പുതിയ ഡിജിപി? ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും

തിരുവനന്തപുരം: പുതിയ ഡിജിപി നിയമനത്തിനുള്ള യുപിഎസ്സിയുടെ അന്തിമ പാനല്‍ സര്‍ക്കാരിന്‌ ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന്‌ പരിഗണിച്ചില്ലെങ്കില്‍ അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ഫോഴ്‌സ്‌ മേധാവി ഷെയ്ഖ്‌ ദര്‍വേഷ്‌ സാഹിബ്‌, സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ബ്യൂറോ അസിസ്റ്റന്റ് ഡയറകുര്‍ ഹരിനാഥ്‌ മിശ്ര എന്നിവരാണ്‌ ലിസ്റ്റില്‍ ഉള്ളത്. ഇവരില്‍ ഒരാളെ സര്‍ക്കാരിന്‌ നിയമിക്കാം. സീനിയോറിറ്റിയില്‍ മുന്നിലുള്ള പത്മകുമാറാണ്‌ ഉന്നത സ്ഥാനത്തിന്‌ അര്‍ഹന്‍. സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ ഷെയ്ഖ്‌ ദര്‍വേഷ്‌ സാഹിബിനെയും പരിഗണിച്ചേക്കും. ഐബി അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ്‌ മിശ്ര അടുത്തിടെ കേരളത്തില്‍ ജോലി ചെയ്യാത്തതിനാല്‍ പരിഗണിച്ചേക്കില്ല. നിലവിലെ ഡിജിപി അനില്‍കാന്ത്‌ ജൂണ്‍ 30ന്‌ വിരമിക്കും.

AI ക്യാമറയിൽ സർക്കാരിന് തിരിച്ചടി: പദ്ധതിയിലെ എല്ലാ പ്രവർത്തനങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റോഡ്‌ ക്യാമറ പദ്ധതിയുടെ എല്ലാ ഇടപാടുകളും പരിശോധിക്കണമെന്ന്‌ ഹൈക്കോടതി. പദ്ധതി ഖജനാവിന്‌ എന്തെങ്കിലും നഷ്ടം വരുത്തിയിട്ടുണ്ടോ അല്ലെങ്കില്‍ അധിക ചിലവുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന്‌ നിര്‍ണ്ണയിക്കണമെന്ന്‌ കോടതി വിധിച്ചു. കോടതി ഉത്തരവോ മുന്‍കൂര്‍ അനുമതിയോ ലഭിക്കുന്നതുവരെ ക്യാമറ പദ്ധതിക്കുള്ള ഫണ്ട്‌ കൈമാറുന്നതില്‍ നിന്ന്‌ സര്‍ക്കാരിനെ ഹൈക്കോടതി വിലക്കുകയും ചെയ്തു. പദ്ധതിയുടെ രേഖകള്‍ പരിശോധിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ വി എന്‍ ഭട്ടിയും ജസ്റിസ്‌ ബസന്ത്‌ ബാലാജിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അറിയിച്ചു. എഐ ക്യാമറ ഇടപാടില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുംരമേശ്‌ ചെന്നിത്തലയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശം. വിഷയത്തിലെ എതിര്‍പ്പിനെ അഭിനന്ദിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക്‌ അവസരം നല്‍കി. വിഷയം ഉന്നയിച്ച്‌ പ്രതിപക്ഷം നടത്തിയ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. എഐ ക്യാമറ ഇടപാട് സംബന്ധിച്ച്‌…

