മലപ്പുറത്തോടുള്ള വിവേചനം വംശീയത: ഹമീദ് വാണിയമ്പലം

മലപ്പുറം: രൂപീകരണത്തിന്റെ അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോഴും വികസന ഭൂപടത്തിൽ സകല മേഖലകളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം പിന്നാക്കമായി തുടരാനുള്ള കാരണം കാലാകാലങ്ങളിൽ നാട് ഭരിച്ചവരുടെ ജില്ലയോടുള്ള വംശീയ മനോഭാവമാണ് കാരണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മലപ്പുറം ജില്ല, ്അര നൂറ്റാണ്ട് പിന്നിടുമ്പോൾ വിവേചനത്തിന്റെ വർത്തമാനങ്ങൾ എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറം മുനിസിപ്പൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലിഗഡ് മുസ്്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രം ഡയരക്ടർ ഡോ. ഫൈസൽ ഹുദവി മുഖ്യാതിഥിയായിരുന്നു. മലപ്പുറം വിവേചനത്തിന്റെ കണക്കും വർത്തമാനവും എന്ന ശീർഷകത്തിൽ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ബഷീർ തൃപ്പനച്ചിയും പ്രാദേശിക വിവേചനം, ഭരണകൂടം മലപ്പുറത്തോട് ചെയ്തത് എന്ന ശീർഷകത്തിൽ ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റി, റിസർച്ച് സ്‌കോളർ അലി വേളവും വിഷയാവതരണം നടത്തി. ഫ്രറ്റേണിറ്റി…

റസാഖ് പാലേരിയുടെ കേരള പര്യടനം 18, 19, 20 തീയതികളിൽ എറണാകുളം ജില്ലയിൽ

കൊച്ചി : വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദ്ദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘ ജൂൺ 18, 19, 20 തീയതികളിൽ എറണാകുളത്ത് പര്യടനം നടത്തുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ.എച്ച്. സദക്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുമാണ് പര്യടനത്തിലൂടെ ശ്രമിക്കുന്നത്. വംശീയ രാഷ്ട്രീയവും കോർപ്പറേറ്റ് ചങ്ങാത്തവും ധ്രുവീകരണ അജണ്ടകളും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം തുടങ്ങിയ രാഷ്ട്രീയ ആശയങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ്. രാജ്യത്തിന്റെ സാമൂഹിക ശരീരത്തിൽ ഭീകരമായ വിള്ളലുകളാണ് സംഘ്പരിവാർ സൃഷ്ടിക്കുന്നത്. അധികാരം ഉപയോഗിച്ച് എല്ലാത്തരം…

ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർ സെക്കന്ററിയാക്കുക : വെൽഫെയർ പാർട്ടി

മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിയിൽ ജനകീയ പ്രക്ഷോഭം തീർത്ത് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്. മങ്കട മണ്ഡലത്തിലെ ഹയർസെക്കന്ററി ഇല്ലാത്ത ഏക ഗവൺമെന്റ് ഹൈസ്കൂൾ ആയ മങ്കട ചേരിയം ഹൈസ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. പ്ലസ് വൺ അലോട്ട്മെന്റ് നടക്കുന്നതിന് മുമ്പേ മലബാർ ജില്ലകളിൽ ആവശ്യമായ സ്ഥിര ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറത്തിന് വേണ്ടത് ബെഞ്ചുകൾ അല്ല ബാച്ചുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡണ്ട് നബീൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി ആക്കി ഉയർത്തി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ…

എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്നി

തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനസികതലത്തില്‍ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സമ്പാദനം സുഗമമാക്കാനും അതുവഴി തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വ്യാവസായിക മേഖലയില്‍ വന്‍ ശക്തിയായി വളര്‍ന്ന എ ഐ വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത രീതികളില്‍ വിപ്ലവകരമായ സമഗ്ര മാറ്റം വരുത്തി, പഠന രീതികളെ പുനര്‍ നിര്‍വചിക്കാനും…

ഹോട്ടൽ മുറിയിൽ മൂന്നംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മൂന്നംഗ മലയാളി കുടുംബത്തെ ജില്ലയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണ് സംഭവം. കുടുംബം കഴിഞ്ഞ നാലാം തീയതിയാണ് മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുറിയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഇവര്‍ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു. പലതവണ വിളിച്ചിട്ടും അവരിൽ നിന്ന് പ്രതികരണം ഉണ്ടാകാത്തതിനാൽ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറുകയും ചെയ്യുകയായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. “മുറിയിൽ നിന്ന് കണ്ടെടുത്ത ഐഡി കാർഡുകൾ പ്രകാരം, അവർ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവരാണ്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ്…

ബാബുച്ചായന് ജന്മനാട് വിട ചൊല്ലി

എടത്വ: തലവടി വെള്ളക്കിണർ  ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ (71)യുടെ മരണം ഒരു നാടിൻ്റെ നൊമ്പരമായി മാറി. രാവിലെ പെയ്തിറങ്ങിയ മഴയെ അവഗണിച്ചാണ് രാഷ്ട്രീയ- സാംസ്ക്കാരിക – സാമൂഹിക – വ്യാപാരി- വ്യവസായി – സഭ രംഗത്തെ നിരവധി പേർ എത്തി അന്തിമോപചാരം അർപ്പിച്ചത്. നാട്ടുകാരുടെ  പ്രിയപ്പെട്ട ബാബുച്ചായനെ അവസാനമായി യാത്ര മൊഴി ചൊല്ലുവാൻ നിരവധി പേർ എത്തിയത് മൂലം സംസ്ക്കാര ചടങ്ങുകൾ മുൻ നിശ്ചയിച്ചതിലും വൈകിയിരുന്നു. വഴിയും യാത്രസൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആണ് ബാബുച്ചായൻ്റെ പിതാവ് വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നുവന്നത്. ഗതാഗത സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് വ്യാപാരത്തിനായി വസ്ത്രങ്ങൾ എത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് മൂന്നു വർഷം 1944-ൽ ആണ്  ബാബുച്ചായൻ്റെ പിതാവ് മണക്ക് പുത്തൻപറമ്പിൽ എം.സി ചാക്കോ വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നു വരുന്നത്. നീരേറ്റുപുറത്തായിരുന്നു…

