മർകസ് ഹിഫ്ള് സനദ് ദാനം ഏപ്രിൽ നാലിന്

കോഴിക്കോട്: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖുർആൻ പഠനകേന്ദ്രങ്ങളിൽ ഒന്നായ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് പഠനം പൂർത്തീകരിച്ചവർക്കുള്ള സനദ് ദാനവും ഖുർആൻ സമ്മേളനവും ഏപ്രിൽ 4  വ്യാഴാഴ്ച മർകസിൽ നടക്കും. ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകൾ സമ്മേളനത്തിൽ സനദ് സ്വീകരിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഖുർആൻ പ്രഭാഷണം, ളിയാഫത്തുൽ ഖുർആൻ, ഖത്മുൽ ഖുർആൻ, ഹാഫിള് സംഗമം, ദസ്തർ ബന്ദി, ആത്മീയ സമ്മേളനം, ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താർ തുടങ്ങി വിവിധ സദസ്സുകളാണ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്. ഖുർആൻ പഠന രംഗത്ത് സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ച വ്യക്തിക്ക് ചടങ്ങിൽ പ്രത്യേക പുരസ്കാരം സമ്മാനിക്കും. ഖുർആൻ പഠനകേന്ദ്രങ്ങൾ കേരളത്തിൽ വിപുലമാവാത്ത 1987ലാണ് മർകസ് ഖുർആൻ അക്കാദമി സ്ഥാപിക്കുന്നത്. കഴിഞ്ഞ 37 വർഷത്തിനിടെ 2500 ഓളം ഖുർആൻ പഠിതാക്കളാണ്…

മാഹി നിവാസികള്‍ക്ക് നാലു വര്‍ഷമായി റേഷന്‍ ലഭിക്കുന്നില്ല; പുത്തുച്ചേരി ഗവര്‍ണ്ണറുടെ കെടുകാര്യസ്ഥതയാണെന്ന് ആരോപണം

കണ്ണൂർ: രാജ്യത്ത് പൊതുവിതരണ സംവിധാനമില്ലാത്ത ഏക സംസ്ഥാനമാണ് പുതുച്ചേരി. റേഷൻ വിതരണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് ഗവർണർ കിരൺ ബേദിയുടെ ഉത്തരവനുസരിച്ച് നാലുവർഷം മുമ്പ് പുതുച്ചേരിയിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റേഷൻ വിതരണം നിർത്തിവച്ചിരുന്നു. ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നടപടികളാണ് ഗവർണർ സ്വീകരിച്ചതെന്നാണ് ആരോപണം. റേഷൻ കാർഡ് ഉടമകൾക്ക് മാസംതോറും റേഷൻ തുക ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നായിരുന്നു വാഗ്ദാനം. ബിപിഎൽ വിഭാഗത്തിന് പ്രതിമാസം 600 രൂപയും എപിഎൽ വിഭാഗത്തിന് 300 രൂപയുമാണ് അരി ഉൾപ്പെടെ എട്ട് ധാന്യങ്ങൾക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ തുക ലഭിക്കാറുണ്ടായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള കുടിശ്ശിക ഉൾപ്പെടെയുള്ള തുക ലഭിച്ചു. റേഷൻ കടകൾ വഴി നല്ല രീതിയില്‍ അരിയും അനുബന്ധ ധാന്യങ്ങളും ലഭിച്ചിരുന്ന സ്ഥലമായിരുന്നു മാഹി. മാഹി എംപ്ലോയീസ് കോർപറേറ്റ് സൊസൈറ്റിക്ക് മാഹിയിലും പള്ളൂരിലുമായി പത്തിലധികം റേഷൻ കടകൾ…

പ്രേമനൈരാശ്യം: ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം

എറണാകുളം: വാക്കുതര്‍ക്കത്തിനിടെ ആണ്‍സുഹൃത്തിന്റെ കുത്തേറ്റ് യുവതി ദാരുണമായി കൊല്ലപ്പെട്ടു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തായ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ നിരപ്പ് സ്വദേശി സിംന ഷക്കീറാണ് മരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. ജനറൽ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനായിരുന്നു സിംന ആശുപത്രിയിലെത്തിയത്. ഇതേ സമയത്ത് ആശുപത്രിയിലെത്തിയ ഷാഹുല്‍ അലി സിംനയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരും നേരത്തേ അയൽവാസികളായിരുന്നു എന്നു പറയുന്നു. പ്രേമനൈരാശ്യമാണോ സിംനയെ ആക്രമിക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് കൈയ്യോടെ…

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയച്ചത് പ്രൊസിക്യൂഷനും പോലീസും ഒത്തുകളിച്ചതാണെന്ന് വിഡി സതീശന്‍

