കാറില്‍ ചാരിനിന്ന ആറു വയസ്സുകാരനെ ചവിട്ടിയ യുവാവിനെ റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: തലശ്ശേരിയിൽ കാറിന്റെ സൈഡിൽ ചാരി നിന്നതിന്റെ പേരില്‍ ആറു വയസ്സുകാരനെ ചവിട്ടിയ സംഭവത്തിൽ കുറ്റം ചുമത്തപ്പെട്ട മുഹമ്മദ് ഷാനിദിനെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഷാനിദിന്റെ കാർ നോ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടി മാറിയില്ലായിരുന്നെങ്കിൽ ചവിട്ട് വയറിനേറ്റ് മരണം വരെ സംഭവിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാറിൽ ചാരി നിന്നതാണ് ഷാനിദിനെ പ്രകോപിപ്പിച്ചതെന്നും അതാണ് ചവിട്ടാൻ കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചവിട്ടേറ്റ കുട്ടി കരയുന്നത് കണ്ടതോടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ജനങ്ങള്‍ക്ക് മനസ്സിലായത്. അതേസമയം, പോലീസെത്തി അർദ്ധരാത്രിയോടെ ഷാനിദിനെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പുലർച്ചയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വ്യാപക…

കാനനപാതകളിൽ ശബരിമല തീർഥാടകരെ സഹായിക്കാൻ മൊബൈൽ ആപ്പ്

വൈദ്യസഹായം, കുടിവെള്ളം, വന്യജീവി ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, വന്യജീവി ദൃശ്യങ്ങൾ, വിവിധ സഹായ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ വർഷത്തെ വാർഷിക ശബരിമല സീസൺ ആരംഭിക്കാനിരിക്കെ, ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ കാനനപാതകളിലെ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ ഉടൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. തീർത്ഥാടകരുടെ യാത്രയുടെ വിവിധ വശങ്ങൾ ക്രമീകരിക്കാനും ആപ്പ് സഹായിക്കും. വൈദ്യസഹായം, കുടിവെള്ളം, വന്യജീവി ആക്രമണത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ, വന്യജീവികളുടെ ദൃശ്യങ്ങൾ, വിവിധ സഹായ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ആപ്പ് വാഗ്ദാനം ചെയ്യുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തീർഥാടകരും വനം വകുപ്പും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തീർഥാടന സീസണിൽ വനം വകുപ്പിന്റെ ക്രമീകരണങ്ങൾ അവലോകനം ചെയ്ത ശശീന്ദ്രൻ, ളാഹ മുതൽ പമ്പ വരെ 24 മണിക്കൂറും റാപ്പിഡ് റെസ്‌പോൺസ്…

ഇടുക്കിയിൽ തമിഴ്നാട് സ്വദേശി വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: ബുധനാഴ്ച മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയോരത്ത് ചിന്നാറിൽ 52 കാരനായ തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് കൊല്ലപ്പെട്ടത്. രാത്രി 10.30ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് മൂന്നാർ-ഉദുമൽപേട്ട ദേശീയപാതയിലൂടെ കാറിൽ മറയൂരിലേക്ക് പോകുകയായിരുന്നു അലിയും രണ്ട് സുഹൃത്തുക്കളും. ചിന്നാർ-മറയൂർ റൂട്ടിൽ ആലംപെട്ടിക്ക് സമീപം എത്തിയപ്പോൾ റോഡരികിൽ ആന നില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ട അലി വാഹനത്തിൽ നിന്നിറങ്ങി ആനയുടെ അടുത്തെത്തി. ഒരു ട്രക്ക് ഡ്രൈവർ വാഹനം സമീപത്ത് നിർത്തി ഹോൺ മുഴക്കിയതോടെ പെട്ടെന്ന് അലിയുടെ നേരെ പാഞ്ഞടുത്ത കാട്ടാന അലിയെ ചവിട്ടി വീഴ്ത്തി. സംഭവസ്ഥലത്ത് വെച്ച് തന്നെ അലി മരിച്ചു. മൃതദേഹം മറയൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. മറയൂർ-ചിന്നാർ പാതയിൽ രാത്രികാലങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണെന്ന്…

ഷാരോൺ വധക്കേസില്‍ വഴിത്തിരിവ്; കൊലപാതകം നടന്നത് തമിഴ്നാട്ടിലായതുകൊണ്ട് കേസ് തമിഴ്നാട് പോലീസിന് കൈമാറണമെന്ന്

