നാണു വിശ്വനാഥന്റെ കടൽസ്വപ്നത്തിന് മിഷൻ സമുദ്രയുടെ ചിറകുകൾ: ജെയിംസ് കൂടൽ

വിഴിഞ്ഞം മുതൽ തീരദേശ ഗ്രാമങ്ങൾ വരെ വികസനത്തിന്റെ നേട്ടമെത്തുമ്പോഴാണ് കേരളത്തിന്റെ സമുദ്രസ്വപ്നം സാക്ഷാത്കരിക്കുക. കടൽ കേരളത്തിന് എന്നും ലോകത്തിലേക്കുള്ള വഴിയായിരുന്നു. എന്നാൽ ആ വഴിയിലൂടെ കേരളത്തിലേക്ക് എത്ര തൊഴിലും വ്യവസായവും സമൃദ്ധിയും കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു? വർഷങ്ങളായി ഈ ചോദ്യം ഉയർത്തുന്ന വ്യക്തിയാണ് നാണു വിശ്വനാഥൻ. കേരളത്തിന്റെ തുറമുഖങ്ങളെയും തീരദേശത്തെയും വികസനത്തിന്റെ കേന്ദ്രമാക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് മുഖ്യമന്ത്രി വി. ഡി. സതീശന്റെ മിഷൻ സമുദ്ര പുതിയൊരു ദിശ നൽകുന്നു. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്തെ കർഷക കുടുംബത്തിലാണ് നാണു വിശ്വനാഥൻ ജനിച്ചത്. ജോലി തേടി ദുബായിലെത്തിയ അദ്ദേഹം ഒരു ഹോട്ടലിന്റെ അടുക്കളയിലാണ് പ്രവാസജീവിതം തുടങ്ങിയത്. പിന്നീട് കണ്ടെയ്‌നർ ചരക്കുഗതാഗത മേഖലയിൽ ലഭിച്ച അവസരം ജീവിതത്തിലെ വഴിത്തിരിവായി. കപ്പലുകൾ, തുറമുഖങ്ങൾ, രാജ്യാന്തര വ്യാപാരം, ചരക്കുനീക്കം എന്നിവയെക്കുറിച്ച് തൊഴിൽ ചെയ്തുകൊണ്ടുതന്നെ അദ്ദേഹം പഠിച്ചു. ആ അനുഭവമാണ് കേരളത്തിന്റെ കടൽസാധ്യതകളെ പുതിയ…

കേരള സമാജത്തെ നയിക്കാൻ ജനകീയ മുഖമായ സാജൻ കുര്യൻ

സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയെ നയിക്കാൻ സാജൻ കുര്യൻ. നാല് പതിറ്റാണ്ടിലേറെയായി സൗത്ത് ഫ്ലോറിഡ മലയാളി സമൂഹത്തിൻ്റെ മേൽവിലാസമാണ് കേരള സമാജം. അതിൻ്റെ 2028 വർഷത്തെ പ്രസിഡൻ്റായി ജനകീയനായ സാജൻ കുര്യൻ കടന്ന് വരുന്നു. . രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സാജൻ കുര്യൻ കേരള സമാജം മുൻ പ്രസിഡന്റുമാരുടെയും , ഭാരവാഹികളുടെയും അംഗങ്ങളുടെയും പരിപൂർണ്ണ പിന്തുണയോടെയാണ് സംഘടനയെ നയിക്കാൻ കടന്നു വരുന്നത്. കേരള സമാജത്തിന് കാലാനുസൃതമായ പ്രവർത്തന വീഥിയൊരുക്കാൻ സാജൻ കുര്യന് സാധ്യമാകുമെന്ന ഉറപ്പുണ്ട്. നിസ്വാർത്ഥമായ സാമൂഹിക സേവനവുമായി ഫ്ളോറിഡയിലെ ഏതു മലയാളിക്കും ഒരു വിളിപ്പാട് അകലെ എപ്പോഴുമുള്ള വ്യക്തിയാണ് സാജൻ കുര്യൻ. ഒന്നര പതിറ്റാണ്ടായി കേരളസമാജത്തിന്റെ അഭിമാന പദ്ധതികളുടെ നടത്തിപ്പിന്റെ മുൻനിരയിൽ പ്രവർത്തിച്ച സാജൻ കുര്യൻ, 2012-ൽ ഗാന്ധിപ്രതിമാ…