വിദ്യാർത്ഥികൾ സമര്‍പ്പിച്ചിട്ടുള്ള വിദേശ സർവകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം; ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന്‌ ചേരുന്ന വിദ്യാര്‍ത്ഥികള്‍ ഇതര സംസ്ഥാന സര്‍വകലാശാലകളിലെയും വിദേശ സര്‍വകലാശാലകളിലെയും ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാധുത പരിശോധിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന്‌ സേവ്‌ യൂണിഡേഴ്ടിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ സമിതി ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കി. ഉന്നത വിദ്യാഭ്യാസത്തിന്‌ പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതര സംസ്ഥാന സര്‍വകലാശാലകളുടെ പരിശോധനയ്ക്ക്‌ വിധേയമാക്കുന്നത്‌ നമ്മുടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക്‌ അറിയാം. എന്നാല്‍, ഇതര സംസ്ഥാന സര്‍വകലാശാലകളില്‍ നിന്ന്‌ ബിരുദം സമര്‍പ്പിച്ച്‌ കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സമാനമായ പരിശോധനയ്ക്ക്‌ വിധേയമാക്കാറില്ല. ഈ പഴുതുപയോഗിച്ച്‌ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മാതാക്കളില്‍ നിന്ന്‌ ബിരുദവും അനുബന്ധ രേഖകളും നേടിയാണ്‌ ചില വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പ്രവേശനം നേടുന്നതെന്ന്‌ വ്യാപകമായ ആക്ഷേപമുണ്ട്‌. ഇക്കാര്യം സര്‍വ്വകലാശാലകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ പരിശോധനയ്ക്ക്‌ തയ്യാറാകാത്തതിന്റെ…

വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ്: നിഖിൽ തോമസിനെ സംഘടനയിൽ നിന്ന് എസ്എഫ്‌ഐ പുറത്താക്കി

തിരുവനന്തപുരം: എംഎസ്‌എം കോളേജിലെ പ്രതിയായ നിഖില്‍ തോമസിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഒരു ദിവസം പിന്നിടുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാന്‍ എസ്‌എഫ്‌ഐ തീരുമാനിച്ചു. തന്റെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ആധികാരികമാണെന്ന്‌ വിശ്വസിപ്പിച്ച്‌ നിഖില്‍ എസ്‌എഫ്‌ഐയെ കബളിപ്പിച്ചതായി സംഘടന പറഞ്ഞു. എസ്‌എഫ്‌ഐ തങ്ങളുടെ മുന്‍ നേതാവിനെതിരെ ആഞ്ഞടിക്കുകയും ചെയ്യു. “ആരോപണം ഉയര്‍ന്നതിന്‌ പിന്നാലെ നിഖിലിനോട്‌ എസ്‌എഫ്‌ഐ വിശദീകരണം തേടി. എന്നാല്‍ നിഖില്‍ സംഘടനയെ കബളിപ്പിച്ച്‌ തന്റെ സംഭാഷണങ്ങളിലൂടെ പലരെയും വിശ്വാസത്തിലെടുത്തു. ഏത്‌ അന്വേഷണത്തിനും എസ്‌എഫ്‌ഐക്ക്‌ പരിമിതികളുണ്ടായിരുന്നു, കേരള സര്‍വകലാശാലയില്‍ നിന്നുള്ള നിഖിലിന്റെ യോഗ്യതാ സര്‍ട്ടിഫിക്കററ്‌ ആക്സസ്‌ ചെയ്ത്‌ ഞങ്ങള്‍ അത്‌ ചെയ്തു. നിഖില്‍ സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ ആധികാരികമാണെന്ന്‌ ഞങ്ങള്‍ കണ്ടെത്തി. ഇത്‌ മാധ്യമങ്ങളോടും പങ്കുവച്ചു. എന്നിരുന്നാലും, കലിംഗ സര്‍വകലാശാലയിലേക്കുള്ള അദ്ദേഹത്തിന്റെ അസാധ്യമായ പ്രവേശനത്തെക്കുറിച്ച്‌ എസ്‌എഫ്‌ഐക്കുള്ളില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നു. കലിംഗ രജിസ്ട്രാറുടെ പ്രഖ്യാപനത്തിന്‌ ശേഷമാണ്‌ തട്ടിപ്പ്‌ സ്ഥിരീകരിച്ചത്‌. എസ്‌എഫ്‌ഐക്ക്‌…

