തിരുവനന്തപുരം : ജാതിമത വ്യത്യാസങ്ങൾക്കതീതമായി ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് യുവ ഡോക്ടര്‍ ഷഹാനയുടെ ആത്മഹത്യയെക്കുറിച്ച് പ്രശസ്ത നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സംഭവത്തോട് പ്രതികരിച്ച സുരേഷ് ഗോപി സ്ത്രീധന സമ്പ്രദായം തുടച്ചുനീക്കേണ്ടതിന്റെ അനിവാര്യത ഉറപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. സ്ത്രീധന സമ്പ്രദായങ്ങൾ അവസാനിപ്പിക്കണമെന്ന് തന്റെ പ്രസ്താവനയിൽ നടൻ ആഹ്വാനം ചെയ്തു. ഈ ദോഷകരമായ പാരമ്പര്യം ഇല്ലാതാക്കാൻ സമൂഹം കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെടുന്നവരും അത് സ്വീകരിക്കുന്നവരും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “ഷഹന എന്നല്ല, ഇതു പോലെ ഉള്ള ഏത് പെണ്‍ മക്കള്‍ ആയാലും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേയ്‌ക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം.. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക…
Category: KERALA
ഡോ. ഷഹാനയുടെ ആത്മഹത്യ: കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഡോ. റുവൈസിന്റെ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ
തിരുവനന്തപുരം: ഡോ. ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. പ്രവേശന സമയത്ത് എല്ലാ വിദ്യാർത്ഥികളിൽ നിന്നും ഒരു സത്യവാങ്മൂലം വാങ്ങാറുണ്ടെന്ന് ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. അതില്‍, സ്ത്രീധനം സ്വീകരിക്കുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അവരുടെ ബിരുദം അസാധുവാകുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഗവർണറാണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി തെളിയിക്കുകയാണെങ്കിൽ, സർവകലാശാല ഇയാളുടെ ബിരുദം റദ്ദാക്കുമെന്ന് വൈസ് ചാൻസലർ ഊന്നിപ്പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട വിപത്തുകൾക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനാണ് സർവകലാശാല ഈ നിലപാട് സ്വീകരിച്ചത്. തുടക്കത്തിൽ, നിർദ്ദേശങ്ങൾ പാലിച്ച്, എല്ലാ വിദ്യാർത്ഥികളിൽ നിന്നും കൂട്ടായി സത്യവാങ്മൂലം ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ എല്ലാ ബാച്ചിന്റെയും തുടക്കത്തിൽ വിദ്യാർത്ഥികളിൽ നിന്ന് പ്രിൻസിപ്പൽ പ്രതിജ്ഞയെടുക്കുന്നുണ്ടെന്ന്…
നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചതിൽ വസ്തുതാന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ആക്‌സസ് ചെയ്‌തുവെന്ന ആരോപണത്തിൽ വസ്തുതാന്വേഷണം നടത്താൻ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയോട് കേരള ഹൈക്കോടതി ഇന്ന് (ഡിസംബർ 7 വ്യാഴം) ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ സെഷൻസ് കോടതിയോട് ജസ്റ്റിസ് കെ.ബാബു നിർദേശിച്ചു. സെഷൻസ് ജഡ്ജിക്ക് അന്വേഷണം നടത്താൻ പൊലീസ് ഉൾപ്പെടെ ഏത് ഏജൻസിയുടെയും സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ എന്തെങ്കിലും കുറ്റം കണ്ടെത്തിയാൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള വകുപ്പുകൾ പ്രകാരം സെഷൻസ് ജഡ്ജിക്ക് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും അഡീഷണൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി കൈക്കലാക്കിയെന്നാരോപിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഇര സമർപ്പിച്ച ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ലൈംഗികാതിക്രമത്തിന്റെ വീഡിയോകൾ അടങ്ങിയ മെമ്മറി കാർഡ് ഒരു സുപ്രധാന തെളിവായിരുന്നുവെന്ന് അവർ പറയുന്നു.…
കർദ്ദിനാൾ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു
കൊച്ചി: കർദ്ദിനാൾ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. തന്റെ ആരോഗ്യസ്ഥിതിയും അജപാലന പരിപാലനത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത് സ്ഥാനമൊഴിയാനുള്ള തന്റെ അഭ്യർത്ഥന ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതായി ഇന്ന് (ഡിസംബർ 7 വ്യാഴം) കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. കർദ്ദിനാൾ ആലഞ്ചേരിക്കൊപ്പം എറണാകുളം അങ്കമാലി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തും സ്ഥാനമൊഴിയണമെന്ന അഭ്യർത്ഥന മാർപാപ്പ പരിഗണിച്ചു. മെൽബൺ ബിഷപ്പായി വിരമിച്ച ബിഷപ്പ് ബോസ്‌കോ പുത്തൂർ, അടുത്ത വർഷം ആദ്യം നടക്കുന്ന സിനഡിൽ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കും. ദൈവിക പദ്ധതികൾക്ക് അനുസൃതമായി തന്റെ സേവനങ്ങൾ എളുപ്പമാക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് കർദിനാൾ ആലഞ്ചേരി പറഞ്ഞു. 2011 മെയ് 29 നാണ് അദ്ദേഹം സീറോ മലബാർ സഭയുടെ തലവനായി ചുമതലയേറ്റത്.…
തുടര്‍ച്ചയായ നാലാം തവണയും ബിസിനസ് കള്‍ച്ചർ പുരസ്‌ക്കാരങ്ങൾ നേടി യു.എസ്.ടി
മികച്ച സി എസ് ആർ /കോർപ്പറേറ്റ് സുസ്ഥിരതാ സംരംഭങ്ങൾ, ബിസിനസ് കൾച്ചറിനായുള്ള മികച്ച ആഗോള സംരംഭം എന്നിവയ്ക്കുള്ള പുരസ്‌ക്കാരങ്ങൾ യു എസ് ടി നടപ്പാക്കി വരുന്ന മികച്ച സാമൂഹിക സ്വാധീനത്തിനുള്ള അംഗീകാരങ്ങളാണ്. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തുടര്‍ച്ചയായ നാലാം തവണയും ബിസിനസ് കള്‍ച്ചർ അവാര്‍ഡുകൾക്ക് (ബി സി എ) അർഹമായി. മികവും സുസ്ഥിരതയുമുള്ള ബിസിനസ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കാണ് 2023ലെ ബിസിനസ് കള്‍ച്ചർ പുരസ്‌ക്കാരങ്ങൾ ലഭിച്ചത്. ഇത്തവണ രണ്ട് വിഭാഗങ്ങളിലായുള്ള അവാര്‍ഡുകളാണ് യു.എസ്.ടിയെ തേടിയെത്തിയത്. കാര്‍ബണ്‍ മുക്ത ലോകം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സമൂഹത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും അവയ്ക്കിണങ്ങുന്ന വ്യാപാര മൂല്യങ്ങള്‍ക്കുമുള്ള മികച്ച സി എസ് ആർ / കോര്‍പ്പറേറ്റ് സുസ്ഥിരതാ സംരംഭ അവാര്‍ഡും, ഒപ്പം ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ കളേഴ്‌സ് സംരംഭത്തിനു ലഭിച്ച മികച്ച…
‘ഖാഫ്’ ആർട്സ് ഫെസ്റ്റ്: ആറാം എഡിഷൻ പ്രഖ്യാപിച്ചു
കോഴിക്കോട്: മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഖാഫ്’ ആർട്സ് ഫെസ്റ്റ് ആറാമത് എഡിഷൻ പ്രഖ്യാപിച്ചു. ജനുവരി 13, 14 ന് നടക്കാനിരിക്കുന്ന ഫെസ്റ്റിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു. ‘മധ്യധാരയുടെ മാന്ത്രികത’ എന്ന പ്രമേയത്തിന്റെ ലോഞ്ചിങ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവഹിച്ചു. സീനിയർ മുദർരിസ് വി പി എം ഫൈസി വില്യാപള്ളിയും സയ്യിദ് ശിഹാബുദ്ദീൻ ജീലാനിയും ടീമുകൾക്കുള്ള പതാക കൈമാറി. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സയ്യിദ് അഹ്‌മദ് ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ശഫീഖ് കൈതപ്പൊയിൽ പദ്ധതിയും ശിബിലി മഞ്ചേരി പ്രമേയവും അവതരിപ്പിച്ചു. താജുദ്ദീൻ കട്ടിപ്പാറ സ്വാഗതം പറഞ്ഞു.
തങ്കമണിക്ക് പുതുജീവനേകി നവജീവൻ അഭയകേന്ദ്രം
കൊല്ലം: നെടുമ്പന പള്ളിമൺ പൂങ്കോട്ട് കിഴക്കതിൽ വീട്ടിൽ തങ്കമണി (69) യെ കൊല്ലം നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. വർഷങ്ങളായി പള്ളിമണിൽ താമസിച്ചിരുന്ന തങ്കമണി അമ്മയുടെ ഭർത്താവ് ഏറെക്കാലം മുന്നേ മരണപ്പെട്ടിരുന്നു. തുടർന്ന് മാനസികാസ്വസ്ഥതയുള്ള മകനോടൊപ്പം താമസിച്ച് വരുകയായിരുന്നു. മകന്റെ പെരുമാറ്റങ്ങളിൽ ബുദ്ധിമുട്ടിലായ അവസ്ഥയിൽ തങ്കമണി അമ്മ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുയായിരുന്നു. തങ്കമണി അമ്മയെ ഏറ്റെടുക്കണമെന്ന് കണ്ണനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ ആവശ്യപ്പെട്ടതനുസരിച്ച് നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾ ഏറ്റെടുക്കുകയായിരുന്നു. പള്ളിമൺ വാർഡ് മെമ്പർ ശോഭനകുമാരി, നവജീവൻ അഭയകേന്ദ്രം പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ,സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ഹരിസോമൻ പൊതു പ്രവർത്തകരായ സീന കുളപ്പാടം, നഹാസ് തുടങ്ങിയവർ ഏറ്റെടുക്കൽ ചടങ്ങിൽ സംബന്ധിച്ചു.
മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ആത്മഹത്യ; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറുടെ മരണം സ്ത്രീധനവുമായി ബന്ധപ്പെട്ടാണെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്‌തിരുന്ന വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹനയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. മെഡിക്കല്‍ കോളജിന് സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ സമയമായിട്ടും ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഫ്ലാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. മരണത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പു കൂടിയായ മന്ത്രി ബുധനാഴ്ച വനിതാ ശിശുവികസന ഡയറക്ടർ ഹരിത വി. കുമാറിന് നിർദേശം നൽകി. അതിനിടെ, സ്ത്രീധനത്തെ ചൊല്ലിയുള്ള സമ്മര്‍ദ്ദത്തെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന റിപ്പോർട്ടിൽ അന്വേഷണം വേണമെന്ന് കേരള വനിതാ കമ്മീഷനും ആവശ്യപ്പെട്ടു. കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി,…
എടത്വ ജംഗ്‌ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം; ശക്തമായ പ്രതിഷേധവുമായി എടത്വ വികസന സമിതി
എടത്വ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായ എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം. കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായെന്ന് വിവരവകാശരേഖ. എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച രേഖയിലാണ് വ്യക്തമാക്കുന്നത്. ഒന്നാം ഘട്ടത്തിൻ്റെ അടങ്കൽ തുക 70.75 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് 2020 ജനുവരി 15ന് ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണം പൂർത്തിയാക്കുകയും പരിപാലന കാലാവധി 2023 ജനുവരി 15ന് അവസാനിക്കുകയും ചെയ്തു.രണ്ടാം ഘട്ടത്തിൻ്റെ അടങ്കൽ തുക 46.40 കോടി രൂപയാണ്.ബഗോറ കൺസ്ട്രഷൻ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. നിർമ്മാണം 2022 ഡിസംബർ 1ന് അവസാനിച്ചു. പരിപാലന കാലാവധി 2025 ഡിസംബർ 1ന് അവസാനിക്കുമെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു. രണ്ടാം ഘട്ട പ്രവർത്തിയിൽ എസ്റ്റിമേറ്റ്…
ഫാത്തിമ ഉമ്മയ്ക്ക് തണലായ് നവജീവൻ അഭയകേന്ദ്രം
കൊല്ലം: പത്തനാപുരം കുണ്ടയം കാരമ്മൂട്ടിൽ വീട്ടിൽ ഏകാന്തയായി കഴിഞ്ഞിരുന്ന ഫാത്തിമ ബീവി (82) യെ കൊല്ലം നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. വർഷങ്ങളായി മഞ്ചള്ളൂരിൽ താമസിച്ചിരുന്ന ഫാത്തിമ ബീവിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് സഹോദരിയോടൊപ്പം താമസിച്ച് വരുകയായിരുന്നു. സഹോദരിയും വാർദ്ധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടിലായ അവസ്ഥയിൽ ഫാത്തിമ ഉമ്മയെ കുറച്ചു ദിവസങ്ങളായി സഹായിച്ചു സംരക്ഷണം നൽകിയത് നാട്ടുകാരും അയൽവാസികളുമായിരുന്നു. ഫാത്തിമ ബീവിയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കാരമ്മൂട് വാർഡ് മെമ്പർ നാജിഹ ടീച്ചറും അയൽവാസികളും നവജീവൻ അഭയ കേന്ദ്രം മാനേജ്മെന്റിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഫാത്തിമ ബീവിയെ നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾ ഏറ്റെടുത്തത്. ഗ്രാമ പഞ്ചായത്ത് അംഗം നാജിഹ ടീച്ചർ, ജമാഅത്തെ ഇസ്ലാമി പത്തനാപുരം ഏരിയ പ്രസിഡണ്ട് പി.എച്ച് മുഹമ്മദ്, പൊതു പ്രവർത്തകരായ അഷറഫ് കാരമ്മൂട്, വെൽഫെയർ പാർട്ടി കാരമ്മൂട് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ ഏറ്റെടുക്കൽ…
