മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം സിപി‌എം പ്രമുഖന്റെ മകള്‍ കോടികള്‍ സമ്പാദിച്ചതും അന്വേഷിക്കണെമെന്ന് വി ടി ബല്‍‌റാം

പാലക്കാട്: ഇ.പി.ജയരാജനെതിരായ പി.ജയരാജന്റെ അഴിമതിയാരോപണങ്ങൾ ചർച്ചയാകുമ്പോൾ നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ സി.പി.എം തയ്യാറാകുമോയെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പരിഹാസം. ബൽറാമിന്‍റെ കുറിപ്പ് ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?  

വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറത്ത് തുടക്കം

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസം 27 ന് (നാളെ) രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ റസാഖ് പാലേരി വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. നാലുവർഷത്തെ സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ നയരേഖയും അവതിരിപ്പിച്ച് ചർച്ച ചെയ്യും. ഡിസംബർ 27, 28, 29 തീയതികളിലായി പ്രതിനിധി സമ്മേളനം, മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ഡിസംബർ 29- ന് വൈകു. 3 മണിക്ക് നടക്കുന്ന പ്രകടനത്തിലും 5 മണിക്ക് വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും…

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി

ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന എടത്വ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി ഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ സി.ബി വില്യംസിൻ്റെ പ്രാർത്ഥനയോടു കൂടി ആണ് സംഘം പുറപ്പെട്ടത്. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ആമുഖ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ ക്രിസ്തുമസ് സന്ദേശം നല്‍കി. പത്മാലയം കെ. ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ്…

മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകളും മെമ്മറി കാര്‍ഡുകളും പണവും മോഷ്ടിച്ച യുവാക്കളെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകള്‍ മോഷ്ടിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റു ചെയ്തു. വർക്കല രാമന്തളി കനാൽ പുറമ്പോക്കില്‍ വിഷ്ണു (28), രാമന്തളി കനാൽ പുറമ്പോക്കില്‍ സബീന മൻസിലിൽ അബു എന്ന് വിളിക്കുന്ന അബൂബക്കർ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വർക്കല മൈതാനത്തെ മൊബൈൽ കട കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബുകളും പണവും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അപ്രതീക്ഷിതമായി രണ്ടര കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിലെത്തി; ആ പണം ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി

തൃശൂർ: ഒറ്റരാത്രികൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 2.44 കോടി രൂപ! പണം എങ്ങനെയോ അബദ്ധത്തില്‍ വന്നു ചേര്‍ന്നതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. ആദ്യം അവര്‍ ചെയ്തത് 4 ആപ്പിൾ ഐഫോണുകൾ വാങ്ങുകയായിരുന്നു. പിന്നീട് അവരുടെ പേരിലുള്ള ബാങ്ക് വായ്പകള്‍ തിരിച്ചടച്ചും ഓൺലൈൻ വ്യാപാരം നടത്തിയും പണം ചിലവഴിച്ചു. അബദ്ധം പറ്റിയത് ബാങ്ക് അറിഞ്ഞപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഏതാനും ദിവസം മുൻപാണു സംഭവം. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നവരാണു യുവാക്കൾ. ഇതിലൊരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനുമാണ്.…

വല്യുപ്പാടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കാപ്പാട് സ്വദേശി 62-കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കൊയാലാണ്ടി പൊയിൽകാവിൽ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവിനെ അറസ്റ്റു ചെയ്ത് പോക്സോ ചുമത്തി ജയിലിലടച്ചു. കാപ്പാട് സ്വദേശി അബൂബക്കറിനെ (62) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 17-ാം തീയതി ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിക്കുനി സ്വദേശിനിയായ റിഫ എന്ന 19കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് ഇയാള്‍ പേരക്കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ച് പോലീസിന് ബോദ്ധ്യപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. ഇയാള്‍ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ…

