ഹാൻ്റാവൈറസ് ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജൻസി; മുൻകരുതൽ ശക്തം

ന്യൂയോർക് : കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് സി.ഡി.സി ആക്ടിങ് ഡയറക്ടർ ജയ് ഭട്ടാചാര്യ അറിയിച്ചു. സി.എൻ.എൻ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കോവിഡ് പോലെ ഭയപ്പെടേണ്ട സാഹചര്യമല്ലെന്നും പഴയ പ്രോട്ടോക്കോളുകൾ വഴി വൈറസിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കപ്പലിലുണ്ടായിരുന്ന 17 അമേരിക്കൻ യാത്രക്കാരെ നെബ്രാസ്കയിലെ ക്വാറൻ്റൈൻ യൂണിറ്റിലേക്ക് മാറ്റും. എന്നാൽ ഇവരെ നിർബന്ധിതമായി തടഞ്ഞുവെക്കില്ലെന്നും ആരോഗ്യപരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുമായും (WHO) സ്പെയിനിലെ ആരോഗ്യ ഏജൻസികളുമായും ചേർന്ന് യുഎസ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ വൈറസ് ബാധയിൽ മൂന്ന് പേർ മരിച്ചിരുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്രക്കാർ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്.

ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ മെയ് 10 ഞായറാഴ്ച  വൈകീട്ട്  റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി. ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ പത്രപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യു.ഡി.എഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ്സ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകളും പങ്കുവെച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു…

മീന സത്യൻ (75) ഡാളസിൽ അന്തരിച്ചു

ഡാളസ്: മെസ്ക്വിറ്റില്‍ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയുടെ പത്നിയാണ് പരേതയായ മീന. നീണ്ട കാലമായി ഡാളസിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷൻ്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്. മീന സത്യൻ്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡണ്ട് എബ്രഹാമിന്റെ അനുശോചന കുറിപ്പിൽ പറയുന്നു സംസ്കാര ശുശ്രൂഷകൾ: 2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണി സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182. വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു. കൂടുതൽ വിവരങ്ങൾക്ക്…

റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവ് സുവി. വർഗ്ഗീസ് ജോർജ് (രാജു ഉപദേശി) നിര്യാതനായി

ഡിട്രോയിറ്റ്: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ ഇടവക വികാരി റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവും മാർത്തോമ സഭയിലെ സുവിശേഷകനും ആയിരുന്ന വർഗീസ് ജോർജ് (69) വെല്ലൂർ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. തെള്ളിയൂർ ശാലേം മാർത്തോമ ഇടവകാംഗമാണ്. കാരമല എബനേസർ ഇടവകയുടെ സുവിശേഷകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ സുവിശേഷ സംഘം മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മുൻ ഓർഗനൈസർ, സന്നദ്ധ സുവിശേഷ സംഘം മുൻ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ സഭയുടെ അഭയം പദ്ധതി വിജയകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് തെള്ളിയൂർ മാർത്തോമ പള്ളിയിൽ വച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 586-366-1731

കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മാത്യദിനാഘോഷം ഭക്തിപൂര്‍വ്വം നടത്തി

ഡാളസ്: മെയ് 10ാം തീയതി ഞായറാഴ്ച കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്കാ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വവും സന്തോഷപൂര്‍വ്വവുമായി മാത്യദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് എല്ലാ അമ്മമാര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും, കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും വളര്‍ച്ചയില്‍ അമ്മമാര്‍ വഹിക്കുന്ന നിര്‍ണായകമായ പങ്ക് ഈ അവസരത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. മാത്യത്വം വലിയൊരു ദാനവും അനുഗ്രഹവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതൊടൊപ്പം നമ്മില്‍ നിന്നു വേര്‍പ്പെട്ടു പോയ അമ്മമാരെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ അമ്മമാര്‍ക്കും റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു. വിമന്‍സ് ഫോറത്തിലെ എല്ലാ വനിതകളും തുടര്‍ന്ന് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒന്നിച്ചു കൂടി ഫോട്ടോകള്‍ എടുക്കുകയും സൗഹ്യദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത് ഈവര്‍ഷത്തെ മാത്യദിനാഘോഷം കൂടുതല്‍ ആനന്ദപ്രദമാക്കി. ദേവാലയ ട്രസ്റ്റിമാരുടെ സംയുക്ത നേത്യത്വത്തില്‍ മാത്യദിനാഘോഷം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു.

ന്യൂജേഴ്സിയിൽ ചരിത്രം കുറിച്ച് സീറോ മലബാർ സഭ: ഒരേ ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക്

പാറ്റേഴ്‌സൺ (ന്യൂജേഴ്‌സി): പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്സിയിലെ പാറ്റേഴ്സൺ സെന്റ് ജോർജ് ദേവാലയത്തിൽ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേസമയം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നു എന്ന അപൂർവ്വ നേട്ടത്തിനാണ് വിശ്വാസിസമൂഹം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഡീക്കൻ സാം കുട്ടപ്പശ്ശേരിയും ഡീക്കൻ മൈക്കിൾ ജെയിംസുമാണ് വിശുദ്ധ പൗരോഹിത്യം സ്വീകരിക്കുന്നത്. പാറ്റേഴ്‌സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോർജ് ദേവാലയത്തിൽ ശനിയാഴ്ച രാവിലെ പത്തിനാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ പത്തു വർഷത്തോളം സേവനം ചെയ്ത മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് മക്കളെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള…

മെഡികെയർ തട്ടിപ്പ്: മുൻ എൻ എഫ് എൽ താരം ജോയൽ റൂഫസ് ഫ്രെഞ്ചിനു 16 വര്‍ഷം ജയില്‍ ശിക്ഷ

മിസിസിപ്പി: ഏകദേശം 200 ദശലക്ഷം ഡോളറിന്റെ മെഡികെയർ തട്ടിപ്പ് കേസിൽ മുൻ എൻ എഫ് എൽ താരം ജോയൽ റൂഫസ് ഫ്രഞ്ചിനെ (Joel Rufus French) യുഎസ് കോടതി 16 വർഷത്തിലധികം (196 മാസം) തടവിന് ശിക്ഷിച്ചു. മിസിസിപ്പിയിൽ നിന്നുള്ള 48-കാരനായ ഇദ്ദേഹം, 1999-2002 കാലഘട്ടത്തിൽ സിയാറ്റിൽ സീഹോക്സ്, ഗ്രീൻ ബേ പാക്കേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇദ്ദേഹം എട്ട് ഡ്യൂറബിൾ മെഡിക്കൽ എക്യുപ്‌മെന്റ് (DME) കമ്പനികൾ സ്വന്തമാക്കുകയും, ടെലിമെഡിസിൻ കമ്പനികളുമായി ചേർന്ന് വ്യാജ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഓർത്തോട്ടിക് ബ്രേസുകൾ (Orthotic Braces) ആവശ്യമില്ലാത്ത രോഗികൾക്ക് നൽകിയതായി കാണിച്ച് മെഡികെയർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സ് (VA) എന്നിവയിൽ നിന്ന് പണം തട്ടിയെടുത്തതായാണ് കേസ്. രോഗികളോ വെറ്ററൻസോ ആവശ്യപ്പെടാത്ത ഉപകരണങ്ങൾക്കായി തുക ഈടാക്കി, പലരും അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗികളായിരുന്നു. 16 വർഷത്തിലധികം തടവിന് പുറമെ,…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 6.5 മില്ല്യൺ ഡോളർ ദുരുപയോഗം ചെയ്തു; വി പുഷ് ഫോര്‍ പീസ് സന്നദ്ധ സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസ്

മിനസോട്ട: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച തുകയിൽ നിന്ന് ഏകദേശം 6.5 മില്ല്യൺ ഡോളർ തട്ടിയെടുത്ത സന്നദ്ധ സംഘടനയുടെ ഭാരവാഹികൾക്കെതിരെ നിയമനടപടി. അമേരിക്കയിലെ മിനസോട്ടയിലാണ് സംഭവം. ‘വി പുഷ് ഫോർ പീസ്’ എന്ന എൻജിഒയുടെ ഡയറക്ടർമാരായ ട്രഹേൺ പൊള്ളാർഡ്, ജാക്ലിൻ മക്ഗുയിഗൻ എന്നിവർക്കെതിരെയാണ് മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ സിവിൽ കേസ് ഫയൽ ചെയ്തത്. കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്, അക്രമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സർക്കാർ നൽകിയ കരാറുകളിലൂടെ ലഭിച്ച വൻതുകയാണ് ഇവർ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ലാസ് വെഗാസിലേക്ക് വിനോദയാത്രകൾ നടത്തുകയും, ആഡംബര കാറുകൾ വാങ്ങുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ട്രഹേൺ പൊള്ളാർഡ് തന്റെ കാർ ഡീലർഷിപ്പിലേക്കും മദ്യശാലയിലേക്കും ചാരിറ്റി ഫണ്ട് വകമാറ്റി. കൂടാതെ തന്റെ ടാക്സ് കുടിശ്ശിക തീർക്കാനും ചൈൽഡ് സപ്പോർട്ട് നൽകാനും ഈ തുക ഉപയോഗിച്ചു. സംഘടനയുടെ…

