മലപ്പുറം: യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം അന്യായമായി യു.എ.പി.എ, ഇ.ഡി കേസുകൾ ചാർത്തി രണ്ട് വർഷത്തിലേറെ ജയിലിലടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ പത്രപ്രവർത്തകനായിരുന്ന സിദ്ദീഖ് കാപ്പനെ ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു. ശക്തമായ പ്രതിഷേധങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഫലമായി സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സിദ്ദീഖ് കാപ്പനെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ആസൂത്രിത നീക്കം വീണ്ടും നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സിദ്ദീഖ് കാപ്പൻ്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് പറഞ്ഞ പോലീസ് നടപടി സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന അസൂത്രിത ഭരണകൂട വേട്ടയാണെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ, ഹാദി ഹസ്സൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഹനീഫ്…
Category: KERALA
അംബേദ്ക്കർ ജയന്തിയാഘോഷം
അട്ടപ്പാടി: ‘വംശീയത നിയമമാവുമ്പോൾ അംബേദ്ക്കറും ഭരണഘടനയും പ്രതിരോധ വഴിയാക്കുക’ എന്ന തലക്കെട്ടിൽ അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം അട്ടപ്പാടി കുലുക്കൂരിൽ സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവഹിച്ചു. രാജ്യം ഭരിക്കുന്നവരുടെ നേതൃത്വത്തിൽ വംശീയതയും ന്യൂനപക്ഷ വേട്ടയും നടമാടുമ്പോൾ അംബേദ്ക്കറിയൻ ചിന്തകൾക്കും മാതൃകകൾക്കും പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കൂട്ടി. പ്രവർത്തകർ പ്രസിഡൻ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വൈസ് പ്രസിഡൻ്റുമാരായ അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ എന്നിവരും സഹ് ല ഇ.പി, ആബിദ് വല്ലപ്പുഴ, റസീന ആലത്തൂർ, ഊര് മൂപ്പൻ രംഗസ്വാമി, മൂപ്പത്തി പുഷ്പ എന്നിവരും സംസാരിച്ചു. വിദ്യാർത്ഥികളുടെ കല – കായിക പരിപാടികൾ നടന്നു. മധുരം വിതരണം ചെയ്തു. അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് സാഹോദര്യ സംഗമങ്ങൾ, ചർച്ച സംഗമങ്ങൾ, വിവിധ മത്സരങ്ങൾ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ ഫ്രറ്റേണിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.
വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പത്ത് നടന്നത് നിര്‍ഭാഗ്യകരം; നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്ര മന്ത്രി
കൊച്ചി: വഖഫ് നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾക്കെതിരായ നീക്കമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും വർഷങ്ങളായി ചെയ്ത തെറ്റ് സർക്കാർ തിരുത്തുകയായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്ത് നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും, രാജ്യത്ത് ഒരിടത്തും അത് ആവർത്തിക്കില്ലെന്നും, മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ, ഏതൊരു ഭൂമിയും വഖഫ് ഭൂമിയായി മാറുമായിരുന്നു. മുനമ്പത്ത് നടന്ന സംഭവം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണം.…
ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം; തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം
കോഴിക്കോട്: ആത്മീയതയും ധാർമികതയും സത്യസന്ധതയും നന്മകളും ഉൾക്കൊള്ളുന്ന തിരുചര്യകൾ അനുധാവനം ചെയ്ത ജീവിതം ക്രമീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി(സ്വ)യുടെ മാതൃകാ ജീവിതം പങ്കുവെക്കുന്ന ഹദീസുകൾ ജീവിതത്തിൽ പകർത്താനാണ് വിദ്യാർഥികൾ മത്സരിക്കേണ്ടത്. അത്തരം ജീവിതത്തിനാണ് അർഥവും വിജയവും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം കുറിച്ചത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്‌ലാമിയ്യ…