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ തുടരന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറാൻ നിയമോപദേശം. കൊലപാതകം തമിഴ്‌നാട്ടിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനാൽ കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് റൂറൽ എസ്പിക്ക് ലഭിച്ച നിയമോപദേശം. തമിഴ്‌നാട് അതിർത്തിയില്‍ നിന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. ഭാവിയിൽ പോലീസ് അന്വേഷണത്തിന്റെ അധികാരപരിധിയെ പ്രതികൾ ചോദ്യം ചെയ്തേക്കാമെന്നും നിയമോപദേശം ലഭിച്ചു. അതേസമയം, കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നത് സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. തമിഴ്‌നാട് പോലീസിന്റെ പളുഗൽ സ്‌റ്റേഷൻ അതിർത്തിയിലാണ് കേസിലെ പ്രതി ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവർമഞ്ചിറ. കേസില്‍ കുറ്റാരോപിതരായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. ഗ്രീഷ്മയെ പോലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന്…

ഭര്‍തൃവീട്ടില്‍ മര്‍ദ്ദനവും മാനസിക പീഢനവും: രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി മാതാവ് തൂങ്ങി മരിച്ചു

മലപ്പുറം: നാല് വയസും ഒരു വയസും പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. നവുനത്ത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫുവയാണ് മക്കളായ ഫാത്തിമ മർഷീനയെയും മറിയത്തെയും കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് യുവതിയെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. മക്കളെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സഫുവയും അതേ ഷാളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ റഷീദലിയും സഫുവയും തമ്മിലുണ്ടായ പിണക്കത്തെ തുടർന്ന് റഷീദലി മറ്റൊരു മുറിയിലാണ് കിടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 4…

ഭാര്യയും കാമുകനും ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചു; പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിൽ പാറശ്ശാല പോലീസിനെതിരെ വിമർശനം ഉയരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി മറ്റൊരാളും രംഗത്തെത്തി. തനിക്ക് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയ്ക്കും കാമുകനുമെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് പാറശാല സ്വദേശി സുധീര്‍ ആരോപിക്കുന്നത്. ആറുമാസം മുമ്പ് നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ലെന്നാണ് കെഎസ്ആർടിസി ഡ്രൈവറായ സുധീർ പറയുന്നത്. കാമുകനൊപ്പം ഹോർലിക്‌സിൽ വിഷം കലർത്തി തന്നെ കൊലപ്പെടുത്താൻ ഭാര്യ ശ്രമിച്ചുവെന്നാണ് ഇയാളുടെ പരാതി. 2018 ജൂലൈ മാസത്തിലാണ് ഭാര്യയും അവളുടെ ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കിയത്. ഭാര്യ തമിഴ്‌നാട്ടിലെ ശിവകാശി സ്വദേശിനിയാണ്. ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നും സുധീര്‍ പറഞ്ഞു. പിന്നീട് ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിച്ച സുധീറിനെ…

പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്മാറി; കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; കാമുകന്‍ അറസ്റ്റില്‍

കാസർഗോഡ്: പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതറിഞ്ഞ് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ സുഹൃത്തും അലാമിപ്പള്ളി സ്വദേശിയുമായ അബ്ദുൾ ഷുഹൈബാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷുഹൈബിന്റെ ഭീഷണിയെ തുടർന്നാണ് നന്ദന ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് ഷുഹൈബിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് നന്ദയെ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുമ്പ് നന്ദ ഷുഹൈബിന് വീഡിയോ കോള്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഷുഹൈബും നന്ദയും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു എന്നും അടുത്തിടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി എന്നും പറയപ്പെടുന്നു. ഷുഹൈബ് അകല്‍ച്ച കാണിച്ചെന്നു മാത്രമല്ല നന്ദയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും, തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. കാഞ്ഞങ്ങാട് സി…

