ഉത്തര കൊറിയ വെള്ളത്തിനടിയിൽ ആണവ ഡ്രോൺ പരീക്ഷണം നടത്തി

പ്യോങ്‌യാങ്: ഉത്തരകൊറിയ വീണ്ടും അണ്ടർവാട്ടർ ആണവ ഡ്രോൺ പരീക്ഷിച്ചതായി സർക്കാർ മാധ്യമമായ യാഷ്‌ട്ര റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയ തങ്ങളുടെ വെള്ളത്തിനടിയിലുള്ള ആണവ ഡ്രോണിന് ഹൈൽ-5-23 എന്നാണ് പേരിട്ടിരിക്കുന്നത്. ആലിപ്പഴം എന്നാൽ കൊറിയൻ ഭാഷയിൽ സുനാമി എന്നാണ് അർത്ഥം. കടലിൽ ശത്രുവിനെ നിശബ്ദമായി ആക്രമിക്കാൻ ഈ ഡ്രോണിന് കഴിവുണ്ട്. അടുത്തിടെ അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് ഈ പരീക്ഷണം നടത്തിയത്. ഈ അഭ്യാസത്തിലൂടെ അവർ നമ്മുടെ രാജ്യത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം അഭ്യാസങ്ങൾ എന്ന് ഉത്തര കൊറിയ  പറഞ്ഞു.

നിക്കി ഹേലിയുടെ ജനനവുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദത്തെ രാജാ കൃഷ്ണമൂർത്തി അപലപിച്ചു

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ എതിരാളിയായ നിക്കി ഹേലിയുടെ “ജന്മ” അവകാശവാദത്തിനെതിരെ ട്രം‌പ് നടത്തിയ പ്രസ്താവനക്കെതിരെ ഇന്ത്യൻ-അമേരിക്കൻ നിയമ നിര്‍മ്മാതാവ് രാജാ കൃഷ്ണമൂർത്തി ആഞ്ഞടിച്ചു. 1972ൽ ജനിച്ച സമയത്ത് അവരുടെ മാതാപിതാക്കൾ യുഎസ് പൗരന്മാരല്ലാതിരുന്നതിനാല്‍ യുഎസ് പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഹേലി യോഗ്യയല്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇന്ത്യൻ-അമേരിക്കൻ വംശജയായ ഹേലി ഈ രാജ്യത്ത് ജനിച്ചതുകൊണ്ടാണ് ഒരു അമേരിക്കൻ പൗരയായതെന്ന് ഡെമോക്രാറ്റിക് പാർട്ടി കോണ്‍ഗ്രസ്മാന്‍ കൃഷ്ണമൂർത്തി പറഞ്ഞു. വ്യാജപരവും വംശീയവുമായ ‘ജന്മ’ അവകാശവാദങ്ങളുമായി ട്രംപ് രംഗത്തിറങ്ങിയയില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. “അഭിമാനിയായ ഒരു ഇന്ത്യൻ അമേരിക്കൻ കുടിയേറ്റക്കാരൻ എന്ന നിലയിൽ, മുൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന വിദ്വേഷകരമായ ആക്രമണങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. നിക്കി ഹേലിക്കെതിരെ അധിക്ഷേപകരമായ ഇത്തരം പ്രസ്താവനകള്‍, ദക്ഷിണേഷ്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഓരോ റിപ്പബ്ലിക്കനും അപലപിക്കണം,” അദ്ദേഹം…

അയോദ്ധ്യ – പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് മന്ത്രയുടെ ത്രിദിന കർമ പരിപാടികൾക്ക് ഗംഭീര തുടക്കം