സ്നേഹത്തിന്റെ തണൽമരം!; പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിക്ക് ഈ ദിനം സമർപ്പിക്കാം

എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ… ഭൂമിയിലെ ഏറ്റവും പവിത്രമായ പദമാണ് ‘അമ്മ’. സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുണയുടെയും പര്യായമായിട്ടാണ് ലോകം അമ്മയെ കാണുന്നത്. ദൈവത്തിന് എല്ലായിടത്തും നേരിട്ടെത്താൻ കഴിയാത്തതുകൊണ്ടാണ് അമ്മയെ സൃഷ്ടിച്ചതെന്ന ചൊല്ല് അമ്മയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്ക് കാട്ടിത്തരുന്നു. ഒരു കുഞ്ഞിന്റെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും അമ്മ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. മാതൃത്വം എന്നത് കേവലം ഒരു ജൈവിക പ്രക്രിയയല്ല; അതൊരു വലിയ അർപ്പണമാണ്. ഒൻപത് മാസം സ്വന്തം ജീവന്റെ അംശമായി കുഞ്ഞിനെ ഉദരത്തിൽ ചുമക്കുമ്പോൾ മുതൽ ഒരു സ്ത്രീ അമ്മയായി മാറുന്നു. സ്വന്തം സുഖസൗകര്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് മക്കളുടെ സന്തോഷത്തിനായി ജീവിക്കുന്ന അമ്മ, ത്യാഗത്തിന്റെ മകുടോദാഹരണമാണ്. ലോകത്തിലെ മറ്റേത് സ്നേഹത്തിനും പകരമായി വെക്കാൻ അമ്മയുടെ വാത്സല്യത്തിന് കഴിയില്ല. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ ഗുരു അമ്മയാണ്. ലോകത്തെ പരിചയപ്പെടുത്തുന്നതും നല്ല ശീലങ്ങൾ പകർന്നുനൽകുന്നതും അമ്മയാണ്. പ്രതിസന്ധികളിൽ തളരാതെ…

അമ്മയെന്ന ദൈവം (മോൻസി കൊടുമൺ)

അമ്മയെന്ന രണ്ടക്ഷരം മനസ്സിൽ നിറയുമ്പോ- ളോർക്കുന്നു ഞാനിന്നെൻ ബാല്യകാലം താരാട്ടു പാട്ടിൻ ഈണമിപ്പോഴും നെഞ്ചിൽ തുടിക്കുന്നു സ്നേഹമായി ഗദ്ഗദം തുളുമ്പു മെൻ പിഞ്ചിളം ചുണ്ടിൽ അന്നു മുത്തം തന്നു ചിരിപ്പിച്ചു നീയെന്നെ – മാറോട് ചേർത്തു പുൽകികിടത്തി താരാട്ടു പാടി യുറക്കിയില്ലേ ആശാനാം കുഞ്ചൻ്റെ ഓലയിലന്നു ഞാൻ ആദ്യാമാ മക്ഷരം കുറിച്ചനേരം നിന്നധരത്തിൽ തുളുമ്പിയ പ്രാർത്ഥനാഗീത മെപ്പോഴു മോർക്കുന്നു ഞാനനു ദിനവും ഇന്നു നീ യെന്നരികി ലില്ലെങ്കിലും ആത്മാവിൽ നിറയുന്നു സ്നേഹമായി ചാരത്തണയുന്നീശ്വരൻപോൽ ഒരോ ആപത്തിലും കാത്തിടുന്നു