ജില്ലയോടുള്ള ഭരണകൂട വിവേചനത്തിനും അപരവത്കരണത്തിനുമെതിരായി മലപ്പുറം വിധി എഴുതി: കെ വി സഫീർഷ

മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി ഇടത് പക്ഷ സർക്കാർ ജില്ലയോട് വികസന വിഷയത്തിൽ കാണിക്കുന്ന വിവേചനപൂർവ്വമായ സമീപനത്തിനും, മലപ്പുറത്തേയും മുസ്ലിം സമുദായത്തേയും പൈശാചികവൽക്കരിച്ച് അപരവത്കരിക്കാനുള്ള നിരന്തര ശ്രമങ്ങൾക്കുമെതിരായ പ്രതിഷേധം ജനങ്ങളുടെ വോട്ടിൽ പ്രതിഫലിച്ചു. ഇതിന്റെ തെളിവാണ് ജില്ലയിൽ ഉണ്ടായ റെക്കോർഡ് പോളിംഗ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ കെ വി സഫീർഷ അഭിപ്രായപ്പെട്ടു. എൽ ഡി എഫ് – ആർ എസ്‌ എസ്‌ ഡീൽ പരാജയപ്പെടുത്താൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്, ഇതിന്റെ ഒരു പ്രതിഫലനവും മെയ് നാലിന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഇടത് പക്ഷം സമ്പൂർണ്ണമായി തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി

എടത്വ: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി. തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണിയാണ് ജിജി ജോൺസൺ. പ്രവാസ ജീവിതത്തിന് മുമ്പ് നഴ്സിംഗ് പഠനവും ജോലിയുമായി ഡൽഹിയിലായിരുന്നതിനാൽ ജീവിതത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സാധിച്ചിട്ടില്ല. പലതവണ അവധിക്ക് നാട്ടില്‍ എത്തിയിട്ടുണ്ടെങ്കിലും വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. ഇത്തവണ നാട്ടിലെത്തിയതിന് ശേഷം വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുകയായിരുന്നു. കുടുംബത്തോടൊപ്പം തലവടി ആനപ്രമ്പാൽ തെക്ക് ഗവ.എൽ പി സ്കൂളിൽ ഉള്ള ബൂത്തിൽ എത്തിയ ജിജി ജോൺസന് ബിഎൽഒ രാജി സുഭാഷ് സമ്മതിദായക ഫോട്ടോ തിരിച്ചറിയൽ കാർഡ് നല്‍കി. തുടര്‍ന്ന് 132 -ാം മത് ബൂത്തിൽ വോട്ടവകാശം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് സമ്മതിദാനവകാശം. വൈകിയാണെങ്കിലും അതിന്റെ ഭാഗമായി തീർന്നതിൽ…

കേരള നിയമസഭയുടെ പതിനാറാം തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു

തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് 75.01 ശതമാനമാണ്. അവസാന മണിക്കൂറിലെ കണക്കുകൾ കൂടി ചേർത്താൽ ശതമാനം ഇനിയും വർദ്ധിക്കും. ചില ബൂത്തുകളിൽ വോട്ടർമാർ ഇപ്പോഴും ക്യൂവില്‍ കാത്തു നില്‍ക്കുകയാണ്. അവർക്ക് വോട്ടു ചെയ്യാനും അനുവാദമുണ്ടാകും. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ് (77.63%), എറണാകുളം (77.25%), തൊട്ടുപിന്നിൽ പാലക്കാട് (77.09%). എറണാകുളം ജില്ലയിലെ കുന്നത്തുനാട് ആണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് (81.99%). ഉപതെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ പാലക്കാട് മണ്ഡലത്തിൽ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

പോളിംഗ് ബൂത്തിലും ചാരക്കണ്ണട: സ്പൈ ഗ്ലാസ് ധരിച്ച് പോളിംഗ് ബൂത്തില്‍ കയറിയ യുഡിഎഫ് ഏജന്റിനെ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വോട്ടെടുപ്പ് തകൃതിയായി നടക്കുമ്പോള്‍ ചാരക്കണ്ണട (സ്പൈ ഗ്ലാസ്) ധരിച്ച് ബൂത്തിലെത്തിയ യു ഡി എഫിന്റെ ചീഫ് ഏജന്റ് അഡ്വ. ബി എം ജമാലിനെ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. ബേക്കൽ ഇസ്ലാമിയ എൽ.പി. സ്കൂളിലെ 144-ാം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ പിടികൂടിയത്. വോട്ടിംഗ് രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിച്ചതാണോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ കണ്ണട ഉപയോഗിച്ചതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ കണ്ണട അധികൃതർ പിടിച്ചെടുത്തു. ജമാലിനെ പിന്നീട് വിട്ടയച്ചതായാണ് റിപ്പോർട്ട്. വോട്ടെടുപ്പില്‍ ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന ആരോപണവും ഉയർന്നു. മലപ്പുറത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു ലീഗ് പ്രവർത്തകന് മര്‍ദ്ദനമേറ്റു. മലപ്പുറം മങ്കടയിലാണ് മുസ്ലീം ലീഗ് പ്രവർത്തകനായ തിരൂർക്കാട് സ്വദേശി ഷബീറിന് മര്‍ദ്ദനമേറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവർ ഇഖ്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാനാർത്ഥി കുന്നത്ത്…