മലപ്പുറം നേരിടുന്നത് ഭീകര വിവേചനം; പുതിയ ജില്ല അനിവാര്യം: വെൽഫയർ പാർട്ടി

മലപ്പുറം: പുതിയ ജില്ല വേണ്ട എന്ന വിജയരാഘവന്റെ പ്രസ്താവന, സിപിഎം മലപ്പുറത്തോട് സ്വീകരിച്ചു കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതികരണമെന്ന് വെൽഫയർ പാർട്ടി നാസർ കീഴുപറമ്പ്. അടിസ്ഥാന സൗകര്യങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മലപ്പുറം നേരിടുന്നത് ഭീകര വിവേചനമാണ്. മലപ്പുറം ജില്ലയോട് കേരളം ഭരിച്ച ഇടതു- വലതു മുന്നണികൾ പതിറ്റാണ്ടുകളായി തുടരുന്ന വികസന വിവേചന ഭീകരതയാണ് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കുന്നത്. മലപ്പുറം ജില്ലയുടെ വികസനകാര്യമുന്നയിക്കുമ്പോൾ മതത്തോട് ചേർത്തു കെട്ടി വക്രീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ കുടിലബുദ്ധി മലപ്പുറത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മലപ്പുറത്തിന്റെ വികസനത്തിന് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കി വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും ജില്ലാ രൂപീകരണ കാലം തൊട്ടും മലപ്പുറത്തോടുള്ള ഭരണകൂട വിവേചനം വ്യക്തമാണ്. വിദ്യാഭ്യാസ – ആരോഗ്യ – തൊഴിൽ മേഖലയിലും ഭരണസംവിധാനങ്ങളുടെ എണ്ണത്തിലും ജനസംഖ്യാനുപാതികമായ നീതി മലപ്പുറത്തോട്…

അന്താരാഷ്ട്ര അക്കാദമിക ശില്പശാല സംഘടിപ്പിച്ചു

തിരൂർക്കാട് ഇലാഹിയ കോളേജിന്റെയും നസ്റ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബി ദിനാചരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അക്കാദമിക ഇലാഹിയ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. യമനിലെ സൻആ യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റി അബ്ദുൽ ഖാദർ അഹ്മദ് അബ്ദുല്ല അൽ ഹംസി അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. പി സുബൈർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി ഡോ. അബ്ദുല്ല നജീബ് ( അസിസ്റ്റൻറ് പ്രൊഫസർ , സുല്ലമുസ്സലാം അറബി കോളേജ് അരീക്കോട്), ഹാരിസ് മുഹമ്മദ് ( വൈസ് പ്രിൻസിപ്പാൾ ഇലാഹിയ കോളേജ് ) എന്നിവർ അക്കാദമിക് സെഷനുകൾ നയിച്ചു. പരിപാടിയിൽ നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയർമാൻ എം ടി അബൂബക്കർ മൗലവി, ഇലാഹിയ കോളേജ് പ്രിൻസിപ്പാൾ എംഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു.

ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ വെച്ച് സഹപ്രവര്‍ത്തരായ യു​വ​തി​ക​ളെ ക​ട​ന്നു​ പി​ടി​ക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: ആംബുലന്‍സിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തരായ യുവതികളെ കടന്നു പിടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ അറസ്റ്റു ചെയ്തു. ഇടുക്കി​യി​ലെ ത​ടി​യ​മ്പാ​ടി​ന് സ​മീ​പം വെച്ചാണ് ആംബുലന്‍സ് ഡ്രൈവറായ ചെ​റു​തോ​ണി സ്വ​ദേ​ശി ക​ഥ​ളി​ക്കു​ന്നേ​ല്‍ ലിസണ്‍ യുവതികളെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ചെ​റു​തോ​ണി​യി​ലു​ള്ള സ്വ​കാ​ര്യ ലാ​ബി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ് ലി​സ​ൺ. ഇ​തേ ലാ​ബി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു യു​വ​തി​ക​ളെ​യാ​ണ് ലി​സ​ൺ ക​ട​ന്നു പി​ടി​ച്ച​ത്. ലാ​ബി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ലാ​ബു​ട​മ ലി​സ​ണെ നിയോഗിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി പറയുന്നു. മദ്യ ലഹരിയില്‍ ത​ടി​യ​മ്പാ​ടി​ന് സ​മീ​പ​ത്ത് വ​ച്ച് യു​വ​തി​ക​ളെ വാ​ഹ​നം ഒ​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​ട​ന്നു പി​ടി​ച്ചു എ​ന്നാ​ണ് പ​രാ​തി. പ്ര​ശ്‌​ന​മാ​കു​മെ​ന്ന് മ​ന​സി​ലാ​യ ലി​സ​ണ്‍ യു​വ​തി​ക​ളു​ടെ പി​ന്നാ​ലെ​യെ​ത്തി അ​നു​ന​യി​പ്പി​ച്ച് വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ട്യൂഷൻ മാസ്റ്ററെ റിമാന്‍ഡ് ചെയ്തു

തൃശൂർ: അശ്ലീല ചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന മണത്തല ബേബിറോഡ് കുന്നത്ത് വീട്ടിൽ ശ്രീജിത്ത് എന്ന 32കാരനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.