മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്ടറേറ്റ് മാർച്ച്

മലപ്പുറം: മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ നീതി നിഷേധത്തെ തുറന്നെതിർക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. പ്ലസ് വൺ ,ഡിഗ്രി പ്രവേശനത്തിന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് മതിയായ പഠന അവസരം ഇല്ലാതെ മലബാർ ജില്ലകളിൽ പുറത്താക്കപ്പെടുന്നത്. മാറി മാറി വന്ന ഭരണകൂടങ്ങൾ വിദ്യാഭ്യസ മേഖലയിൽ മലബാറിനോടുള്ള ഈ വിവേചനത്തിൽ കുറ്റക്കാരാണ്. താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കുക, സർക്കാർ, എയ്ഡഡ് മേഖലയിൽ കൂടുതൽ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നതാണ് ഹയർസെക്കണ്ടറി-ഡിഗ്രി മേഖലയിലെ സീറ്റ് പ്രതിസന്ധിക്കുള്ള പരിഹാരം. എന്നാൽ പ്രതിസന്ധിയെ കാര്യക്ഷമമായി പരിഹരിക്കുന്നതിനും ഇടപെടുന്നതിനും പകരം കേവലമായ ശ്രമങ്ങൾ കൊണ്ട് മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതിയുടെ ഗൗരകരമായ വിധി ഉണ്ടായിട്ടും നിഷേധാത്മക നിലപാട് തുടരുകായാണ്‌ സർക്കാർ ചെയ്യുന്നത്. ബഹുജന മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം…

കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ഡി.ഇ ഓഫീസ് മാർച്ച്‌

കോഴിക്കോട്: കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ നീതി നിഷേധത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി ഡി. ഡി. ഇ ഓഫീസിലേക്ക് ബഹുജന മാർച്ച്‌ നടത്തി. താത്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കുക, സർക്കാർ, എയ്ഡഡ് മേഖലയിൽ കൂടുതൽ കോഴ്സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി. ഡി. ഇ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചത്. മലബാർ മേഖലയോട് വിശിഷ്യ കോഴിക്കോട് ജില്ലയോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും, ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്നും ബഹുജന മാർച്ച്‌ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേന്ദ്രൻ കരീപ്പുഴ പറഞ്ഞു. മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധികൾ പരിഹരിക്കും എന്നാ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാകണം എന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ വിദ്യാഭ്യാസ…

ചാവറയച്ചനെ തമസ്ക്കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്ത നവോത്ഥാന വിരുദ്ധര്‍: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: വിശുദ്ധ ചാവറയച്ചന്റെ നവോത്ഥാന മുന്നേറ്റങ്ങളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്ത നവോത്ഥാന വിരുദ്ധരാണെന്നും ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് പുതുതലമുറയിലേയ്ക്ക് തെറ്റായ ചിന്തകള്‍ ബോധപൂര്‍വ്വം അടിച്ചേല്‍പ്പിച്ച് ഈ നാടിന്റെ നവോത്ഥാനചരിത്രത്തെ കളങ്കപ്പെടുത്താതെ പാഠപുസ്തകങ്ങളില്‍ ചൂണ്ടിക്കാണിക്കുന്ന തെറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ കേരളത്തിന്റെ നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്ത് ചാവറയച്ചനെ ഉള്‍പ്പെടുത്താത്തത് ചോദിച്ചപ്പോള്‍ മറ്റ് രണ്ടുക്ലാസുകളിലെ പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നുള്ള ന്യായീകരണം ബാലിശമാണ്. കേരളത്തിന്റെ നവോത്ഥാന നായകരുടെ കൂട്ടത്തില്‍നിന്ന് ചാവറയച്ചനെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചത് ഏറെ ദുഃഖകരമാണ്. കേരളത്തില്‍ നവോത്ഥാനത്തിന് വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ല്‍ വില്യം തോബിയാസ് റിംഗില്‍ട്ടേവ് എന്ന ജര്‍മ്മന്‍ മിഷനറി നാഗര്‍കോവിലിനുസമീപമുള്ള മൈലാടിയില്‍ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവര്‍ണ്ണര്‍ക്കുമാത്രമുണ്ടായിരുന്ന വിദ്യാഭ്യാസപരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച്…

