ന്യൂയോർക് :റിപ്പബ്ലിക്കൻ ഐക്യത്തിനുള്ള സമയമാണ്“നോമിനേറ്റിംഗ് കൺവെൻഷൻ. ജോ ബൈഡൻ രണ്ടാം തവണയും അധികാരത്തിലേറാൻ യോഗ്യനല്ല, കമലാ ഹാരിസ് അമേരിക്കയ്ക്ക് ഒരു ദുരന്തമായിരിക്കും, ”ഹേലി പ്രസ്താവനയിൽ പറഞ്ഞു. “നമ്മുടെ ശത്രുക്കളെ കണക്കിലെടുത്ത് നമ്മുടെ അതിർത്തി സുരക്ഷിതമാക്കുകയും കടം വെട്ടിക്കുറയ്ക്കുകയും സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുകയും ചെയ്യുന്ന ഒരു പ്രസിഡൻ്റിനെ ഞങ്ങൾക്ക് ആവശ്യമാണ്. അടുത്ത ആഴ്ച മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിലേക്ക് തൻ്റെ പ്രതിനിധികളെ പങ്കെടുപ്പി കുകയും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നതായി മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലി ചൊവ്വാഴ്ച പറഞ്ഞു. ഡെലിഗേറ്റ് എസ്റ്റിമേറ്റ് പ്രകാരം, റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഹാലി 95 പ്രതിനിധികളെ നേടിയിട്ടുണ്ട് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി സമയത്ത് ഉയർന്നുവന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും താൻ ട്രംപിന് വോട്ടുചെയ്യുമെന്ന് മെയ് പ്രസംഗത്തിൽ ഹേലി വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊളിറ്റിക്കോ ആദ്യം റിപ്പോർട്ട് ചെയ്തത്.
Category: AMERICA
ബെറിൽ ചുഴലിക്കാറ്റ്: ഇതുവരെ 18 പേരുടെ ജിവന്‍ അപഹരിച്ചു; 2.3 ദശലക്ഷം പേര്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു
ടെക്സസ്: തെക്കേ അമേരിക്കയിൽ വൻ നാശം വിതച്ച ബെറിൽ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റിനെ ചൊവ്വാഴ്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു. ഇതുവരെ 18 പേരുടെ ജീവനാണ് ഈ കൊടുങ്കാറ്റ് അപഹരിച്ചത്. ചൊവ്വാഴ്ചയും എട്ട് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. ഈ കൊടുങ്കാറ്റിനെ തുടർന്ന് ഏകദേശം 2.3 ദശലക്ഷം ആളുകളുടെ വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച കരീബിയൻ കടലിൽ ബെറിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ ഈ ചുഴലിക്കാറ്റ് തുടക്കത്തില്‍ കാറ്റഗറി 5 ആയിരുന്നു. തിങ്കളാഴ്ചയാണ് ഇത് കാറ്റഗറി 1 കൊടുങ്കാറ്റായി ടെക്‌സസിൽ പ്രവേശിച്ചത്. ഇത് 7 പേരുടെ ജീവൻ അപഹരിച്ചപ്പോൾ, അയൽ സംസ്ഥാനമായ ലൂസിയാനയിൽ ഒരാൾ കൂടി മരിച്ചു. മരങ്ങൾ കടപുഴകി വീണും വെള്ളപ്പൊക്കത്തിലും എട്ട് പേർ മരിച്ചു. തുടര്‍ന്ന് ഇതിനെ പോസ്റ്റ് ട്രോപ്പിക്കൽ സൈക്ലോൺ എന്ന് നാമകരണം ചെയ്തു. കൊടുങ്കാറ്റിനെ തുടർന്ന് പവർ ഗ്രിഡുകൾ…
ഡാളസ് മാർത്തോമ്മാ ചർച്ച്,വാർഷിക കൺവെൻഷൻ ജൂലൈ 12 മുതൽ; ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷകൻ
ഡാളസ്(കരോൾട്ടൺ):ഡാളസിലെ മാർത്തോമ്മാ ചർച്ച്, കരോൾട്ടൺ വാർഷിക കൺവെൻഷൻ ജൂലൈ 12 മുതൽ 14 വരെ പള്ളിയിൽ വെച്ച് നടക്കുന്നതാണ്. സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും. ജൂലൈ 12,13 14 തീയതികളിൽ വൈകീട്ട് 630 മുതൽ ഗാന ശുശ്രുഷയോടെ കൺവെൻഷൻ ആരംഭിക്കും ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3:00 നു ചേരുന്ന യുവജന സെഷനിൽ ബൈബിൾ ഭാഗം: 1 തിമൊഥെയൊസ് 6:12 വരെ യുള്ള വാഖ്യങ്ങളെ അടിസ്ഥാനമാക്കി “വിശ്വാസത്തിൻ്റെ നല്ല പോരാട്ടം”എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു കൂടുതൽ വിവരങ്ങൾ: ജോസ് വർഗീസ് @469-305-9259|ശ്രീമതി. ട്രീന എബ്രഹാം WWW.MTCD.ORG
റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷവും ഗ്ലോബൽ അലൂമ്നി മീറ്റും; ഒരുക്കങ്ങൾ പൂർത്തിയായതായി ജീമോൻ റാന്നി
ഹൂസ്റ്റൺ/ റാന്നി:ജൂലൈ 13ന് സംഘടിപ്പിക്കുന്ന റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെയും ഗ്ലോബൽ അലുമ്നി മീറ്റിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ സംഘാടകരിൽ ഒരാളും ഹൂസ്റ്റണിൽ നിന്നുള്ള പൂർവ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ തോമസ് മാത്യു(ജീമോൻ റാന്നി) അറിയിച്ചു. ജൂലൈ 13ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കോളേജിൽ വെച്ച് നടക്കുന്ന നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 2000ത്തോളം പ്രതിനിധികൾ പങ്കെടുക്കും. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ജോൺസൺ ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂബിലി പ്രോജക്ടുകളുടെ പ്രഖ്യാപനം പ്രിൻസിപ്പാൾ ഡോ. സ്നേഹ എൽസി ജേക്കബ് നിർവഹിക്കുകയും മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം വിവിധ ബാച്ചുകളിലുള്ള വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതുമായിരിക്കും. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മുൻ മാനേജർമാരെയും പൂർവ്വ അധ്യാപകരെയും…
ഇറാൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സൗകര്യങ്ങൾ വികസിപ്പിക്കുന്നു: അമേരിക്കന്‍ ഗവേഷകര്‍
വാഷിംഗ്ടണ്‍: ഇറാൻ ബാലിസ്റ്റിക് മിസൈൽ സൗകര്യങ്ങളും ഡ്രോണ്‍ സൗകര്യങ്ങളും വികസിപ്പിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നു എന്ന് അമേരിക്കൻ ഗവേഷകർ. മൊഡാറെസ് സൈനിക താവളത്തിലെ 30-ലധികം പുതിയ കെട്ടിടങ്ങളും ടെഹ്‌റാനടുത്തുള്ള ഖോജിർ മിസൈൽ നിർമ്മാണ സമുച്ചയവും ഉൾപ്പെടുന്ന സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ഈ കണ്ടെത്തല്‍. ഇത് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ചിത്രങ്ങളാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്ലാനറ്റ് ലാബിൽ നിന്നുള്ള ചിത്രങ്ങൾ വലിയ അഴുക്കുചാലുകളാൽ ചുറ്റപ്പെട്ട ഘടനകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഖോജിറിൽ നിർമ്മാണം ആരംഭിച്ചിരുന്നതായും, അതേസമയം മൊഡാറെസിൻ്റെ വികസനം ഒക്ടോബറിൽ ആരംഭിച്ചതായും മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിൽ നിന്നുള്ള ജെഫ്രി ലൂയിസ് അഭിപ്രായപ്പെട്ടു. ഈ വിപുലീകരണം 2022 ഒക്ടോബറിലെ കരാറിനെ തുടർന്നാണ്, ഉക്രെയ്നിനെതിരായ യുദ്ധത്തിനായി റഷ്യയ്ക്ക് മിസൈലുകൾ നൽകാൻ ഇറാൻ സമ്മതിച്ചത് അപ്പോഴാണ്. സോൾഫഗർ പോലുള്ള ഫത്തേ-110 കുടുംബത്തിൽ നിന്നുള്ളവ ഉൾപ്പെടെ 400 ഓളം ഉപരിതല-ഉപരിതല…