മലപ്പുറത്തിനാവശ്യം ബെഞ്ചുകളല്ല, ബാച്ചുകളാണ്

മലപ്പുറം :- മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ ബെഞ്ചുകളല്ല ബാച്ചുകളാണ് ആവശ്യമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ  കമ്മിറ്റി മലപ്പുറത്തെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിയ കലക്ട്രേറ്റ് ഉപരോധം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംഘടിപ്പിച്ച് മലബാറും മലപ്പുറവും കാലങ്ങളായി നേരിടുന്ന നിരവധി  വികസന വിവേചനങ്ങളിലൊന്നുമാത്രമാണ് വിദ്യഭ്യാസ വിവേചനമെന്നും മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ല.  വിദ്യാർത്ഥിളെ പറ്റിക്കുന്ന രീതിയിൽ എല്ലാ വർഷവും നിശ്ചിത സീറ്റ് വർധനവ് കൊണ്ടുവരികയും ഇത് വിദ്യാർത്ഥികളെ കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‌ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് സ്വാഗതം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ്…

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുക: മലപ്പുറം അവകാശ സംരക്ഷണ സമിതി

മലപ്പുറം: ഹയർ സെക്കന്ററി മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് മലപ്പുറം അവകാശ സംരക്ഷണ സമിതി. ഒന്നര പതിറ്റാണ്ടിലധികമായി പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ ലഭ്യമല്ല. ഇത് ശാശ്വതമായി പരിഹരിക്കാൻ പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ ഉണ്ടാകുന്ന വിധം പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അത് നടപ്പിലാക്കാതെ 30 ശതമാനം വരെ സീറ്റു വർധിപ്പിക്കുന്ന അശാസ്ത്രീയ രീതിയാണ് സർക്കാർ ഈ വർഷവും സ്വീകരിച്ചത്. ഈ വർധനവിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാവില്ല. മലബാർ മേഖലയുടെ പ്ലസ് വൺ സീറ്റ് പ്രശ്‌നം പഠിക്കാനായി സർക്കാർ നിയോഗിച്ച കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം.…

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ മരണം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ ശ്രദ്ധ സതീഷ് (20) മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് നിർദേശം നൽകി. വിദ്യാർത്ഥിനിയുടെ മരണം വിദ്യാർത്ഥി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്, കോളേജ് അധികൃതരാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ ആരോപിച്ചു. കോളേജ് പ്രിൻസിപ്പലും അദ്ധ്യാപകരും നടത്തിയ വൈകാരിക പീഡനമാണ് ശ്രദ്ധയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് മരിച്ച വിദ്യാർത്ഥിയുടെ സഹപാഠികളും കുടുംബവും ആരോപിച്ചു. വെള്ളിയാഴ്ചയാണ് ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ പ്രതികരണമില്ലാതെ കണ്ടെത്തിയത്. എന്നാൽ, ബോധരഹിതയായെന്ന് കോളജ് അധികൃതർ ആശുപത്രിയിലെ ഡോക്ടർമാരോട് പറഞ്ഞതായി വിദ്യാർഥികൾ ആരോപിക്കുന്നു. “ഇത് ഡോക്ടർമാരെ അതിനനുസരിച്ച് ചികിത്സിക്കുകയും ഗ്ലൂക്കോസ് നൽകുകയും ചെയ്തു. എന്നാൽ അവൾ പ്രതികരിക്കാതെ നിന്നപ്പോൾ ഡോക്ടർമാർ അവളുടെ തൊണ്ടയിൽ ഒരു പാട് കണ്ടെത്തി. തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു, ” കോളേജിലെ…

വാഹനാപകടത്തില്‍മരിച്ച കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; പരിക്കേറ്റ ബിനു അടിമാലി അപകടനില തരണം ചെയ്തു

എറണാകുളം: കയ്പമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി നടൻ ബിനു അടിമാലി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. എന്നാൽ, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിനു അടിമാലി ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിനുവിന് പുറമെ, സംഭവസമയത്ത് വാഹനം ഓടിച്ച ഉല്ലാസ് അരിയൂരിനും സാരമായ പരിക്കുണ്ട്. ഉല്ലാസിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. അപകടത്തിൽ ഉല്ലാസിന്റെ എല്ലിന് പൊട്ടലുണ്ട്. ഉല്ലാസും നിരീക്ഷണത്തിലാണ്. അപകടസമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന മഹേഷിന് കാര്യമായ പരിക്കില്ല. അതേസമയം അപകടത്തിൽ മരിച്ച ഹാസ്യതാരം കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ പുലർച്ചെ ആയിരുന്നു മിമിക്രി താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കയ്പമംഗലത്തുവച്ച് കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം സുധിയ്ക്കാണ് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ…