മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജാഗ്രതാ നിർദേശം

ഇടുക്കി: പെട്ടിമുടി ദുരന്ത വാർഷികത്തിൽ മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിൽ ഒരു ക്ഷേത്രവും രണ്ട് കടകളും പൂർണമായും മണ്ണിനടിയിലായി. മൂന്നാർ-വട്ടവട റൂട്ടിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പാതയിൽ കൂറ്റൻ പാറകളും മണ്ണും അടിഞ്ഞുകൂടി. ഇപ്പോൾ സ്ഥലം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. എന്നാല്‍, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിതിഗതികൾ അറിയിച്ചതിനെത്തുടർന്ന് 450ഓളം പേരെ അവരുടെ വീടുകളിൽ നിന്ന് പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. ഏതാണ്ട് എല്ലാ റോഡുകളും പൂർണ്ണമായും തകർന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ ഗ്രാമത്തിലേക്ക് പോകാൻ വളരെ ബുദ്ധിമുട്ടാണെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് കവിതാ വി കുമാർ പറഞ്ഞു. താഴെ കുണ്ടള എസ്‌റ്റേറ്റിലടക്കം 141 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നിരവധി ലയങ്ങളാണ് താഴെയുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത്…

ശ്രീറാം വെങ്കട്ടരാമന്റെ വിഷയത്തില്‍ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കിട്ടരാമനെ പിന്തുണച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അട്ടപ്പാടി മധു കേസിൽ സാക്ഷികള്‍ കൂറുമാറിയത് സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയോടെ ആണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ദയനീയ പരാജയമാണ്. സിപിഎമ്മിന്‍റെ രാഷ്‌ട്രീയ അസ്‌തിത്വം തന്നെ നശിച്ചു. ഒരു തീരുമാനവും എടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി കാട്ടിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ടാം വര്‍ഷം; നാലു പേര്‍ ഇപ്പോഴും കാണാമറയത്ത്; അതിജീവിച്ചവരുടെ കണ്ണുകളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിസ്സഹായാവസ്ഥ

ഇടുക്കി: 2020 ഓഗസ്റ്റ് 6 രാത്രി 10.30ന് പെട്ടിമുടിയില്‍ നടന്ന ഉരുള്‍ പൊട്ടല്‍ കേരളത്തെയാകെ നടുക്കി. മലമുകളിൽ നിന്ന് ആരംഭിച്ച ഉരുള്‍ പൊട്ടലില്‍ പെട്ടിമുടിയെ വിഴുങ്ങി. മണ്ണിലും ചെളിയിലും പാറക്കല്ലുകള്‍ക്കിടയിലും പെട്ട് എഴുപതോളം ജീവനുകളാണ് അന്ന് ചതഞ്ഞരഞ്ഞത്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ രാത്രി നടന്ന സംഭവം പിറ്റേന്ന് രാവിലെ വരെ പുറംലോകം അറിഞ്ഞിരുന്നില്ല. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണൻ ദേവൻ സ്ഥാപനത്തിലെ ജീവനക്കാരന്‍ രാവിലെയാണ് സംഭവം അറിഞ്ഞത്. കിലോമീറ്ററുകൾ നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കമ്പനി അധികൃതർ അഗ്നിശമനസേനയെയും പൊലീസിനെയും ബന്ധപ്പെട്ടു. കനത്ത മഴയിൽ പെരിയവര പാലം തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ പാടുപെടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. ഉടൻ തന്നെ രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു അത്.…

ഇടുക്കി അണക്കെട്ട് നാളെ രാവിലെ 10ന് തുറക്കും; പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: അധികജലം തുറന്നുവിടുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി 50 ക്യുസെക്സ് വെള്ളം തുറന്നുവിടും. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 2,382.88 അടിയായി ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയർന്നു. അണക്കെട്ടിന്‍റെ 10 ഷട്ടറുകൾ ഉയർത്തി 2,122 ക്യുസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി. എന്നാല്‍ ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ശക്തിയായി പെയ്‌ത മഴയ്‌ക്ക് ശമനമുണ്ട്. അഞ്ച് ജില്ലകള്‍ക്കാണ് ഇന്ന് (ശനി) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്ത് വിടുന്ന അധിക ജലം നാളെ ഇടമലയാര്‍ അണക്കെട്ടില്‍ ശേഖരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി…

