കൂട്ടിലങ്ങാടി : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരാണസി ജില്ല കോടതി ഉത്തരവിറക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് സംയുക്ത ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി കടുങ്ങൂത്ത്, പി.കെ അബ്ദുൽ ഗഫൂർ, സി.എച്ച് അഷ്റഫ്, ഷിബിൻ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരാണസി ജില്ല കോടതി ഉത്തരവിറക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി കൂട്ടിലങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം.
Category: KERALA
മുസ്ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട: കാന്തപുരം
മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി, കർമവീഥിയിലേക്ക് 479 സഖാഫി പണ്ഡിതർ കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്ലിംകൾ. ആത്മീയമായ ഊർജ്ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്ലിംകൾ അതിജയിച്ചത്.…
അതിർ വരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യം: മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ
തിരുവല്ല: അതിർ വരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യമെന്നും സത്യാനന്തര കാലഘട്ടത്തിൽ മനുഷ്യസ്നേഹത്തിൻ്റെ അനന്ത സാധ്യതകൾ അന്വേഷിക്കുന്നതാകണം സാമൂഹിക ആത്മീകതയെന്ന് മൈ മാസ്റ്റേര്സ് മിനിസ്ട്രി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ പറഞ്ഞു. മൈ മാസ്റ്റേർസ് മിനിസ് ട്രി ചെയർമാൻ ഫാദർ പ്രസാദ് ജോൺ അധ്യക്ഷത വഹിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള, റോബി തോമസ്, സുരേഷ് കെ.തമ്പി, ലിജു എം. തോമസ് , റവ. സണ്ണി ജേക്കബ്, ശരൺ ചന്ദ് എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക സാമൂഹിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ. ജെഫേഴ്സൺ ജോർജ്ജ്, ഈപ്പൻ കുര്യൻ, ഷെൽട്ടൺ വി. റാഫേൽ, ജിജു വൈക്കത്തുശ്ശേരി,ഷാജി വാഴൂർ എന്നിവരെ ആദരിച്ചു.
മസ്ജിദുകൾക്കു നേരെയുള്ള കൈയ്യേറ്റം സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തും: മർകസ് സനദ് ദാന സമ്മേളനം
കോഴിക്കോട്: മസ്ജിദുകൾക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങൾ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനു തടയിടാൻ ആരാധനാലയ സംരക്ഷണ നിയമത്തെ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണമെന്നും മർകസ് ഖത്മുൽ ബുഖാരി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് കടക വിരുദ്ധമായാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളിൽ ഖനനത്തിനു അനുമതി നൽകുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഒരു ചരിത്ര ഗവേഷണ സ്ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്മകമായ സമീപനമല്ല എ എസ് ഐ സ്വീകരിക്കുന്നത്. സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു.
ഐ.പി.എച്ച് പുസ്തകമേള; വിപുലമായ ഒരുക്കങ്ങൾ തുടങ്ങി
മലപ്പുറം : ഇന്ത്യയിലെ ഇസ്ലാമിക പ്രസാധനാലയങ്ങളിൽ വിഖ്യാതി നേടിയ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) മലപ്പുറത്തിന്റെ ഹൃദയ ഭാഗത്ത് നടത്തുന്ന മെഗാ പുസ്തകമേള വിദ്യാർത്ഥി യുവജനങ്ങളെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നതിൽ വലിയ പങ്കു വഹിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. ഹുസൈൻ. ഫെബ്രുവരി 8 മുതൽ 11 വരെ നാല്പതിലധികം പ്രസാധനാലയങ്ങളുടെ പതിനായിരത്തോളം പുസ്തകങ്ങൾ ടൗൺഹാളിൽ പ്രദർശിപ്പിച്ചു കൊണ്ട് ജില്ലയുടെ വൈജ്ഞാനിക നവജാഗരണതിന്ന് മേള ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.പി.എച്ച് പുസ്തകങ്ങൾക്ക് പുറമെ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങളും വായനക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ പ്രചരണാർത്ഥം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഐപി എച്ച് മേള ജില്ലയുടെ സാംസ്കാരിക പുരോഗതിയിൽ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഅദിൻ അക്കാദമി, അൽ ഹിന്ദ്…
ഭരണകൂടം കർസേവകരാകുമ്പോൾ രണ്ടാം മണ്ഡൽ പ്രക്ഷോഭത്തിന് വ്യത്യസ്ത സമുദായങ്ങൾ മുൻകൈയെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കോൺഫറൻസ് ഫെബ്രുവരി 04 ഞായർ കോഴിക്കോട്, ഫറോക്കിൽ കോഴിക്കോട് : ബാബരി മസ്ജിദ് പൊളിച്ചത് കർസേവകരാണെങ്കിൽ ഇന്ന് ഭരണകൂടം നേരിട്ട് കർസേവകരുടെ ദൗത്യം ഏറ്റെടുക്കുകയാണ്. മുമ്പ് ബാബരിയിലും ഇപ്പോൾ ഗ്യാൻവാപ്പിയിലും നിയമസംവിധാനങ്ങൾ ഹിന്ദുത്വ പൊതുബോധത്തിന് അനുസൃതമായി പെരുമാറുമ്പോൾ സാമൂഹിക പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ് ഭരണഘടന വിഭാവന ചെയ്ത നീതിപൂർവ്വവും ആത്മാഭിമാനത്തോടെയുള്ള ജീവിതവും ഇന്ത്യയിലെ ഓരോ സമുദായങ്ങൾക്കും സാധ്യമാകുക. ഭരണകൂടം ഹിന്ദുത്വ വംശീയതയെ മറയില്ലാതെ നടപ്പാക്കുമ്പോൾ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ അതിനെ പ്രതിരോധിക്കണമെന്നും, മണ്ഡൽ പ്രക്ഷോഭ സന്ദർഭത്തിലുണ്ടായ സാമൂഹിക നീതിക്കായുള്ള കൂട്ടായ്മ വീണ്ടും രൂപപ്പെടണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ, കോഴിക്കോട് എൻ. ഐ. ടിയലടക്കം ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർത്ഥിക്കെതിരെ നടപടിയുണ്ടാകുന്നതും ഇവിടത്തെ മുഖ്യധാര പ്രതിപക്ഷ പാർട്ടികളിൽ നിന്നും തുടർച്ചയായി കൊണ്ടിരിക്കുന്ന നിശബ്ദ മനോഭാവവും…
മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുമായി കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പ്; മില്ലറ്റോസ് ലോഗോ മന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭമായ അർബൻആർക്ക് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രേഡ് ബ്രാൻഡായ മില്ലറ്റോസിൻ്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ബിസിനസ് ഇൻസൈറ്റ് മാഗസിൻ സംഘടിപ്പിച്ച എൻട്രപ്രണർഷിപ്പ് കോൺക്ലേവിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ലോഗോ പ്രകാശനം ചെയ്തത്. അർബൻആർക്ക് ഫുഡ്സ് സിഇഒ പ്രജോദ് പി രാജ്, മാനേജിങ് ഡയറക്ടർ രഞ്ജിത്ത് രവീന്ദ്രൻ, ചെയർമാൻ റൊണാൾഡ് ഫ്രാൻസിസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ശിവൻകുട്ടി എന്നിവർ ചേർന്ന് മന്ത്രിയിൽനിന്ന് ലോഗോ സ്വീകരിച്ചു. വി കെ പ്രശാന്ത് എംഎൽഎ, മുൻമന്ത്രി സി ദിവാകരൻ, മുൻ ഡിജിപി ഋഷിരാജ് സിങ്ങ്, നടനും നിർമാതാവുമായ ദിനേശ് പണിക്കർ, സംരംഭകയും ബിഗ് ബോസ് താരവുമായ ശോഭ വിശ്വനാഥ്, കെ എസ് എസ് ഐ എ വൈസ് പ്രസിഡൻ്റ് എ ഫസിലുദ്ദീൻ…