സംഘടനാ പിന്തുണയിൽ വിജയപ്രതീക്ഷയുമായി ഡോ. അജു ഉമ്മൻ ഫൊക്കാന അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി മത്സര രംഗത്ത്
ന്യൂയോർക്ക്: സംഘടനാ നേതൃ സ്ഥാനത്ത് ന്യൂയോർക്കിൽ തിളങ്ങി നിൽക്കുന്ന ഡോ. അജു ഉമ്മനെ ഫൊക്കാനയുടെ 2024-2026 വർഷത്തെ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസിയേഷൻ (ലിമ-LIMA) നാമനിർദ്ദേശം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ ബാലജനസഖ്യം കൊട്ടാരക്കര യൂണിറ്റ് പ്രസിഡൻറ് സ്ഥാനം സ്തുത്യർഹമായി നിർവഹിച്ച് നേതൃ പാടവവും സംഘടനാ പ്രഗൽഭ്യവും തെളിയിച്ചിട്ടുള്ള ഡോ. അജു ന്യൂയോർക്കിലും വർഷങ്ങളായി വിവിധ സംഘടനകളിലൂടെ നേതൃസ്ഥാനത്ത് തനതായ കഴിവ് തെളിയിച്ച് മുന്നേറുന്നു. നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മറ്റി അംഗമായുള്ള അജുവിൻറെ പ്രവർത്തന ശൈലി മനസ്സിലാക്കിയ ലിമ എക്സിക്യൂട്ടീവ് കമ്മറ്റി അദ്ദേഹത്തെ ഏകകൺഠമായാണ് അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാൻ നാമനിർദ്ദേശം ചെയ്തത്. ഈ മാസം 18 മുതൽ 21 വരെ വാഷിങ്ടൺ ഡി.സി-യിൽ അതിഗംഭീരമായി സംഘടിപ്പിക്കപ്പെടുന്ന ഫൊക്കാനാ ദ്വൈ വാർഷിക കോൺഫെറെൻസിൽ 19-ന് വെള്ളിയാഴ്ചയാണ് വിവിധ സ്ഥാനങ്ങളിലേക്കുള്ള…
ഫാമിലി കോൺഫറൻസ്: മാർ നിക്കോളോവോസിന്റെ ആശംസ
ലങ്കാസ്റ്റർ (പെൻസിൽവേനിയ) – വിൻധം റിസോർട്ട് : ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ വിൻധം റിസോർട്ടിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തികച്ചും അന്വർത്ഥമായതും കാലിക പ്രാധാന്യമുള്ളതുമായ കോൺഫറൻസ് തീം മുറുകെപിടിച്ചുകൊണ്ട് അതിനെ പ്രാവർത്തികമാക്കാൻ ഈ കോൺഫറൻസ് തുടക്കം കുറിക്കട്ടെ എന്ന് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു. ” സഭയുടെ തലയായ ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്ന” കൊലോസ്യ ലേഖനത്തിലെ 3-ാം അദ്ധ്യായത്തിലെ 2 -ാം വാക്യമാണ് ചിന്താവിഷയം. ക്രിസ്തുവിന് സകലവും കീഴടങ്ങുക എന്നതാണ് അഭികാമ്യം. അതിലെ മർമ വാക്യമാണ് ” ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ.” വിശ്വാസി ക്രിസ്തുവിനോട് കൂടെ ഉയിർത്തെഴുന്നേറ്റവൻ ആകയാൽ അവൻ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ ശേഷം പുതിയ മനുഷ്യനെ ധരിച്ചു കൊള്ളണം. എല്ലാ ജീവിത…
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന സംയുക്ത കൺവൻഷൻ ഓഗസ്റ്റ് 3, 4 തീയതികളിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂയോർക്ക്: ബ്രൂക്‌ലിൻ , ക്വീൻസ് , ലോംങ് ഐലണ്ട് ഏരിയയിലെ (കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ) പള്ളികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൗൺസിലിന്റെ 20-ാമത് കൺവൻഷൻ ആണിത്. ഓഗസ്റ്റ് 3, 4 തീയതികളിൽ ശനി, ഞായർ ഫ്ലോറൽ പാർക്കിലെ ‘ഔവർ ലേഡി ഓഫ് സ്നോസ്’ റോമൻ കാത്തലിക് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത് (258-15 80 th Ave , Floral- Park -NY -11004). പുതുപ്പള്ളി സെന്റ് ജോർജ് ഇടവക വികാരിയും സൺഡേ സ്കൂൾ ഡയറക്ടർ ജനറലുമായ റവ. ഡോ. വർഗീസ് വർഗീസ് (മീനടം) ആയിരിക്കും കൺവൻഷൻ പ്രാസംഗികൻ. കൗൺസിൽ ക്വയറിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: പ്രസിഡന്റ് – ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ -(516) 996-4887 സെക്രട്ടറി – ഫിലിപ്പോസ് സാമുവേൽ -(917) 312-2902 ട്രഷറാർ…