കാസർകോട്: റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും പോലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വം ഗൂഢാലോചന നടത്തിയെന്നും സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഫലമാണോ വിധിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും പിണറായിയും തമ്മിൽ ഊഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേസ് അന്വേഷിച്ച രീതി ഏകപക്ഷീയമാണെന്ന് വിധിയില്‍ പറയുന്നു. സംഘർഷത്തിൽ ഉള്‍പ്പെടാത്ത വ്യക്തിയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ചുമതലയായിരുന്നു. പ്രതികളുടെ ആർ എസ് എസ് ബന്ധം തെളിയിക്കുന്നതിനുള്ള ആറ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്‌തരിച്ചത്. അഞ്ച് സാക്ഷികളെ വിസ്‌തരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു. മതപരമായ വിദ്വേഷത്താലാണ് നിരപരാധിയായ ഒരാളെ കൊല്ലാൻ പ്രതികൾ തയ്യാറായതെന്ന് തെളിയിക്കാൻ സാക്ഷികളുണ്ടായിട്ടും അവരെ വിസ്‌തരിച്ചില്ല എന്നത് വ്യക്തമാക്കുന്നത് ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഡാലോചന നടന്നതായാണ്. വണ്ടിപ്പെരിയാർ…

ജനകീയ സമരത്തിലൂടെ RSS ൻ്റെ വംശീയത പദ്ധതി പരാജയപ്പെടുത്തും: റസാഖ് പാലേരി

മലപ്പുറം : ജനകീയ സമരത്തിലൂടെ RSS ൻ്റെ വംശീയത പദ്ധതി പരാജയപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സാമൂഹിക സഹവർത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും പാരമ്പര്യമുള്ള ഇന്ത്യയെ മതധ്രുവീകരണത്തിലൂടെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമമാണ് പൗരത്വ നിയമം വഴി സംഘപരിവാർ നടത്തുന്നത്. വംശീയ രാഷ്ട്രീയത്തിന്റെ ഈ വിദ്വേശ അജണ്ടകൾ ചെറുത്തുതോൽപ്പിക്കാൻ മതേതര ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട്. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം തിരിച്ചുപിടിച്ച് ഫാഷിസ്റ്റ് ഏകാധിപത്യ ശക്തികളെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ മുഴുവൻ ജനതയും രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും ഒന്നിച്ചു നിൽക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായുളള പോരാട്ടത്തിന്റെ രാത്തെരുവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ മാത്രം പുറത്തുനിർത്തിയുള്ള വംശീയാധിഷ്ഠിതമായ പൗരത്വ നിയമം നടപ്പിലാക്കാൻ…

റിയാസ് മൗലവി വധം; കോടതി വിധി പ്രതിഷേധാർഹം: സോളിഡാരിറ്റി

റിയാസ് മൗലവി വധത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. പ്രതികൾക്കെതിരെ പോലീസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ വാദങ്ങളിലും സംഭവിച്ച ദൗർബല്യങ്ങളാണ് കോടതിയിൽ നിന്ന് ദൗർഭാഗ്യകരമായ വിധിയുണ്ടായത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതികൾക്കെതിരായി ഉണ്ടായിട്ടും അതൊന്നും മുൻനിർത്തിയുള്ള കുറ്റമറ്റ നിലപാടുകൾ കോടതിയിൽ സ്വീകരിക്കപ്പെടാതെ പോയത് കോടതിക്ക് പ്രതികൾക്കനുകൂലമായ വിധിതീർപ്പിലെത്താൻ സഹായകരമായി. മുസ്‍ലിം വംശഹത്യാ പദ്ധതിയിൽ കോടതി സംഘപരിവാറിൻറെ കൂടെ നിൽക്കുന്നത് ഏറെ ആശങ്കാജനകമാണ്. കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിക്കാതിരുന്ന പ്രോസിക്യൂഷൻ നടപടിയാണ് സംഘ്പരിവാർ ക്രിമിനലുകളെ വെറുതെവിടുന്ന കോടതി വിധിയിലേക്ക് നയിച്ചത്. ആർ.എസ്.എസ്സുകാർ പ്രതികളാകുന്ന കേസുകളിലെ ഇത്തരത്തിലുള്ള പോലീസ്- ജുഡീഷ്യൽ ഉദാസീന നടപടികൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതുമാണ്. സംഘ്പരിവാറിൻറെ മുസ്‍ലിം ഉന്മുലന ശ്രമങ്ങളെ ചെറുക്കാൻ പി.ആർ സ്റ്റണ്ടുകൾക്കപ്പുറം ആത്മാർഥമായ ശ്രമങ്ങൾ…

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വിശുദ്ധ വാരാചരണം നാളെ സമാപിക്കും

