീകരിച്ചു. വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ ഒരു വേദിയായി ഈ കൺവെൻഷനെ കാണണമെന്നും യുവജനങ്ങളെ പ്രത്യേകം…
Category: AMERICA
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക കുടുംബ സംഗമം വർണ്ണാഭമായി
ന്യൂയോർക്ക്: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി സ്പോർട്സ് പ്രേമികളെ ഒത്തൊരുമിപ്പിച്ച് പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് അതിന്റെ 2025-ലെ വാർഷിക കുടുംബ സംഗമം പ്രൗഢഗംഭീരമായി കഴിഞ്ഞ ദിവസം ന്യൂ ഹൈഡ് പാർക്കിൽ നടത്തി. ന്യൂ ഹൈഡ് പാർക്കിലുള്ള എൽക് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് ക്ലബ്ബ് കുടുംബാംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന വാർഷിക യോഗത്തിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും സൗഹൃദം പങ്കു വച്ചും കലാപരിപാടികൾ അവതരിപ്പിച്ചും അവിസ്മരണീയ നിമിഷങ്ങളാണ് കാഴ്ച്ച വച്ചത്. യുവ തലമുറയെ കായിക മേഖലയിൽ വാർത്തെടുക്കുന്നതിനും അവർക്ക് വേണ്ടതായ തീവ്ര പരിശീലനം നൽകി മികച്ച സ്പോർട്സ് താരങ്ങളാക്കി വളർത്തുന്നതിനും അക്ഷീണം പ്രവൃത്തിക്കുന്ന നേതൃത്വത്തിൻറെ കൈകളിലാണ് ഈ സ്പോർട്സ് ക്ലബ്ബ് എന്നതാണ് അതിന്റെ വിജയ രഹസ്യം. കഴിഞ്ഞ അഞ്ചു വർഷം തുടർച്ചയായി പ്രസിഡൻറ് പദവി അലങ്കരിക്കുന്ന സജി തോമസിൻറെ നേതൃത്വം ക്ലബ്ബിൻറെ…
സാംസ്‌കാരിക കേരളത്തില്‍ നീതി പുലരുമോ?: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)
നമ്മുടെ നവോഥാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്‌കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിത മെത്തയില്‍ ഊര്‍ധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യര്‍ ജീവി ക്കുന്നു. നാടുവാഴി ഭരണം പോലെ അധികാരികളുടെ ഇച്ഛയ്ക്കനുസരിച്ചു് സത്യവും നീതിയും ചവുട്ടിയരക്കുന്നു. അതിന്റെ അവസാനത്തെ അനുഭവമാണ് കേരള ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത വിധം നടന്ന അളവറ്റ സമ്പത്തുള്ള ശബരിമല സ്വര്‍ണ്ണകൊള്ള നടത്തിയ അധികാരികള്‍ ഇരുമ്പഴിക്കുള്ളിലായത്. പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകുമെന്ന് പറയുമെങ്കിലും അധികാര ദുര്‍വിനിയോഗം അധഃപതനത്തിലെത്തുമെന്ന് കേരള സംസ്‌കാരം പഠിപ്പിക്കുന്നു. ഇത് ഗാന്ധിയന്‍ ആദര്‍ശങ്ങളും കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി നിലകൊള്ളുന്നവരുടെ സാമൂഹ്യ വിഷയാധിഷ്ഠിതമായ വീക്ഷണ ഗതിയല്ല. ഈ ലോകത്തിന്റെ നശ്വരതയും അനശ്വരതയും മൂല്യച്യുതിയും സ്വന്തം കര്‍മ്മസംസ്‌കാരത്തിലൂടെ വാസ്തവികമായി അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? ലോകത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നായകര്‍ കൊടിയ പീഡനത്തില്‍ പോലും അണിനിരന്നിട്ടുള്ളത് നീതിക്ക് വേണ്ടിയാണ്.…
ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50 ശതമാനം തീരുവ ഉടൻ പിൻവലിക്കണമെന്ന് യുഎസ് കോൺഗ്രസ് ട്രംപിനോട് ആവശ്യപ്പെട്ടു
