സംഘ്‌പരിവാറിന് ഇന്ത്യയിലെ പരീക്ഷണ ശാലയാണ് മണിപ്പൂർ: നാസർ കീഴുപറമ്പ്

അങ്ങാടിപ്പുറം : വംശീയതയും വർഗീയതയും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും, വർഗീയ ചേരി തിരിവില്ലാത്ത ഇന്ത്യക്കു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിയുകയുള്ളൂ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി ഈ നാടിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും നമ്മൾ ഒന്നാകണമെന്നും, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്. നാടിൻ്റെ നന്മക്ക് നമ്മളൊന്നാവണമെന്ന രാഷ്ട്രിയ പ്രമേയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നയിക്കുന്ന സാഹോദര്യ കേരളാ പദയാത്രയുടെ പ്രചരണാർത്ഥം, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സെയ്താലിവലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ സമാപന പൊതുസമ്മേളനം പൂപ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നത്ത് പടിക്കൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ മേലാറ്റ നിർവ്വഹിച്ചു. പാർട്ടി പഞ്ചായത്ത്…

വിജയപഥം, സിജി കരിയർ അറ്റ് ഗ്രാസ് റൂട്ട് പ്രോഗ്രാം സംഘടിപ്പിച്ചു

സിജിയും, സൗഹൃദം നോർത്ത് ചേവായൂർ റസിഡൻസ് അസോസിയേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘വിജയപഥം’, കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഏപ്രിൽ 28 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ ഡോ. പി എൻ അജിത ഉദ്ഘാടനം ചെയ്തു. സിജി പ്രിൻസിപ്പൽ കരിയർ കൗൺസിലർ സകരിയ എം വി അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി കരിയർ കൗൺസിലർ ജാഫർ സാദിഖ് കരിയർ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ സീനു അബ്രഹാം സ്വാഗതം പറയുകയും മനോഹരൻ എം, പിംഗളൻ എൻ പി എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും ചെയ്തു. സന്തോഷ് കുമാർ നന്ദി അറിയിച്ചു.

“നാടിന്റെ നന്മക്ക് നമ്മളൊന്നാകണം”: വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു

മങ്കട : നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ കേരള പദ യാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്‌ കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മങ്കട -കൂട്ടിൽ വെച്ച് നടന്ന പദയാത്രയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ പതാക ജാഥ ക്യാപ്റ്റൻ മുസ്തകീം കടന്നമണ്ണക്ക് കൈമാറി നിർവഹിച്ചു. കൂട്ടിൽ പ്രദേശത്തെ ഇളക്കിമറിച്ച പദയാത്രയെ നൂറ് കണക്കിനാളുകൾ അനുഗമിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി സി.എച് മുഖീമുദ്ധീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ കൂട്ടിൽ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പാരമ്പര്യ രാഷ്ട്രീയ പാളയം വിട്ട് സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കുടുംബത്തെ പൊന്നാടയിട്ട് സ്വീകരിച്ചു.…

ജെ.എൻ.യുവിലെ മുഹമ്മദ് കൈഫിൻ്റെ പ്രകടനം നവജനാധിപത്യ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തും

തിരുവനന്തപുരം: ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിലെ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യ (Alliance For Social Democracy) വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി മുഹമ്മദ് കൈഫിൻ്റെ മികച്ച പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. എസ്.എൽ.എൽ & സി.എസ്, സ്ക്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് കൗൺസിലമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു. ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗമായ മുഹമ്മദ് കൈഫ് 939 വോട്ടുനേടി 840 വോട്ട് കരസ്ഥമാക്കിയ എസ്.എഫ്.ഐ സഖ്യ സ്ഥാനാർത്ഥി സന്തോഷ് കുമാറിനേക്കാൾ മുന്നിലെത്തി. കഴിഞ്ഞതവണ സ്ക്കൂൾ ഓഫ് ലാൻഗേജസ്, ലിറ്ററേച്ചൽ ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കൗൺസിലറായി വിജയിച്ചയാളാണ് കൈഫ്. സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങൾ നടന്ന ജെ.എൻ.യുവിൽ ഫ്രറ്റേണിറ്റി – എൻ.എസ്.യു.ഐ അലയൻസ് പുതിയൊരു ചുവടുവെപ്പായെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.