സ്നേഹവീട് അഭയ കേന്ദ്രത്തിലെ അഗതികൾക്ക് നന്മയുടെ വേറിട്ട ‘വിഷുക്കൈനീട്ടം’ തപാലിലെത്തി
അമ്പലപ്പുഴ: അഗതികൾക്ക് വിഷുക്കൈനീട്ടം തപാലിലെത്തി;മനസ്സ് നിറഞ്ഞു,ഒപ്പം അവരുടെ കണ്ണുകളും.സ്വന്തമെന്നു കരുതിയിരുന്നവർ ഉപേക്ഷിച്ചതുമൂലം അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ കഴിയുന്ന വിവിധ മതസ്ഥരായ 22 പേർക്കാണ് വ്യത്യസ്തമായ നിലയിൽ വിഷുക്കൈനീട്ടം ലഭിച്ചത്. നിരാലംബർക്ക് അത്താണിയായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം നല്കുന്നതിനാണ് ‘വിഷുക്കൈനീട്ടം’ തപാലിൽ അയച്ചതെന്ന് പൊതു പ്രവർത്തകൻ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു. തലവടി പോസ്റ്റ് മാസ്റ്റർ എൻ.എസ് സതീഷ്,പോസ്റ്റ്മാൻ അനന്ത കൃഷ്ണൻ പിഷാരത്ത് എന്നിവരാണ് ഈ പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തിയത്.കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥിയും കോളജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ ഇളയ മകൻ ഡാനിയേലിനോപ്പമാണ് തലവടി പോസ്റ്റ് ഓഫീസിൽ നിന്ന് ഡോ. ജോൺസൺവിഇടിക്കുള ‘വിഷുക്കൈനീട്ടം’ അയച്ചത്. തപാൽ വകുപ്പ് ഈ പദ്ധതി ആരംഭിച്ചിട്ട് മൂന്ന് വർഷമായി.100 രൂപ വിഷുക്കൈനീട്ടമായി അയക്കുന്നതിന് 20 രൂപ കൂടി അധികം…
പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ; മതവിദ്യ മനുഷ്യ ജീവിതത്തെ ചിട്ടപ്പെടുത്തും: കാന്തപുരം
കാരന്തൂർ: മതവിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ അഴകും ചിട്ടയുമുള്ളതാക്കുമെന്ന് മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതിയായ ഹാദിയ അക്കാദമിയുടെ കാരന്തൂർ ക്യാമ്പസിലെ കോൺവൊക്കേഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതു തലമുറകളെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടായത് കൊണ്ടുതന്നെ അവർ മതവിദ്യാഭ്യാസത്തിലും മികവ് നേടണമെന്നും ജീവിതത്തിലും കുടുംബത്തിലും അറിവ് പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023 – 24 അധ്യയന വർഷം പഠനം പൂർത്തീകരിച്ച ഹാദിയ യു ജി, ഹയർസെക്കൻഡറി, ഡിപ്ലോമ ബാച്ചുകളിലെ 132 വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വി എം അബ്ദുറശീദ് സഖാഫി, മുഹമ്മദ് റാഫി സുറൈജി അസ്സഖാഫി, മുഹമ്മദ്, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി,…
ഇന്ന് ഐശ്വര്യവും സമ്പത്തും നിറഞ്ഞ വിഷു; വിഷുക്കണി കണ്ടുണര്‍ന്ന് മലയാളികള്‍
ഇന്ന് വിഷു, ഐശ്വര്യവും സമ്പത്തും നിറഞ്ഞ ഒരു പുതിയ യുഗത്തിനായുള്ള പ്രാർത്ഥനയുടെയും പ്രത്യാശയുടെയും ദിനം. വിഷുക്കണി കണ്ടും വിഷു കൈനീട്ടം നല്‍കിയും ഇന്ന് നാടെങ്ങും വിഷു ആഘോഷിക്കുന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിലേക്കും കണ്ണുകൾ തുറക്കുന്ന പ്രത്യാശയുടെ ദിവസമാണ് വിഷു. മേട മാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ നിലനിൽക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷുദിനത്തിൽ ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വിഷു ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരും വർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരിക എന്നതാണ് കണി കാണുക എന്ന ആശയം. അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, പുതിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി തയ്യാറാക്കുന്നത്, ഇവയെല്ലാം സമൃദ്ധിയുടെ പ്രതീകമാണ്. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത…