യു.എസിലെ ജെൻ സി തലമുറയിൽ ആത്മീയ ഉണർവ്; പുതിയ സർവേ പുറത്ത്

ന്യൂയോർക് :യു.എസിലെ ‘ജെൻ സി’ (Gen Z) യുവതലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ വർദ്ധനവുണ്ടായതായി പുതിയ സർവേ റിപ്പോർട്ട്. ‘ഡെയ്‌ലി സിഗ്നൽ’ പുറത്തുവിട്ട പുതിയ ഹാരിസ് പോൾ പ്രകാരമുള്ള പ്രധാന വിവരങ്ങൾ: ജെൻ സി വിഭാഗത്തിൽപ്പെട്ട 88% പേരും തങ്ങളുടെ ആത്മീയത സജീവമായി പിന്തുടരുന്നവരാണ്. ഏകദേശം 33% പേർ സ്വയം മതവിശ്വാസികളായി പ്രഖ്യാപിച്ചു. മില്ലേനിയലുകളിൽ (19%) ഇത് വളരെ കുറവാണ്. 67% ജെൻ സി അംഗങ്ങൾ പ്രാർത്ഥിക്കാറുണ്ട്. 54% പേർ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുകയും, 49% പേർ സമീപകാലത്ത് ആരാധനകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചുകാലം മുമ്പ് യു.എസിലെ ഏറ്റവും മതരഹിതരായ തലമുറയായി കണക്കാക്കപ്പെട്ടിരുന്ന ജെൻ സി, ഇപ്പോൾ തികഞ്ഞ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതായാണ് ഈ സർവേ വ്യക്തമാക്കുന്നത്. കോളേജ് ക്യാമ്പസുകളിലും മാസ് മാമ്മോദീസകളിലും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ഇതിന് തെളിവാണ്. മുൻ തലമുറകൾ പ്രചരിപ്പിച്ച മതേതര ഭൗതികവാദത്തോട്…

ഇറാന്റെ ഏഴുദിന നിർദേശം തള്ളി ട്രംപ്; ഹോർമുസിന് ‘ട്രംപ് കടലിടുക്ക്’ എന്ന് പേരിട്ട് പുതിയ ഭൂപടവും

ഉപരോധം പിൻവലിച്ചാൽ ഏഴു ദിവസത്തിനകം ഹോർമുസ് തുറക്കാമെന്നായിരുന്നു ടെഹ്‌റാന്റെ നിർദേശം; ആണവചർച്ചകൾ പുനരാരംഭിക്കാമെന്നും വാഗ്ദാനം. എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി; നിർണായക ജലപാതയ്ക്ക് സ്വന്തം പേര് നൽകിയുള്ള ഭൂപടവും പങ്കുവച്ചു വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ടെഹ്‌റാൻ മുന്നോട്ടു വെച്ച ഏഴുദിന സമാധാന പദ്ധതിക്ക് തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതും ഉൾപ്പെടുന്ന ഇറാന്റെ നിർദേശം അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിനെ ‘Trump Strait’ എന്ന് വിശേഷിപ്പിക്കുന്ന ഭൂപടം ട്രംപ് പങ്കുവച്ചതും ശ്രദ്ധേയമായി. ഇറാന്റെ നിർദേശം അംഗീകരിച്ചാൽ ഏഴു ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നത്. അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അവസാനിപ്പിക്കുക, ഇറാന്റെ എണ്ണവിൽപ്പനയ്ക്കുമേലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകുക,…

ഓർക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ (ഷാഹുൽ പണിക്കവീട്ടിൽ)

