ഈ യുഗത്തിൽ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

മാന്യരായേവരും വാഴ്ത്തുവോർ നാൾക്കുനാൾ ശൂന്യരായ് മാറുന്നൊരീ യുഗത്തിൽ, മാനവ സത്യ സനാതന ധർമ്മങ്ങൾ മാറാല കെട്ടുന്നോരീ യുഗത്തിൽ, അർത്ഥ ലാഭേച്ഛയിൽ ധാർമ്മിക മൂല്യങ്ങൾ- ക്കർത്ഥമില്ലാതാകുമീ യുഗത്തിൽ, പഴുതെഴും തന്മനസ്സാക്ഷിയേ വേരോടെ പിഴുതെറിഞ്ഞീടുന്നൊരീ യുഗത്തിൽ, അഴകോലും ശോഭന ഭാവിക്കായന്യരെ അഴലിൽ കുളിപ്പിക്കുമീ യുഗത്തിൽ, അഴിമതിക്കൂടുതൽ കൊണ്ടു ഹൃദയത്തിൻ ആഴമറിയാത്തൊരീ യുഗത്തിൽ, ഉള്ളതെല്ലാം തൻ്റെ സ്വന്തമെന്നേവരും ഉച്ചത്തിൽ ഘോഷിക്കുമീ യുഗത്തിൽ, കഴുതപോലൊരു കൂട്ടരന്യരുരിഞ്ഞിടും വിഴുപ്പു ചുമക്കുന്നൊരീ യുഗത്തിൽ, വേലയേ ചെയ്യാതനങ്ങാതൊരു കൂട്ടർ വേതനം വാങ്ങുന്നൊരീ യുഗത്തിൽ, സത്വരലാഭപ്രസക്തനാംമാനവൻ തത്വംപ്രസംഗിക്കുമീയുഗത്തിൽ, വിശ്വത്തിൽ ഭൗതിക സൗഖ്യത്താലീശ്വര- വിശ്വാസം തീരുന്നൊരീ യുഗത്തിൽ, സുഖമോഹം തീരാത്ത മാനവനനുദിനം ദുഖത്തിലാഴുന്നൊരീ യുഗത്തിൽ, നന്മനാമെത്രമേൽ ചെയ്കിലും നാൾക്കുനാൾ തിന്മവളരുന്നൊരീ യുഗത്തിൽ, ഉള്ളവനൊന്നും കഴിക്കുവാനാകാതെ ഉള്ളുരുകീടുന്നൊരീ യുഗത്തിൽ, ഭക്ഷണം കാണാതെയെത്രയോ നിർധനർ ഭിക്ഷയാചിക്കുന്നൊരീ യുഗത്തിൽ, സർവ്വജ്ഞപീഠം കയറിയപോൽ ചിലർ, ഗർവ്വു കാട്ടീടുന്നൊരീ യുഗത്തിൽ, കണ്ണഞ്ചിപ്പിക്കുമെന്തുണ്ടേലും പിന്നെയും കാഞ്ചന മോഹിതമീ യുഗത്തിൽ,…

ഒരുവട്ടം കൂടി സേവിക്കണം (നര്‍മ്മ കവിത)

(അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന് കേരളത്തിലെ – ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടത്തില്‍, വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കാനും ജയിക്കാനുമായി സീറ്റു മോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍ മെനഞ്ഞ് ഉറക്കമില്ലാതെ എനിക്കും സേവിക്കണം ജനത്തെ … ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച് ജനത്തിനായി ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം… എന്ന സിദ്ധാന്തവുമായി കാലുവെന്ത നായുടെ മാതിരി നെട്ടോട്ടമോടുകയാണല്ലൊ. താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും, മുട്ടന്‍ അംബ്രല്ലാ സംഘടനകളും അവരുടെ നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ. അവര്‍ക്കും ഇവിടത്തെ…

