ബെർമുഡ–ബോസ്റ്റൺ എയർ ആംബുലൻസ് അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ തകര്‍ന്നു വീണു; വിമാനത്തിലുണ്ടായിരുന്ന ആറു പേരും മരിച്ചതായി സംശയം

നാന്റക്കെറ്റ് തീരത്ത് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി; നാല് ജീവനക്കാരും രണ്ട് യാത്രക്കാരും ഉൾപ്പെടെ ആറുപേർ വിമാനത്തിൽ, എല്ലാവരും മരിച്ചതായി ആശങ്ക ന്യൂയോർക്ക്: ബെർമുഡയിൽ നിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണതായി റിപ്പോർട്ട്. മസാച്യുസെറ്റ്സിലെ നാന്റക്കെറ്റ് തീരത്തിന് സമീപം വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. നാല് ജീവനക്കാരും രണ്ട് യാത്രക്കാരും ഉൾപ്പെടെ ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും എല്ലാവരും മരിച്ചിരിക്കാമെന്നാണ് ആശങ്ക. ബെർമുഡയിലെ എൽ.എഫ്. വേഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബോസ്റ്റണിലേക്ക് പുറപ്പെട്ട കനേഡിയൻ രജിസ്ട്രേഷനിലുള്ള ഗൾഫ്‌സ്ട്രീം ജി100 എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പറക്കലിനിടെ വിമാനവുമായുള്ള ആശയവിനിമയം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വ്യാപകമായ തിരച്ചിലിനൊടുവിലാണ് നാന്റക്കെറ്റ് തീരക്കടലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. യുഎസ് കോസ്റ്റ് ഗാർഡ് നൽകിയ വിവരമനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന ആറുപേരിൽ നാല്…

അധ്യാപകൻ – ഒരു സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന കൈകൾ: വി. രാജേഷ് മോഹൻ റാവു, തലശ്ശേരി

ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കുമ്പോൾ, അധ്യാപകന്റെ മഹത്തായ ദൗത്യത്തെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ട സമയമാണിത്. അറിവ് പകർന്നുനൽകുന്ന ഒരാൾ എന്നതിലുപരി, ഒരു തലമുറയുടെ ചിന്തയെയും സ്വഭാവത്തെയും ജീവിതവീക്ഷണത്തെയും രൂപപ്പെടുത്തുന്ന വ്യക്തിയാണ് അധ്യാപകൻ. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അധ്യാപകർക്ക് വലിയ സ്ഥാനമാണുള്ളത്. പ്രത്യേകിച്ച് മലബാറിന്റെ സാമൂഹിക മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. പരിമിതമായ സൗകര്യങ്ങളുള്ള കാലത്തുപോലും വീടുകളിലും വിദ്യാലയങ്ങളിലും അറിവിന്റെ വെളിച്ചം എത്തിക്കാൻ അധ്യാപകർ നടത്തിയ ശ്രമങ്ങൾ കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് ശക്തമായ അടിത്തറയായി. പഴയകാലത്ത് ഒരു അധ്യാപകൻ പാഠപുസ്തകം പഠിപ്പിക്കുന്ന വ്യക്തി മാത്രമായിരുന്നില്ല. വിദ്യാർത്ഥിയുടെ കുടുംബത്തെയും സമൂഹത്തെയും മനസ്സിലാക്കുന്ന ഒരാളായിരുന്നു. കുട്ടിയുടെ പഠനത്തിലെ ബുദ്ധിമുട്ടുകൾ മാത്രമല്ല, അവന്റെ ജീവിതത്തിലെ പ്രയാസങ്ങളും അധ്യാപകൻ തിരിച്ചറിഞ്ഞിരുന്നു. പല ഗ്രാമങ്ങളിലും അധ്യാപകൻ സമൂഹത്തിലെ വിശ്വാസമുള്ള വ്യക്തിയായിരുന്നു. ഇന്ന് കാലം മാറിയിരിക്കുന്നു. സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും…

ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ വനിതാ ഫോറം ഉദ്ഘാടനവും അര്‍ബുദ ബോധവല്‍ക്കരണ സെമിനാറും ഒക്ടോബര്‍ 10-ന്‌

വാഷിംഗ്ടണ്‍: ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക ഇൻക് (ഇന്റര്‍നാഷണല്‍) ന്റെ വനിതാ ഫോറത്തിന്റെ ഉദ്ഘാടനവും ഒക്ടോബര്‍ മാസം ക്യാന്‍സര്‍ ബോധവൽക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക സെമിനാറും ഒക്ടോബര്‍ 10 ശനിയാഴ്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. “Be Smart About Breast Cancer: Detect, Treat and Defeat” (അര്‍ബുദത്തെ കുറിച്ച്‌ ബോധവാന്മാരാകാം, കണ്ടെത്താം, ചികിത്സിക്കാം, പരാജയപ്പെടുത്താം) എന്ന സന്ദേശവുമായാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. ബോധവല്‍ക്കരണം സ്ത്രീകള്‍ക്ക്‌ മാത്രമുള്ളതല്ല, മറിച്ച്‌ പുരുഷന്മാരും അറിഞ്ഞിരിക്കേണ്ടതാണെന്ന സന്ദേശമാണ്‌ ഈ പരിപാടി നല്‍കുന്നത്‌. ഫെഡറേഷന്‍ ഓഫ്‌ കേരള അസോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക ഇന്‍‌ക് (ഇന്റര്‍നാഷണൽ) പ്രസിഡന്റ്‌ ഡോ. കലാ ഷഹി, വനിതാ ഫോറം ചെയര്‍മാന്‍ സ്വപ്ന ഫെലിക്സ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഈ സെമിനാര്‍ നടത്തുന്നത്‌. യു.എസ്‌. ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം വനിതാ ഫോറം അംഗങ്ങളും…

ഹോർമുസിൽ കടുപ്പിച്ച് ഇറാൻ; ‘ഏഴ് നിബന്ധനകൾ അംഗീകരിക്കാതെ കടലിടുക്ക് തുറക്കില്ല’, എണ്ണവിപണിയിൽ ആശങ്ക

യുഎസ് സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണം, സമുദ്ര ഉപരോധം പിൻവലിക്കണം, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകണം; നിബന്ധനകൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കാമെന്ന് ടെഹ്‌റാൻ ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളുടെ തീവ്രത കുറഞ്ഞതായി തോന്നുന്നതിനിടയിലും ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ ഘട്ടത്തിലേക്ക്. അമേരിക്ക ഏഴ് പ്രധാന നിബന്ധനകൾ അംഗീകരിച്ച് നടപ്പാക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസിലെ തടസ്സം നീണ്ടുനിൽക്കുന്നത് ആഗോള ഊർജവിപണിക്കും എണ്ണവിലയ്ക്കും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, മേഖലയിൽ യുഎസ് നാവിക സാന്നിധ്യവും ഉപരോധ നടപടികളും തുടരുന്നതോടെ സംഘർഷം വീണ്ടും സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നു. ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ഇടക്കാല…

ഹോം മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സർവീസസ് ബോർഡ് അംഗമായി സനീഷ് ജോർജ് നിയമിതനായി

ചിക്കാഗോ: ഇല്ലിനോയി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ആൻഡ് പ്രൊഫഷണൽ റെഗുലേഷൻ (IDFPR) ഏജൻസിയുടെ കീഴിലുള്ള ഹോം മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സർവീസസ് ബോർഡ് അംഗമായി സനീഷ് ജോർജിനെ നാമനിർദേശം ചെയ്തു. സ്വകാര്യ വസതികളിലേക്ക് വൈദ്യോപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു സമിതിയാണിത്. സ്വകാര്യ വസതികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സേവനം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക, അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പ്രൊഫഷണൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് IDFPR-ന്റെ ഹോം മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സർവീസസ് ബോർഡിന്റെ മുഖ്യ ഉത്തരവാദിത്തങ്ങൾ. കഴിഞ്ഞ ടേമിൽ IDFPR-ന്റെ അംഗമായി പ്രവർത്തി പരിചയമുള്ള സനീഷ് ജോർജ്, നിലവിൽ ISRC ബോർഡ് അംഗമായും വെബ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, MARC മിഡ്‌വെസ്റ്റിന്റെ മുൻ സെക്രട്ടറിയായും എജ്യുക്കേഷണൽ കോർഡിനേറ്ററായും അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