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രതിനിധി സഭയിലെ മൂന്ന് അംഗങ്ങൾ ഒരു പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവകൾ പിൻവലിക്കുക എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം. ഈ താരിഫുകൾ നിയമവിരുദ്ധം മാത്രമല്ല, അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും യുഎസ്-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിനും ദോഷകരമാണെന്ന് നിയമനിർമ്മാതാക്കൾ വാദിക്കുന്നു. പ്രതിനിധികളായ ഡെബോറ റോസ്, മാർക്ക് വീസി, രാജ കൃഷ്ണമൂർത്തി എന്നിവർ അവതരിപ്പിച്ച പ്രമേയം, മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയ സമാനമായ താരിഫുകൾ ഇല്ലാതാക്കാനും ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിന് പ്രസിഡന്റിന്റെ അടിയന്തര അധികാരങ്ങൾ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു ഉഭയകക്ഷി സംരംഭവുമായി പൊരുത്തപ്പെടുന്നു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം ഇന്ത്യയ്ക്കെതിരെ ചുമത്തിയ 25 ശതമാനം അധിക താരിഫ് പിൻവലിക്കണമെന്ന്…
ട്രംപ് ഗോൾഡ് കാർഡ് തീരുമാനത്തിനെതിരെ 20 യുഎസ് സംസ്ഥാനങ്ങൾ കേസ് ഫയൽ ചെയ്തു
വാഷിംഗ്ടൺ: ട്രംപ് ഗോൾഡ് കാർഡ് വിസയ്ക്കുള്ള അപേക്ഷകൾക്ക് യുഎസ് ഭരണകൂടം ഒരു മില്യൺ ഡോളർ ഫീസ് ചുമത്തിയതിനെതിരെ കാലിഫോർണിയയുടെ നേതൃത്വത്തിൽ ഇരുപത് യുഎസ് സംസ്ഥാനങ്ങൾ കേസ് ഫയൽ ചെയ്തു. ഈ ഫീസ് നിയമവിരുദ്ധമാണെന്നും ആശുപത്രികൾ, സ്കൂളുകൾ, സർവകലാശാലകൾ, സർക്കാർ സേവനങ്ങൾ എന്നിവയിൽ ഇതിനകം നിലവിലുള്ള ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും കുറവ് വർദ്ധിപ്പിക്കുമെന്നും അവർ വാദിക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, അദ്ധ്യാപകർ തുടങ്ങിയ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ളതാണ് ഈ വിസയെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പ്രസ്താവിച്ചു. ലോകമെമ്പാടുമുള്ള പ്രതിഭകൾ അമേരിക്കയിലേക്ക് വരുമ്പോൾ രാജ്യം മുഴുവൻ പുരോഗമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കാലിഫോർണിയയ്‌ക്കൊപ്പം, ന്യൂയോർക്ക്, ഇല്ലിനോയിസ്, വാഷിംഗ്ടൺ, മസാച്യുസെറ്റ്‌സ് എന്നിവയുൾപ്പെടെ 20 പ്രധാന സംസ്ഥാനങ്ങളും ഈ കേസിൽ കക്ഷി ചേര്‍ന്നിട്ടുണ്ട്. മുമ്പ്, എച്ച്-1ബി വിസ ഫീസ് $1,000 മുതൽ $7,500 വരെയായിരുന്നുവെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നു. എന്നാല്‍, കോൺഗ്രസിന്റെ…
വിമാനയാത്രക്കാരുടെ വിവരങ്ങള്‍ ടിഎസ്‌എയില്‍ നിന്ന് ശേഖരിച്ച് ICE അധികാരികൾ വേണ്ടത്ര രേഖയില്ലാത്തവരെ വിമാനത്താവളങ്ങളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തും
