“അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങൾ അമേരിക്കക്കാരാണ്” – ട്രംപിന്റെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തിരിച്ചടി

ബോസ്റ്റൺ, എംഎ — അമേരിക്കയിൽ ജനിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഫെഡറൽ ജഡ്ജിയുടെ വിലക്ക്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ ജൂലൈ 25-നാണ് ഈ വിധി പുറപ്പെടുവിച്ചത്. ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ടുള്ള രാജ്യവ്യാപകമായി ലഭിക്കുന്ന മൂന്നാമത്തെ കോടതി വിധിയാണിത്. “നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ മറ്റെല്ലാ കാലത്തെയും പോലെ അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്,” ന്യൂജേഴ്‌സി അറ്റോർണി ജനറൽ മാത്യു പ്ലാറ്റ്കിൻ വിധിയോട് പ്രതികരിച്ചു. കീഴ്ക്കോടതികൾക്ക് രാജ്യവ്യാപകമായി നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള കഴിവ് പരിമിതപ്പെടുത്തുന്ന സമീപകാല സുപ്രീം കോടതി വിധി നിലവിലുണ്ടായിരുന്നിട്ടും, പ്രത്യേക സാഹചര്യങ്ങളിൽ അത്തരം നിരോധനാജ്ഞകൾ അനുവദിക്കുന്ന നിയമപരമായ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് സോറോക്കിന്റെ വിധി സാധുവാകുന്നത്. ആഭ്യന്തരയുദ്ധത്തിനും കുപ്രസിദ്ധമായ ഡ്രെഡ് സ്കോട്ട് വിധിക്കും ശേഷം 1868-ൽ അംഗീകരിച്ച 14-ാം ഭേദഗതിയെ ചുറ്റിപ്പറ്റിയാണ് ഈ കേസ്. യുഎസ്…

ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ തീയതികളിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്)  വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കുമെന്നു ഫെലോഷിപ്പ് സെക്രട്ടറി അലക്സ് അലക്‌സാണ്ടർ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 6  മുതൽ 9  വരെയാണ് ശുശ്രൂഷകൾ. കരോൾട്ടണിലെ സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ്  കൺവൻഷൻ നടക്കുന്നത്. നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമ സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ബൈജു മാത്യു മാവിനാൽ മുഖ്യ പ്രഭാഷണം നടത്തും. ക്‌നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലിത്ത അഭിവന്ദ്യ മോർ  ഇവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത  കൺവൻഷനിൽ മുഖ്യ അതിഥി ആയി പങ്കെടുക്കും. ഈ വർഷത്തെ കൺവൻഷൻ ആതിഥേയത്വം വഹിക്കുന്നത്  സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ…

വടക്കൻ ഹ്യൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്മാരെ ഉടമ വെടിവെച്ചു

ഹ്യൂസ്റ്റൺ – വടക്കൻ ഹ്യൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ സ്വത്തിന്റെ ഉടമ വെടിവെച്ചു. പുലർച്ചെ 4:30 ഓടെ നോർത്ത് ഫ്രീവേയ്ക്ക് സമീപം ഇ. ബറസ് സ്ട്രീറ്റിലാണ് സംഭവം. ചെമ്പ് വയർ മോഷ്ടിക്കുന്നത് കണ്ടതിനെ തുടർന്ന് ഉടമ കള്ളന്മാരുമായി ഏറ്റുമുട്ടുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഒരാളുടെ മുഖത്താണ് വെടിയേറ്റത്. ഇരു കള്ളന്മാരെയും പ്രാദേശിക ട്രോമാ സെന്ററുകളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

പി.എ. മാത്യു (പാപ്പച്ചൻ) നിര്യാതനായി

ഹൂസ്റ്റൺ: റാന്നി അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ.മാത്യു (പാപ്പച്ചൻ-76 വയസ്സ് ) നിര്യാതനായി. ഭാര്യ: റെയ്‌ച്ചൽ മാത്യു റാന്നി കലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : ടെനി (ദുബായ്), റ്റിജു  (ഓസ്ട്രേലിയ) മരുമക്കൾ : ജേക്കബ് (ദുബായ്), മെറിൻ (ഓസ്ട്രേലിയ) ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) വൈസ് പ്രസിഡണ്ട് ഏബ്രഹാം ജോസഫ്  (ജോസ്) സഹോദരനാണ്. പരേതൻ ദീർഘകാലം ദുബായിൽ DNATA യിൽ ജോലി ചെയ്തിരുന്നു. ഭൗതിക ശരീരം ജൂലൈ 31 വ്യാഴാഴ്ച  രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും സംസ്കാര ശുശ്രൂഷകൾ 1 മണിക്ക് അങ്ങാടി ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതും ശുശ്രൂഷകൾക്ക് ശേഷം ക്രിസ്‌തോസ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് https://www.youtube.com/live/HHJQvToAwzY