മനസ്സിനക്കരെ കടന്ന ചില ശീലങ്ങളെ തിരിച്ചു വിളിക്കാനും പിടിച്ചു കെട്ടാനും ഇനി കഴിയില്ലല്ലോ വെറുതെ ഓർക്കാനല്ലേ കഴിയൂ.. കടുപ്പമുള്ള പാൽചായ ചൂടാറ്റി കുടിക്കുമ്പോൾ.. പാലും ചൂടുമില്ലാത്ത ശർക്കര ചായ കുടിച്ചിരുന്നത്….. സോളാർ പാനലിൽ ചൂടായ വെള്ളം കുളി മുറിയിലെ ബക്കറ്റിൽ തിരിച്ചിട്ട് കോരി കുളിക്കുമ്പോൾ… തെക്കേ പാടത്തെ കല്ലു കുളത്തിൽ ചാടി കുളിച്ചിരുന്ന പ്രഭാതങ്ങളെ.. വറുത്ത അരിപ്പൊടി ചൂടു വെള്ളത്തിൽ വാട്ടി കുഴച്ച് വാഴയിലയിൽ പരത്തി ഇരുമ്പു ചട്ടിയിൽ ചുട്ടെടുക്കുന്ന കൈപ്പത്തിരിയിൽ വെള്ളം ചേർക്കാതെ പിഴിഞ്ഞെടുക്കുന്ന തേങ്ങാപാലൊഴിച്ച് പ്രാതൽ കഴിക്കുമ്പോൾ… കാന്താരി മുളകും ഉണക്ക വാളൻ പുളിയും ഉപ്പും അടച്ചുറ്റിപലകയിൽ ഞെരടിയെടുത്ത ചമ്മന്തിയും പഴങ്കഞ്ഞിയും പ്ലാവില കയിലാൽ കോരി കുടിച്ചിരുന്നത്… ഉച്ചതിരിഞ്ഞുള്ള ചായക്ക് എണ്ണപലഹാരം കഴിക്കുമ്പോൾ.. കട്ടൻ ചായക്കൊപ്പം കാച്ചിലോ കപ്പയോ പുഴുങ്ങിയത് കിട്ടിയിരു- ന്നെങ്കിൽ എന്നു കൊതിച്ചിരുന്നത്.. ചുവന്ന ഉണ്ടക്കണ്ണുള്ള അസ്തമയ സൂര്യൻ ജനലിനു പുറത്ത്…

‘വിജയിക്കാണ് കൊള്ളമുതൽ’ – ട്രംപിന്റെ അധികാര രാഷ്ട്രീയം ലോകക്രമത്തോട് പറയുന്നത് (എഡിറ്റോറിയല്‍)

നിയമങ്ങളും രാജ്യാന്തര ഉടമ്പടികളും നിർണയിച്ചിരുന്ന ലോകക്രമത്തിൽ നിന്ന് ശക്തിയും ഇടപാടുകളും മേൽക്കൈ നേടുന്ന പുതിയൊരു രാഷ്ട്രീയത്തിലേക്കാണോ ലോകം നീങ്ങുന്നത്? യുഎൻ വേദിയിലെ ഡൊണാൾഡ് ട്രംപിന്റെ വെനിസ്വേല പരാമർശങ്ങളും ഷി ജിൻപിംഗിന് വാഷിംഗ്ടണ്‍ നൽകിയ അസാധാരണ സ്വീകരണവും ഉയർത്തുന്നത് ഈ ചോദ്യമാണ്. ഡൊണാൾഡ് ട്രംപിന്റെ തുറന്നു പറച്ചിലിന് ഒരു പ്രത്യേകതയുണ്ട്: മറ്റു ഭരണാധികാരികൾ നയതന്ത്രഭാഷയുടെ മറവിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ അദ്ദേഹം പലപ്പോഴും മറയില്ലാതെ പറയുന്നു. ഇത്തവണ അതിന് വേദിയായത് ലോകക്രമത്തിന്റെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കാൻ രൂപം കൊണ്ട ഐക്യരാഷ്ട്രസഭയുടെ പൊതുസഭ തന്നെയായിരുന്നു. സെപ്റ്റംബർ 22ന് 81-ാമത് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെ, ജനുവരിയിൽ തന്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യം വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിലേക്ക് കടന്നുകയറി നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക നടപടിയെ ട്രംപ് എടുത്തുപറഞ്ഞു. തുടർന്ന് വെനിസ്വേലയുമായി 65 ബില്യൺ ബാരൽ എണ്ണ ഉൾപ്പെടുന്ന, തന്റെ വാക്കുകളിൽ “ചരിത്രത്തിലെ…

ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഡാലസ്: പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായും, റാന്നി- നിലയ്ക്കൽ ഭദ്രാസനാധിപനുമായ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. റവ.എബ്രഹാം വി.സാംസൺ, റവ. ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ്, പി. ടി മാത്യു, ബാബു സി. മാത്യു, ഷാജി എസ്.രാമപുരം, ചെറിയാൻ അലക്സാണ്ടർ, ഈശോ മാളിയേക്കൽ, ജോൺ മാത്യു, പി. എം എബ്രഹാം, ആൻഡ്രൂസ് അഞ്ചേരി എന്നിവർ വ്യാഴാഴ്ച്ച ഉച്ചക്ക് കാനഡായിൽ നിന്നും ഡാലസിൽ എത്തിച്ചേർന്ന സഫ്രഗൻ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാന്‍ എയർപോർട്ടിൽ എത്തിയിരുന്നു. ഡാലസിലെ റിച്ചാർഡ്സണിലുള്ള കോട്ടയം അഞ്ചേരി സ്വദേശി ബാബു സി. മാത്യുവിന്റെ ഭവനത്തിൽ വെച്ച് തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ അനേക വൈദിക ശ്രേഷ്ഠരും,ആത്മായ നേതാക്കളും സംബന്ധിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ ) ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ…

ജീവിതം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ല സ്വയം കണ്ടെത്താനുള്ള ആത്മീയ തീർത്ഥാടനമാണ്; ഡോ . ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപോലിത്ത

ഡാളസ് : ദൈവം നൽകിയിരിക്കുന്ന സഭയ്ക്കും വിശ്വാസത്തിനും നന്ദി അർപ്പിച്ചുകൊണ്ട്, ജീവിതം എന്നത് കേവലം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ലെന്നും മറിച്ച് സ്വയം കണ്ടെത്താനുള്ള ആത്മീയ തീർത്ഥാടനമാണെന്നും ഡോ . ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപോലിത്ത പറഞ്ഞു . ഡാലസ്: സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ (Youth Fellowship) ആഭിമുഖ്യത്തിൽ  സെപ്റ്റംബർ 25-ന് വെള്ളിയാഴ്ച വൈകുന്നേരം ‘സെന്റർ എ വൈൻ’ (Center A VINE) ബൈബിൾ പഠന ക്ലാസിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു തിരുമേനി. ആരാധനയ്ക്കും ദൈവവചനം കേൾക്കാനും പഠിക്കാനുമൊപ്പം നമ്മെത്തന്നെ അറിയുക കൂടിയാണ് ഈ യാത്രയുടെ ലക്ഷ്യം . “ഞാൻ ഒരു മനുഷ്യനാണ്”, “ഞാൻ ഒരു വിശ്വാസിയാണ്” എന്നതിലുപരി, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു ദൈവപൈതലാണ് താനെന്ന അടിസ്ഥാന തിരിച്ചറിവിലേക്ക് ഓരോരുത്തരും എത്തേണ്ടതുണ്ട്. ദൈവത്തിന്റെ കൃപയാണ് മനുഷ്യന്റെ യഥാർത്ഥ അനുഗ്രഹം എന്ന…