മാമങ്ക മഹോത്സവ കിരാതം തുള്ളല്‍: ജോണ്‍ ഇളമത

പൊടിതട്ടി ഫോക്കാന ഉണര്‍ന്നു! കേരള മാമാങ്കത്തിന്‍ കേളി ഉണര്‍ന്നു! തുടികൊട്ടി കേരള മങ്കമാര്‍ തിരുവാതിര ആടാനുണര്‍ന്നു! മരമണ്ടര്‍ക്ക്‌ വാരിക്കൊരി മാമാങ്കത്തിന്‍ സദ്യ വിളമ്പി! ചെണ്ടക്കാരുടെ ചണ്ടിവയര്‍ കുലുങ്ങി പട്ടയടിച്ച്‌ താളം തെറ്റി ചെണ്ടയൊരുങ്ങി കലയുടെ കാഹളമൂതി! സാഹിത്യത്തിന്‍ മുറവിളി കേട്ടു! നാക്കിനു നീളം കൂടി ചത്തുകിടന്നൊരു ചിരിയരങ്ങിനു വട്ടം കൂടി! നൃത്തമതങ്ങനെ തത്തി തത്തി പെണ്‍കൊടിമാ൪ പനറ്റി നടന്നു! സാഹിത്യത്തിന്‍ പുതിയൊരു മുഖമെന്നോതി അക്ഷരകുക്ഷികളൊക്കെ നിരന്നു! വിവര്‍ത്തന സാഹിത്യത്തിന്‍ ചെപ്പുതുറന്നൊരു കൂട്ടര്‍ അവാര്‍ഡിന്‍ സുനാമി അടിച്ചു അയച്ചവര്‍ക്കൊക്കെ അവാര്‍ഡ്‌! സമഗ്ര, സേവന അവാര്‍ഡുകള്‍ ബ്രാഹ്മണ ദളിത അവാര്‍ഡുകള്‍ ചെളിവരിയെറിയും പോലെ അവാര്‍ഡുകളങ്ങനെ! ഗസ്റ്റുകള്‍ വരുന്നു നാട്ടില്‍ നിന്ന്‌ എംപിമാരും പിന്നെ ചില വന്‍ തോക്കുകളും വാരിക്കോരി വെറുതെ അവര്‍ക്കും അവാര്‍ഡിന്‍ തേന്‍മഴയെന്നൊരു ശൃതിയും! പൌഡറു പൂശി മുഖകുരുമൂടി മലയാളി മങ്ക മത്സരത്തിനു മഹിളകളെങ്ങും പാഞ്ഞു നടന്നു. അച്ചായന്മാര്‍…

മൺപാതകൾ (കവിത): ഹണി സുധീര്‍

നാട്ടിടവഴികളുടെ മാധുര്യമെങ്ങോ കളഞ്ഞു പോയ്, എങ്കിലുമെന്നോർമകളിൽ പച്ചച്ചുനിൽക്കുമൊരു ഗ്രാമീണഛായയുടെ ലാസ്യഭംഗി, കാലം മറയ്ക്കുന്ന പാടുകളിൽ, അപ്പോഴും മായാതെ പോകുന്ന മൺവീഥികൾ! അന്ന് ഞാൻ മണ്ണിൽ പതിപ്പിച്ച പാടുകൾ ഇന്നു ഞാൻ വെറുതെ തിരഞ്ഞു പോയി. തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു മൺതരിയെങ്കിലും ശേഷിച്ചു വേണം. കാണാനിനിയാകുമോ ആ കാഴ്ചകൾ, മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം. ഓർമകളുടെ നിശ്വാസമുയർത്തുന്ന, ചുടുനെടുവീർപ്പുകൾ ആരു കാണാൻ!. തിരികെ നാം എത്തുമ്പോൾ,ഓർമിക്കുവാനൊരു, മൺപാതയെങ്കിലും വേണമീ ഭൂമിയിൽ.