വേർപാടിൻ്റെ നൊമ്പരങ്ങൾക്കിടയിലും മിണ്ടാപ്രാണിക്ക് പുതുജീവിതം

എടത്വ: വേർപാടിൻ്റെ നൊമ്പരങ്ങൾക്കിടയിലും മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച ജീവകാരുണ്യ പ്രവർത്തകന് അഭിനന്ദന പ്രവാഹം. തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ഭാര്യമാതാവ് വാർദ്ധക്യ സഹജമായ രോഗത്താൽ ഏകദേശം നാലര മാസത്തോളം ഡോ. ജോൺസൺ വി. ഇടിക്കുളയുടെ പരിചരണത്തിൽ ആയിരുന്നു. ജൂൺ 11ന് അത്യാസന നിലയിലെത്തിയതിനെ തുടർന്ന് എടത്വ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സ തേടി. ആ സമയം ആശുപത്രിയുടെ മതിലിൽ വിശന്ന് കരയുന്നതും ആരോ ഉപേക്ഷിച്ചതുമായ ഒരു പൂച്ച കുഞ്ഞ് ഇവരുടെ ശ്രദ്ധയിൽ പെട്ടു. തിരക്കുകൾക്കിടയിലും കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ മകൻ ഡാനിയേൽ ഭക്ഷണത്തിൻ്റെ ഒരു പങ്ക് പൂച്ചയ്ക്ക് മാറ്റിവെച്ചു കൊണ്ട് അല്പസമയം അതിനെ താലോചിച്ചു. ഇവരുടെ അടുത്തേക്ക് ഓടിയെത്തി ചെയ്യുന്ന സ്നേഹപ്രകടനങ്ങൾ മൂലം ഈപൂച്ച കുഞ്ഞിനെ ഉപേക്ഷിച്ചു കളയാൻ ഇരുവർക്കും മനസ്സായില്ല. തൊട്ടടുത്ത ദിവസം വൈകിട്ട് മാതാവ് മരണപെടുകയും…

സുരേഷ് ഗോപി താരപരിവേഷങ്ങളില്ലാത്തെ മനുഷ്യ സ്നേഹിയാണെന്ന് നടന്‍ ഷാജു ശ്രീധര്‍

കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെയും കുടുംബത്തെയും മുകാംബികയിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ഷാജു ഭാര്യയും കുട്ടികളുമായി മൂകാംബികയിലെത്തിയപ്പോൾ അപൂർവമായ കുടുംബസംഗമം. താരങ്ങളില്ലാത്ത മനുഷ്യസ്‌നേഹി എന്ന അടിക്കുറിപ്പോടെയാണ് ഷാജു കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഞങ്ങളുടെ സൂപ്പർതാരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടൽ എന്നും ഷാജു കൂട്ടിച്ചേർക്കുന്നു. മൂകാംബികയിൽ ദർശനത്തിന് എത്തിയതിനിടെയായിരുന്നു അപ്രതീക്ഷിതമായ കൂടിക്കാഴ്ച. മൂകാംബികയിൽ പൂജയ്ക്ക് എത്തിയതായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഷാജുവും കുടുംബവും മൂകാംബികയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ കണ്ടിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് മൂകാംബികയുടെ സന്നിധിയിൽ താരകുടുംബങ്ങൾ ഒത്തുകൂടിയത്. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ പിരിഞ്ഞത്. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമാണ് ഷാജു ഭാര്യ ചാന്ദ്‌നിക്കൊപ്പമെത്തിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ വേഷത്തിൽ…

അവയവ കച്ചവട മാഫിയക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അതിക്രമം

കൊച്ചി: ലേക് ഷോർ ആശുപത്രിയിലെ അവയവക്കടത്ത് മാഫിയക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റാന്‍ നിർത്തിയ പ്രവർത്തകര്‍ക്കു നേരെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. പോലീസ് മർദ്ദനത്തിൽ ബോധരഹിതനായ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ കോളറിനുൾപ്പെടെ പോലീസ് പിടിച്ചുവലിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിയത്. വൻ പോലീസ് സന്നാഹമാണ് പ്രതിഷേധം നേരിടാൻ സ്ഥലത്തുണ്ടായിരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉൾപ്പടെയുളള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ തുടങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തിച്ചാർജും. പ്രവർത്തകരെ മർദിച്ചതിനെ സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തതോടെ പോലീസിന് രോഷാകുലരായി. അബോധാവസ്ഥയിലായ പ്രവര്‍ത്തകനെ കൈയ്യിൽ പിടിച്ച് പോലീസ് വലയത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ ലാത്തി വീശിയ പോലീസുകാർ ഷർട്ടിന്റെ കോളറില്‍…

