ന്യൂഡല്‍ഹി: ബുധനാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മകൻ ഷോൺ ജോർജ്ജ്, സഹ നേതാവ് ജോർജ്ജ് ജോസഫ് കാക്കനാട് എന്നിവർക്കൊപ്പം പി സി ജോര്‍ജ് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബിജെപിയുടെ കേരള ഇൻചാർജ് പ്രകാശ് ജാവദേക്കർ, രാധാ മോഹൻദാസ് അഗർവാൾ, അനിൽ ആൻ്റണി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്ന് ജോർജിൻ്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഈ നീക്കം കൂടുതൽ വിശ്വാസ്യത നൽകി . റബ്ബർ, ഏലം കർഷകർ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധത ജോർജ്ജ് തൻ്റെ ഭാഗത്തുനിന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപിയിൽ ചേരാനുള്ള ശ്രമത്തിൽ വിവിധ സഭാ വിഭാഗങ്ങളുടെ പിന്തുണയും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ സഭാ വിഭാഗങ്ങളുമായും ചർച്ച നടത്തിയ ശേഷമാണ് ഞാൻ…
Category: KERALA
മതസൗഹാർദ്ദം വിളിച്ചോതി പെരുന്നാൾ റാസയ്ക്ക് ക്ഷേത്രനടയിൽ സ്വീകരണം
എടത്വ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് പാണ്ടങ്കരി ഇടവകയുടെ 107-ാംമത് കല്ലിട്ട പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയ്ക്കാണ് പാണ്ടങ്കരി ശ്രീധർമ്മ ശാസ്താ ക്ഷേത്ര നടയിൽ സ്വീകരണം നല്കിയത്.റാസ ആനപ്രമ്പാൽ സൗത്ത് യു.പി.സ്ക്കൂളിന് സമീപമുള്ള കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് എത്തുമ്പോഴാണ് ക്ഷേത്ര നടയിൽ ഭരണസമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി ദീപകാഴ്ച ഒരുക്കി സ്വീകരിച്ചത്.ക്ഷേത്ര സമിതി പ്രസിഡന്റ് അനുറാം വി നായർ, സെക്രട്ടറി സിനു രാധേയം, ദേവസം മാനേജർ പ്രദീപ് മുണ്ടുകാട്, ഉത്സവ കമ്മറ്റി പ്രസിഡണ്ട് മനു പനപ്പറമ്പ്, സെക്രട്ടറി ഷിബു തൊണ്ണൂറിൽ, അജീഷ് മണക്കളം ,ബിജു പാട്ടത്തിൽ ,ഷിജു ചാത്തൻകുന്നേൽ എന്നിവർ നേതൃത്വം നല്കി.എസ്എൻഡിപി 4368-ാം നമ്പർ ശാഖയുടെ നേതൃത്വത്തിലും റാസയെ സ്വീകരിക്കുകയും പായസം വിളമ്പുകയും ചെയ്തു. എം.എസ് സുനിൽ, പി.സി. അഭിലാഷ്, മനോജ് മൂക്കാംന്തറ എന്നിവർ നേതൃത്വം നല്കി. പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി…
കേന്ദ്ര ബജറ്റ് പ്രതീക്ഷകളില്ലാത്ത പ്രകടനപത്രിക: അഡ്വ. വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന കേന്ദ്ര ഇടക്കാല ബജറ്റ് പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള ഭരണകക്ഷിയുടെ പ്രകടനപത്രികയായി മാറിയെന്നും പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതൊന്നും ബജറ്റില്‍ നിര്‍ദ്ദശിക്കുന്നില്ലെന്നും കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഒരു കോടി വീടുകളില്‍ സൗജന്യ സൗരോര്‍ജ്ജ പ്ലാന്റുകളും 300 യൂണിറ്റ് വൈദ്യുതി സൗജന്യവും അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് പലിശരഹിതവായ്പ തുടരുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. ക്ഷീരകര്‍ഷകര്‍ക്കായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കിയെന്ന അവകാശവാദം സര്‍ക്കാര്‍ രേഖകളില്‍ മാത്രമാണ്. പ്രതിസന്ധി നേരിടുന്ന റബറുള്‍പ്പെടെയുള്ള കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതി നിയന്ത്രിക്കുവാന്‍ നടപടികളുമില്ല. അതേസമയം പുത്തന്‍ വ്യാപാരക്കരാറുകളുയര്‍ത്തുന്ന കാര്‍ഷികമേഖലയിലെ വെല്ലുവിളി ധനകാര്യമന്ത്രി ബോധപൂര്‍വ്വം വിസ്മരിച്ചു. 2022ല്‍ കര്‍ഷക വരുമാനം…