വാഷിങ്ടൺ: അമേരിക്കയിലെ വിമാനയാത്രക്കാരുടെ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ശേഖരിക്കുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏറ്റവും വലിയ നാടുകടത്തൽ നടപടികൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നീക്കം. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) ആണ് യാത്രികരുടെ പട്ടിക ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് കൈമാറുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് നാടുകടത്താൻ സാധ്യതയുള്ളവരെയും രാജ്യത്തിന് ഭീഷണിയായവരെയും കണ്ടെത്തി വിമാനത്താവളങ്ങളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിൽ വെച്ച് നവംബർ 20ന് അറസ്റ്റിലായ ഹോണ്ടുറാസ് സ്വദേശിനിയായ കോളേജ് വിദ്യാർഥിനി എനി ലൂസിയ ലോപ്പസ് ബെല്ലോസയുടെ കേസ് ഇതിന് ഉദാഹരണമാണ്. സഹോദരിയെ കാണാൻ വേണ്ടി ടെക്സസിലേക്ക് പോകുകയായിരുന്ന ഇവരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിൻ്റെയും ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ്റെയും സഹകരണത്തോടെ നാടുകടത്തി. 2015ൽ ഇവരെ നാടുകടത്താൻ ഉത്തരവുണ്ടായിരുന്നു എന്ന് യുഎസ് അധികൃതർ…
മിനസോട്ടൻ പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ മകനെ ICE തടഞ്ഞു: പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ മകനെ ഫെഡറൽ ഇമിഗ്രേഷൻ ഏജൻ്റുമാർ ശനിയാഴ്ച തടഞ്ഞുനിർത്തി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു. ഷോപ്പിംഗിന് ശേഷം മടങ്ങും വഴിയാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഏജൻ്റുമാർ മകനെ തടഞ്ഞത്. മകൻ തൻ്റെ പാസ്‌പോർട്ട് ഐഡി കാണിച്ചതിനെ തുടർന്ന് ICE ഉദ്യോഗസ്ഥർ വിട്ടയച്ചതായി ഒമർ പറഞ്ഞു. “അവൻ എപ്പോഴും പാസ്‌പോർട്ട് കൈയിൽ കരുതുന്നുണ്ട്,” ഒമർ കൂട്ടിച്ചേർത്തു. അടുത്തിടെ മിനസോട്ടയിലെ ട്വിൻ സിറ്റീസിൽ രേഖകളില്ലാത്ത സോമാലിയൻ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഫെഡറൽ ഏജൻ്റുമാരുടെ ഇടപെടൽ വർധിച്ചിരുന്നു. തൻ്റെ മകനെ തടഞ്ഞത് വംശീയ പ്രൊഫൈലിംഗിൻ്റെ ഭാഗമാണെന്നും, “സോമാലിയൻ രൂപത്തിലുള്ള, രേഖകളില്ലാത്ത ചെറുപ്പക്കാരെയാണ് അവർ തിരയുന്നത്” എന്നും ഒമർ ആരോപിച്ചു. സോമാലിയൻ ജനതയെക്കുറിച്ച് പ്രസിഡൻ്റ് ട്രംപ് നടത്തിയ വർണ്ണവിവേചനപരമായ പരാമർശങ്ങൾ കാരണമാണ് ഈ നടപടികൾ വർദ്ധിച്ചതെന്നും അവർ പറഞ്ഞു. ഏജൻ്റുമാർ “പ്രകടമായ വംശീയ…
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുവാൻ വേണ്ടി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സ്വന്തമായി ആറുവിമാനങ്ങൾ വാങ്ങുന്നു
വാഷിങ്ടൺ: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനായി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സ്വന്തമായി വിമാനങ്ങൾ വാങ്ങുന്നു. ആറ് ബോയിങ് 737 വിമാനങ്ങൾ വാങ്ങാനായി ഏകദേശം 140 മില്യൺ ഡോളറിൻ്റെ കരാറിൽ ഹോംലാൻഡ് സെക്യൂരിറ്റി ഒപ്പുവെച്ചു. വിമാനങ്ങളുടെ എണ്ണം കൂട്ടി പ്രവർത്തനങ്ങൾ നാടുകടത്തൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിമാനങ്ങൾ സ്വന്തമാക്കുന്നത്. ഇതുവരെ സ്വകാര്യ വിമാനക്കമ്പനികളുടെ ചാർട്ടർ വിമാനങ്ങളെ ആണ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് കീഴിലെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് നാടുകടത്തലിനായി ആശ്രയിച്ചിരുന്നത്.