‘ഇന്ദിരാ ഗ്യാരണ്ടി’ യുടെ പേരില്‍ കോണ്‍ഗ്രസ് വിവരശേഖരണം നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കെപിസിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ദിരാ ഗ്യാരണ്ടിയുടെ പേരില്‍ യുഡിഎഫ് വിതരണം ചെയ്ത ലഘുലേഖകളില്‍ വ്യക്തിഗത വിവരശേഖരണം നടത്തിയത് വിവാദത്തിലായി. വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ കെപിസിസി പ്രസിഡന്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ലഘുലേഖകളുടെ മറവിൽ വോട്ടർമാരുടെ പേരുകൾ, പ്രായം, ഫോൺ നമ്പറുകൾ, മണ്ഡലങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ഈ വിവരശേഖരണത്തെ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനങ്ങളുമായോ ആനുകൂല്യങ്ങളുമായോ ബന്ധിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി കമ്മീഷൻ കണ്ടെത്തി. ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷന്‍ 123 പ്രകാരം ‘അഴിമതി പ്രവർത്തനങ്ങൾ’ ആയി കണക്കാക്കാവുന്ന കുറ്റമാണെന്ന് നോട്ടീസിൽ പറയുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന…

താന്‍ പാര്‍ട്ടി വിടുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ചില മാധ്യമങ്ങള്‍: കെ സുധാകരന്‍ എം പി

കണ്ണൂർ: കോൺഗ്രസ് പാർട്ടി വിട്ട് പുതിയ സംഘടന രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് ദിവസം താനെത്തുമെന്ന അഭ്യൂഹം പ്രചരിപ്പിച്ചത് ചില മാധ്യമങ്ങളാണെന്നും, അത് ദുരുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ചതാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി വ്യക്തമാക്കി. “ആദ്യം ഒരു ചാനൽ സംപ്രേഷണം ചെയ്ത അടിസ്ഥാനരഹിതമായ വാർത്ത പിന്നീട് നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും മുഖ്യധാരാ മാധ്യമങ്ങളുടെ ഡിജിറ്റൽ വിഭാഗങ്ങളും ഏറ്റെടുത്തു. സത്യം മറയ്ക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഇത്തരം ശ്രമങ്ങൾ മാധ്യമ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള എന്റെ പ്രതിബദ്ധത അചഞ്ചലമായി നിലനില്‍ക്കുകയും അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ പൊതുജനവികാരം സംസ്ഥാനത്ത് ഇതിനകം തന്നെ നിലനിൽക്കുന്നുണ്ടെന്നും, യുഡിഎഫ് ഗണ്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026: ഉച്ചകഴിഞ്ഞ് 3 മണി വരെ പോളിംഗ് 62.71 ശതമാനത്തിലെത്തി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള കണക്കുകൾ പ്രകാരം 62.71 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരത്തോടെ പോളിംഗ് ശതമാനം 90 ശതമാനം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂ കാണാമായിരുന്നു. ഇന്ന് രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആകെ 883 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആകെ വോട്ടര്‍മാര്‍ 2,71,42,952. കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കിയ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ആണ് വൻതോതിലുള്ള പോളിംഗിന് കാരണമെന്ന് കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് പല ബൂത്തുകളിലും മോക്ക് പോളുകൾ ആരംഭിച്ചത്. 140 മണ്ഡലങ്ങളിലെ 30,495 പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ https://electoralsearch.eci.gov.in/ ൽ ഐഡി…

