സുരേഷ് ഗോപി താരപരിവേഷങ്ങളില്ലാത്തെ മനുഷ്യ സ്നേഹിയാണെന്ന് നടന്‍ ഷാജു ശ്രീധര്‍

കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെയും കുടുംബത്തെയും മുകാംബികയിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ഷാജു ഭാര്യയും കുട്ടികളുമായി മൂകാംബികയിലെത്തിയപ്പോൾ അപൂർവമായ കുടുംബസംഗമം. താരങ്ങളില്ലാത്ത മനുഷ്യസ്‌നേഹി എന്ന അടിക്കുറിപ്പോടെയാണ് ഷാജു കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഞങ്ങളുടെ സൂപ്പർതാരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടൽ എന്നും ഷാജു കൂട്ടിച്ചേർക്കുന്നു. മൂകാംബികയിൽ ദർശനത്തിന് എത്തിയതിനിടെയായിരുന്നു അപ്രതീക്ഷിതമായ കൂടിക്കാഴ്ച. മൂകാംബികയിൽ പൂജയ്ക്ക് എത്തിയതായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഷാജുവും കുടുംബവും മൂകാംബികയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ കണ്ടിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെയാണ് മൂകാംബികയുടെ സന്നിധിയിൽ താരകുടുംബങ്ങൾ ഒത്തുകൂടിയത്. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ പിരിഞ്ഞത്. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമാണ് ഷാജു ഭാര്യ ചാന്ദ്‌നിക്കൊപ്പമെത്തിയത്.

ക്ഷേത്ര ദർശനം കഴിഞ്ഞ വേഷത്തിൽ നിൽക്കുന്ന ഷാജുവിന്റെ തോളിൽ കൈയ്യിട്ട് സൗഹൃദം ഊട്ടിയുറപ്പിച്ച് കുടുംബസമേതം നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രവും ഗോകുലും മാധവുമൊന്നിച്ച് ഷാജു നിൽക്കുന്ന ചിത്രവുമാണ് പങ്കുവെച്ചത്.

Print Friendly, PDF & Email

Leave a Comment

More News