ഭര്‍തൃഗൃഹത്തിലെ പീഡനം: ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് അനഘയുടെ ഭർത്താവ് ശ്രീജേഷിനെതിരെ ചേവായൂർ പോലീസ് കേസെടുത്തത്. മൂന്ന് വർഷം മുമ്പാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. ദമ്പതികൾക്ക് ഇരട്ടക്കുട്ടികളുണ്ട്. അനഘയുടെ മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞവരാണ്. ഇതിന്റെ പേരിൽ ശ്രീജേഷും അമ്മയും സഹോദരിയും അനഘയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നു. ആരെയും വീട്ടിൽ കാണാനോ സ്വന്തം വീട്ടിലേക്ക് വരാനോ അനുവദിക്കാതെ അനഘ ഏറെ മാനസിക പീഡനത്തിന് ഇരയായതായി ബന്ധുക്കൾ പറയുന്നു. അനഘയുടെ പിറന്നാൾ ദിനത്തിൽ കേക്കുമായി വന്ന സഹോദരനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന് കേക്ക് വലിച്ചെറിഞ്ഞു. അനഘ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അമ്മയെയും അനഘയെ കാണാൻ അനുവദിച്ചില്ല. പിന്നീട് ഇരട്ടക്കുട്ടികൾ ജനിച്ച വിവരം അറിഞ്ഞപ്പോഴും ശ്രീജേഷും അമ്മയും അനഘയുടെ ബന്ധുക്കളെ തടഞ്ഞു. അനഘ എംഎല്‍ടി കോഴ്സ് കഴിഞ്ഞിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ്…

യൂറിന്‍ ട്യൂബ് കാരണം കൊടുങ്ങല്ലൂരമ്മയെ തൊഴാന്‍ അമ്പലത്തില്‍ കയറ്റിയില്ല; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പ്രണവ്

വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ തൃശൂർ സ്വദേശി പ്രണവിനെയും പ്രണവിന്റെ ഭാര്യ ഷാഹിനയെയും അറിയാത്തവര്‍ ചുരുക്കമാണ്. പ്രണവിന്റെ അവസ്ഥ അറിഞ്ഞ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടിയാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന. ജീവിതം തളർന്നപ്പോഴും ജീവിതത്തെ അതിജീവിക്കാൻ ദൃഢമായി മുന്നോട്ട് പോയവരാണ് ഇവർ. ജീവിതത്തിലെ ഓരോ സന്തോഷവും വേദനയും ചെറിയ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് ഇവര്‍ എത്തിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യത്തെ കുറിച്ച് തുറന്നെഴുതിയ പ്രണവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രണവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: എനിക്ക് ആക്സിഡന്റ് സംഭവിച്ചു , 8 വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ കൊടുങ്ങല്ലൂർ അമ്മയെ കാണാൻ ചെല്ലുന്നത്. പക്ഷെ മനുഷ്യന്മാർ ഉണ്ടാക്കിയ ചില ആചാരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ അമ്പലത്തിന്റെ ഉള്ളിൽ കയറി കാണാൻ കഴിഞ്ഞില്ല. അനുഭവ കുറിപ്പ്:…

കഷ്ടപ്പെട്ട് പഠിപ്പിച്ച മകള്‍ കളക്ടറായി വരുന്നത് കാണാന്‍ ഭാഗ്യമില്ലാതെ പിതാവ് യാത്രയായി

കോട്ടയം: മകളെ കളക്ടറാക്കാൻ കഠിനാധ്വാനം ചെയ്ത അച്ഛൻ മകൾ കളക്ടറാകുന്നത് കാണാൻ കഴിയാതെ അന്തരിച്ചു. കഴിഞ്ഞ സിവിൽ സർവീസ് ഫലത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ പിതാവ് കെ.കെ. സുരേന്ദ്രനാണ് (59) ആ പിതാവ്. മകൾ കളക്ടറാകുന്നത് കാണാൻ ഈ അച്ഛന് ഒരുപാട് ആഗ്രഹിച്ചിരുന്നു. സിവില്‍ സര്‍‌വ്വീസില്‍ ദേശീയാടിസ്ഥാനത്തില്‍ 16-ാം റാങ്കുകാരിയാണ് ശിഖ സുരേന്ദ്രന്‍. വർഷങ്ങളായി പ്രമേഹബാധിതനായിരുന്നു സുരേന്ദ്രൻ. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസിന് വിധേയനാക്കിയ സുരേന്ദ്രന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ആദ്യം മസൂറിയിലും ഇപ്പോള്‍ നാഗ്പുരിലും ഐഎഎസ് പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ട്യൂഷന്‍ സെന്ററും തീപ്പെട്ടിക്കമ്പനി നടത്തിയും കാവേരി പ്ലാസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. പത്തു വര്‍ഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്പത്തികമായി…