കുടിവെള്ള വാഹന ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവര്‍ച്ച ചെയ്ത സഹോദരങ്ങളെ അറസ്റ്റു ചെയ്തു

ക​ള​മ​ശ്ശേ​രി: കു​ടി​വെ​ള്ളം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറെ ആ​ക്ര​മി​ച്ച് പഴ്സും മൊബൈല്‍ ഫോണും കവര്‍ന്ന സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ മു​ട​ക്ക​ൽ വൈ​ശാ​ഖം വീ​ട്ടി​ൽ രാ​ഹു​ൽ (39), സ​ഹോ​ദ​ര​ൻ രാ​ജേ​ഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരടങ്ങുന്ന സംഘത്തിലുള്ളവരായിരുന്നു ഇവര്‍. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാണ് ​കി​ന്‍ഡ​ര്‍ ആ​ശു​പ​ത്രി​യു​ടെ മുന്‍പില്‍ വെച്ചായിരുന്നു പു​ത്ത​ന്‍കു​രി​ശ് സ്വ​ദേ​ശി​യാ​യ യോ​ഹ​ന്നാന് മ​ർ​ദ​ന​മേ​റ്റ​ത്. ഒ​രു​മാ​സം മു​മ്പ്​ യോ​ഹ​ന്നാ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​​ ച​മ്പ​ക്ക​ര​യി​ലു​ള്ള വി​ന്‍സെ​ന്റ് എന്നയാളുടെ കു​ടി​വെ​ള്ള വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് പറയപ്പെടുന്നു. കു​മ്പ​ള​ത്തെ ഒരു പ്ര​മു​ഖ ഹോ​ട്ട​ലി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ന്നു​പോ​കാ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ യോ​ഹ​ന്നാ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആക്രമണം. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് യോ​ഹ​ന്നാ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

കോതമംഗലം മാർ തോമ ചെറിയ പള്ളി റസാഖ് പാലേരി സന്ദർശിച്ചു

കോതമംഗലം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഒന്നിപ്പ് സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴച്ച രാവിലെ കോതമംഗലം മാർ തോമാ ചെറിയ പള്ളി സന്ദർശിച്ചു. പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു സാമൂഹ്യ രാഷ്ട്രീയ സഭവ വികാസങ്ങളും യാക്കോബായ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച നടത്തി. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങളെ വലിയ മതിപ്പോടു കൂടിയാണ് കാണുന്നതെന്ന് ഫാ. ജോസ് വയലിൽ സൂചിപ്പിച്ചു. പുതിയ കാല വെല്ലുവിളികളെ നേരിടാൻ കൂട്ടായ മുന്നേറ്റങ്ങളും ചുവടുവെപ്പുകളും നടത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു. പള്ളി ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി ചുണ്ടാട്ട്, മാർ ബസേലിയോസ്‌ എഞ്ചിനീയറിങ് കോളേജ്…

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചപ്പാറ പുതുവീട്ടിൽ നായിഫ് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതിയുടെ ചപ്പാറയിലെ വീട്ടിലെത്തിച്ച്  ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, എ​സ്.​ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, ര​വി​കു​മാ​ർ, ജെ​യ്സ​ൻ, സി.​പി.​ഒ​മാ​രാ​യ രാ​ജ​ൻ, ഫൈ​സ​ൽ, സു​ജീ​ഷ്, ഗോ​പ​കു​മാ​ർ എന്നിവരടങ്ങിയ അ​ന്വേ​ഷ​ണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.