നിരണം: സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വിശുദ്ധ വാരാചരണം നാളെ സമാപിക്കും. സ്നേഹത്തിന്റെ പുതിയ മാതൃക ലോകത്തിന് നല്കി യേശുക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയ സ്മരണയിൽ പെസഹ ആചരിച്ചു. തുടര്‍ന്ന്‌ വിശുദ്ധ കുർബാന അർപ്പിച്ചു.പീഡാനുഭവ ഓർമ്മ പുതുക്കി ഇന്നലെ പ്രദക്ഷിണവും ധ്യാന ശുശ്രൂഷകളും നേർച്ച കഞ്ഞി വിതരണവും നടന്നു.വികാരി ഫാദർ വില്യംസ് ചിറയത്ത് നേതൃത്വം നല്കി. നാളെ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 6ന് നടക്കുന്ന ഉയർപ്പു ശുശൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം ഭദ്രാസനം സഹായ മെത്രാന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ സിൽവാനിയാസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കും.ഫാദർ വില്യംസ് ചിറയത്ത് സഹകാർമ്മികത്വം നല്‍കും.

പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മാരകങ്ങൾ വികൃതമാക്കി

കണ്ണൂര്‍: പയ്യാമ്പലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] യുടെ പ്രമുഖ നേതാക്കളുടെ സ്മാരകങ്ങൾ രാസദ്രാവകം ഒഴിച്ച് നശിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, പാർട്ടി നേതാവ് ഒ.ഭരതൻ എന്നിവരുടെ ശവകുടീരങ്ങൾ തകർത്തു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അക്രമികളെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കോൺഗ്രസ് നേതാക്കളുടെയും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി നേതാവ് എം വി രാഘവൻ്റെയും സ്മാരകങ്ങളും സിപിഐ എം നേതാക്കളുടെയും സ്മാരകങ്ങളാണ് അക്രമികൾ തകര്‍ത്തത്. കോടിയേരി ബാലകൃഷ്ണൻ്റെ ശവകുടീരത്തിനാണ് കൂടുതല്‍ കേടുപാടുകള്‍. ക്രിമിനൽ നടപടിയെ അപലപിച്ച് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി ടി വി രാജേഷ് പ്രതിഷേധിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ ഒഴിവാക്കിയതായി രാജേഷ് ചൂണ്ടിക്കാട്ടി, ആക്രമണത്തിൻ്റെ തിരഞ്ഞെടുത്ത സ്വഭാവത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തി. പാർട്ടി…

എസ്എഫ്ഐ നേതാക്കളുടെ മയക്കുമരുന്ന് ഉപയോഗം തുറന്നു കാട്ടിയ കോളജ് പ്രിൻസിപ്പലിനെതിരെ സർക്കാരിൻ്റെ പ്രതികാര നടപടി

കാസർകോട്: കാസർകോട് സർക്കാർ കോളേജിൽ എസ്എഫ്ഐ നേതാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വെളിച്ചത്തു കൊണ്ടുവന്ന പ്രിൻസിപ്പൽ ഡോ. രമയ്‌ക്കെതിരെ പ്രതികാര നടപടിയുമായി സർക്കാർ. ഡോ. രമ വിരമിക്കുന്ന ദിവസം പുതിയ വകുപ്പുതല കുറ്റപത്രം അവർക്ക് കൈമാറി. ഡോ. രമയുടെ പെൻഷൻ ആനുകൂല്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥി സംഘടന നൽകിയ കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചാർജ് ഷീറ്റ് മെമ്മോ തയ്യാറാക്കിയതെന്നു പറയുന്നു. നേരത്തെ, ഡോ.രമയ്‌ക്കെതിരായ വകുപ്പുതല കുറ്റപത്രം ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. ഈ സംഭവം ഒറ്റപ്പെട്ടതല്ല. കേരള സാങ്കേതിക സർവ്വകലാശാലയുടെ ചുമതല വഹിച്ചിരുന്ന സിസ തോമസിനെതിരെയും സമാനമായ പ്രതികാര നടപടിയുണ്ടായി. സിസ തോമസിന് വിരമിക്കുന്ന ദിവസം വകുപ്പുതല കുറ്റപത്രവും ലഭിച്ചു. സംസ്ഥാന സർക്കാരിനെയും വകുപ്പു മന്ത്രിമാരെയും എസ്എഫ്ഐ നേതാക്കൾ സ്വാധീനിക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഡോ. രമയ്‌ക്കെതിരായ നടപടിയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ…

പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം: വി മുരളീധരൻ

തിരുവനന്തപുരം : പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെയും ബിജെപിയുടെയും നയമെന്ന് കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ പറഞ്ഞു. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള എല്ലാ നടപടികളും കേന്ദ്രം ചർച്ച ചെയ്യുകയാണെന്നും, സമൂഹത്തിലെ ദുർബല വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും പിന്നാക്ക വിഭാഗത്തെ വോട്ട് ബാങ്കായി കാണുന്ന നയമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് മോദി സർക്കാരെന്ന് അദ്ദേഹം പരാമർശിച്ചു. ഈ സമുദായങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകിയതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിസഭയിലെ 50 ശതമാനം ആളുകളും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നും…