മക്കരപ്പറമ്പ്- സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റൻ ജാബിർ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീർ, ഷബീർ കറുമുക്കിൽ, എന്നിവർ സംസാരിച്ചു. കാച്ചിനിക്കാട്, ചെട്ടിയാരങ്ങാടി, കാളാവ്, തടത്തിൽകുണ്ട്, കുഴാപറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ, പി മൻസൂർ, റഷീദ് കൊന്നോല, യു.പി ആദിൽ, കെ.ടി ബഷീർ, എ.ടി മുഹമ്മദ്, സമീറ ഷഹീർ എന്നിവർ നേതൃത്വം…

പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്

തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്‌ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ തയാറാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. തിരൂരിൽ നടന്ന സംസ്ഥാന മുറബ്ബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്‌ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഭീകരരുടെ വീടെന്നാരോപിച്ച് കശ്മീരിൽ വീടുകൾ തകർത്ത സംഭവവും ഉൾപ്പടെ നിരവധി സംഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുകയാണ്. ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം രാജ്യത്തിൻ്റെ ക്രമസമാധാന നില അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സെഷനുകളിലായി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, ഷമീൽ സജ്ജാദ്,  ബിനാസ് ടി.എ, ഷബീർ കൊടുവള്ളി, അജ്മൽ കെ.പി, സി.ടി സുഹൈബ്, ഷാഹിൻ സി.എസ് എന്നിവർ സംസാരിച്ചു.

ലയൺസ് ഡിസ്ട്രിക്ട് 318 ബി: 2025- 2026 വർഷത്തെ ഗവർണർ ആയി വിന്നി ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു

എടത്വാ ടൗൺ : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ 2025 – 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻഫ്രാൻസിസിനെയും തിരഞ്ഞെടുത്തു. 21-ാംമത് ഡിസ്ട്രിക്ട് 318ബി കൺവൻഷനിൽ വെച്ചാണ് ബാലറ്റ് സമ്പ്രദായത്തിൽ ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഗവർണർ ആയി തെരെഞ്ഞെടുക്കപ്പെട്ട വിന്നി ഫിലിപ്പ് 2004ൽ ആണ് അടൂർ ലയൺസ് ക്ലബ് അംഗമാകുന്നത്. ഫസ്റ്റ് വിഡിജി ജേക്കബ്‌ ജോസഫ് 1989 ൽ ആണ് കോട്ടയം ഗാന്ധിനഗർ ലയൺസ് ക്ലബ് അംഗമാകുന്നത്. സെക്കൻണ്ട് വിഡിജി ആയി തെരെഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ഫ്രാൻസിസ് 2008 ൽ ആണ് പന്തളം കിംഗ്സ് ലയൺസ് ക്ലബ് അംഗമാകുന്നത്. 120 ക്ലബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 304 പേർക്ക് ആയിരുന്നു വോട്ടവകാശം.സുരേഷ് ജോസഫ് ചെയർമാൻ ആയ…

ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: സംവിധായകന്‍ ബ്ലസി തിരുവല്ല

എടത്വ ടൗൺ: അർപ്പണ മനോഭാവവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമാ സംവിധായകന്‍ ബ്ലസി തിരുവല്ല. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ്, മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി ,ജോർജു ചെറിയാൻ, കെ കെ കുരുവിള ,സി വി മാത്യു ,ജോസ് തെങ്ങിൽ ,വി കെ സജീവ്, സുരേഷ് ജോസഫ്, സുരേഷ് ജെയിംസ്, കെ എ തോമസ്, റോയ് ജോസ്, എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 120…

എടത്വ പള്ളി തിരുനാളിന് കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മെയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് രാവിലെ 5.45 ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന,…

ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ദേശീയ പദ്ധതികളുമായി മർകസ്

2025-28 വർഷത്തേക്കുള്ള കർമ പദ്ധതികൾ അവതരിപ്പിച്ചു കോഴിക്കോട്: ദേശീയ തലത്തിൽ പ്രത്യേക പ്രാധാന്യം നൽകി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പദ്ധതികൾ വ്യാപകമാക്കാൻ മർകസു സഖാഫത്തി സുന്നിയ്യ. 2025-28 വർഷത്തെ മർകസ് ജനറൽ ബോഡിയുടേതാണ് തീരുമാനം. പ്രവർത്തന സൗകര്യത്തിന് രാജ്യത്തെ 16 റീജിയനുകളായി ക്രമീകരിച്ചാണ് പദ്ധതികൾ ഏകോപിപ്പിക്കുക. വിദ്യാഭ്യാസത്തിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിലൂടെ മാത്രമേ ഗ്രാമീണ ജനതയുടെ ഉന്നമനം സാധ്യമാവൂ എന്ന കഴിഞ്ഞ ഏതാനും വർഷങ്ങളുടെ പ്രവർത്തന അനുഭവത്തിൽ നിന്നാണ് വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നത്. സമസ്ത നൂറാം വാർഷിക കർമ പദ്ധതികളുടെ സാക്ഷാത്കാരമായാണ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക റീജിയനുകളിൽ നിലവിലുള്ള ക്യാമ്പസുകൾ ഇന്റഗ്രേറ്റഡ് നോളേജ് ഹബ്ബാക്കി മാറ്റുക, മർകസ് പബ്ലിക് സ്‌കൂളുകൾ, സീക്യൂ നെറ്റ്‌വർക്കുകൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുക, ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോ കോളേജുകളും നിയമ സഹായ വേദികളും സ്ഥാപിക്കുക, മെഡിക്കൽ മിഷന്റെ ഭാഗമായി ഹോസ്പിറ്റലുകളും…