രാമജന്മഭൂമി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി മന്ത്ര സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയുടെ ഒന്നാം ദിനം ഹൈന്ദവ പൈതൃക സാംസ്കാരിക രംഗത്തെ പ്രമുഖ ശബ്ദം ശ്രീ ശങ്കു ടി ദാസിന്റെ ശ്രീ രാമ ജന്മഭൂമി – ഒരു നിയമ വീക്ഷണം – സെമിനാറിനാൽ ശ്രദ്ധേയമായി. ശ്രീരാമൻ ധർമ്മ സങ്കൽപ്പത്തിന്റെ മനുഷ്യ രൂപം ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റി, സുപ്രീം കോടതി വിധിയിലെ പ്രസക്തമായ ഭാഗങ്ങളെ പറ്റി, പള്ളി നിർമ്മിക്കും മുൻപ് അവിടെ നിലനിന്നിരുന്ന പുരാതന ക്ഷേത്രത്തെ പറ്റി, അതുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെയും തെളിവുകളെയും പറ്റിയെല്ലാം ശ്രീ ശങ്കു വിശദീകരിച്ചു. ശ്രീമതി മിനി നായർ എം സി ആയിരുന്നു. മന്ത്രയുടെ ത്രിദിന കർമ പരിപാടികളെക്കുറിച്ച് പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ വിശദീകരിച്ചു. മന്ത്രയുടെ ത്രിദിന കർമ പരിപാടികളിൽ രണ്ടാം ദിനം ശനിയാഴ്ച രാമ…

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രവാസികളുമായി ഇന്ന് ഓൺലൈനിൽ സംവദിക്കുന്നു

ഹൂസ്റ്റൺ: ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ഹൂസ്റ്റണിൽ വച്ച് നടക്കുന്ന സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപി. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സൂം പ്ലാറ്റഫോമിൽ സംസാരിക്കുന്നു. ഇന്ന് ഉച്ചക്ക് 12 മണിയ്ക്കാണ് (ഹൂസ്റ്റൺ സമയം) സൂമിൽ പ്രവർത്തകരുമായി സംവദിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസാണ് (ഒഐസിസി യൂഎസ്‍എ) മീറ്റിങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള വിവിധ നഗരങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരെ നേരിൽ കാണുന്നതിനുള്ള അവസരം ലഭിക്കാത്തത് കൊണ്ട് യൂഎസ്എ – കാനഡ രാജ്യങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഈ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 1 നു അമേരിക്കയിലെത്തിയ കെപിസിസി പ്രസിഡന്റിന് ഷിക്കാഗോ, ന്യൂജെഴ്സി, ഫ്ലോറിഡ നഗരങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങളാണ് ഒഐസിസി പ്രവർത്തകർ ഒരുക്കിയത് . പ്രസിഡന്റിന്റെ ഹൃസ്വ അമേരിക്കൻ സന്ദർശനം മൂലം കോൺഗ്രസ് പ്രവർത്തകർക്ക് വർധിച്ച ആവേശമാണ് ഈ നാളുകളിൽ ഉണ്ടായിരിക്കുന്നത്. സൂം ഐഡി :884 3070…

അമേരിക്കയിലും അയോദ്ധ്യാ പ്രാണപ്രതിഷ്ഠ മഹോത്സവം

ഹ്യൂസ്റ്റൺ: അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചു വൻപിച്ച പരിപാടികൾ ആസൂത്രണം ചെയ്‌ത്‌ ശ്രി രാമദാസ മിഷൻ. പെയർലാന്റിലെ ശ്രീ രാമദാസ മിഷൻ ആണ് വിപുലമായ ആഘോഷപരിപാടികൾ ആസുത്രണം ചെയ്തിരിക്കുന്നത്. പിയർലാന്റിലെ ശ്രീ മീനാക്ഷി ക്ഷേത്രസമുച്ചയത്തിനടുത്തായി സ്ഥിതിചെയ്യുന്ന രാമദാസമിഷനിൽ ജനുവരി 21 നു ഞായറാഴ്ച രാവിലെ 9:30 മുതൽ വിവിധ ഹോമങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകളോടെയാണ് പ്രാണ പ്രതിഷ്ഠ മഹോത്സവം ആഘോഷിക്കുന്നത്. എല്ലാമാസവും ഇവിടെ നടത്താറുള്ള പൂജകൾക്ക് പുറമെയാണ് പ്രത്യേക ആഘോഷങ്ങൾ. രാവിലെ 9:30 നു ഗണപതി ഹോമം അതിനു ശേഷം ശ്രീരാമ ഹോമം, ശ്രീ ഹനുമാൻ ഹോമം, സുദർശന ഹോമം, വിഷ്ണു സഹസ്രനാമ യജ്ഞം ലളിതാ സഹശ്രനാമ ഹോമം തുടങ്ങി അതിവിശിഷ്ടങ്ങളായ ഹോമ യജ്ഞ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ സ്വാഭിമാന സുദിനമായ അയോദ്ധ്യ പ്രതിഷ്ഠാ കർമം സമുജ്വലമാക്കാൻ എല്ലാ വിശ്വാസികളും സഹകരിക്കണമെന്ന് ശ്രീ രാമദാസ…