ഭൂമിയെ പ്രകാശിപ്പിക്കുന്ന മുത്തശ്ശി പത്രം: കാരൂർ സോമൻ (ചാരുംമൂടൻ)

കേരളീയരുടെ സമകാലീന സർഗ്ഗ പൈതൃകത്തിലും സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലും അവിഭാജ്യഘടകമായി മാറിയ മുത്തശ്ശി പത്രത്തിന്റെ നൂറ്റിനാല്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുഖ്യമന്ത്രി പറഞ്ഞത് ‘വിപ്ലവകരമായ തുടക്കം കുറിച്ച പത്രം, ദീപികയുടെ പ്രസക്തി വിശ്വാസ്യതയാണ്, സെൻസേഷണൽ വാർത്തകളുണ്ടാക്കി റേറ്റിംഗ് കൂട്ടുന്ന പത്രമല്ല’. ഈ മുത്തശ്ശി പത്രത്തെയോർക്കുമ്പോൾ മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമ മേനോനെയും ഓർക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലക്കെടുക്കുമ്പോൾ ഒരു ചോദ്യമുയരുന്നു. ദീപിക പോലെ സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത, പ്രതിച്ഛായയുള്ള എത്ര പത്രങ്ങൾ കേരളത്തിലുണ്ട്? മത രാഷ്ട്രീയ പ്രമാണിമാരുടെ അഭിപ്രായത്തേക്കാൾ പൊതുജനങ്ങളുടെ, കർഷകരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ദീപിക ഇന്നും പ്രകാശം പൊഴിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ ധാരാളം മത രാഷ്ട്രീയ പത്രങ്ങൾ ജന്മമെടുത്തു. സമൂഹത്തിൽ വിജ്ഞാന തീക്ഷ്ണത വർധിപ്പിക്കേണ്ട, ഉത്കൃഷ്ടതയുടെ ഉയരങ്ങളിൽ സഞ്ചരിക്കേണ്ടവർ സോഷ്യൽ മീഡിയ യു ട്യൂബ്കാർ എണ്ണം കൂട്ടനായി അതിരുകടക്കുന്നതു പോലെ വാർത്താ പ്രാധാന്യത്തിനായി സാഹസിക പത്രപ്രവർത്തനമാക്കി…

‘ഞങ്ങൾക്ക് യുദ്ധം വേണ്ട’; ട്രംപിന് നേരെ ഇറാൻ പ്രസിഡന്റിന്റെ നിർണായക സന്ദേശം; ‘ഇനി തീരുമാനം അമേരിക്കയുടെ കൈകളിൽ’

ഇറാനെ ‘നശിപ്പിക്കുമെന്ന’ ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനിടെ മസൂദ് പെഷേഷ്കിയാന്റെ സമാധാന സന്ദേശം; സമ്മർദത്തിന് വഴങ്ങില്ല, പക്ഷേ ചർച്ചയ്ക്ക് തയ്യാറെന്ന് ടെഹ്‌റാൻ ന്യൂയോർക്ക്: അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്ക ശക്തമാകുന്നതിനിടെ നിർണായക സന്ദേശവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ‘ഞങ്ങൾക്ക് യുദ്ധം കൂടുതൽ വഷളാക്കേണ്ട. ഇത് അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് അമേരിക്കയാണ്’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യുദ്ധം ഈ വർഷം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് പെഷേഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്. ഫോക്സ് ന്യൂസിന്റെ ‘Special Report with Bret Baier’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം കൂടുതൽ രൂക്ഷമാക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പെഷേഷ്കിയാൻ, സംഘർഷം അവസാനിപ്പിക്കാനുള്ള നിർണായക നീക്കം ഇനി വാഷിങ്ടണിൽ നിന്നാണ് ഉണ്ടാകേണ്ടതെന്ന സന്ദേശമാണ് നൽകിയത്. എന്നാൽ സമാധാനം ആഗ്രഹിക്കുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പം അമേരിക്കൻ സമ്മർദത്തിന് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും…