ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ ഈസ്റ്റർ എഗ് ഹണ്ട് വന്‍ വിജയമായി

ഹ്യൂസ്റ്റൺ: തിരക്കേറിയ കഷ്ടാനുഭവ ആഴ്ച ആയിരുന്നിട്ടും ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മുട്ട വേട്ട വൻ വിജയമായി. എല്ലാവർക്കും നല്ല സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു എന്നും ഈ പരിപാടി സാധ്യമാക്കിയ സന്തോഷിനും റോജ അടുക്കുഴിയിലും നന്ദി അർപ്പിക്കുന്നതായും ഷീലാ ചേറു പ്രസ്‌താവിച്ചു. ജനപങ്കാളിത്തം വളരെ മികച്ചതായിരുന്നു. ലഘു ഭക്ഷണത്തോടൊപ്പം കളിയും സമ്മാനങ്ങളും ആവേശം കൂട്ടി. റയാൻ സന്തോഷിന്റെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ജോയിൻ്റ് സെക്രട്ടറി റോജ സന്തോഷ് എല്ലാവരേയും സ്വാഗതം ചെയ്തു, ഗെയിം നിയമങ്ങൾ ഞങ്ങളുടെ ഷീല ചെറു പ്രസിഡൻ്റ് എമിരിറ്റസ് വിശദീകരിച്ചു. ജഡ്ജി ജൂലി മാത്യു കളി ഉദ്ഘാടനം ചെയ്തു. മുട്ട വേട്ടയിലെ മികച്ച പ്രകടനത്തിന് സമ്മാനാർഹരായ റയാൻ സന്തോഷ്, മിയ ജേക്കബ്, സിഡ്‌നി ജേർണി, ഇവാൻ മാത്യു എന്നിവർക്ക് സംഘാടക സമിതി അഭിനന്ദനങ്ങൾ അറിയിച്ചു. പങ്കെടുത്ത സിയ ജേക്കബ്, ഇവാൻ മാത്യു, സോഫിയ മാത്യു, മിയ…

മത സൗഹാർദ്ദത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ

ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി (എം.എം.എൻ.ജെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള 700 ൽ പരം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇഷാ സാജിദിന്റെ ഖുർആൻ അവതരത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രോഗ്രാം കമ്മറ്റി ചെയർമാനും എംഎംഎൻജെ സഹ സ്ഥാപകനുമായ അബ്ദുസ്സമദ് പോന്നേരി സ്വാഗതം പറഞ്ഞു. കേരളത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തെക്കുറിച്ചു ഓർമിപ്പിച്ച് അത് ഉയർത്തിപ്പിടിക്കാൻ നമ്മൾ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂജേഴ്സി വുഡ്ബ്രിഡ്ജ് മേയർ ജോൺ ഇ. മെക്കോമാക്ക് മുഖ്യാതിഥിയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ സേവന സന്നദ്ധത വൂഡ്ബ്രിഡ്ജ് കമ്മ്യൂണിറ്റിയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. എംഎംഎൻജെ പ്രസിഡന്റ് ഫിറോസ് കോട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്റർഫെയ്‌ത് ഇഫ്താറിന്റെ പ്രാധ്യാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.…

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക അഞ്ചാമത് കണ്‍വന്‍ഷന്‍ ജൂലൈ 11 മുതല്‍

2014 മുതൽ ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ, ന്യൂയോർക്ക്, വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീനാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് ജൂലൈ 11-14 തിയ്യതികളിൽ കണക്റ്റിക്കട്ടിലെ ഹില്‍ട്ടണ്‍ സ്റ്റാം‌ഫോര്‍ഡ് ഹോട്ടലില്‍ വേദിയൊരുങ്ങുകയാണ്. സന്യാസ ശ്രേഷ്ഠന്മാരും, ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും, വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. Brahmasree Sachidhananda Swamikal – President-Sivagiri Dharma Sangham , Swami Mukthananda Yati – Discipline of Nitya Chaithanya Yati , Director – School of Vedanda, Sree Shaukath Sahajotsu – Discipline of Nitya Chaithanya Yati, Writer & Orator) തുടങ്ങിയവർ പങ്കെടുക്കുന്നു. ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന ഗുരു കൃതികളുടെ നൃത്താവിഷ്കാരം, സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദും , യുവ ഗായിക അപർണ ഷിബുവും…

ഡാലസ് വെടിവെപ്പിൽ 18 വയസ്സുള്ള രണ്ട് പേർ കൊല്ലപ്പെട്ടു

ഡാളസ്: സൗത്ത് ഡാളസിലെ പാർക്കിംഗ് ലോട്ടിൽ വാഹനത്തിനുള്ളിൽ  18 വയസ്സുള്ള രണ്ട്  കൗമാരക്കാർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഡാലസ് പോലീസ് അന്വേഷണം ആരംഭിച്ചു. ഡിക്സൺ അവന്യൂവിലെ 3800 ബ്ലോക്കിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ വെള്ളിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ, ഒരു വാഹനത്തിന് പുറത്ത് നിലത്ത് കാംറൻ സ്റ്റേസിയെയും ഡ്രൈവർ സീറ്റിൽ കമാരി സ്മിത്ത്-ക്യാപ്‌സിനെയും കണ്ടെത്തി. വെടിയേറ്റ ഇരുവർക്കും വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പാർക്കിംഗ് സ്ഥലത്ത് വാഹനത്തിനുള്ളിൽ വെച്ചാണ് വെടിയേറ്റതെന്നും വെടിവെപ്പിനെ തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ Det-നെ വിളിക്കാൻ അഭ്യർത്ഥിക്കുന്നു. ജേക്കബ് വൈറ്റ് 214-671-3690 എന്ന നമ്പറിൽ അല്ലെങ്കിൽ jacob.white@dallaspolice.gov എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.

സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിലെ സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈ വര്‍ഷം വലിയ ആഴ്ച ഏറ്റവും സമുചിതമായി ആചരിക്കുന്നു. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ 24 ന് ഞായര്‍ 12 മണിക്ക് സെന്റ് ജോസഫ് വര്‍ക്കര്‍ ചര്‍ച്ച് ബേണ്‍ സൈഡില്‍. ഒലിവിന്‍ ചില്ലകള്‍ ഏന്തി ഹോസാന പാടി ഈശോയെ എതിരേറ്റ ഓര്‍മ്മകള്‍, ഈശോയുടെ ജറുസലേം രാജകീയ പ്രവേശനം എന്നിവ പ്രത്യേകമായി ഓര്‍മ്മിക്കപ്പെടുന്നു. 28 ന് വ്യാഴാഴ്ച പെസഹാ തിരുനാള്‍ വൈകുന്നേരം 7.30 ന് ഫസ്റ്റ് മെമ്മോറിയല്‍ ചാപ്പലില്‍ വച്ച്. കാല്‍ കഴുകള്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. ദു:ഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9ന് സെന്റ് ജോസഫ് വര്‍ക്കര്‍ പള്ളിയില്‍ നടത്തപ്പെടുന്നു. ദു:ഖശനി കര്‍മ്മങ്ങള്‍ രാവിലെ 10 മണിക്കും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ രാത്രി 10:30 നും സെന്റ് ജോസഫ് പള്ളിയില്‍. എല്ലാ വിശ്വാസികളെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ പുണ്യദിനങ്ങളിലെ…

ചിക്കാഗോയിൽ അഞ്ചാംപനി സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി

ചിക്കാഗോ – ചിക്കാഗോയിൽ സ്ഥിരീകരിച്ച രണ്ട് അഞ്ചാംപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ 2024-ലെ മൊത്തം എണ്ണം 17 ആയി ഉയർന്നു.അധിക്രതർ നഗരത്തിൽ വ്യാപനം തടയാനുള്ള ശ്രമങ്ങൾ തുടരുന്നു. മാർച്ച് 19 ചൊവ്വാഴ്ച മുതൽ അഞ്ചാംപനി സ്ഥിരീകരിച്ച രണ്ട് കേസുകൾ കൂടി കണ്ടെത്തിയതായി ചിക്കാഗോ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് ഹെൽത്ത് (സിഡിപിഎച്ച്) വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഈ ആഴ്ച പുതുതായി സ്ഥിരീകരിച്ച രണ്ട് കേസുകളും നാല് വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സിഡിപിഎച്ച് വെള്ളിയാഴ്ച ഒരു അപ്‌ഡേറ്റിൽ, വർഷാരംഭം മുതൽ സ്ഥിരീകരിച്ച 17 കേസുകളിൽ 11 എണ്ണവും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണെന്ന് നഗര ഉദ്യോഗസ്ഥർ പറഞ്ഞു.സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും പിൽസൻ ന്യൂ അറൈവൽ ഷെൽട്ടറിലാണ് കണ്ടെത്തിയതെന്നു സിഡിപിഎച്ച് പറഞ്ഞു. “2019 മുതൽ നഗരത്തിലെ ആദ്യത്തെ അഞ്ചാംപനി കേസുകളോട് പ്രതികരിക്കുന്നതിന് സിഡിപിഎച്ച് അതിൻ്റെ നിരവധി കമ്മ്യൂണിറ്റി,…

വടകരയിലെ വടംവലി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ലോക്‌സഭ തെരഞ്ഞെടുപ്പു ചൂട് മൂർദ്ധന്യാവസ്ഥയിലേക്ക് അടുക്കുമ്പോൾ കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിൽ ഏറ്റവും വലിയ രാഷ്രീയ പോരാട്ടം നടക്കുന്നത് കടത്തനാടൻ മണ്ണായ വടകരയിൽ ആണ്. . എൽ ഡി ഫ് ന്റെയും യൂ ഡി ഫ് ന്റെയും സ്‌ഥാനാർഥികൾ അവരവരുടെ പാർട്ടിയിലെ രാഷ്ട്രീയ വടംവലിക്കു വിധേയമായി സ്‌ഥാനാർഥിത്വം വരിക്കേണ്ടി വന്നവരാണ്. . ഇടതു മുന്നണിക്കായി പോരിനിറങ്ങുന്നത് ഇന്ന് കേരളത്തിലെ സി പി എം ലെ ഏറ്റവും പ്രതിഛായ ഉള്ള നേതാവും മുൻ മന്ത്രിയുമായ കെ കെ ഷൈലജ ടീച്ചർ ആണ്. . കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി ടീച്ചർ പല തവണ നിയമസഭയിൽ എത്തിയെങ്കിലും ഏറ്റവും ശ്രദ്ധേയ ആകുന്നത് 2016 ലെ ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രി ആയിരിക്കുമ്പോഴാണ്. . ഒരു സമയത്തു കേരളത്തിന്‌ വളരെ ഭീഷണി ആയിരുന്ന നിപ്പ വൈറസിനെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിൽ…

കലയില്‍ കറുപ്പും വെളുപ്പും കാണുന്നവർ (ലേഖനം): ബ്ലസന്‍ ഹ്യൂസ്റ്റന്‍

കലാകാരന്മാര്‍ക്ക് വർണ്ണ വർഗ്ഗ വ്യത്യാസമുണ്ടോ. കറുത്ത നിറമുള്ളവർ മോഹിനിയാട്ടം പോലെയുള്ള കലാരൂപം കളിച്ചാൽ അഭംഗിയാകുമോ. കലാഭവൻ മണിയുടെ അനുജനെതിരെ കലാമണ്ഡലം സത്യാഭാമ നടത്തിയ പരാമർശമാണ് ഇങ്ങനെ ഒരു ചോദ്യം മനസ്സിൽ തോന്നാൻ കാരണം. മോഹിനിയാട്ടം പോലെയുള്ള കലാരൂപത്തിന് വെളുത്ത നിറവും കാണാൻ ഭംഗിയുമുള്ള യോജിച്ചവർ എന്നാണ് അവരുടെ പരാമർശം. കലാഭവൻ മണിയുടെ അനുജനും മോഹിനിയാട്ടം കലാകാരനും നൃത്ത അദ്ധ്യാപകനുമായ ആർ എൽ വി രാമകൃഷ്ണനെതിരെയാണ് അവർ പേരെടുത്ത് പറയായതെ ഇങ്ങനെ പരാമർശം നടത്തിയത്. ഇത്തരമൊരു പരാമർശം ഈ കാലഘട്ടത്തിൽ യോജിച്ചതെ അല്ലയെന്നതിനെ രണ്ട് അഭിപ്രായമില്ല. ദീർഘകാലം കലാമണ്ഡലത്തിൽ പഠിപ്പിക്കുകയും അതിന്റെ ബോർഡിൽ പതിനാറു വർഷത്തോളം ഇരിക്കുകയും ചെയ്ത വ്യക്തിയാണ് കലാമണ്ഡലം സത്യാഭാമ. അവരിൽ നിന്ന് ഇത്തരമൊരു പരാമർശം വന്നെങ്കിൽ അത് ഒരു രീതിയിലും ന്യായികരിക്കാൻ കഴിയാത്തതാണ്. അവർ ഇരുന്ന സ്ഥാനങ്ങളൊക്കെ ജാതി മത വർണ്ണ വ്യത്യാസമില്ലാതെ പ്രവർത്തിക്കേണ്ടവയാണ്.…

“ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു

ദാമ്പത്യബന്ധം ഊഷ്മളവും ദൃഢവും സന്തോഷപ്രദവുമാക്കുന്നതിനു പിന്തുണയും ശക്തിയും നല്കുന്നതിന് വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപിച്ച “ബോണ്ടിംഗ് ഫാമിലിസ്“ എന്ന മിനിസ്ട്രിയുടെ ഉൽഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവ്വഹിച്ചു. വികാരി ജനറാൾമാരായ മോൺ. തോമസ് മുളവനാൽ, മോൺ. പത്രോസ് ചമ്പക്കര എന്നിവരുടെ നേതൃത്വത്തിലുള്ള നോർത്ത് അമേരിക്കയിലെ വൈദികരുടെയും ഇടവകകളിലെ മെൻ-വിമൻ മിനിസ്ട്രികളുടെയും ഭാഗഭാഗിത്വത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. വിവാഹാനന്തര പരിശീലനവും ദാമ്പത്യപ്രശ്നങ്ങളിൽ അജപാലന പിന്തുണയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാസത്തിലൊരു പ്രോഗ്രാം വീതം ഇടവക-റീജിയൺ തലങ്ങളിൽ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ബോധവല്ക്കരണ സെമിനാറുകൾ, ദാമ്പത്യബന്ധം സുദൃഢമാക്കുന്ന പരിപാടികൾ, കൌൺസിലിംഗ് സൌകര്യം, പ്രതിമാസ പ്രസിദ്ധീകരണം, വെബ്സൈറ്റ് എന്നിവവഴി ദാമ്പത്യ-കുടുംബ ബന്ധങ്ങൾക്കുപകരിക്കുന്ന പ്രോഗ്രാമുകൾ വിഭാവന ചെയ്യുന്നു. ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോസഫ് തച്ചാറ, ഗ്രേസി വാച്ചാച്ചിറ, ഡോ. ദിവ്യാ വള്ളിപ്പടവിൽ, ഡോ. അജിമോൾ പുത്തൻപുരയിൽ, ബിജോ…

കലയിലെ സവര്‍ണ്ണ അവര്‍ണ്ണ ചിന്തകള്‍ (ലേഖനം): കാരൂര്‍ സോമന്‍, ചാരുംമൂട്

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതുപോലെ കലാമണ്ഡലത്തിലെ നര്‍ത്തകിയും അദ്ധ്യാപികയുമായ സത്യഭാമ നിഷേധാത്മക സമീപനമാണ് കുട്ടികളുടെ കാര്യത്തില്‍ സ്വീകരിച്ചത്. “കറുത്ത നിറമുള്ള കുട്ടികളെ മത്സരത്തിനയക്കില്ല”. ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അന്നത്തെ സവര്‍ണ്ണ കവികളെ മാത്രം ഉള്‍പ്പെടുത്തി ‘കവി ഭാരതം’ എന്ന കൃതി പുറത്തിറക്കി. ആ സാംസ്കാരിക ജീര്‍ണ്ണതയ്ക്കെതിരെ സവര്‍ണ്ണ കവികള്‍ക്കും അവര്‍ണ്ണ കവികള്‍ക്കും തുല്യത നല്‍കി സരസ കവി മൂലൂര്‍ ڇകവി രാമായണംڈ രചിച്ചു. മനുഷ്യരെല്ലാം സമډാരെന്ന് വിശ്വസിക്കുന്ന കലാസാഹിത്യ രംഗങ്ങളില്‍ ഇന്നും ജാതിമത വര്‍ണ്ണ ജീര്‍ണ്ണതകള്‍ നിലനില്‍ക്കുന്നത് ഭയാനകമാണ്. കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ ഈ അധ്യാപിക ജാതിവെറി നടത്തിയതായും പരാതിയുയര്‍ന്നു. ഇത് സാംസ്കാരിക കേരളത്തിന് അപമാനമല്ലേ? ബുദ്ധന്‍ ഒരിക്കല്‍ പറഞ്ഞു ‘ഒരുവന്‍ അന്യരെപ്പറ്റി പറയുന്ന അഭിപ്രായങ്ങളില്‍ നിന്ന് അവനെപ്പറ്റിയുള്ള അഭിപ്രായമുണ്ടാകുന്നു.’ ബുദ്ധന്‍ പറഞ്ഞതുപോലെ…