ഗ്യാന്‍വാപി മസ്ജിദ്: എസ് ഐ ഒവിദ്യാർഥി – യുവജന പ്രതിഷേധം സംഘടിപ്പിച്ചു
കോഴിക്കോട്: നൂറ്റാണ്ടുകളായി മുസ്ലീങ്ങള്‍ ആരാധന നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജില്ലാ കോടതി വിധിക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എസ്.ഐ.ഒ – സോളിഡാരിറ്റി സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനീതി ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. കോഴിക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അസ്‌ലം അലി, ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി, സിറ്റി സെക്രട്ടറി ശമീം അഹ്മദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. അബ്ദുൽ വാഹിദ്, ജില്ലാ പ്രസിഡന്റ് ശഫാഖ് കക്കോടി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അൻവർ…
നീതിന്യായ സംവിധാനങ്ങൾ തന്നെ നിയമ ലംഘനങ്ങൾക്ക് മേലൊപ്പ് ചാർത്തുന്നു: വെൽഫെയർ പാർട്ടി
സമൂഹത്തിൽ നിയമവും നീതിയും ഉയർത്തിപ്പിടിക്കാൻ ഏറ്റവും കൂടുതൽ ബാധ്യതപ്പെട്ട നീതിന്യായ സംവിധാനങ്ങൾ തന്നെ നിയമ ലംഘനങ്ങൾക്ക് മേലൊപ്പ് ചാർത്തുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. യു പി വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവർക്ക് അനുമതി കൊടുത്ത വരാണസി ജില്ല കോടതിവിധി നഗ്നമായ നിയമ ലംഘനമാണ്. ഇത് 1991 ലെ ആരാധനാലയ നിയമം നേർക്കു നേരെ ലംഘിക്കുകയാണ് ചെയ്യുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി 1991 ലെ ആരാധനാലയ നിയമം കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി സവിശേഷമായി ഇടപെടുകയും വേണം. ഇന്ത്യയിലെ പൗരസമൂഹവും ജനാധിപത്യ – മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഇത്തരം കുതന്ത്രങ്ങളെ തുറന്നെതിർത്ത് രംഗത്ത് വരണമെന്നും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്,…
ഗ്യാൻവാപിയിൽ ബാബരി ആവർത്തിക്കാൻ അനുവദിക്കില്ല: എസ്. ഐ.ഒ, സോളിഡാരിറ്റി
മലപ്പുറം : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ലാ കോടതി ഉത്തരവിറക്കിയതിനെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. എസ്.ഐ.ഒ മലപ്പുറം പ്രസിഡന്റ് പ്രസിഡന്റ് അനീസ് കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷിബിലി മസ്ഹർ സ്വാഗതം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബാസിത് താനൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രഭൂമി വാദമുയർത്തിക്കൊണ്ട് മുസ്‌ലിം പള്ളികൾ തകർക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ചേർന്നുനിൽക്കണമെന്നും ഗ്യാൻവാപിയിൽ ബാബരി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും എസ്. ഐ.ഒ, സോളിഡാരിറ്റി പ്രഖ്യാപിച്ചു.