മലയാള മഹാസഭ (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

കേരളസഭയില്‍ കേമന്‍മാര്‍ ചിലര്‍ ബാഡ്ജും തൂക്കി ബഡായി പറഞ്ഞുനടന്നു. പേയവര്‍ പോയവര്‍ വീണ്ടും പോയി ഒരു മാമാങ്കത്തിനു പോകും പോലെ! ഉണ്ടും, തിന്നും വെള്ളമടിച്ചും ജാഡയില്‍ വിലസി വീരന്മാരവര്‍! വീണ്ടും കണ്ടു ഗീര്‍വ്വാണടിച്ചു വമ്പമരെ ചുംബിച്ചയൊരു ഫോട്ടൊ കാച്ചി! കേരളസഭയില്‍ മുറവിളികേട്ടു കെറെയില്‍ നീട്ടണമിവിടെവരേക്കും! പ്ലയിന്‍ ടിക്കറ്റു കുറക്കണമെന്നും, ഇരട്ട സിറ്റിസണേ- കണമെന്നും! നോര്‍ക്കായുടെ നേര്‍ക്കാഴ്ച്ചയുടെ നേരിയ മങ്ങല്‍ നീക്കണമെന്നും! ഉത്തരമൊന്നും ഉരിയാടാതെ വമ്പമ്മാര് തടിതപ്പി പൊടി തട്ടിയെറിഞ്ഞു അണ്ടികളഞ്ഞ അണ്ണാനെപോലെ പോയവരെല്ലാം തിരികെ പോന്നു! പൊതുജനമെല്ലാം ഞെട്ടിവിറച്ചു കേരളസഭയുടെ വിറയല്‍ കേട്ട്‌! കാശുമുടക്കാന്‍ ഒരുവനുമില്ല സൂത്രത്തില്‍ ഒരു പൂശല്‍ പുശാനല്ലാതെ! കോടികള്‍ കടമായെന്നൊരു കൂട്ടര്‍ കേരള ജനതയെ പറ്റിച്ചുന്നൊരു കൂട്ടര്‍! ഇതുകൊണ്ടൊന്നും മതിയാകാതെ പരസ്പരമവരു ചെളി വാരിയെറിഞ്ഞൂ! ●

ഋതുസ്പർശം (കവിത)

ഈ നട്ടുച്ചയിൽ നിൻറെ സൂര്യനസ്തമിച്ചുവോ? ഇന്നീ ഗ്രഹണാന്ധകാരത്തിന്നിടനാഴിയിൽ പലവഴിപിരിഞ്ഞുപോകുമീയിടത്തിൽ ദിശയും ദിക്കുമറിയാതെ പകച്ചു നിൽക്കയോ? നിഴൽ പോലെയനുഗമിച്ച നോവിലും നീ നിൻറെ മോഹമുല്ലയ്‌ക്ക് തണ്ണീർ തേവി വെയിൽ തട്ടാതെ കാത്തിട്ടുമതിൽ നിനക്കായൊരു പൂവലർന്നില്ലിന്നുമെന്തോ! പിന്നെയും പിന്നെയും മനസ്സിലൊരു വസന്തത്തിൻറെ കിളിപ്പാട്ടുമായ് അരുമയായൊരു മോഹനടനമുണ്ടോ? പ്രിയമുള്ളൊരാളുടെ പാട്ടിന് കാതോർക്കയോ? നിലാവുടുത്തിലഞ്ഞിപ്പൂമണം ചൂടി ജാലകവിരിയുലച്ചു ചൂളം വിളിക്കുമിളം തെമ്മാടിക്കാറ്റിന്നറിയുമോ നിന്നുള്ളിൽ കുളിരായ് വിടർന്നൊരീ പാഴ്കിനാവിനെ? എങ്കിലും കേൾക്കുന്നു ഞാൻ നിൻറെയീ പഴകിപ്പിഞ്ഞിയ കടലാസു പോലുള്ള മനസ്സിൻ മയില്പീലിയെങ്ങോ കളഞ്ഞു പോയൊരാത്മ ദുഃഖത്തിൻ തേങ്ങലുകൾ! ഇനിവരും വസന്തമെങ്കിലും നിൻറെ വിജനവീഥിയിൽ പൂ വിതറട്ടെ ഇനിവരും വർഷമെങ്കിലും നിൻറെ മുഖം കഴുകിയുമ്മ വെക്കട്ടെ എവിടെയോ പഞ്ചമം പാടുന്നൊരു കിളി എവിടെയോ മാരിവിൽ നൂലിലൊരു വസന്തഹാരം തീർക്കുന്നു മാദകസ്വപ്നം നിനക്കു മാത്രമൊരു ഋതുഭേദമുണ്ടെങ്ങോ! ഋതുസ്പർശത്തിൻറെ മുന്നേ നിനക്കൊരു ദൂതുമായോടി വന്നതാണ് ഞാൻ നിന്നരികിലിത്തിരി നേരമിരിക്കാം…

