തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്റെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ആക്രമണകാരികളായ നായ്ക്കൾക്കുള്ള ഷെൽട്ടറുകൾ നടപ്പാക്കൽ, നായ്ക്കൾക്കുള്ള കുത്തിവയ്പ്പ്, എബിസി പദ്ധതി എന്നിവ അവലോകനം ചെയ്യാനാണ് നാലംഗ സമിതി. എം.എല്‍.എമാര്‍ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.കൊവിഡ് കാലത്തും പ്രളയകാലത്തും ഉണ്ടായതുപോലുള്ള ഒരു ജനകീയ ഇടപെല്‍ ഈ വിഷയത്തിലുമുണ്ടാകണമെന്ന് മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. മലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ല കലക്ടര്‍മാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ…
Category: KERALA
കോടതി വളപ്പില്‍ പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി; അഭിഭാഷകര്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു
കൊല്ലം: കൊല്ലം കോടതി വളപ്പില്‍ പോലീസുകാരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിന് വഴിയൊരുക്കി. കൈയ്യാങ്കളിയില്‍ അഭിഭാഷകർ പോലീസ് ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയിലെത്തിയ പോലീസുകാരെ അഭിഭാഷകർ തടഞ്ഞു. കഴിഞ്ഞ മാസം അഞ്ചിന് കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചായിരുന്നു അഭിഭാഷകര്‍ പോലീസിനു നേരെ തിരിഞ്ഞത്. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു
വടക്കാങ്ങര : ജാതി മത ഭേദമന്യേ ഐക്യപ്പെട്ട് നീങ്ങണമെന്ന സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ജി.എം.എൽ.പി സ്കൂളിൽ ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. നാസർ ചേരിയം സൗഹൃദ സന്ദേശം നൽകി സംസാരിച്ചു. ആറാം വാർഡ് അംഗം ഹബീബുല്ല പട്ടാക്കൽ, വേലായുധൻ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സാറ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സുഹൃദ് സംഗമം കൺവീനർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.
പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണജൂബിലി വിഭവസമാഹരണ വിതരണം അനേകര്‍ക്ക് ആശ്വാസമേകി
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിഭവസമാഹരണ വിതരണ പദ്ധതി അനേകര്‍ക്ക് ആശ്വാസവും ആഹ്ലാദവുമേകി. ഇടവകയിലെ 567 കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും പങ്കുചേര്‍ന്നു. 32 കുടുംബക്കൂട്ടായ്മകളില്‍ നിന്നായി അരിയും എണ്ണയും സോപ്പും ഉള്‍പ്പെടെ വിവിധ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ചു. മിഷന്‍ലീഗ്, കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ എന്നിവര്‍ ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വിഭവസമാഹരണം നടത്തിയത്. കാഞ്ഞിരപ്പള്ളി നല്ലസമറായന്‍, ബേത്ലഹേം, പെനുവേല്‍ ആശ്രമം, മുണ്ടക്കയം അസ്സീസ്സി, വണ്ടംപതാല്‍ ബേത്ലഹേം ആശ്രമം, മേലോരം ബാലികാ ഭവന്, ഇഞ്ചിയാനി സ്നേഹദീപം, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വിഭവങ്ങള്‍ വിതരണം ചെയ്തു. സുവര്‍ണ്ണജൂബിലി വിഭവസമാഹരണപദ്ധതിക്ക് വികാരി മാര്ട്ടിന് വെള്ളിയാംകുളം, സഹവികാരി ഫാ.സിബി കുരിശുംമൂട്ടില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, കൈക്കാരന്മാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍…
സർക്കാരുമായി അഭിപ്രായവ്യത്യാസമില്ല; പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗവര്‍ണ്ണര്‍
പാലക്കാട്: ഓണാഘോഷത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസ്താവിച്ചു. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അട്ടപ്പാടിയിൽ എത്തിയതെന്നത് വ്യാജ പ്രചാരണമാണ്. അതിന് അടിസ്ഥാനമില്ല. ആദിവാസികൾക്ക് വേണ്ടിയുള്ള പരിപാടിയായതിനാലാണ് താൻ അട്ടപ്പാടിയിൽ എത്തിയതെന്നും രണ്ട് മാസം മുമ്പ് തന്നെ സംഘാടകർ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിലേക്ക് ഗവർണറെ ക്ഷണിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. തിരുവനന്തപുരത്ത് വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷം സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. വൈകിട്ട് 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. നടന് ആസിഫ് അലിയാണ് ചടങ്ങിലെ മുഖ്യാതിഥി.
തെരുവു നായ ശല്യത്തിന് പരിഹാരമായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ വിപുലമായ പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ ഈ മാസം 20ന് ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന് യജ്ഞമാണ് പ്രധാനം. തെരുവുനായ്ക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ തുറക്കും. നായകളെ പിടികൂടാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധത സേനയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതിയുടെ അനുമതി തേടും. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി…
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു
ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേരിയമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രക്കാരനായ അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരുള്‍പ്പടെ അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും നാട്ടുകാരും ചേർന്ന് ബസിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ കോതമംഗലത്തെയും നേര്യമംഗലത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു
മലപ്പുറം: ആലംകോട് പഞ്ചായത്തിലെ ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു. കാണിപ്പയ്യൂർ അമ്പലത്തുങ്കൽ വീട്ടിൽ ഗോപിനാഥിന്റെ മകൾ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഓണം ആഘോഷിക്കാൻ അമ്മയും മകളും ഒതളൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ ഷൈനി മകളെയും സഹോദരന്റെ മക്കളെയും നീന്തൽ പഠിപ്പിക്കാന്‍ തോട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നല്ല നീരൊഴുക്കുണ്ടായിരുന്നു. അമ്മയും മകളും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ തോടിനു സമീപം താമസിച്ചിരുന്ന മറ്റു കുട്ടികൾ സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ അമ്മയെയും മകളെയും തോട്ടിൽ നിന്ന് പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആശ്ചര്യ. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ…
പള്ളിയോട അപകടത്തില്‍ കാണാതായ ചെന്നിത്തല സ്വദേശിക്കു വേണ്ടി തെരച്ചില്‍ തുടരുന്നു
ആലപ്പുഴ: അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. നേവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. പള്ളിയോടം മറിഞ്ഞ സ്ഥലത്ത് നിന്ന് വളരെ ദൂരെയാണ് തിരച്ചിൽ നടക്കുന്നത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ കാണാതായതില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ തിരച്ചിൽ ദുഷ്കരമായിരുന്നു. അതേസമയം, അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ചെന്നിത്തല തെക്ക് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (17), മണാശ്ശേരി ചെറുകോൽപ്പുഴയിൽ വിനീഷ് (37) എന്നിവരാണ് മരിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വിഭാഗത്തിലെ സ്കൂബാ ഡൈവേഴ്സാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നാവികസേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. മാവേലിക്കരക്കടുത്ത് വലിയപെരുമ്പുഴ കടവിൽ പള്ളിയോടം ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന്…
ആറന്മുള ജലോത്സവം ചടങ്ങുകളില്‍ മാത്രം; കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കില്ല
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജ്വോളോത്സവം ചടങ്ങുകൾക്ക് മാത്രമായി നടക്കും. വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം തെളിയിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരം വാരിയർ അവാർഡ് സമർപ്പണം അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം ചെയ്യും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിക്കും. കെ എസ് മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.