മർകസ് സമ്മേളനം എക്സിബിഷൻ ഇന്ന് ആരംഭിക്കും
കാരന്തൂർ: മർകസ് ഖത്മുൽ ബുഖാരി സമ്മേളനത്തോടനുബന്ധിച്ച് മർകസ് ക്യാമ്പസിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന എക്സിബിഷൻ ഇന്ന് ആരംഭിക്കും. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ജെ സുരേഷ് കുമാർ രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോക്ടർ അബ്ദുൽസലാം, ഷമീം കെ കെ, ഉനൈസ് മുഹമ്മദ്, ഉബൈദ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, റഷീദ് സഖാഫി തുടങ്ങിയവർ സംബന്ധിക്കും. ഇതോടനുബന്ധിച്ച് ഇന്നലെ നടന്ന വിളംബരജാഥക്ക് ഐ.ടി.ഐ വൈസ് പ്രിൻസിപ്പാൾ അബ്ദുറഹിമാൻകുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, മോറൽ ഹെഡ് അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നും നാളെയും പൊതുജനങ്ങൾക്ക് പുറമേ പരിസരപ്രദേശങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ആർട്സ് ആൻഡ് സയൻസ്, കോളേജിലെ വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിക്കുന്നതാണ്.
യുവതിയെ പീഡിപ്പിച്ച കേസില്‍ മുൻ സീനിയർ ഗവ. പ്ലീഡര്‍ പോലീസില്‍ കീഴടങ്ങി
എറണാകുളം: കേരള ഹൈക്കോടതിയിലെ മുൻ സീനിയർ ഗവൺമെൻ്റ് പ്ലീഡറും തൻ്റെ കക്ഷിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുമായ പി ജി മനു ജനുവരി 31 (ബുധൻ) രാവിലെ എറണാകുളത്ത് പുത്തൻകുരിശ് ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങി. തുടർന്ന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. 2023 നവംബർ 29 ന് ചോറ്റാനിക്കര പോലീസ് കേസെടുത്തത് മുതൽ ഇയാൾ ഒളിവിലായിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, കീഴടങ്ങാൻ സാവകാശം തേടി ഇയാള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. ഇതേ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിലാണ് മനുവിനെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 376 (ബലാത്സംഗം), 354 (സ്ത്രീയുടെ…
“എൻ്റെ കൈകൾ ശുദ്ധമാണ്…”: മകളുടെ ഐടി സ്ഥാപനത്തിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മകൾ വീണയുടെ ഇപ്പോൾ പ്രവർത്തനരഹിതമായ ഐടി കമ്പനിക്കെതിരെയുള്ള ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ കൈകൾ ശുദ്ധമാണെന്നും അതിനാൽ ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുമ്പ് തൻ്റെ ഭാര്യയെയാണ് ടാർഗെറ്റു ചെയ്‌തിരുന്നുതെന്നും ഇപ്പോൾ മകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വീണയുടെ കമ്പനിക്കെതിരായ ആരോപണങ്ങൾ അടുത്തിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ഒരു സ്വകാര്യ മിനറൽ കമ്പനിയുമായുള്ള അനധികൃത ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. രംഗത്തെത്തിയതാണ് കാരണം. നിയമസഭയിൽ ഗവർണറുടെ നയപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച അവസാനിപ്പിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിവാദങ്ങൾ തുറന്ന് പറഞ്ഞത്. മുൻപും ഇത്തരം നിരവധി കഥകൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും “കാരണം ഈ കൈകൾ ശുദ്ധമാണ്” എന്നും മുഖ്യമന്ത്രി പുഞ്ചിരിയോടെ പറഞ്ഞു. മുമ്പ് എൻ്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു ആരോപണങ്ങൾ.…
സോപാന സംഗീതാചര്യൻ അമ്പലപ്പുഴ വിജയകുമാറിന് ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം
രാമമംഗലം:ഷഡ്കാല ഗോവിന്ദമാരാർ കലാസമിതി ഏർപ്പെടുത്തിയ പുരസ്കാരം സോപാന സംഗീതാചര്യൻ അമ്പലപ്പുഴ വിജയകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 3 ശനിയാഴ്ച 4 ന് കലാസമിതി ഓഡിറ്റോറിയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പുരസ്കാരം സമ്മാനിക്കും.