അപരനോട് ക്ഷമിക്കുവാനുള്ള ആഹ്വാനമാണ് ക്രിസ്‌മസ്‌: ഡോ. സാം ശാമുവേൽ

ന്യൂയോർക്ക്: പറഞ്ഞാലും തീരാത്ത ഒരു കഥയുടെ പേരാണ് ക്രിസ്‌മസ്‌, അത് ഒരു ദിനമല്ല ഒരു ജീവിതശൈലിയുടെ ജനനമാണ്, മാപ്പ് ആഘോഷമാക്കാനുള്ള ക്ഷണമാണ് ക്രിസ്‌മസ്‌. പുൽത്തൊട്ടിലിലൂടെ ജീവിക്കുവാൻ വളരെക്കുറച്ചു കാര്യങ്ങൾ മാത്രം മതിയെന്നുള്ളതിൻറെ തിരിച്ചറിവാണ് ക്രിസ്‌മസ്‌ നൽകുന്നത്. ന്യൂ യോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്‌മസ്‌ പുതുവത്സര ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി മാസം പതിമൂന്നാം തീയതി ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ക്യുൻസിലുള്ള സെൻറ്. ജോൺസ് മാർത്തോമ്മ പള്ളിയിൽ വെച്ചു നടന്ന യോഗത്തിൽ പ്രസിഡൻറ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ക്രിസ്‌മസ്‌ കാരോളിൽ എക്യൂമെനിക്കൽ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കൽ കൊയറിനോടൊപ്പം കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസ് കൊയർ, സെന്റ്. ജോൺസ്…

ഹൂസ്റ്റണിൽ സമരാഗ്നി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ കെപിസിസി പ്രസിഡൻറ്നു ഉജ്വല സ്വീകരണം

ഹൂസ്റ്റൺ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ കരുത്തനായ നേതാവുമായ  ശ്രീ കെ സുധാകരനു ഹൂസ്റ്റൺ  ഇൻറർ കോണ്ടിനെന്റൽ  എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി . ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്  ദേശീയ നേതാക്കളും ചാപ്റ്റർ നേതാക്കളും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ചെയര്മാന് ജെയിംസ് കൂടൽ , പ്രസിഡണ്ട് ബേബി മണക്കുന്നേൽ ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി ,മീഡിയ കമ്മിറ്റി ചെയർമാൻ പി പി ചെറിയാൻ റീജിയണൽ കമ്മിറ്റി ചെയർമാൻ വാവച്ചൻ മത്തായി ,പൊന്നു പിള്ള ,വൈസ് ചെയര്മാന് റോയ് കൊടുവത്തു ,ഡാളസ് പ്രസിഡന്റ്  പ്രദീപ് നാഗനൂലിൽ,രാജു തരകൻ   സനൽ മത്തായി റോയി വെട്ടുവഴി  തുടങ്ങിയ നിരവധി നേതാക്കൾ രാജീവ് ജോജി ജോസഫ്തുടങ്ങിയ നിരവധി നേതാക്കളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു  ജനുവരി 20 നു ശനിയാഴ്ച…

ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസ് ഡി.എഫ്. ഡബ്ല്യൂ എയർപോർട്ടിൽ വൻ വരവേൽപ്പ്.

ഡാളസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപനായി പുതിയതായി ചുമതല ഏറ്റെടുത്ത ശേഷം ഡാളസിൽ ആദ്യമായി എത്തിച്ചേർന്ന ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാളസ് ഡി.എഫ്. ഡബ്ല്യൂ രാജ്യാന്തര വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകി. ഡാളസിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കുവാൻ എത്തിയ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിനെ ഡാളസിലുള്ള മാർത്തോമ്മ ഇടവകളിലെ വൈദീകരും ആത്മായ നേതാക്കളും ചേർന്നാണ് വരവേറ്റത്. ഇന്ന് വൈകിട്ട് (ശനിയാഴ്ച) 6.30 ന് ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിൽ സൗത്ത് വെസ്റ്റ്‌ റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ (RAC) നേതൃത്വത്തിൽ ബിഷപ് ഡോ. മാർ പൗലോസിനെ ആദരിക്കുന്നു. ഈ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സ്വീകരണ കമ്മിറ്റി കൺവീനർ റവ. ജോബി ജോൺ, ഭദ്രാസന സെക്രട്ടറി റവ.ജോർജ്…

