യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓൺലൈനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനവും ജനാധിപത്യ വിശ്വാസികളുടെ ആവേശ സംഗമവുമായി മാറി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ സ്നേഹികളും പങ്കെടുത്ത പരിപാടി ശ്രദ്ധേയ രാഷ്ട്രീയ കൂട്ടായ്മയായി. ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടിയിൽ കേരള രാഷ്ട്രീയത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കൾ അണിനിരന്നു. യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു.യുഡിഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഫ് യൂറോപ്പ് കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദി അർപ്പിച്ചു. യുഡിഫ് യൂറോപ്പ് വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി…
Category: AMERICA
ടീം യു ഡി എഫിന്റെ വൻ വിജയമാഘോഷിച്ച് ഐ ഒ സി ഹ്യൂസ്റ്റൺ ചാപ്റ്റർ.
ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഒ സി) ഹൂസ്റ്റൺ ചാപ്റ്റർ , ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള യുഡിഎഫ് 102 സീറ്റിൽ അത്യുജ്വല വിജയം നേടിയത് വൻ ആഘോഷമാക്കി. മിസോറി സിറ്റി അപ്നാ ബസാർ ഹാളിൽ കൂടിയ യോഗം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും ഐക്യത്തോടു കൂടി പ്രവർത്തകർ അംഗീകരിക്കണമെന്ന് ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു. ഐ ഒ സി നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയിംകുന്നേൽ, ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയ് എൻ സാമുവേൽ, ജോയിൻറ് സെക്രട്ടറി രാജേഷ് വർഗീസ് , ജോയിൻറ്…
ഗർഭച്ഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്നത് ക്രിമിനൽ കുറ്റം: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഒക്ലഹോമ ഗവർണർ
ഒക്ലഹോമ സിറ്റി: ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന വിവാദ നിയമത്തിൽ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവെച്ചു. ഇതോടെ അമേരിക്കൻ സംസ്ഥാനമായ ഒക്ലഹോമയിൽ ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി. ഗർഭച്ഛിദ്രം ലക്ഷ്യമിട്ട് മിസോപ്രോസ്റ്റോൾ , മെത്തോട്രെക്സേറ്റ് തുടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്നത് ഇനി മുതൽ ഫെലണി ആയി കണക്കാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവോ, ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഗർഭപാത്രത്തിന് പുറത്തുണ്ടാകുന്ന ഗർഭധാരണം , സ്വാഭാവികമായ ഗർഭമലസൽ (miscarriage) എന്നിവയുടെ ചികിത്സയ്ക്കായി മരുന്നുകൾ ഉപയോഗിക്കുന്നതിന് ഈ നിയമം തടസ്സമാകില്ല. നിയമസഭാ സമ്മേളനം അവസാനിച്ച് 90 ദിവസത്തിനുള്ളിൽ പുതിയ നിയമം നിലവിൽ വരും. പുതിയ നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ‘സെന്റർ ഫോർ…
ഓൺലൈൻ ചൂതാട്ടം വഴി പണം വെളുപ്പിക്കൽ: ടെക്സസ്സിൽ ഫോർണി സ്വദേശി പിടിയിൽ
ടൈലർ, ടെക്സസ്: ഓൺലൈൻ ചൂതാട്ടത്തിലൂടെ 30,000 ഡോളറിലധികം (ഏകദേശം 25 ലക്ഷം രൂപ) വെളുപ്പിച്ച സംഭവത്തിൽ ടെക്സസിലെ ഫോർണി സ്വദേശി പിടിയിലായി.ഭാരതീയ വംശജനെന്ന് കരുതപ്പെടുന്ന 41 കാരനായ ചൗധരി റിസ്വാൻ അഹമ്മദിനെയാണ് സ്മിത്ത് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.ഇത് സംബന്ധിച്ചു അധിക്രതർ മെയ് 8 നാണു വാർത്ത പുറത്തിറക്കിയത് 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടൈലറിലെ സൗത്ത്സൈഡ് ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകൾ നടന്നതായി സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇയാളുടെ ‘ക്യാഷ് ആപ്പ്’ രേഖകൾ പരിശോധിച്ചപ്പോൾ ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾ കണ്ടെത്തി. ബാങ്ക് രേഖകളിലെ കുറിപ്പുകളും പണമിടപാട് രീതികളും മുമ്പത്തെ സമാനമായ മണി ലോണ്ടറിംഗ് കേസുകളുമായി ഒത്തുപോകുന്നതാണെന്ന് പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ രേഖകൾ പ്രകാരം…
കേരളത്തിലെ യു.ഡി.എഫ് വിജയം: ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു.
ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 8-ന് വൈകുന്നേരം ‘ഇന്ത്യ പാലസ്’ ഹോട്ടലിൽ വെച്ച് വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു. ഐ.ഒ.സി കേരള ചാപ്റ്റർ അംഗങ്ങൾക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്ന് ഗുരദേവ് ഹെയർ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ കേരളത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം…
മുഖ്യമന്ത്രിക്കസേര (കവിത): മോൻസി കൊടുമൺ
ഇരിക്കുവാൻ ഇടം തേടി വന്ന രാഷ്ട്രീയക്കാരനോട് കസേര ചോദിച്ചു “ഇരിക്കുവാൻ തിടുക്കമോ? എൻ്റെ കാലു നാലും ആടിയിരിക്കയാണ് മന്ത്രി ചൊല്ലി ” സാരമില്ല എനിക്കാടുന്ന കസേരയാണിഷ്ടം കാലു വാരുവാൻ എളുപ്പവുമാണല്ലോ ഇണങ്ങിയും പിണങ്ങിയും വളർന്നും പിളർന്നും പല കളി കണ്ട കസേര വീണ്ടും പൊട്ടിച്ചിരിച്ചു. വോട്ടു ചെയ്ത ജനമോ വെറും കഴുതകളാകുമ്പോൾ മറ്റൊരു വെള്ളക്കഴുകൻ കൂർത്ത നഖങ്ങളുമായി വാനത്തേരിൽ താഴ്ന്നിറങ്ങി ജനമോ വീണ്ടും മരക്കഴുതകൾ
ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ കേരളാ തിരഞ്ഞെടുപ്പ് വിജയാഘോഷം
ഫിലഡൽഫിയ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വമ്പൻ വിജയത്തെ ആസ്പദമാക്കി ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ സംഘടിപ്പിച്ച വിജയാഘോഷം ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു. ഫിലഡൽഫിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് അനുകൂലികളും പ്രവാസി മലയാളികളും വലിയ തോതിൽ പങ്കെടുത്തു. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നേടിയ ശക്തമായ തിരിച്ചുവരവിൽ അംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതികരണങ്ങളും ആശങ്കയോടെയാണ് ചർച്ച ചെയ്യപ്പെട്ടത്. കേരള നിയമസഭയിൽ 102 സീറ്റുകൾ നേടി കോൺഗ്രസ് മുന്നണി നേടിയ ചരിത്രവിജയം പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസവും ആവേശവും സൃഷ്ടിച്ചതായി നേതാക്കൾ അഭിപ്രായപ്പെട്ടു. “ജനാധിപത്യ മൂല്യങ്ങളിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവാണ് ഈ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നത്” എന്നായിരുന്നു നേതാക്കളുടെ പൊതുവായ വിലയിരുത്തൽ. ആഘോഷ ഹാൾ മുഴുവൻ മുദ്രാവാക്യങ്ങളാലും കൈയടികളാലും ആവേശഭരിതമായി. എന്നാൽ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ കാലതാമസവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ…
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ കുടുംബ സംഗമവും നാഷണല്‍ കണ്വന്ഷന് കിക്ക്ഓഫും മെയ് 16-ന് ടാമ്പായില്‍