കേരള നര്‍മ്മവേദി യുഎസ്‌എ അവതരിപ്പിക്കുന്ന “ചിരിയോ ചിരി പൊട്ടിച്ചിരി” ഒക്ടോബര്‍ 10, ശനി വൈകുനേരം 3:45-ന്

ഹൂസ്റ്റന്‍ : കേരള നര്‍മ്മവേദി യുഎസ്‌എ യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, ശനി വൈകുന്നേരം 3:45 ഹുസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ “ചിരിയോ ചിരി പൊട്ടിച്ചിരി” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചിരി അരങ്ങിലേക്ക്‌ താല്പര്യമുള്ള എല്ലാവരെയും കേരള നര്‍മ്മവേദി യുഎസ്‌‌എ യുടെ പ്രവര്‍ത്തകര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. വിവിധ വേദികളില്‍ അനേകം ചിരി അരങ്ങുകള്‍ നയിച്ചിട്ടുള്ള നര്‍മ്മസാഹിത്യകാരന്‍ ശ്രീ രാജു മൈലപ്രയും ഈ ചിരിയരങ്ങില്‍ സംബന്ധിക്കുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌. അതിനും പുറമേ നര്‍മ്മവേദിയുടെ ചിരിയരങ്ങില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സ്വതന്ത്രമായി സമയം അനുവദിക്കുന്നത്‌ അനുസരിച്ച്‌ നിര്‍ദോഷമായ ഫലിതങ്ങള്‍ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. അതിനുള്ള തയ്യാറെടുപ്പില്‍ വരിക. ഫലിക്കുന്ന ഫലിതങ്ങളോ ചീറ്റി പോകുന്ന ഫലിതങ്ങളോ പറയാം. സാധാരണ വെടിക്കെട്ടില്‍ പോലും കുറച്ച്‌ പടക്കങ്ങളും അമിട്ടും ചീറ്റി പോകാറുണ്ടല്ലോ. വലിയ പാട്ടുകളും നൃത്തങ്ങളും ഒഴിവാക്കുന്നത്‌ നന്നായിരിക്കും.…

ടെക്സസ് ബാങ്ക് എടിഎമ്മിന് മുകളിൽ നിന്ന് 128,000 ഡോളറിലധികം പണം കണ്ടെത്തിയ ബാർബർ അത് തിരികെ നൽകി: പൊലീസ്

ടെക്സസ്: നോർത്ത് ടെക്സസിൽ ഒരു ബാങ്ക് എടിഎമ്മിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലക്ഷക്കണക്കിന് രൂപ യാതൊരു ലോഭവുമില്ലാതെ ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി ഒരു ബാർബർ. 128,510 ഡോളറിലധികം (ഏകദേശം ഒരു കോടിയിലധികം രൂപ) പണമാണ് ഇദ്ദേഹം പൊലീസിൽ ഏൽപ്പിച്ചത്. 42 കാരിയായ ഒരു സ്ത്രീക്കൊപ്പമാണ് 37 കാരനായ ബാർബർ എടിഎമ്മിന് സമീപമെത്തിയത്. ഈ സമയത്താണ് എടിഎമ്മിന് മുകളിൽ പണം നിറഞ്ഞ ബാഗുകളും 19 ചെക്കുകള അടങ്ങിയ ചെറിയൊരു ബാഗും ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. “ഇതുപോലൊരു സംഭവം എന്റെ സർവീസിൽ ഞാൻ മുമ്പ് കണ്ടിട്ടില്ല,” ലെവിസ്‌‌വില്ലെ പൊലീസ് ഡിറ്റക്ടീവ് ജിന മില്ലർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഇവർ ഉടൻ തന്നെ 911-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പണം കണ്ടെത്തിയ യുവാവ്, ബാഗുകളിലൊന്നിൽ ഒരു ചിക്ക്-ഫിൽ-എ (Chick-fil-A) ലേബൽ കണ്ടതിനെ തുടർന്ന് ആ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ചെന്ന്…

അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സിഎംഎസ്‌ കോളേജ് അലുമ്‌നി സ്നേഹോഷ്മള സ്വീകരണം നൽകി

ഹൂസ്റ്റൺ: കോട്ടയം സി.എം.എസ്. കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിച്ചേർന്ന മാർത്തോമാ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷനും സിഎംഎസ് കോളേജ് പൂർവവിദ്യാർത്ഥിയുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയ്ക്ക് സ്നേഹോഷ്മള സ്വീകരണം നൽകി. പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും മെത്രാഭിഷേകത്തിന്റെ 34 ആം വാര്ഷികത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പ്രത്യേക അനുമോദന സമ്മേളനം ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടന്നു. സെന്റ് തോമസ് സിഎസ്ഐ ഇടവക വികാരി റവ. ദീബു എബി ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടിറ്റി മാത്യു സ്വാഗതം ആശംസിച്ചു. പ്രൊഫ. ഡോ. സക്കറിയാ ഉമ്മൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നല്കിയതോടൊപ്പം…

ടെന്നസിയിലെ വധശിക്ഷാ പരാജയം: ജയിൽ മേധാവി രാജി വെച്ചു

ടെന്നസി: ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നതിനിടലുണ്ടായ ഗുരുതരമായ പിഴവിനെ തുടർന്ന്, സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഫ്രാങ്ക് സ്ട്രാഡ  രാജി വെച്ചു. ക്രിസ്റ്റ പൈക്ക്  എന്ന തടവുകാരിയുടെ വധശിക്ഷ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. മാരകമായ മരുന്ന് നൽകിയിട്ടും ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പായില്ല. തുടർന്ന് അബോധാവസ്ഥയിലായ ഇവർ നിലവിൽ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ടെന്നസിയിൽ അഞ്ച് മാസത്തിനിടെ വധശിക്ഷ പരാജയപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ യു.എസ് അറ്റോർണി എഡ് സ്റ്റാൻ്റനെ ഗവർണ്ണർ ബിൽ ലീ നിയോഗിച്ചിട്ടുണ്ട്. അതുവരെ പുതിയ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചു. 1995-ൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് 50 കാരിയായ ക്രിസ്റ്റ പൈക്ക്. ഇൻട്രാവെൻസിലെ (IV) തകരാറ് കാരണം മരുന്ന് രക്തക്കുഴലിലേക്ക് കൃത്യമായി എത്താതിരുന്നതാണ് പിഴവിന് കാരണമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.

സാഹിത്യവേദി ഒക്ടോബർ 9-ന്; സക്കറിയ പങ്കെടുക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 9  വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാപുല്ലാപ്പള്ളിയുടെഭവനത്തിൽ വച്ച് കൂടുന്നതാണ്. വിലാസം: 43 Fox Trail Lincolnshire, IL 60069 Phone: 847-372-0580 നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30  മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം. Zoom Meeting Link: https://us02web.zoom.us/j/81475259178  Passcode: 2990 Meeting ID: 814 7525 9178 മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ സക്കറിയ സാഹിത്യവേദിയിൽ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സാഹിത്യവേദി അംഗം മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ സക്കറിയയുടെ കൃതികളെയും  അദ്ദേഹത്തിന്റെ വേറിട്ട സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെയും  പരിചയപ്പെടുത്തും. സക്കറിയയുടെ എഴുത്തും ജീവിതവും പ്രമേയമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സക്കറിയ’ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനം  നടത്തുന്നതാണ്. തുടർന്ന് സക്കറിയയുമായി…