രാശിഫലം (21-06-2026 ഞായര്‍)

ചിങ്ങം: നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായ ദമ്പതികൾ ഇന്ന് അനുഗ്രഹീതമായ വൈവാഹിക ജീവിതം ആസ്വദിക്കുന്നതായിരിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. എന്നിരുന്നാലും നിങ്ങളുടെ പണം മുഴുവൻ നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

കന്നി: വളരെയേറെ വികാരവൈവശ്യം പുലർത്തുന്ന ആളായിരിക്കും നിങ്ങൾ ഇന്ന്. പ്രതികൂലസാഹചര്യങ്ങളിൽ വഴങ്ങരുത് ആശയസംഘട്ടനങ്ങൾ അവഗണിക്കുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്തില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസ്സിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം.

തുലാം: സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് ഒരു നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസികസമ്മർദ്ദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

വൃശ്ചികം: അത്ഭുതകരമായ ആശയങ്ങൾ, നടക്കാൻ പോകുന്ന പുതിയ പദ്ധതികൾ, എല്ലാ സംരംഭങ്ങളിലും വിജയം നേടുക എന്ന അത്ഭുതകരമായ ഫലങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും നേടാൻ തയ്യാറാവുക. സ്വത്ത് വകകളെ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഇന്ന് ഏറ്റവും ഉചിതമായ ദിവസമാണ്‌.

ധനു: നിങ്ങളുടെ മുന്നിൽ ഒരു ബുദ്ധിമുട്ടേറിയ ദിവസം ആയിരിക്കും ഉണ്ടാകുക. മതപരമായ ഒരു യാത്ര അല്ലെങ്കിൽ ആഘോഷങ്ങള്‍ നിങ്ങൾക്ക് ആശ്വാസം നല്‍കും. നല്ല രീതിയിൽ ജോലി ചെയ്യാൻ സാധിക്കുകയില്ല. സഹപ്രവർത്തകർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകും.

മകരം: നിങ്ങളുടെ ആവേശം നിങ്ങളെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ല. ദീർഘനേരമുള്ള ചർച്ചകൾ ഒഴിവാക്കുക. ശാന്തമായ മനോനില പുലർത്തുക. ആവശ്യമുള്ള സമയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുക. പ്രിയപ്പെട്ടവർക്ക് ആർക്കെങ്കിലും ഗുരുതരമായ അസുഖങ്ങൾ അല്ലെങ്കിൽ അതുപോലുള്ള അവസ്ഥ ഉണ്ടാകുന്നതിനാല്‍ അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നതായി നിങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു.

കുംഭം: ബിസിനസ് പങ്കാളികളുമായും കക്ഷികളുമായും നല്ല ബന്ധം പുലർത്തുന്നത് നിങ്ങൾക്ക് നല്ല ആനുകൂല്യങ്ങൾ നേടിത്തരുന്നതിനിടയാക്കും. സഹപ്രവർത്തകരുമായുള്ള ചർച്ചകൾ ഒഴിവാക്കുക. അല്ലെങ്കിൽ അത് നല്ല ആരോഗ്യകരമായ ബന്ധത്തെ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് ജോലിസ്ഥലത്ത് കഠിനമായി അധ്വാനിച്ചാലും പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിങ്ങൾ നിരാശനായിരിക്കും. ഗൃഹാന്തരീക്ഷം ശാന്തവും സമാധാനപൂർണവും ആയിരിക്കും

മീനം: നിങ്ങളുടെ കുടുംബവുമൊത്ത് നല്ല സമയം പങ്കിടുന്നതിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയിൽ നിന്ന് നിസ്സാരമായ ദോഷഫലങ്ങൾ ലഭിക്കുന്നതിന് സാധ്യതയുണ്ട്. അത് നിങ്ങളെ വിഷാദവാനാക്കി മാറ്റിയേക്കാം.

മേടം: ഇന്ന് അസാമാന്യ മികവ് നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇന്ന് പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാനായി അവരോടൊപ്പം കുറച്ച് സമയം നിങ്ങള്‍ ചെലവഴിക്കും .വിജയത്തില്‍ സംഭാവന നല്‍കിയവരെ അംഗീകരിക്കുന്നത് ഇന്ന് നിങ്ങള്‍ക്ക് ഗുണകരമാകും. കുട്ടികള്‍ക്ക് സമ്മാനങ്ങളും വസ്ത്രങ്ങളും ഇന്ന് നിങ്ങള്‍ക്ക് നല്‍കേണ്ടി വരും

ഇടവം: നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന ഒരു ദിനമാകും. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതില്‍ നിരാശപ്പെടരുത്. ഇന്നത്തോടെ എല്ലാം അവസാനിക്കില്ല എന്ന ചിന്ത മനസില്‍ ഉണ്ടാകണം.

മിഥുനം: സന്തോഷവും സംതൃപ്‌തിയും ഉണ്ടാവും. ഈ ദിവസം സമാധാനപൂർവം കടന്നുപോകുന്നത് ആയിരിക്കും. സഹോദരന്മാരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. അസ്വസ്ഥതയും അതുപോലെ തന്നെ ദേഷ്യവും നിങ്ങൾക്കുണ്ടാകുന്നതായിരിക്കും.

കര്‍ക്കടകം: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരുപാട് സമയം ചെലവഴിക്കുന്നതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ലതായിരിക്കും. വക്രബുദ്ധികൾക്ക് ഫലപ്രദമായ മറുപടി നൽകും. വൈകുന്നേരം വിശ്രമിക്കുന്നതിന്നായി ഒരു വിനോദയാത്ര നടത്താനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ സഹപ്രവർത്തകരിൽ ഒരാളുമായി നിങ്ങൾ സമയം ചെലവഴിക്കുന്നതായിരിക്കും.

Leave a Comment

More News