നിക്കാഹിൽ പങ്കെടുക്കുന്നത് ജീവിതത്തിലെ വലിയ അനുഗ്രഹമാണ്: ബഹ്ജ ദലീലി

കോഴിക്കോട്: പിതാവിനും വരനുമൊപ്പം നിക്കാഹിൽ പങ്കെടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് ചടങ്ങിൽ പങ്കെടുത്ത വധു ബഹ്ജ ദലീലി പറഞ്ഞു. നിർണായക നിമിഷത്തിൽ തന്റെ സാന്നിധ്യം വിലക്കുന്നതിന് എന്താണ് ന്യായമെന്നും ബഹ്ജ ദലിലി ചോദിക്കുന്നു. പെൺകുട്ടി നിക്കാഹിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് കാട്ടി മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പ്രതികരണം. നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ലെന്നും ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാനും പറയുന്നു. ‘പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല.”-ഫാസില്‍ ഷാജഹാന്‍ പറഞ്ഞു. എല്ലാ അനുവാദവും വാങ്ങിയാണ് നിക്കാഹ് നടത്തിയതെന്ന് വരന്റെ അമ്മാവനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.…

മണ്ണാർക്കാട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗവിവരങ്ങൾ പുറത്ത്

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പ്രദേശത്തെ എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗവിവരം പുറത്ത്. 2015ൽ തെങ്കര പഞ്ചായത്തിൽ 200 പേരെ പരിശോധിച്ചതിൽ 45 പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ സെറിബ്രൽ പാൾസി, ശ്വാസതടസ്സം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. കാസര്‍കോട്ടും മണ്ണാര്‍ക്കാട്ടും റിപ്പോര്‍ട്ട് ചെയ്യ്തത് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തെങ്കര പഞ്ചായത്തിലെ ഏതാനും പേരെമാത്രമാണ് സ്‌ക്രീനിങ്ങ് ടെസ്റ്റില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന വേറെയും കുട്ടികള്‍ പ്രദേശത്തുണ്ട്. നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നിരവധി പേരാണ് സമാന പ്രശ്‌നങ്ങളുമായി ഇപ്പോഴും ജീവിക്കുന്നത്.

മറിയുമ്മ മാളിയേക്കലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

കണ്ണൂർ: മുസ്ലിം സമുദായത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലബാറിലെ ആദ്യ വനിത മാളിയേക്കൽ മറിയുമ്മ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയില്‍ ഖബറടക്കും. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം കാൽപ്പാടുകൾ പതിപ്പിച്ച ഒരാളെയാണ് നമുക്ക് നഷ്ടമായത്. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് പ്രകടിപ്പിച്ച മാളിയേക്കൽ മറിയുമ്മ മത സാഹോദര്യത്തിന്റെ പ്രതീകമായിരുന്നു. അവരുടെ വേർപാട് ഒരു നാടിനേയും നിരവധി തലമുറകളേയും ദുഃഖത്തിലാഴ്ത്തും. ആ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫ്ലവേഴ്സ് ചാനല്‍ ടോപ് സിംഗറില്‍ ഒന്നാം സമ്മാനം നേടിയ സീതാലക്ഷ്മിക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ ആദരവ്

ലോക മലയാളി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ഫ്‌ളവേഴ്‌സ് ചാനൽ ടോപ് സിംഗറിന്റെ ഫസ്റ്റ് റണ്ണറപ്പായ സീതാലക്ഷ്മിയെ പ്രേംനസീർ സുഹൃദ് സമിതി ആദരിക്കും. ഓഗസ്റ്റ് 16ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാലാമത് പ്രേംനസീർ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ സീതാ ലക്ഷ്മിയെ അനുമോദിക്കുമെന്ന് സമിതി സെക്രട്ടറി ബാദുഷ അറിയിച്ചു.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു

തൃശൂർ: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് മാറ്റമില്ലാതെ 7.27-ല്‍ തന്നെ തുടരുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. രാത്രിയിൽ അധികം മഴ പെയ്തില്ല എന്നത് ആശ്വാസമായി. എങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലും തെക്കൻ ജില്ലകളിലും മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. മഴ തെക്കൻ കർണാടകയിലേക്ക് മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ലെന്നും ഇടുക്കി ജില്ലയിലുള്ള എന്‍ഡിആര്‍എഫ് ടീമിനെ മുല്ലപ്പെരിയാറിലേക്ക് വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് രാവിലെ 137.15 അടിയായി. ഡാം രാവിലെ തുറന്നേക്കും. ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്.  

സർവീസ് നിർത്തി വെക്കുന്നത് കെഎസ്ആർടിസിയുടെ അന്ത്യം: വി ഡി സതീശന്‍

കൊല്ലം: ഡീസൽ പ്രതിസന്ധിയുടെ പേരിൽ ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്ആർടിസി മരണത്തിന്റെ വക്കിലാണ്, സർവീസുകൾ നിർത്തിവച്ചത് അതിന്റെ സൂചനയാണ്. ലാഭകരമായ സേവനങ്ങൾ സ്വിഫ്റ്റിലാക്കി. കെഎസ്ആർടിസിയുടെ നഷ്ടം 5 മടങ്ങ് വർധിച്ചു. ഇത് തീവ്ര വലതുപക്ഷ സമീപനമാണ്, കെഎസ്ആർടിസി അടച്ചുപൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക്…