പുതിയ നോഡൽ ഓഫീസറെ നിയമിച്ചു പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായി യുഎസ് കോൺഗ്രസ് അംഗീകരിച്ച തുക ഉപയോഗിച്ചാണ് വിമാനങ്ങൾ വാങ്ങുന്നത്. നാല് വർഷത്തേക്ക് 170 ബില്യൺ ഡോളറാണ് അനുവദിച്ചത്. ഇതുപയോഗിച്ച് തടങ്കൽ കേന്ദ്രത്തിൻ്റെ ശേഷിയും ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നീക്കം. വിർജീനിയ ആസ്ഥാനമായുള്ള ഡെഡാലസ് ഏവിയേഷൻ എന്ന…
പൂപ്പലും ബാക്ടീരിയയും: രാജ്യമെമ്പാടും വിൽക്കുന്ന നേസൽ സ്പ്രേ തിരിച്ചുവിളിച്ചു; ജീവന് ഭീഷണിയായേക്കാമെന്ന് FDA മുന്നറിയിപ്പ്
മിനസോട്ട ആസ്ഥാനമായുള്ള മെഡിനാച്ചുറ ന്യൂ മെക്സിക്കോ നിർമ്മിക്കുന്ന ‘റീബൂസ്റ്റ് നേസൽ സ്പ്രേ’ (ReBoost Nasal Spray) പൂപ്പലും മറ്റ് സൂക്ഷ്മാണുക്കളും കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ തിരിച്ചുവിളിക്കുന്നു. ഈ ഉൽപ്പന്നത്തിൻ്റെ ഉപയോഗം ഉടനടി നിർത്താൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവർ (Immuno-compromised) ഈ സ്പ്രേ ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ജീവന് ഭീഷണിയായേക്കാവുന്ന അണുബാധകളോ ഉണ്ടാകാൻ “ന്യായമായ സാധ്യതയുണ്ട്” എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) മുന്നറിയിപ്പ് നൽകി. ഒരു ബാച്ച് നേസൽ സ്പ്രേയിൽ പൂപ്പലും യീസ്റ്റും, കൂടാതെ അപകടകരമായ അളവിൽ ‘അക്രോമോബാക്ടർ’ എന്ന ബാക്ടീരിയയും കണ്ടെത്തി. ഈ ഹോമിയോപ്പതി നേസൽ സ്പ്രേ CVS, Walmart, Amazon ഉൾപ്പെടെയുള്ള റീട്ടെയിൽ സ്ഥാപനങ്ങൾ വഴി രാജ്യവ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. ലോട്ട് നമ്പർ 224268, എക്സ്പയറി ഡേറ്റ് ഡിസംബർ 2027 ഉള്ള ‘റീബൂസ്റ്റ്’ ഉൽപ്പന്നമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തിരിച്ചുവിളിച്ച ഉൽപ്പന്നം…
ടീം യൂ ഡി എഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന്റെ തിളക്കമാർന്ന വിജയത്തിന് കേരളാ ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ , ടീം യൂ ഡി എഫ് പൊരുതി നേടിയ വിജയമാണിതെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ, തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന തിരിച്ചറിവിൽ കോൺഗ്രസ് നേടിയത് മലയാളിയുടെ അഭൂതപൂർവമായ പിന്തുണയെന്ന് ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവും പൊളിച്ചടുക്കിയത് ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും സർക്കാർ സ്‌പോൺസേർഡ് കൊള്ളകളുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ഇനി വരാൻ പോകുന്നത് ടീം യൂ ഡി എഫ് കാലം, ഒരു കള്ളക്കഥകളിലും ജനം വീണില്ല ഇത്തവണയെന്നത് നശിച്ച ഭരണം മടുത്ത് കൊണ്ടെന്ന് യൂ ഡി എഫ് തെളിയിച്ചുവെന്ന് പോൾ കറുകപ്പള്ളി, വരാൻ പോകുന്ന…