ടാമ്പാ: ഫോമ സണ്‍ഷൈന്‍ റീജിയന് സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റും, നാഷണല്‍ കണ്വന്ഷന് കിക്ക് ഓഫും മെയ് 16-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് ടാമ്പാ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടത്തപ്പെടും. തദവസരത്തില്‍ സണ്‍ഷൈന്‍ റീജിയന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുവനീര്‍ പ്രകാശനം ചെയ്യും. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന് ആന്റണിയുടെ നേതൃത്വത്തില്‍, മറ്റു ഭാരവാഹികളുടെ സഹകരണത്തോടെ, വര്‍ണ്ണശബളമായ പരിപാടികളാണ് അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നത്. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒരുമിച്ചു ചേരുന്ന ഈ ആഘോഷവേള ഐക്യത്തിന്റേയും, സൗഹൃദത്തിന്റേയും, സാമൂഹ്യബന്ധത്തിന്റേയും സംഗമവേദിയാകും. സാമൂഹ്യ-സാംസ്കാരിക നായകന്മാരോടൊപ്പം, ഫോമയുടെ ദേശീയ നേതാക്കന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന നാഷണല്‍ കണ്വന്ഷന് ആവേശം പകരാനും, ഈ റീജിയനില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ സജീവമാക്കി പങ്കെടുപ്പിക്കുവാനും പ്രചോദനം നല്‍കുക എന്ന…
അമ്മയെവിടെ? (മദേഴ്സ് ഡേ കവിത): ജയൻ വർഗീസ്
“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ ‘മാന – ത്തമ്പിളി പാലട തേടി മറഞ്ഞുവോ ? അമ്മേ മടങ്ങി വരൂ, എന്റെ നെഞ്ചിലെ വഹ്നിയിൽ വീണ്ടും കുളിർ മഴയായ് വരൂ ! അമ്മപ്രപഞ്ചം ചുരത്തിയ സ്നേഹമാം ഉമ്മയാണെന്റെയീ ജീവൽത്തുടിപ്പുകൾ ! അമ്മയെവിടെ.…എൻ അമ്മയെവിടെ ? x. x. x. x.xxxxxx മണ്ണിലുറങ്ങുമീ വേദനകൾ കണ്ണിൽ കണ്ണ് നീരാവുന്ന യാതനകൾ. മാതാ പിതാക്കളെ, വാത്സല്യ സാഗര മാതാ മഹികളേ, സ്നേഹക്കുടങ്ങളെ, ഒപ്പം നടന്നു വഴി പിരിഞ്ഞക്കരെ യെത്തിയ സ്വ സഹ ജീവഭാഗങ്ങളെ, സത്യ സതീർത്യരെ, മിത്രങ്ങളെ, ഗുരു സത്തമന്മാരെ വിളക്ക് മരങ്ങളെ, നിങ്ങളെ നെഞ്ചിൽ വഹിച്ചു കൊണ്ടാണെന്റെ മംഗള യാത്രയീ കാല വഴികളിൽ ! ഒന്നൊരിക്കൽക്കൂടി വന്നീടുമോ എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു നിന്നീടുമോ?…
റഷ്യയും ഉക്രെയ്നും മൂന്ന് ദിവസത്തെ വെടിനിർത്തലിന് ധാരണയായി; 1,000 തടവുകാരെ കൈമാറും
റഷ്യയും ഉക്രെയ്നും മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും വലിയ തോതിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി പങ്കുവെച്ചു. വാഷിംഗ്ടൺ: റഷ്യയും ഉക്രെയ്നും തമ്മിലുള്ള നീണ്ടതും രക്തരൂക്ഷിതവുമായ യുദ്ധത്തിന് താത്ക്കാലിക വിരാമം. ഇന്ന് (മെയ് 9) മുതൽ മെയ് 11 വരെ പ്രാബല്യത്തിൽ വരുന്ന മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വിവരങ്ങൾ പങ്കിട്ടു. ശത്രുത അവസാനിപ്പിക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റവും നടക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മെയ് 9 ശനിയാഴ്ച മുതൽ മെയ് 11 തിങ്കളാഴ്ച വരെ ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഇരു രാജ്യങ്ങളും ഒരു സൈനിക…