പലവഴി, പെരുവഴി (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

പലവഴി പെരുവഴി പെരുമക്കായ്! കേരള സഭയില്‍ കേട്ടവരെല്ലാം ചാടികയറി ചാകര പോലെ! പലവഴി……. ഇനി ഒന്നിനുമൊരു കുറവല്ലിവിടെ മലയാളിക്കു മലനാട്ടിലംഗീകാരം! പലവഴി……. കോരനു കുമ്പിളീ കഞ്ഞിയതോര്‍ത്തോ! പിളരും സംഘടന വളരും പാരകളായ്! പലവഴി…….. നാട്ടില്‍ ചെളി വാരി എറിഞ്ഞു കളിക്കും രാഷ്ട്രീയമിവിടെയു- മങ്ങനെയെന്നോ! പലവഴി……. ഇക്കളി കണ്ടു മടുത്തു മലയാളി! മുക്കിനു മുക്കിനു സംഘടനകള്‍! പലവഴി……… പ്രസ്‌ ക്ലബുകള്‍ നിരവധി! ഫോമാ, ഫോക്കാനാ ലാനായങ്ങനെ! പലവഴി……. ഒന്നിനുമൊരു കുറവില്ലിവിടെ എന്നിട്ടും- മലയാളി മടുത്തു! പലവഴി……..

കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് (ഓട്ടംതുള്ളല്‍)

കൊറോണ കഴിഞ്ഞു മാസ്കും മാറ്റി മരണപ്പാച്ചിലില്‍ മനുഷമ്മാര്! നാട്ടിപോക്കിനു ആക്കം കൂടി പൂരം കാണണം പൊടിപൂര- മടിച്ചുപൊളിക്കണം വെള്ളമടിച്ചു കിറുങ്ങി നടക്കണം ഒത്താലൊന്ന് ചാറ്റി നടക്കണം നാട്ടില്‍ അമ്പേ! ഫാഷന്‍ മാറി വേഷം മാറി സാരി മാറി ചുരിദാറു മാറി ജീന്‍സില്‍ കയറി ലലനാമണികള്‍ ചെക്കന്മാരും വേഷം മാറ്റി തലയില്‍ ചുമ്മാടു കണക്കെ മുടികൊണ്ടൊരു കാടു വളര്‍ത്തി! രാഷ്ട്രീയക്കാര്‍ മുഷ്ടി ചുരുട്ടി ആവേശത്തില്‍ മുറവിളി തന്നെ! ഒന്നിനുമൊരു കുറവില്ലവിടെ വെട്ടിക്കൊലയും തട്ടിപ്പും പതിവിലുമേറെ എവിടയുമങ്ങനെ! ചൂടും, കൊതുകും ഒരു വഴിയങ്ങനെ ഉത്സവമെവിടയും കാതു പിളര്‍ക്കും ശബ്ദ മലിനീകരവുമങ്ങനെ! കൊല്ലം രണ്ടു കഴിഞ്ഞൊരു പോക്ക് കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് ഇനിയൊരു വെക്കേഷന്‍ വേണം നാട്ടിപോയ ക്ഷീണം തീര്‍ക്കാന്‍!