വോട്ടെടുപ്പ് ദിനത്തിലും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ശമനമില്ല; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ പ്രചാരണത്തിന് ശേഷം കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ‘ഡീൽ’ രാഷ്ട്രീയത്തിൽ തുടങ്ങി പണമൊഴുക്ക്, ഭക്ഷണ കിറ്റ് വിവാദം വരെ നീളുന്ന പോരാട്ട വീര്യത്തിലാണ് മുന്നണികൾ. നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ നാടകീയമായ വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ, നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പോരാട്ടമായി മാറി. ഒരു ബിജെപി പ്രവർത്തക വോട്ടർമാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു, ഇത് പാലക്കാട് വലിയ ചർച്ചയായി. എന്നാൽ ഇത് വെറും ‘ഉണ്ടയില്ലാ വെടി’ മാത്രമാണെന്ന് പറഞ്ഞ് ശോഭ സുരേന്ദ്രൻ അതിനെ തള്ളിക്കളഞ്ഞു. പത്താം തീയതിക്ക് ശേഷം വലിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന ശോഭയുടെ പ്രസ്താവന വരും ദിവസങ്ങളിലും വിവാദം കത്തിപ്പടരുമെന്ന് സൂചിപ്പിക്കുന്നു. തൃശൂരിൽ ബി.ജെ.പി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുകൾ രാഷ്ട്രീയ ആയുധമാക്കി എൽ.ഡി.എഫും…

കേരള നിയമ സഭാ തിരഞ്ഞെടുപ്പ്: നിയമ സഭ പിടിച്ചെടുക്കാൻ മുന്നണികളുടെ 47 വനിതകള്‍ കളത്തിലിറങ്ങുന്നു

തിരുവനന്തപുരം: ഇത്തവണ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സ്ത്രീകളാണ് ജനവിധി തേടുന്നത്. എല്ലാ പ്രധാന മുന്നണികളും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, മൊത്തം സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ സ്ത്രീകളുടെ ശതമാനം ഇപ്പോഴും കുറവാണെന്ന വിമർശനവും ഉയരുന്നുണ്ട്. എൽഡിഎഫാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നത്. എൽഡിഎഫ് (18), എൻഡിഎ (17), യുഡിഎഫ് (12) എന്നിങ്ങനെയാന് മുന്നണി തിരിച്ചുള്ള കണക്കുകള്‍. പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലമാണ് ഇത്തവണ ശ്രദ്ധാകേന്ദ്രം. മൂന്ന് പ്രധാന മുന്നണികളും ഇവിടെ സ്ത്രീകളെയാണ് രംഗത്തിറക്കുന്നത്. എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ കെ. ശാന്തകുമാരി, യുഡിഎഫിനായി കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി, എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവർ നേർക്കുനേർ പോരാടുന്നു. ​മന്ത്രിമാരായ വീണ ജോർജ്, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവർ ജനവിധി തേടുമ്പോള്‍, ഉമ തോമസ്, കെ.കെ. രമ തുടങ്ങിയവര്‍ പ്രതിപക്ഷത്ത്…

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അനുചിതം: കെ മുരളീധരന്‍

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിവാക്കണമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി കേരളത്തിനാകെ അപമാനമാണെന്ന് മുരളീധരൻ ആരോപിച്ചു. രേവന്ത് പറഞ്ഞത് പ്രാസമൊപ്പിച്ചുള്ള ഡയലോഗ് ആയിരുന്നു. മുഖ്യമന്ത്രിക്കും അതുപോലെ മറ്റേതെങ്കിലും സിനിമാ ഡയലോഗ് നർമ്മം കലർന്ന രീതിയിൽ മറുപടി നൽകാമായിരുന്നുവെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒരു സിനിമാ സിനിമാ ഡയലോഗാണ് പറഞ്ഞത്. തമാശയ്ക്കാണ് അത് പറഞ്ഞത്. ‘പോ മോനെ ദിനേശാ’ എന്നതിന് പകരം അദ്ദേഹം ‘വിജയാ’ എന്ന് പറഞ്ഞു. മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത് മറ്റൊരു സിനിമയുടെ ഡയലോഗെടുത്ത് അതുപോലെ പറയണമായിരുന്നു. അല്ലാതെ ‘ഡാഷ് മോനെ’ എന്ന് പറഞ്ഞത് ശരിയായില്ലെന്ന് മുരളീധരൻ പറഞ്ഞു. ഇന്നത്തെ കാലത്ത് തമാശകളെ പോലും പലരും ദ്രോഹപരമായ സ്വരത്തിൽ കാണുന്നു. മുഖ്യമന്ത്രി അത്തരമൊരു പരാമർശം നടത്തരുതായിരുന്നുവെന്നും…