വിഷു ദിനത്തില്‍ ഉണ്ണിക്കണ്ണനെ കാണാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ജനമൊഴുകിയെത്തി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പൂർത്തിയായി. വിഷുപ്പുലരിയിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണനെ കണി പതിനായിരക്കണക്കിന് ഭക്തർ എത്തി. പുലർച്ചെ 2.45 മുതൽ 3.45 വരെ ക്ഷേത്ര ശ്രീകോവിലിനുള്ളിലും നമസ്കാര മണ്ഡപത്തിലും കാണി കാണാൻ ഭക്തർക്ക് അവസരം ലഭിച്ചു. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ 2 മണിക്ക് ക്ഷേത്രത്തിൽ കണി ഒരുക്കി. വിഷുവിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം (ഏപ്രിൽ 13) രാത്രി തൃപ്പൂക്ക ചടങ്ങിന് ശേഷം വിശ്രമിച്ച കീഴ് ശാന്തിയാണ് കണി ഒരുക്കി നൽകിയത്. ശ്രീകോവിലിലെ മുഖമണ്ഡപത്തിലാണ് കണി ഒരുക്കിയ്ത്. വിഷുക്കണി ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തരുടെ നീണ്ട നിര ഇന്നലെ വൈകുന്നേരം മുതൽ ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞു. അതേസമയം, കണികാണാന്‍ സന്ദർശിക്കുന്ന ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ…
അരികുവൽക്കരണത്തിനുള്ള ടൂൾ ആയി മാധ്യമങ്ങൾ മാറരുത്: വെൽഫെയർ പാർട്ടി
തിരൂർ: കേരളത്തിലെ മാധ്യമങ്ങളിൽ പൊതു സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പരമ്പരാഗത ചേരികളെയും ഭരണവർഗത്തെയും മാത്രം പരിഗണിക്കുകയും മറ്റുള്ളവർക്ക് ദൃശ്യത നൽകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവിൽ കാണപ്പെടുന്നത്. ഈ സമീപനം തിരുത്തുകയും അടിസ്ഥാന ജനവിഭാങ്ങളുടെ സാമൂഹിക – രാഷ്ട്രീയ പ്രതിനിധാങ്ങളെയും കീഴാളപക്ഷത്ത് നിന്നുള്ള ഉണർവുകളെയും ഉൾകൊള്ളാനും, അവരുടെ ശബ്ദം പൊതുസമൂഹത്തിൽ എത്തിക്കാനുള്ള വിശാലത പരമ്പരാഗത മാധ്യമ സ്ഥാപനങ്ങൾ കാണിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ മീഡിയ ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന മീഡിയ കോഡിനേറ്റർ ആദിൽ അബ്ദുൽ റഹീം ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. മലപ്പുറം, തിരൂർ മേഖലകളിലായി നടന്ന ക്യാമ്പുകളിൽ സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, സെക്രട്ടറിമാരായ അഷ്‌റഫ് വൈലത്തൂർ, ജംഷീൽ അബൂബക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീന അന്നാര, സൈതാലി വലമ്പൂർ, ശറഫുദ്ധീൻ…
ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പ് മലബാർ സീറ്റ് പ്രതിസന്ധി പരിഹരിക്കണം: നഈം ഗഫൂർ
കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പുതന്നെ മലബാറിലെ ഹയർസെക്കൻഡറി, ഉന്നതവിദ്യാഭ്യാസ മേഖലകളിലെ സീറ്റ് പ്രതിസന്ധി പൂർണമായും പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. ആവശ്യാനുസരണമുള്ള അധിക ബാച്ചുകൾ മുൻകൂട്ടി അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കില്ല. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നേരിടേണ്ടി വരും. മന്ത്രിമാരെ തെരുവിൽ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയം ആശങ്കകൾ പരിഹരിച്ച് മാത്രമേ സംസ്ഥാനത്ത് നടപ്പിൽ വരുത്താവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസമായി പഴയങ്ങാടി വിറാസ് കാമ്പസിലെ കെ.കെ.കൊച്ച് നഗറിൽ നടന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന നേതൃസംഗമത്തിൽ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി അധ്യക്ഷത വഹിച്ചു. ഫാത്തിമ തഹാനി നന്ദി പറഞ്ഞു. സംഗമത്തിന് മുഹമ്മദ് സഈദ്, ഗോപു തോന്നക്കൽ, ബാസിത് താനൂർ,…