വാഗ്‌ദേവതേ….! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഹയഗ്രീവസ്വാമിയേ, അക്ഷര ദേവനേ ദയവാർന്നെൻജിഹ്വാഗ്‌രേ വാഴണമേ! അവിടുന്നുചിതമാം വാക്കുകൾ തന്നെന്റെ കവിതയിലാകവേ ശോഭിക്കണേ! എൻ നാവിൻതുമ്പത്തും എൻവിരൽ തുമ്പത്തും എന്നും ലസിക്കണേ! വാഗ്‌ദേവതേ! എന്നിലറിവിൻ വിളക്കു കൊളുത്തി നീ എന്നെയനുഗ്രഹിച്ചീടേണമേ! കൂപമണ്ഡൂകം പോലൊന്നുമറിയാതെ കൂരിരുൾ ചൂഴുന്ന ചിത്തവുമായ്, തപ്പിത്തടയുകയാണു ഞാനെന്നുള്ളിൽ താവക ദീപം തെളിയ്ക്കണമേ! ജ്ഞാനമാം പൊന്മുത്തദൃശ്യമാം സ്വത്തല്ലോ ഞാൻ തേടുന്നെത്രയോ ജന്മങ്ങളായ്‌! ജ്ഞാനമൊന്നെള്ളിലുണ്ടെങ്കിൽ താനല്ലോ ജന്മ സാക്ഷാത്ക്കാരം നേടുകുള്ളു! ഏറെ തമസ്സു നിറഞ്ഞൊരറയ്ക്കുള്ളിൽ സൂര്യപ്രകാശം പ്രവേശിക്കവെ, എങ്ങോ തമസ്സു മറയുന്നതു പോലെ എന്നിലും ജ്യോതി തെളിയ്ക്കണമേ! വന്യമാം ചിന്തകൾ പോക്കി നീ മൽജന്മം അന്വർത്ഥമാക്കാൻ തുണയ്ക്കണമേ! വന്ദ്യയാം ദേവികേ, ജ്ഞാനാംബികേ, ദേവി ധന്യതയെന്നിൽ ചൊരിയണമേ! ദുർല്ലഭമാം മർത്ത്യ ജന്മം ലഭിച്ചതു ദുർവിനിയോഗം ചെയ്തീടാതെന്നും, താവക നാമാവലികൾ നിരന്തരം നാവിൽ വരേണമേലോകമാതേ! “ലോകാസമസ്താ സുഖിനോ ഭവന്തു” താൻ ലോകത്തിലേവരും കാംക്ഷിപ്പതേ! ശാന്തിയുമെങ്ങും പരസ്പര സ്നേഹവും കാന്തിയോടെന്നും രമിയ്ക്കണമേ!

പരിണാമങ്ങൾ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

(ഒരു ഭക്തൻ അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഹൈന്ദവ ആത്മീയകാര്യങ്ങൾ മാത്രം. താല്പര്യം പോലെ സാധകന് ശ്രമിച്ചാൽ സ്വയം ഓരോന്നിനും പൂർണ്ണമായി വിവരങ്ങൾ കണ്ടു പിടിക്കാന്‍ പറ്റും) നിൻ തിരു നാമം ചൊന്നപ്പോൾ എൻ നാമം മറഞ്ഞു പോയ്! നിന്നെ നിനച്ചിരുന്നപ്പോൾ എന്നെയേ മറന്നു പോയ് കൃഷ്ണാ! ജാഗ്രത്‍സ്വപ്നസുഷുപ്തിയിലും ജാഗരൂകനായി ഞാൻ! ജല്പനം നിറഞ്ഞ നാവിൽ ജപമെന്നതു മാത്രമായി! കയ്യിൽ ജപമാല മാത്രമായി! കൃഷ്ണാ! പഞ്ചാക്ഷരി യുരുവിട്ടപ്പോൾ പഞ്ചപ്രാണൻ സജീവമായ്‌! പഞ്ച ഭൂത നിർമ്മിതമാമി പഞ്ജരത്തിൽ നിന്നെ കണ്ടേൻ!കൃഷ്ണാ! ദേഹി നീയെന്നറിഞ്ഞപ്പോൾ ദേഹചിന്തയില്ലാതായി! ജീവനെന്തെന്നറിഞ്ഞപ്പോൾ ജീവന്മുക്തനായി ഞാൻ!കൃഷ്ണാ! പങ്കജാക്ഷാ, നിൻ കടാക്ഷം പാഞ്ചജന്യ* തലോടലായി! പരാത്മ ചിന്ത വന്നപ്പോൾ പാമരത്വ മില്ലാതായി!കൃഷ്ണാ! വേണു നാദം കേട്ടപ്പോഴെൻ വേദനയേ മറന്നു പോയ്! വേദമന്ത്ര ശ്രവണത്തിൽ വേദാന്തിയായ്മാറിഞാൻ! കൃഷ്ണാ! നിൻ നാദം കേട്ടപ്പോൾ ഞാൻ നീയെന്നു തിരിച്ചറിഞ്ഞു! നിർവ്വാണ ലീനനായ് നിന്നേൻ…