മൊബൈൽ ഫോണും താക്കോലും തോക്കാണെന്ന് തെറ്റിദ്ധരിച്ചു കറുത്ത വർഗക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്

കൊളംബസ്, ഒഹായോ: മൊബൈൽ ഫോണും താക്കോലും കൈവശം വെച്ചിരുന്ന കറുത്ത വർഗക്കാരനായ ആൻഡ്രെ ഹില്ലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥൻ ആദം കോയിക്ക് 15 വർഷം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഹില്ലിന്റെ കൈവശമുണ്ടായിരുന്നത് തോക്കാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്ന് കോയ് കോടതിയിൽ വാദിച്ചു. 2020 ഡിസംബറിലാണ് സംഭവം നടന്നത്. ഹിൽ ഒരു വെള്ളി നിറമുള്ള റിവോൾവർ കൈവശം വെച്ചിട്ടുണ്ടെന്ന് കരുതിയെന്നും തന്റെ ജീവന് ഭീഷണിയുണ്ടായതിനാലാണ് വെടിയുതിർത്തതെന്നും കോയ് ജൂറിയോട് പറഞ്ഞിരുന്നു. എന്നാൽ, ഹിൽ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചിരുന്നെന്നും കോയിക്ക് ഒരിക്കലും ഭീഷണിയായിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. ഹോഡ്ജ്കിൻ ലിംഫോമയ്ക്ക് ചികിത്സയിലുള്ള കോയ് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിന് തൊട്ടുമുമ്പുള്ള പോലീസ് ബോഡി ക്യാമറ ദൃശ്യങ്ങളിൽ, ഹിൽ തന്റെ ഇടത് കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് ഒരു സുഹൃത്തിന്റെ ഗാരേജിൽ നിന്ന്…

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ ആഘോഷം ഡാളസില്‍ ആഗസ്റ്റ് 2ന്

ഡാളസ് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭകളും ക്രിസ്തീയ സംഘടനകളും സംയുക്തമായി കരോൾട്ടൺ സിറ്റിയിൽ ആഗസ്റ്റ് 2 ന് വൈകിട്ട് 5.30 ന് ക്രിസ്റ്റ്യൻ ഡേ ആഘോഷിക്കുന്നു. മാർത്തോമ, സി. എസ്.ഐ, ഓർത്തോഡക്സ്, യാക്കോബയ്റ്റ്സ്, കാനാനായ, കാത്തലിക്, ബ്രദറൺ, പെന്തക്കോസ്ത്, (ഐ.പി.സി, അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച ഓഫ് ഗോഡ്, ശാരോൻ, സ്വതന്ത്ര സഭകൾ) തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാ നേതാക്കളും സഭാ വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ജനങ്ങൾ അനുഭവിക്കുന്ന പീഢനങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും, അവർക്കായുള്ള സംരക്ഷണവും പ്രാർത്ഥനയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഡാളസ് ഫോർട്ട് വെർത്ത് സിറ്റിവൈഡ് കോഓർഡിനേറ്റർ പാസ്റ്റർ മാത്യൂ ശമുവേൽ, പാസ്റ്റർ ജോൺ, പാസ്റ്റർ പോൾ തുടങ്ങിയവരാണ് ഈ സമ്മേളനത്തിൻ്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നത്. സമ്മേളനം നടക്കുന്ന സ്ഥലം: Church of…