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ ബസ് ഡ്രൈവറെ പിടികൂടി. ഓടിച്ചിരുന്ന ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞത്. അരീക്കക്കാവ് സ്വദേശി ഷിബിനെയാണ് മൂഴിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആങ്ങമൂഴി പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ആങ്ങമൂഴിയിൽ നിന്ന് വെളുപ്പിന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന ബസ്സിലാണ് ഷിബിൻ പെൺകുട്ടിയുമായി പോയത്. രാവിലെ ആറ് മണിയോടെ ബസ് പത്തനംതിട്ടയിലെത്തിയപ്പോൾ പെൺകുട്ടി വീട്ടിലേക്ക് വിളിച്ച് ഡ്രൈവർക്കൊപ്പം പോകുകയാണെന്ന് അറിയിച്ചു. 38 കാരനായ ഷിബിൻ താൻ ഓടിച്ചിരുന്ന ബസ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ടെർമിനലിൽ ഉപേക്ഷിച്ചാണ് പെൺകുട്ടിയുമായി കടന്നുകളഞ്ഞത്. വിദ്യാർത്ഥിനിയുമായി കേരളം വിടാനായിരുന്നു പദ്ധതി. അതേസമയം പരാതി ലഭിച്ചതോടെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്…

ശബരിമല വെർച്വൽ ക്യൂ സംവിധാനം തിരുവിതാം‌കൂര്‍ ദേവസ്വം ബോർഡിന് കൈമാറണമെന്ന് ഉന്നതതല യോഗ തീരുമാനം

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുമെന്ന് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊലീസ് ആവിഷ്കരിച്ച സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവും കൈമാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വെർച്വൽ ക്യൂ സംവിധാനം സംബന്ധിച്ച് തീരുമാനമെടുത്തത്. വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറണമെന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. തുടർന്ന്, ഈ റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതിയുടെ ദേവസ്വം ബോർഡ് കേസുകൾ പരിഗണിക്കുന്ന ബെഞ്ച് ഈ വർഷം വെർച്വൽ ക്യൂ ദേവസ്വം ബോർഡിന് കൈമാറാൻ ഉത്തരവിട്ടു. മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി വെർച്വൽ ക്യൂ ദേവസ്വം ബോർഡിന് കൈമാറിയ…

നടിയെ ആക്രമിച്ച കേസ്: ദിലീപിന് അനുകൂലമായി യുട്യൂബ് ചാനലില്‍ പ്രസ്താവന നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞ മുൻ ഡിജിപി ആർ ശ്രീലേഖയെ വെല്ലുവിളിച്ച് റിപ്പോർട്ടർ ടിവി എംഡിയും മാധ്യമ പ്രവർത്തകനുമായ എംവി നികേഷ് കുമാർ. തന്റെ യൂട്യൂബ് ചാനലിൽ ശ്രീലേഖ പറഞ്ഞതിനെ കുറിച്ച് തത്സമയ അഭിമുഖം നൽകാൻ തയ്യാറാണോ എന്നാണ് എംവി നികേഷ് കുമാർ ട്വിറ്ററിലൂടെ ചോദിച്ചത്. അഭിമുഖത്തിന്റെ സ്ഥലവും തീയതിയും സമയവും ശ്രീലേഖയ്ക്ക് തന്നെ തീരുമാനിക്കാമെന്നും പോസ്റ്റിൽ പറയുന്നു. അഭിമുഖം മുഴുവൻ സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ശ്രീലേഖയുടെ യുട്യൂബ് വെളിപ്പെടുത്തല്‍ ദൃശ്യമാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നു. തത്സമയ അഭിമുഖത്തിന് തയ്യാറാണോ മാഡം? നിങ്ങൾ പറയുന്ന സ്ഥലവും സമയവും തീയതിയും. പറയുന്നത് മുഴുവൻ തത്സമയം സംപ്രേക്ഷണം ചെയ്യും. ടി.വിയിലും സോഷ്യല്‍ മീഡിയയിലും,” നികേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ഗുരുതരണ ആരോപണങ്ങളായിരുന്നു ഇന്നലെ തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ ഉന്നയിച്ചത്.…

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനാണോ?