നിക്കി ഹേലിക്ക് തിരിച്ചടിയായി ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് ടിം സ്കോട്ട്

ന്യൂ ഹാംഷെയർ :ന്യൂ ഹാംഷെയറിൽ വെള്ളിയാഴ്ച രാത്രി  നടന്ന റാലിയിൽ സെനറ്റർ ടിം സ്കോട്ട് ഡൊണാൾഡ് ട്രംപിനെ അനുകൂലിച്ചു. ട്രംപിനെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ന്യൂ ഹാംഷെയറിന്റെ വരാനിരിക്കുന്ന പ്രൈമറിയിൽ ശക്തമായ പ്രകടനം നടത്താൻ ലക്ഷ്യമിടുന്ന സൗത്ത് കരോലിന റിപ്പബ്ലിക്കൻ നിക്കി ഹേലിക്ക് തിരിച്ചടിയായി. പാമെറ്റോ സംസ്ഥാനത്തിന്റെ ഗവർണറായിരിക്കെ 2012-ൽ സ്കോട്ടിനെ സെനറ്റിലേക്ക് ഹാലി നിയമിച്ചിരുന്നു “ഞങ്ങൾക്ക് ഇന്ന് നമ്മുടെ തെക്കൻ അതിർത്തി അടയ്ക്കുന്ന ഒരു പ്രസിഡന്റിനെ വേണം. ഞങ്ങൾക്ക് ഡൊണാൾഡ് ട്രംപിനെ ആവശ്യമുണ്ട്, ”സൗത്ത് കരോലിന റിപ്പബ്ലിക്കൻ കോൺകോർഡിലെ ഒരു ട്രംപ് പരിപാടിയിൽ ടിം സ്കോട്ട് പറഞ്ഞു. “നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഒരു പ്രസിഡന്റിനെയാണ് നമുക്ക് വേണ്ടത്. ഞങ്ങൾക്ക് ഡൊണാൾഡ് ട്രംപിനെ വേണം. നിങ്ങളുടെ സാമൂഹിക സുരക്ഷയും എന്റെ അമ്മയുടെ സാമൂഹിക സുരക്ഷയും സംരക്ഷിക്കുന്ന ഒരു പ്രസിഡന്റിനെ ഞങ്ങൾക്ക് ആവശ്യമുണ്ട്,” ഫലത്തിനായി ട്രംപിന്റെ പേര് പലതവണ…

ഈശോ സാം ഉമ്മന്റെ ഭാര്യ മേരി ഉമ്മന്‍ ലോസ്‌ആഞ്ചലസില്‍ അന്തരിച്ചു

ലോസ്‌ആഞ്ചലസ്: ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശോ സാം ഉമ്മന്റെ (കൊച്ചുവീട്ടിൽ മാവേലിക്കര) ഭാര്യ മേരി ഉമ്മന്‍ അന്തരിച്ചു. മാരാമൺ കോയിത്തോടത്തു പരേതരായ കെ വി കോശിയുടെയും രാജമ്മ കോശിയുടെയും (മണലൂർ, മാരാമൺ) പുത്രിയാണ് . മുംബൈയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു കെ.വി. കോശിയും രാജമ്മ കോശിയും. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും മധുരയിൽ നിന്നുമാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. മുംബെയിൽ 1940 കളിൽ ആദ്യമായി മാർത്തോമ്മാ-ഓർത്തഡോക്സ് സണ്ടെ സ്‌കൂൾ പഠനം ആരംഭിച്ചത് അവരുടെ വസതിയിലായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ മാർത്തോമ്മാ സഭക്ക് മാത്രം നഗരത്തിൽ 40 പള്ളികളുള്ളത്. മുംബൈയിൽ മാട്ടുംഗ നിവാസികളായിരുന്നു സാം ഉമ്മനും കുടുംബം. ദാദർ മാർത്തോമ്മാ ചർച്ച് അംഗങ്ങൾ. 1994 ൽ അമേരിക്കയിലെത്തി. ലോസാഞ്ചലസിൽ സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളാണ്. മക്കൾ: ഷോൺ സാമുവൽ ഉമ്മൻ, സ്റ്റീവ് കോശി ഉമ്മൻ മരുമകൾ:…