ഡെല്‍റ്റ വിമാനം ലാൻഡ് ചെയ്ത ഉടനെ ഇന്ത്യൻ വംശജനായ സഹ പൈലറ്റ് അറസ്റ്റിലായി

സാന്‍‌ഫ്രാന്‍സിസ്കോ: സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഇന്ത്യൻ വംശജനായ സഹപൈലറ്റിനെ അറസ്റ്റു ചെയ്തത് യാത്രക്കാരെ ഞെട്ടിച്ചു. ഡെൽറ്റ എയർലൈൻസിന്റെ സഹപൈലറ്റായ റുസ്തം ഭഗവാഗറിനെതിരെ 10 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാരോപിച്ചാണ് അറസ്റ്റ്. ഡെൽറ്റ ഫ്ലൈറ്റ് 2809 (മിനിയാപൊളിസ് മുതൽ സാൻ ഫ്രാൻസിസ്കോ വരെ) വിമാനത്തിൽ സഹ-പൈലറ്റായിരിക്കെയാണ് 34 കാരനായ ഭഗവാഗർ അറസ്റ്റിലായത്. 2025 ഏപ്രിൽ മുതൽ അന്വേഷിച്ചുകൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് അറസ്റ്റ്. 2025 ഏപ്രിലിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നുണ്ടായ അന്വേഷണത്തില്‍ ഭഗവഗര്‍ ഒരു വാണിജ്യ പൈലറ്റാണെന്ന് തിരിച്ചറിഞ്ഞതായി കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് ഓഫീസ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതിനുശേഷം, അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജൂലൈ 26 ന് രാത്രി ഭഗവഗറിനെ അറസ്റ്റ്…

ഇന്ത്യയുടെ രക്ഷകർ കന്യാസ്ത്രീകൾ മാത്രമല്ല: കാരൂർ സോമൻ (ചാരുംമൂടൻ)

ഒരു രാജ്യത്തിന്റെ യഥാർത്ഥ സംസ്‌കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂടെയല്ല നമ്മുടെ സാമൂഹ്യ സാംസ്‌കാരിക ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയാണ്. ഈ ആധുനിക യുഗത്തിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായുഗത്തിലോ എന്ന് തോന്നും. അതിന്റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ, കേരളത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്. ഈ അടിമ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു് പട്ടിണി പാവങ്ങൾക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തതാണ് കന്യാസ്ത്രികൾ ചെയ്ത കുറ്റം? അല്ലാതെ മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല. ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കില്ലെങ്കിൽ അവൻ തടവുകാരനാണ്. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവൻ രക്ഷാപ്രവർത്തകരായി കടന്നു ചെല്ലുന്ന കന്യാസ്ത്രീകളെ അപമാനിക്കുന്നത് ലോക മലയാളികളിൽ ആശങ്കയുണ്ടാക്കുന്നു.…

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ റദ്ദാക്കിയതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍

യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ യമൻ തലസ്ഥാനമായ സനായിൽ ഹൂത്തി മിലിഷ്യ പിൻവലിച്ചതായി സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് തിങ്കളാഴ്ച (ജൂലൈ 28, 2025) അറിയിച്ചു. എന്നാല്‍, കേസ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ ഈ സംഭവ വികാസങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഒമർ ബിൻ ഹാഫിസ് നിയമിച്ച യെമൻ പണ്ഡിതരുടെ ഒരു സംഘം, കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ അഭ്യർത്ഥനപ്രകാരം, അന്താരാഷ്ട്ര നയതന്ത്രജ്ഞരുമായി ചേർന്ന് ഒരു കരാറിൽ മധ്യസ്ഥത വഹിച്ചതായും, അതിന്റെ ഫലമായി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള തീരുമാനമുണ്ടായതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. യെമനിലെ ആക്ടിവിസ്റ്റും തലാൽ മഹ്ദിയുടെ നീതിക്കായുള്ള ആക്‌ഷന്‍ കൗൺസിൽ വക്താവുമായ സർഹാൻ ഷംസാൻ അൽ വിസ്വാബി…

കൊപ്പേലിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം; നൂറുകണക്കിന് വിശ്വാസികൾ അനുഗ്രഹം തേടി

കൊപ്പേൽ (ടെക്സാസ്): കേരളസഭയുടെ പുണ്യവും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ സമാപനം. അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേൽ സെന്റ്. അൽഫോൻസാ ദേവാലയത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന തിരുനാളുകളിൽ നൂറുകണിക്കിനു വിശ്വാസികൾ പങ്കെടുത്തു അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി. പ്രധാന തിരുനാൾ ദിവസമായ ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 6:00 ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയിലും, ശുശ്രൂഷകളിലും ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട്‌ മുഖ്യ കാർമ്മികനായി. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. ജോസഫ് അലക്സ് എന്നിവർ സഹകാർമ്മികരായിരുന്നു. ടെക്‌സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകർ തിരുനാളുകളിൽ പങ്കെടുക്കുവാനും, അൽഫോൻസാമ്മയോടുള്ള നിയോഗങ്ങൾക്കും നന്ദിസൂചകമായി ദാസൻ ദാസി സമർപ്പണത്തിൽ പങ്കുചേരുവാനും…