തിരുവനന്തപുരം: നയതന്ത്ര ബാഗേജു വഴി യു എ ഇയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി പ്രകാരം ഇ ഡി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണോ എന്ന സംശയം ബലപ്പെടുന്നു. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ, മുൻ അറ്റാഷെ, മുൻ ചീഫ് അക്കൗണ്ടന്റ് എന്നിവരെ സ്വർണക്കടത്ത് കേസിൽ പ്രതികളാക്കാനുള്ള ഇ.ഡിയുടെ തീരുമാനം ഈ സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് എത്തിയപ്പോൾ സ്വർണക്കടത്ത് കേസ് ശരിയായ ദിശയിൽ അന്വേഷിക്കുമെന്നും സത്യം പുറത്തുവരുമെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ തുടർന്നാണ് വിദേശ പൗരന്മാർക്കെതിരെ കുറ്റം ചുമത്താൻ ഇഡി തീരുമാനിച്ചത്. യുഎഇ കോൺസുലേറ്റിൽ എന്താണ് സംഭവിച്ചതെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായി അറിയാമെന്ന് ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ സംഭവിക്കാൻ പാടില്ലാത്ത…

വ്യാജ പ്രൊഫൈലുകളുള്ള തട്ടിപ്പുകാരെ പിടികൂടുന്നത് ബുദ്ധിമുട്ടാണെന്ന് കേരള സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ്

കൊച്ചി: അടുത്തിടെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് നിരവധി പേരുടെ പണം തട്ടിയെടുത്ത സംഭവത്തിൽ കേരള സൈബർ ക്രൈം പോലീസ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെത്തിച്ചു. അവിടെയുള്ള ഒരു ആദിവാസി കുഗ്രാമത്തിൽ പെട്ട ആളുടെ പേരിലാണ് തട്ടിപ്പുകാർ നൽകിയ ഫോൺ നമ്പർ. കൗതുകകരമെന്നു പറയട്ടെ, അയാള്‍ ഇതുവരെ ഒരു സ്മാർട്ട് ഫോൺ കണ്ടിട്ടില്ല. നേരത്തെ വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് അപേക്ഷാ ഫോറം ശേഖരിക്കാനെന്ന വ്യാജേന രണ്ട് പേർ ഇയാളുടെ ഫോട്ടോയും വിരലടയാളവും എടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പുകാർ ഇയാളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് സിം കാർഡ് വാങ്ങുകയും ആളുകളെ കബളിപ്പിക്കാൻ ഈ നമ്പർ ഉപയോഗിക്കുകയും ചെയ്തു. ആളുടെ നിരപരാധിത്വം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്താതെ സ്ഥലം വിട്ടു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുമ്പോൾ,…

നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരുദ്ദേശപരം; അന്വേഷണം വേണമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് അനുകൂലമായ മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഇത്രയും കാലം മിണ്ടാതിരുന്നിട്ട് എന്തിനാണ് ഇത്തരം വെളിപ്പെടുത്തലുകൾ ജയില്‍ മേധാവിയായിരുന്ന ശ്രീലേഖ ഇപ്പോള്‍ നടത്തുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വിരമിച്ച ശേഷം ഇത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നത് നിരുത്തരവാദപരമാണ്. ശ്രീലേഖയ്ക്ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില ആരോപണങ്ങളാൽ അത് നടപ്പിലാക്കുന്നത് പോലെ തോന്നുന്നു. തന്റെ പ്രതിഷേധം ശ്രീലേഖ ഐപിഎസിനോട് വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ഒരു മാധ്യമം വഴിയാണ്. അയാള്‍ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചിട്ടുണ്ട്. ശ്രീലേഖ ഐപിഎസ് ഇതൊന്നും ചെയ്തില്ല. സത്യങ്ങള്‍ അറിയാമായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ഒരു കത്തയയ്ക്കാമായിരുന്നു. ഈ കേസിലെ കളളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാമായിരുന്നു. കുറ്റാരോപിതനല്ലാത്ത ഒരാളെ പ്രതിയാക്കിയത് ചൂണ്ടിക്കാട്ടാമായിരുന്നു.…

നടിയെ ആക്രമിച്ച കേസ്: ശ്രീലേഖയുടെ സ്ക്രിപ്റ്റ് പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ബാലചന്ദ്ര കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖയുടെ ആരോപണങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നും പൊലീസിനെ അപകീർത്തിപ്പെടുത്തി ദിലീപിനെ രക്ഷിക്കാനാണ് ആർ.ശ്രീലേഖ ശ്രമിക്കുന്നതെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. മാധ്യമ സമ്മർദത്തെ തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന ശ്രീലേഖയുടെ വാദം ബാലിശമാണെന്നും ദിലീപിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രീലേഖയുടെ ശ്രമമാണെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു. ശ്രീലേഖയുടെ സ്‌ക്രിപ്റ്റ് പ്രകാരമാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സർവീസിൽ നിന്ന് പിരിഞ്ഞുപോകാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു എന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.