സംസ്ഥാന ബജറ്റിൽ മങ്കട ഗവൺമെൻറ് ആശുപത്രിക്ക് ഫണ്ട് അനുവദിക്കണം: വെൽഫെയർ പാർട്ടി
മങ്കട: മങ്കടയിലെ ജനങ്ങളുടെ ഏക ആശ്രയ കേന്ദ്രമായ മങ്കട ഗവൺമെൻറ് ആശുപത്രിക്ക് സംസ്ഥാന ബജറ്റിൽ ഫണ്ട് നീക്കി വെച്ച് ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഉടൻ പുനരാരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി. താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ച് 9 വർഷം കഴിഞ്ഞിട്ടും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫ് പാറ്റേൺ പോലും നടപ്പാക്കാതെ പ്രയാസങ്ങളിൽ വീർപ്പുമുട്ടുകയാണ് മങ്കട ആശുപത്രി. ആശുപത്രിയുടെ വളർച്ച യഥാക്രമം താഴോട്ടാണ്. മങ്കട മണ്ഡലത്തിലെ 7 പഞ്ചായത്തുകളുടെയും പ്രധാന ആശ്രയ കേന്ദ്രമാണ് മങ്കട ഗവൺമെൻറ് ആശുപത്രി. അത്യാഹിതങ്ങൾക്കും എക്സ്-റേ, ഇസിജി തുടങ്ങിയ സാങ്കേതിക പരിശോധനകൾക്കും സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട ഗതിയാണ് മങ്കടയിലെ ജനങ്ങൾക്ക്. വർഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കുകയും ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തണമെന്നും മങ്കട ആശുപത്രി സന്ദർശിച്ചുകൊണ്ട് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെപി ഫാറൂഖ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ്…
മർകസ് എക്സിബിഷൻ – വിസ്മയ ലോകം തുറന്നു
കാരന്തൂർ : മർകസ് സമ്മേളനത്തോടനുബന്ധിച്ച് മർകസ് ഐടിഐ എക്സിബിഷൻ എക്സ്പോ 24 ജനശ്രദ്ധ പിടിച്ചു പറ്റി. രണ്ടാം ദിവസമായ ഇന്നലെ ആയിരങ്ങളാണ് പ്രദർശനം കാണാൻ എത്തിയത് . ഓട്ടോമാറ്റിക് പാർക്കിംഗ് ഇൻഡിക്കേറ്റർ, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഹെൽമെറ്റ് കൂളർ,സ്മാർട്ട്ഫോൺ കൂളർ, ഓട്ടോമാറ്റിക് ബ്ലൈൻഡ് സ്റ്റിക്ക് , എ ഐ ക്യാമറ പ്രവർത്തനം, ഹാക്കിംഗ് കൗണ്ടർ സിസ്റ്റം, വ്യത്യസ്ത സ്പോർട്സ് വാഹനങ്ങൾ ,റോബോട്ടുകൾ ,എഫ് ഐ റൈസിംഗ് കാറുകൾ, വാഹനങ്ങളുടെ മിനിയേച്ചറുകൾ തുടങ്ങിയവ ജനങ്ങളെ തികച്ചും ആകർഷിക്കുന്നുണ്ട്. ഇന്ന് അർദ്ധരാത്രി വരെ പ്രദർശനം തുടരുമെന്ന് ഐടി പ്രിൻസിപ്പൽ എൻ മുഹമ്മദലി അറിയിച്ചു.
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണം: വെൽഫെയർ പാർട്ടി
മലപ്പുറം : കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് ഓപ്പറേഷന് കൂടുതൽ ഇന്ത്യൻ, സൗദി വിമാന കമ്പനികളെ ഉൾപ്പെടുത്തി റീ ടെണ്ടർ വിളിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. കരിപ്പൂരിൽ വിമാനത്താവളത്തിൽ നിന്ന് ഹജ്ജിന് യാത്ര ചെയ്യുന്നവരെ എയർ ഇന്ത്യ എക്സ്പ്രസ് ചൂഷണം ചൂഷണം ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളത്തിലെ വലിയ വിമാന സർവീസ് ഉടനെ പുനരാരംഭിക്കണം. വലിയ വിമാനങ്ങളുടെ സർവീസ് 2015 മുതൽ ആണ് തികച്ചും അന്യായമായ കാരണങ്ങൾ ചൂണ്ടി കാട്ടി പലപ്പോഴായി കേന്ദ്ര സർക്കാർ ഇവിടെ തടഞ്ഞു വെച്ചിരിക്കുന്നത്. 2020 ലെ വിമാനാപകടത്തെ മറയാക്കി കേരളത്തിലെ ചില സ്വകാര്യ വിമാനത്താവള വക്താക്കളുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോടിന്റെ വലിയ വിമാന സർവീസ് കേന്ദ്ര വ്യോമയാന മന്ത്രാലയം തടഞ്ഞു വെച്ച സമീപനം നീതീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ കേവലം ആലങ്കാരിക സംവിധാനം ആക്കിയിരിക്കുകയാണ്.…