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ലേവ്: എക്സലന്‍സ് പുരസ്കാര ജൂറിയിൽ ടോമിൻ ജെ. തച്ചങ്കരി, പോൾ പാറപ്പള്ളിൽ, എ.എം. രാജൻ എന്നിവർ
ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ബിസിനസ് മേഖലയിലെ പ്രമുഖർക്ക് ബിസിനസ് എക്സലെൻസ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നു. ടോമിൻ ജെ. തച്ചങ്കരി, പോൾ പാറപ്പള്ളിൽ, എ.എം. രാജൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ, ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടയ്ക്കൽ എന്നിവർ അറിയിച്ചു. ബിസിനസിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക. വിവിധ പുരസ്കാരങ്ങൾ ഇവയാണ്: 1. മികച്ച എംഎസ്എംഇ 2. മികച്ച ലാർജ് സ്കെയിൽ ബിസിനസ് സംരംഭം 3. ട്രേഡിംഗ് സേവനത്തിലെ മികച്ച ബിസിനസ്സ് സംരംഭം 4.ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ് അവാർഡ് 5.. ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ് കമ്പനി 6. ഏറ്റവും നൂതനമായ കമ്പനിക്കുള്ള ക്വാളിറ്റി എക്സലൻസ് അവാർഡ് 7. മികച്ച വനിതാ സംരംഭക 9.…
ഫൊക്കാനയിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: ലീല മാരേട്ട്
ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അതിനോടുകൂടി 2024- 26 വര്‍ഷത്തെക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷനും നടക്കുന്നു. വാശിയേറിയ മത്സരത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. ഇലക്ഷന്‍ വളരെ സുതാര്യവും നിഷ്പക്ഷവുമായി നടത്തുവാന്‍ ഇലക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ഇലക്ഷന്‍ ഹാള്‍വേയില്‍ നടത്തിയതുപോലെ നടത്താതിരിക്കുക. 2018 -ല്‍ ഞാന്‍ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുമ്പോള്‍ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് പ്രസിഡന്റ് സ്ഥാനം രാജിവെയ്പിച്ചിട്ടാണ് പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിച്ചത്. ഇപ്രാവശ്യം വേറെ ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം സ്ഥാനം രാജിവയ്ക്കാതെ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു. അന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ഇന്നും ഇലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാണ്. ബോര്‍ഡ് ഓഫ് ട്രസ്റ്റിയാണ് ഇലക്ഷന്‍ നടത്തുന്നത്. conflict of interest ഇപ്പോള്‍ ബാധകമല്ലേ? എന്തുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയോട് ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടാത്തത്? എനിക്ക്…
